ഗര്‍ഭകാലത്ത്‌ ഫ്‌ളൂയിഡ്‌ പോകുന്നതിന്റെ കാരണങ്ങള്‍

Posted By: Lekhaka
Subscribe to Boldsky

ഗര്‍ഭകാലത്ത്‌ പെട്ടെന്ന്‌ ഫ്‌ളൂയിഡ്‌ പോയി തുടങ്ങുന്നത്‌ നിങ്ങളെ വല്ലാതെ പരിഭ്രമിപ്പിച്ചേക്കാം. മറ്റുള്ളവര്‍ക്ക്‌ ഇത്‌ കാണാന്‍ കഴിയില്ല, എന്നാല്‍ എന്തോ സംഭവിക്കാന്‍ പോകുന്നു എന്ന ഭയം നിങ്ങളെ വിഷമിപ്പിക്കും.ഗര്‍ഭകാലത്ത്‌ ഇത്തരത്തില്‍ ഫ്‌ളൂയിഡ്‌ പോകുന്നതിന്‌ നിരവധി കാരണങ്ങള്‍ ഉണ്ട്‌. എന്നാല്‍, ഏത്‌ തത്തിലുള്ള ഫ്‌ളൂയിഡ്‌ ആണ്‌ പോകുന്നതെന്ന്‌ ആദ്യം തന്നെ മനസ്സിലാക്കണം.

ഗര്‍ഭാവസ്ഥയുടെ അവസാന ഘട്ടത്തില്‍ ഫ്‌ളൂയിഡില്‍ ഭ്രൂണത്തിന്റെ മൂത്രവും അടങ്ങിയിരിക്കും. ഈ കാലയളവില്‍ ഫ്‌ളൂയിഡ്‌ പോകുന്നത്‌ അംനിയോട്ടിക്‌ സഞ്ചിയുടെ ഭിത്തികള്‍ പൊട്ടുന്നത്‌ മൂലമാകാം. അംനിയോട്ടിക്‌ ഫ്‌ളൂയിഡ്‌ പൂര്‍ണമായും പുറത്തേക്ക്‌ ഒഴുകാന്‍ ഇത്‌ കാരണമാകും. അമ്മ വാസ്തു നോക്കിയാല്‍ കുഞ്ഞിന് ആരോഗ്യം!!

പുറത്തേക്ക്‌ വരുന്ന വെള്ളത്തിന്‌ നിറമില്ലെങ്കില്‍ അത്‌ അംനിയോട്ടിക്‌ ഫ്‌ളൂയിഡ്‌ ആണ്‌ എന്നതില്‍ സംശയം വേണ്ട. ഉടന്‍ തന്നെ ഡോക്ടറെ സമീപിക്കുക. ഇത്തരം സന്ദര്‍ഭത്തില്‍ 99 ശതമാനവും 24 മണിക്കൂറിനുള്ളില്‍ പ്രസവം നടത്തി കുഞ്ഞിനെ പുറത്തെടുക്കാനുള്ള ശ്രമം ആയിരിക്കും ഡോക്ടര്‍ നടത്തുക. അംനിയോട്ടിക്‌ ഫ്‌ളൂയിഡ്‌ പുറത്തേക്ക്‌ വരാനുള്ള ചില പ്രധാന കാരണങ്ങള്‍. ഗര്‍ഭാവസ്ഥയില്‍ കുഞ്ഞിന്റെ അനക്കം

 പ്രസവത്തിന്റെ തുടക്കം

പ്രസവത്തിന്റെ തുടക്കം

അംനിയോട്ടിക്‌ സഞ്ചി പൂര്‍ണമായി പൊട്ടുന്നതിന്‌ മുമ്പ്‌ ഇതില്‍ അമിതമായി സമ്മര്‍ദ്ദം അനുഭവപ്പടും. ഇത്‌ മൂലം സാവധാനം ഫ്‌ളൂയിഡ്‌ പുറത്തേക്ക്‌ ഒഴുകാന്‍ തുടങ്ങും. ക്രമേണ ഇത്‌ മുഴുവന്‍ വെള്ളവും പൊട്ടി പുറത്തേക്ക്‌ വരുന്നതിലേക്ക്‌ നയിക്കും. തുടര്‍ന്ന്‌ പ്രസവം നടക്കും.

 അംനിയോട്ടിക്‌ സഞ്ചിയുടെ ഭിത്തി നേരത്തെ പൊട്ടുക

അംനിയോട്ടിക്‌ സഞ്ചിയുടെ ഭിത്തി നേരത്തെ പൊട്ടുക

പ്രസവത്തിനുള്ള ദിവസം എത്തുന്നതിന്‌ മുമ്പ്‌ ചിലപ്പോള്‍ അംനിയോട്ടിക്‌ സഞ്ചിയുടെ ഭിത്തികള്‍ പൊട്ടാന്‍ സാധ്യത ഉണ്ട്‌. ഫ്‌ളൂയിഡിന്റെ ഒഴുക്ക്‌ നേരത്തെ തുടങ്ങാന്‍ ഇത്‌ കാരണമാകും. ഗര്‍ഭാവസ്ഥയുടെ 37 അല്ലെങ്കില്‍ 38 ആഴ്‌ചകളില്‍ ഫ്‌ളൂയിഡ്‌ പോയി തുടങ്ങുന്നത്‌ നേരത്തെയുള്ള പൊട്ടലിന്റെ സൂചനയാണ്‌.

