ഗര്‍ഭകാലത്ത് ഗ്രീന്‍ ടീ കുടിയ്ക്കാമോ?

Posted By:
Subscribe to Boldsky

ഗര്‍ഭകാലത്ത് കഴിയ്ക്കാവുന്നതും അരുതാത്തതുമായ പല ഭക്ഷ്യവസ്തുക്കളുമുണ്ട്. സാധാരണ ആരോഗ്യകരമായ പല ഭക്ഷണങ്ങള്‍ പോലും ഗര്‍ഭകാലത്ത് അരുതുകളാകാറുണ്ട്.

ആരോഗ്യഗുണങ്ങള്‍ ഒരുപാടുള്ള ഒന്നാണ് ഗ്രീന്‍ ടീ. ഗര്‍ഭകാലത്ത് ഗ്രീന്‍ ടീ കുടിയ്ക്കാമോയെന്ന കാര്യത്തില്‍ പലര്‍ക്കും സംശയവുമുണ്ടാകാം.

ഗര്‍ഭകാലത്തെ അരുതുകളില്‍ ഗ്രീന്‍ ടീ ഉള്‍പ്പെടുന്നില്ലെന്നതാണ് പ്രധാന കാര്യം. എന്നാല്‍ അധികം കുടിയ്ക്കരുതെന്നതും ഏറെ പ്രധാനം.

ഇത്തരത്തില്‍ പറയാനുള്ള കാരണങ്ങളെക്കുറിച്ചറിയൂ

ഗര്‍ഭകാലത്ത് ഗ്രീന്‍ ടീ കുടിയ്ക്കാമോ?

ഗര്‍ഭകാലത്ത് ഗ്രീന്‍ ടീ കുടിയ്ക്കാമോ?

ഗര്‍ഭകാലത്ത് അമ്മയുടെ പല്ലിന്റെയും എല്ലിന്റെയും ബലത്തിന് ഗ്രീന്‍ ടീ നല്ലതാണ.് ഗര്‍ഭകാലത്ത് പല്ലിന് പ്രശ്‌നങ്ങള്‍ സാധാരണമാണ്. ഗ്രീന്‍ ടീയിലെ കാല്‍സ്യം ഇതിനു പരിഹാരമാകും.

ഗര്‍ഭകാലത്ത് ഗ്രീന്‍ ടീ കുടിയ്ക്കാമോ?

ഗര്‍ഭകാലത്ത് ഗ്രീന്‍ ടീ കുടിയ്ക്കാമോ?

ഗര്‍ഭകാല ബിപി നിയന്ത്രണത്തില്‍ നിര്‍ത്താനുളള നല്ലൊരു പരിഹാരമാണ് ഗ്രീന്‍ ടീ കുടിയ്ക്കുന്നത്.

ഗര്‍ഭകാലത്ത് ഗ്രീന്‍ ടീ കുടിയ്ക്കാമോ?

ഗര്‍ഭകാലത്ത് ഗ്രീന്‍ ടീ കുടിയ്ക്കാമോ?

ഇതിലെ ആന്റിഓക്‌സിഡന്റുകള്‍ ശരീരത്തിന് പ്രതിരോധശേഷി നല്‍കും. രോഗങ്ങള്‍ ഒഴിവാക്കാന്‍ സഹായിക്കും.

ഗര്‍ഭകാലത്ത് ഗ്രീന്‍ ടീ കുടിയ്ക്കാമോ?

ഗര്‍ഭകാലത്ത് ഗ്രീന്‍ ടീ കുടിയ്ക്കാമോ?

എന്നാല്‍ ഗര്‍ഭിണികള്‍ ദിവസം ഒരു കപ്പില്‍ കൂടുതല്‍ ഗ്രീന്‍ ടീ കുടിയ്ക്കുന്നത് നല്ലതല്ല. കാരണം അമിതമായ ഗ്രീന്‍ ടീ കുടിയ്ക്കുമ്പോള്‍ ശരീരത്തിന് ഫോളിക് ആസിഡ് ആഗിരണം ചെയ്യാന്‍ സാധിയ്ക്കില്ല.

ഗര്‍ഭകാലത്ത് ഗ്രീന്‍ ടീ കുടിയ്ക്കാമോ?

ഗര്‍ഭകാലത്ത് ഗ്രീന്‍ ടീ കുടിയ്ക്കാമോ?

ഗ്രീന്‍ ടീയിലെ ഇസിജിസി എന്ന ഘടകമാണ് ഇത് തടയുന്നത്. ഇത് കുഞ്ഞിന് ദോഷം ചെയ്യും. കുഞ്ഞിന് ശാരീരിക-മാനസിക വൈകല്യങ്ങളുണ്ടാകാന്‍ സാധ്യതയേറെയാണ്.

ഗര്‍ഭകാലത്ത് ഗ്രീന്‍ ടീ കുടിയ്ക്കാമോ?

ഗര്‍ഭകാലത്ത് ഗ്രീന്‍ ടീ കുടിയ്ക്കാമോ?

ഭക്ഷണത്തിനൊപ്പം ഗ്രീന്‍ ടീ കുടിയ്ക്കുന്നതും ഒഴിവാക്കുക. ഇത് ഭക്ഷണത്തിലെ അയേണ്‍ ശരീരം വലിച്ചെടുക്കുന്നതു തടയും. ഗര്‍ഭകാലത്ത് ഇത് കൂടുതല്‍ ദോഷം ചെയ്യും.

ഗര്‍ഭകാലത്ത് ഗ്രീന്‍ ടീ കുടിയ്ക്കാമോ?

ഗര്‍ഭകാലത്ത് ഗ്രീന്‍ ടീ കുടിയ്ക്കാമോ?

കഫീന്‍ ഗര്‍ഭിണികള്‍ക്ക് നല്ലതല്ല. ഇത് കുഞ്ഞിന്റെ ശരീരത്തിലേയ്ക്കുള്ള രക്തപ്രവാഹം കുറയ്ക്കും. ഗ്രീന്‍ ടീയിലും ചെറിയ തോതില്‍ കഫീന്‍ അടങ്ങിയിട്ടുണ്ട്.

ഗര്‍ഭകാലത്ത് ഗ്രീന്‍ ടീ കുടിയ്ക്കാമോ?

ഗര്‍ഭകാലത്ത് ഗ്രീന്‍ ടീ കുടിയ്ക്കാമോ?

ഗര്‍ഭകാലത്ത് ഫോളേറ്റ് ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ കഴിയ്ക്കുക. ഇത് ഗ്രീന്‍ ടീ ഉണ്ടാക്കുന്ന പാര്‍ശ്വഫലങ്ങള്‍ കുറയ്ക്കാന്‍ സഹായിക്കും.

English summary

Is It Safe To Drink Green Tea During Pregnancy

Here are some of the effects of green tea during pregnancy. Read more to know about,
Story first published: Thursday, March 10, 2016, 13:35 [IST]