For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗര്‍ഭകാലത്ത്‌ അനോമലി സ്‌കാനെങ്കില്‍

|

ഗര്‍ഭിണിക്ക് പല മാസങ്ങളിലായി മൂന്നോ നാലോ തവണ സ്‌കാന്‍ നടത്തുന്നത് പതിവാണ്. ഗര്‍ഭസ്ഥ ശിശുവിന് എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടോയെന്ന് കണ്ടെത്തുവാനായാണ് ഇത് നടത്തുന്നത്.

20 ആഴ്ച ഗര്‍ഭിണിയായിരിക്കെ അനോമലി സ്‌കാന്‍ നടത്താന്‍ ഗര്‍ഭിണികളോട് ചിലപ്പോള്‍ ആവശ്യപ്പെടാറുണ്ട്. കുട്ടിയുടെ അവയവങ്ങളും രൂപവും അടുത്തു കാണാന്‍ സഹായിക്കുന്ന സ്‌കാനാണിത്. ഗര്‍ഭസ്ഥ ശിശുവിന്റെ വൈകല്യങ്ങള്‍ കണ്ടത്താന്‍ പ്രധാനമായ ഒന്ന്.

ഗര്‍ഭകാലത്ത്‌ അനോമലി സ്‌കാനെങ്കില്‍

ഗര്‍ഭകാലത്ത്‌ അനോമലി സ്‌കാനെങ്കില്‍

ഗര്‍ഭസ്ഥ ശിശുവിന്റെ തലച്ചോറ് ഈ സ്‌കാനിംഗിലൂടെ അടുത്തു കാണുവാന്‍ സാധിക്കും. തലച്ചോറില്‍ അസാധാരമായ വളര്‍ച്ചകളോ പ്രശ്‌നങ്ങളോ ഉണ്ടെങ്കില്‍ ഈ സ്‌കാന്‍ വെളിപ്പെടുത്തും.

ഗര്‍ഭകാലത്ത്‌ അനോമലി സ്‌കാനെങ്കില്‍

ഗര്‍ഭകാലത്ത്‌ അനോമലി സ്‌കാനെങ്കില്‍

നാഡീവ്യൂഹവും ഇതിലെ ചെറിയ നാഡികളും എല്ലുകളും വരെ അനോമലി സ്‌കാനില്‍ വെളിപ്പെടും.

ഗര്‍ഭകാലത്ത്‌ അനോമലി സ്‌കാനെങ്കില്‍

ഗര്‍ഭകാലത്ത്‌ അനോമലി സ്‌കാനെങ്കില്‍

കുഞ്ഞിന്റെ കൈകാലുകളും വിരലുകളും ഇവയുടെ ചെറിയ അസ്ഥികള്‍ പോലും ഇത്തരം സ്‌കാനിംഗില്‍ അടുത്തു കാണാനാകും. ഇവയ്ക്ക് വൈകല്യമുണ്ടെങ്കില്‍് കണ്ടെത്താനാകും.

ഗര്‍ഭകാലത്ത്‌ അനോമലി സ്‌കാനെങ്കില്‍

ഗര്‍ഭകാലത്ത്‌ അനോമലി സ്‌കാനെങ്കില്‍

കിഡ്‌നിയും കുഞ്ഞിന്റെ മൂത്രവിസര്‍ജനം സാധാരണ ഗതിയിലാണോയെന്നും ഈ സ്‌കാനിംഗിലൂടെ വെളിപ്പെടും. നാലാം മാസം മുതല്‍ ഓരോ അര മണിക്കൂറിലും കുഞ്ഞ് മൂത്രമൊഴിക്കുമത്രെ.

ഗര്‍ഭകാലത്ത്‌ അനോമലി സ്‌കാനെങ്കില്‍

ഗര്‍ഭകാലത്ത്‌ അനോമലി സ്‌കാനെങ്കില്‍

പരിശോധനയില്‍ ഗര്‍ഭസ്ഥ ശിശുവിന് ശാരീരിക വൈകല്യങ്ങളുണ്ടോയെന്നും ഡൗണ്‍ സിന്‍ഡ്രോം പോലുള്ള അസുഖങ്ങളുണ്ടോയെന്നും കണ്ടെത്താന്‍ ഇത്തരം സ്‌കാനിംഗ് സഹായിക്കും. സ്‌കാനിംഗില്‍ കാര്യമായ തകരാറുകള്‍ കണ്ടെത്തുകയാണെങ്കില്‍ അബോര്‍ഷന്‍ പോലുള്ള മാര്‍ഗങ്ങളോ അല്ലെങ്കില്‍ ചികിത്സയോ ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുകയും ചെയ്യും.

ഗര്‍ഭകാലത്ത്‌ അനോമലി സ്‌കാനെങ്കില്‍

ഗര്‍ഭകാലത്ത്‌ അനോമലി സ്‌കാനെങ്കില്‍

മറുപിള്ള യഥാസ്ഥാനത്തു തന്നെയാണോയെന്നു കണ്ടെത്താനും അനോമലി സ്‌കാന്‍ സഹായിക്കും. മറുപിള്ളയുടെ സ്ഥാനം മാറുന്നത് ചിലപ്പോള്‍ സാധാരണ പ്രസവത്തിന് തടസമായേക്കാം. ഇത്തരം ഘട്ടങ്ങളില്‍ സിസേറിയന്‍ വേണ്ടി വരുമെന്നു മുന്‍കൂട്ടി തിരിച്ചറിയാനും ഇത്തരം സ്‌കാനിംഗ് സഹായിക്കും.

ഗര്‍ഭകാലത്ത്‌ അനോമലി സ്‌കാനെങ്കില്‍

ഗര്‍ഭകാലത്ത്‌ അനോമലി സ്‌കാനെങ്കില്‍

കുഞ്ഞിന്റെ വയറും ആന്തരികാവയവങ്ങളും ഇത്തരം സ്‌കാനിംഗിലൂടെ വെളിപ്പെടുന്നുണ്ട്. ഇവയിലെങ്കിലും പ്രശ്‌നങ്ങളുണ്ടോയെന്ന് കണ്ടെത്താനാകും.

Read more about: pregnancy ഗര്‍ഭം
English summary

Reasons To Carry Anomaly Scan For Pregnant Woman

Reasons To Carry Anomaly Scan For Pregnant Woman, read more to know about,
Story first published: Wednesday, July 27, 2016, 18:10 [IST]
X
Desktop Bottom Promotion