 അംനിയോട്ടിക്‌ സഞ്ചിയുടെ ഭിത്തി നേരത്തെ പൊട്ടുക

അംനിയോട്ടിക്‌ സഞ്ചിയുടെ ഭിത്തി നേരത്തെ പൊട്ടുക

ബാക്ടീരിയ ബാധ, അപര്യാപ്‌തമായ ഭക്ഷണക്രമം, മദ്യത്തിന്റെയും മയക്ക്‌ മരുന്നിന്റെയും അമിതമായ ഉപയോഗം, യോനിയിലെ അണുബാധ, ഗര്‍ഭ പാത്രത്തിന്റെ അസാധാരണ വളര്‍ച്ച , യോനിയിലും ഗര്‍ഭപാത്രത്തിലും മുമ്പ്‌ നടന്നിട്ടുള്ള ശസ്‌ത്രക്രിയ തുടങ്ങിയവയെല്ലാം അംനിയോട്ടിക്‌ സഞ്ചി നേരത്തെ പൊട്ടുന്നതിന്‌ കാരണമാകാം.

അംനിയോട്ടിക്‌ സഞ്ചിയുടെ ഭിത്തിയില്‍ വിള്ളല്‍

അംനിയോട്ടിക്‌ സഞ്ചിയുടെ ഭിത്തിയില്‍ വിള്ളല്‍

ഗര്‍ഭ കാലത്ത്‌ ഫ്‌ളൂയിഡ്‌ പോയി തുടങ്ങാന്‍ ഇതും ഒരു കാരണമാണ്‌. അംനിയോട്ടി സഞ്ചിയുടെ രണ്ട്‌ ചര്‍മ്മപാളികള്‍ തമ്മില്‍ മുറുകി ചേര്‍ന്നിക്കുന്നതിനാല്‍ ഗര്‍ഭകാലത്ത്‌ ഇതില്‍ ചെറുതായി വിള്ളല്‍ വീഴാന്‍ സാധ്യത ഉണ്ട്‌. ഇത്‌ കാരണം അംനിയോട്ടിക്‌ ഫ്‌ളൂയിഡ്‌ പുറത്തേക്ക്‌ ഒഴുകും.

അംനിയോട്ടിക്‌ സഞ്ചിയുടെ ഭിത്തിയില്‍ വിള്ളല്‍

അംനിയോട്ടിക്‌ സഞ്ചിയുടെ ഭിത്തിയില്‍ വിള്ളല്‍

ചെറിയ വിള്ളല്‍ ആല്ലെങ്കില്‍ പരിഭ്രമിക്കേണ്ടതില്ല. ചെറിയ ഇടവേളയ്‌ക്കുള്ളില്‍ രണ്ട്‌ ചര്‍മ്മ പാളികളും തമ്മില്‍ കൂടി ചേരും. ഇതിന്‌ അനുസരിച്ച്‌ വിള്ളല്‍ ഇല്ലാതാവുകയും ഫ്‌ളൂയിഡിന്റെ ഒഴുക്ക്‌ നില്‍ക്കുകയും ചെയ്യും.

അംനിയോട്ടിക്‌ സഞ്ചിയുടെ ചര്‍മ്മപാളിയിലെ പിളര്‍പ്പ്‌

അംനിയോട്ടിക്‌ സഞ്ചിയുടെ ചര്‍മ്മപാളിയിലെ പിളര്‍പ്പ്‌

അംനിയോട്ടിക്‌ സഞ്ചിയിലെ ചര്‍മ്മപാളികള്‍ തമ്മില്‍ വലിയ പിളര്‍പ്പ്‌ ഉണ്ടാവുകയാണെങ്കില്‍ 48 മണിക്കൂറിനുള്ളില്‍ പ്രസവം ആരംഭിക്കും. ഇങ്ങനെ സംഭവിക്കുകയാണെങ്കില്‍ ഉടന്‍ ചികിത്സ തേടുക. ഭ്രൂണത്തിന്‌ അണുബാധ ഉണ്ടാകാനുള്ള സാധ്യത ഒഴിവാക്കണം.

English summary

Reasons Behind Leaking Fluid During Pregnancy

What cause fluid leakage in pregnancy? Read on to know the reasons behind leaking fluid during pregnancy.
Story first published: Monday, November 28, 2016, 13:30 [IST]
Please Wait while comments are loading...
Subscribe Newsletter