For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അമ്മയുടെ സമ്മര്‍ദ്ദം കുഞ്ഞിനെ ബാധിയ്ക്കുമോ?

ഗര്‍ഭസമയത്ത് അമ്മയിലുണ്ടാകുന്ന മാനസിക സമ്മര്‍ദ്ദം കുഞ്ഞിനെ എങ്ങനെ ബാധിയ്ക്കും എന്ന് നോക്കാം.

|

മാനസിക സമ്മര്‍ദ്ദം ഇന്നത്തെ കാലത്ത് കൂടിക്കൂടി വരുന്ന അവസ്ഥയാണ് ഉള്ളത്. എന്നാല്‍ ഗര്‍ഭകാലത്തെ സമ്മര്‍ദ്ദം കുഞ്ഞിനെക്കൂടി ബാധിയ്ക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. സ്വാഭാവികമായും ഗര്‍ഭകാലത്തും പ്രസവത്തിനു ശേഷവും സ്ത്രീകളില്‍ അല്‍പം ഡിപ്രഷനും സമ്മര്‍ദ്ദവും ഉണ്ടാവും. എന്നാല്‍ പലപ്പോഴും ഇത് കുഞ്ഞിനെ എങ്ങനെ ബാധിയ്ക്കും എന്നതിനെക്കുറിച്ച് അമ്മമാര്‍ ചിന്തിയ്ക്കാറില്ല.

കുഞ്ഞിനെ അമ്മയുടെ മാനസിക സമ്മര്‍ദ്ദം വളര പ്രതികൂലമായി തന്നെ ബാധിയ്ക്കും. പലപ്പോഴും ഈ സമ്മര്‍ദ്ദം കുഞ്ഞിന്റെ ഭാവിയെതന്നെ അവതാളത്തിലാക്കാന്‍ സാധ്യതയുണ്ട്. എങ്ങനെയെന്ന് നോക്കാം.

ജനനസമയം തെറ്റുന്നു

ജനനസമയം തെറ്റുന്നു

പല ആരോഗ്യവിദഗ്ധരും പറയുന്നതാണ് ഈ അഭിപ്രായം. മാനസിക സമ്മര്‍ദ്ദം പലപ്പോഴും കുഞ്ഞിന്റെ പറഞ്ഞ സമയത്തേക്കാള്‍ മുന്‍പില്‍ ആവാന്‍ കാരണമാകുന്നു.

കുഞ്ഞിന്റെ ഭാരം

കുഞ്ഞിന്റെ ഭാരം

കുഞ്ഞിന്റെ തൂക്കം കുറയുന്നതിനും ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും കാരണമാകുന്നു. കുറഞ്ഞ ഭാരം അമ്മയുടെ മാനസികസമ്മര്‍ദ്ദത്തിന്റെ ഫലം തന്നെയാണ്.

ഉറക്കപ്രശ്‌നങ്ങള്‍

ഉറക്കപ്രശ്‌നങ്ങള്‍

കുട്ടികളില്‍ ഇത് പലപ്പോഴും ഉറക്ക പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. ഉറക്കം കൃത്യമായി ലഭിയ്ക്കാത്തതും മറ്റും പ്രധാന കാരണമാകുന്നു.

ബുദ്ധിവളര്‍ച്ച

ബുദ്ധിവളര്‍ച്ച

ബുദ്ധിവളര്‍ച്ചയാണ് മറ്റൊന്ന്. കുഞ്ഞിന്റെ ബുദ്ധിവികാസത്തെ അമ്മയുടെ സമ്മര്‍ദ്ദം പ്രതികൂലമായി ബാധിയ്ക്കുന്നു.

 സ്വഭാവ രൂപീകരണം

സ്വഭാവ രൂപീകരണം

കുഞ്ഞിന്റെ സ്വഭാവ രൂപീകരണത്തേയും അമ്മയുടെ മാനസിക സമ്മര്‍ദ്ദം ബാധിയ്ക്കുന്നു. മാനസികസമ്മര്‍ദ്ദം കൂടിയ അമ്മമാരില്‍ പലപ്പോഴും ഇത്തരം പ്രശ്‌നങ്ങള്‍ സ്വാഭാവികമാണ്.

English summary

How Pregnancy Stress Affects Kid

Prolonged periods of stress could fill up your system with cortisol which might harm the environment of the womb in certain ways. Read on to know more...
Story first published: Friday, December 16, 2016, 17:47 [IST]
X
Desktop Bottom Promotion