For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗര്‍ഭിണികള്‍ ഈ രോഗങ്ങളെ സൂക്ഷിക്കുക

|

ഗര്‍ഭിണിയായെന്നറിയുന്ന നിമിഷം മുതല്‍ തുടങ്ങും ക്ഷീണവും വലച്ചിലും എല്ലാ സ്ത്രീകള്‍ക്കും. എന്നാല്‍ അതെല്ലാം നിശ്ചിത സമയത്തേക്ക് മാത്രമേ ഉണ്ടാവൂ എന്നത് സത്യം. പക്ഷേ ഇത്തരത്തില്‍ തുടര്‍ന്ന് പോരുന്ന ക്ഷീണവും തളര്‍ച്ചയും ആണെങ്കില്‍ ഡോക്ടറെ സമീപിയ്‌ക്കേണ്ടത് അത്യാവശ്യം തന്നെയാണ്. സോപ്പ് അബോര്‍ഷന് കാരണമാകുന്നു?

പ്രത്യേകിച്ച് പ്രായത്തിന്റെ കാര്യത്തില്‍ അല്‍പം ശ്രദ്ധയുള്ളവര്‍. അതായത് 35 വയസ്സിനു ശേഷം ഗര്‍ഭിണിയാവുന്നവര്‍ക്കാണ് കൂടുതല്‍ ശ്രദ്ധ വേണ്ടത്. എന്തൊക്കെ ആരോഗ്യപ്രശ്‌നങ്ങളാണ് ഗര്‍ഭകാലത്ത് ശ്രദ്ധിക്കേണ്ടത് എന്ന് നോക്കാം.

കൃത്യമായ ശ്രദ്ധ നല്‍കിയില്ലെങ്കില്‍ ഇത് പലപ്പോഴും ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളിലേക്ക് എത്തും എന്ന കാര്യത്തില്‍ സംശയം വേണ്ട. പ്രസവശേഷം ആറാഴ്ച രക്തസ്രാവം?

അബോര്‍ഷന്‍ തന്നെ പ്രധാനം

അബോര്‍ഷന്‍ തന്നെ പ്രധാനം

ഇത് ഒരു രോഗമോ രോഗലലക്ഷണമോ ഒന്നും തന്നെയല്ല. ഗര്‍ഭിണികള്‍ ഏറ്റവും കൂടുതല്‍ ഭയക്കുന്നത് അബോര്‍ഷനെ തന്നെയാണ്. എന്നാല്‍ ഗര്‍ഭത്തിന്റെ രണ്ട് ഘട്ടങ്ങള്‍ക്ക് ശേഷം അബോര്‍ഷന്‍ നിരക്ക് വളരെ കുറവായിരിക്കും.

ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍

ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍

ഗര്‍ഭിണികളില്‍ ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന ഒന്നാണ് ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍. എന്നാല്‍ ഇത്തരം പ്രശ്‌നങ്ങള്‍ പലപ്പോഴും ഉത്കണ്ഠകൊണ്ടാണ് എന്നതാണ് സത്യം. അമിത ഉത്കണ്ഠ ഇല്ലാതിരിയ്ക്കുന്നത് ഗര്‍ഭിണികളുടെ ആരോഗ്യത്തെ സഹായിക്കുന്നു.

 രക്തസമ്മര്‍ദ്ദം

രക്തസമ്മര്‍ദ്ദം

രക്തസമ്മര്‍ദ്ദമാണ് മറ്റൊന്ന്. പ്രസവസമയത്തുള്ള ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ ചില്ലറയല്ല. രക്തസമ്മര്‍ദ്ദത്തെ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്.

കിഡ്‌നി പ്രശ്‌നങ്ങള്‍

കിഡ്‌നി പ്രശ്‌നങ്ങള്‍

കിഡ്‌നി പ്രശ്‌നങ്ങള്‍ ബാധിയ്ക്കാനുള്ള സാധ്യതയും ഗര്‍ഭിണികള്‍ക്കുണ്ട്. കിഡ്‌നിസ്റ്റോണ്‍ പോലുള്ള പ്രശ്‌നങ്ങള്‍ക്കാണ് ഏറ്റവും കൂടുതല്‍ സാധ്യത. കാരണം മബത്ര വിസര്‍ജ്ജനം ശരിയായ രീതിയില്‍ നടക്കാത്തതും അതുണ്ടാക്കുന്ന പ്രശ്‌നങ്ങളുമാണ് കിഡ്‌നിയെ മോശകരമായി ബാധിയ്ക്കുന്നത്.

രോഗപ്രതിരോധ ശേഷി

രോഗപ്രതിരോധ ശേഷി

രോഗപ്രതിരോധ ശേഷി കുറയുന്ന കാലമാണ് ഗര്‍ഭകാലം. ഏത് തരത്തിലുള്ള രോഗങ്ങളും വേഗം ബാധിയ്ക്കുന്ന അവസ്ഥയാണ് പലപ്പോഴും ഗര്‍ഭിണികളില്‍ കാണപ്പെടുന്നത്.

പ്രമേഹം

പ്രമേഹം

ചിലരില്‍ പ്രമേഹവും കാണപ്പെടുന്നു. പ്രായം കൂടി ഗര്‍ഭം ധരിയ്ക്കുമ്പോഴാണ് ഇത്തരം പ്രശ്‌നങ്ങള്‍ ഏറ്റവും കൂടുതല്‍ ഗര്‍ഭിണികളില്‍ ഉണ്ടാവുന്നത്.

 അണുബാധ

അണുബാധ

അണുബാധ ഉണ്ടാവുന്നതും കുറവല്ല. അടിയ്ക്കടി മൂത്രമൊഴിക്കാന്‍ തോന്നല്‍, മൂത്രമൊഴിക്കുമ്പോള്‍ വേദന ഉണ്ടാവുക എന്നതാണ് അണുബാധയുടെ പ്രധാന ലക്ഷണങ്ങള്‍.

English summary

Serious health problems in pregnancy

You may wonder what symptoms during pregnancy warrant immediate medical attention and what symptoms can wait until your next prenatal visit.
Story first published: Friday, July 22, 2016, 9:52 [IST]
X
Desktop Bottom Promotion