For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗര്‍ഭകാലത്ത് ഹൈ ബിപിയെങ്കില്‍...

|

ഗര്‍ഭകാലത്ത് പല സ്ത്രീകള്‍ക്കും ഹൈ ബിപിയുണ്ടാകാറുണ്ട്. ചില്‍ക്ക് ബിപി ഗര്‍ഭിണിയാകും മുന്‍പേയുണ്ടാകും. ചിലര്‍ക്കാകട്ടെ, ഗര്‍ഭകാലത്തും.

എങ്ങിനെയാണെങ്കിലും ഗര്‍ഭകാല ബിപി അപകടം തന്നെയാണ്. അമ്മയ്ക്കും കുഞ്ഞിനും ഇത് ദോഷം വരുത്തും. തക്കാളി ബീജം കുറയ്ക്കുമോ കൂട്ടുമോ?

ഗര്‍ഭകാല ബിപി വരുത്തുന്ന ചില പ്രശ്‌നങ്ങളെക്കുറിച്ചറിയൂ,

ഗര്‍ഭകാലത്ത് ഹൈ ബിപിയെങ്കില്‍...

ഗര്‍ഭകാലത്ത് ഹൈ ബിപിയെങ്കില്‍...

രക്തധമിനികളിലൂടെ ഒഴുകുന്ന രക്തത്തിന്റെ പ്രഷര്‍ വര്‍ദ്ധിയ്ക്കുന്നതാണ് ഹൈ ബിപിയെന്നു പറയുന്നത്. ഇത് ഹൃദയത്തിനും പ്രഷറുണ്ടാക്കും. തലവേദന, തളര്‍ച്ച, ശ്വാസമെടുക്കാന്‍ പ്രയാസം, സ്‌ട്രോക്ക്, അറ്റാക്ക് തുടങ്ങിയ പല പ്രശ്‌നങ്ങള്‍ക്കു ബിപിയിടയാക്കും. ഇത് ഗര്‍ഭിണികളിലും വ്യത്യസ്തമല്ല. വാസ്തവത്തില്‍ ഹൈ ബിപി ഇത്തരം റിസ്‌കുകള്‍ ഗര്‍ഭകാലത്തു വര്‍ദ്ധിയ്ക്കാന്‍ ഇടയാക്കും.

ഗര്‍ഭകാലത്ത് ഹൈ ബിപിയെങ്കില്‍...

ഗര്‍ഭകാലത്ത് ഹൈ ബിപിയെങ്കില്‍...

ഹൈ ബിപി പ്ലാസന്റയിലേയ്ക്കുള്ള രക്തപ്രവാഹം കുറയ്ക്കും. ഇത് ഗര്‍ഭസ്ഥ ശിശുവിന്റെ ഭാരം കുറയാനും മാസം തികയാതെയുള്ള പ്രസവത്തിനുമെല്ലാം വഴിയൊരുക്കും.

ഗര്‍ഭകാലത്ത് ഹൈ ബിപിയെങ്കില്‍...

ഗര്‍ഭകാലത്ത് ഹൈ ബിപിയെങ്കില്‍...

ചില സന്ദര്‍ഭങ്ങളില്‍ ഹൈ ബിപി കാരണം പ്ലാസന്റ യൂട്രസ് ഭിത്തിയില്‍ നിന്നും വേര്‍പെട്ടു പോകും. ഇത് കുഞ്ഞിന്റെ ജീവന് അപകടമാണ്. തക്ക സമയത്തു ചികിത്സ ലഭിച്ചില്ലെങ്കില്‍ കുഞ്ഞ് മരിയ്ക്കാന്‍ വരെ കാരണമാകാം.

ഗര്‍ഭകാലത്ത് ഹൈ ബിപിയെങ്കില്‍...

ഗര്‍ഭകാലത്ത് ഹൈ ബിപിയെങ്കില്‍...

സാധാരണ പ്രസവത്തില്‍ അമ്മയ്ക്ക് കുഞ്ഞിനെ പുറത്തെത്തിയ്ക്കാന്‍ മര്‍ദം ചെലുത്തേണ്ടി വരും. ഹൈ ബിപിയുണ്ടെങ്കില്‍ ഇത് ഹൃദയത്തിന് കൂടുതല്‍ പ്രഷര്‍ വരുത്തും. ഇതുകൊണ്ടുതന്നെ ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് സാധ്യതയേറെയാണ്.

ഗര്‍ഭകാലത്ത് ഹൈ ബിപിയെങ്കില്‍...

ഗര്‍ഭകാലത്ത് ഹൈ ബിപിയെങ്കില്‍...

ഇത്തരം റിസ്‌കുകള്‍ ഒഴിവാക്കാന്‍ പല സന്ദര്‍ഭങ്ങളിലും സിസേറിയനെ ആശ്രയിക്കേണ്ടി വരികയും ചെയ്യും.

ഗര്‍ഭകാലത്ത് ഹൈ ബിപിയെങ്കില്‍...

ഗര്‍ഭകാലത്ത് ഹൈ ബിപിയെങ്കില്‍...

ഹൈ ബിപിയുണ്ടെങ്കില്‍ സിസേറിയന്‍ സമയത്ത് അനസ്‌തേഷ്യ നല്‍കുന്നതും അല്‍പം റിസ്‌കായിരിയ്ക്കും.

ഗര്‍ഭകാലത്ത് ഹൈ ബിപിയെങ്കില്‍...

ഗര്‍ഭകാലത്ത് ഹൈ ബിപിയെങ്കില്‍...

മറ്റൊന്നാണ് പ്രീ ക്ലാംസിയ. ഹൈ ബിപി വരുത്തി വയ്ക്കുന്ന മറ്റൊരു കണ്ടീഷണ്‍. സാധാരണ ഗര്‍ഭത്തിന്റെ മൂന്നാം മാസത്തിലാണ് ഇതുണ്ടാവാറ്. പ്രീ ക്ലാംസിയ ഗര്‍ഭിണിയുടെ ശരീരത്തിലെ അവയവങ്ങളുടെ പ്രവര്‍ത്തനത്തെ തടസപ്പെടുത്തും. ഇത്തരം അവസ്ഥയുള്ള അമ്മമാര്‍ക്കുണ്ടാകുന്ന കുഞ്ഞുങ്ങള്‍ക്ക് ഹൃദയപ്രശ്‌നങ്ങള്‍, കിഡ്‌നി പ്രശ്‌നങ്ങള്‍ എന്നിവയുണ്ടാകാന്‍ സാധ്യത കൂടുതലാണ്.

English summary

High Blood Pressure Effects During Pregnancy

Are you worried that high blood pressure might lead to complications during childbirth? Read on to find out more about how hypertension complicates deliver
Story first published: Monday, April 25, 2016, 12:54 [IST]
X
Desktop Bottom Promotion