Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
ഗര്‍ഭിണിയാവാന്‍ ഭക്ഷണമോ?
ഗര്ഭാധാരണം ഇന്ന് ഏറ്റവും വലിയ പ്രതിസന്ധിയായി മാറിക്കൊണ്ടിരിയ്ക്കുകയാണ് സ്ത്രീകള്‍ക്കിടയില്‍. കൃത്യമായ അണ്ഡോല്പാദനം നടക്കാത്തതാണ് പലപ്പോഴും ഗര്‍ഭധാരണം വൈകിപ്പിക്കുന്നത്.
ചിലരില്‍ ഹോര്‍മോണ്‍ പ്രശ്നങ്ങളാണ് ഇതിന് കാരണമാകുന്നത്. പ്രായാധിക്യവും മറ്റൊരു കാരണമാണ്. എന്നാല്‍ ഭക്ഷണത്തിന് ഗര്‍ഭധാരണത്തെ സഹായിക്കാനുള്ള കഴിവുണ്ട്. പുരുഷനറിയേണ്ട ഗുരുതരമായ വന്ധ്യതാ പ്രശ്നങ്ങള്‍
ഓവുലേഷന് കൃത്യമാക്കുകയും അത് വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നതിന് ഭക്ഷണം കഴിയ്ക്കുന്നതിലൂടെ കഴിയും. എന്നാല്‍ എല്ലാ ഭക്ഷണത്തിനും അതിന് കഴിയില്ല. ചില പ്രത്യേക ഭക്ഷണങ്ങളാണ് അതിന് കാരണം.

ബീന്‍സ്
ബീന്‍സ് ഓവുലേഷന് കൃത്യമാക്കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങളില്‍ പ്രധാനപ്പെട്ടതാണ്. ഇവയില്‍ നിന്നുമുള്ള പ്രോട്ടീനുകളും വിറ്റാമിനുകളുമാണ് ഓവുലേഷനെ സഹായിക്കുന്നത്.

സിങ്ക് അടങ്ങിയ ഭക്ഷണങ്ങള്‍
സിങ്ക് ധാരാളമായി അടങ്ങിയ ഭക്ഷണങ്ങള്‍ സ്ത്രീകള്‍ കഴിയക്കുന്നത് നല്ലതാണ്. ഇത പുരുഷന്മാരിലും വന്ധ്യത പോലുള്ള പ്രശ്നങ്ങളെ ഇല്ലാതാക്കുന്നുണ്ട്.

ഒമേഗ 3 ഫാറ്റി ആസിഡ്
മത്സ്യങ്ങളില്‍ ധാരാളം ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് മത്സ്യവിഭവങ്ങള്‍ ധാരാളം കഴിയ്ക്കുന്നത് നല്ലതാണ്.

ചുവന്ന അരി
അരിയുടെ കാര്യത്തിലും ശ്രദ്ധ നല്‍കാം. ചുവന്ന അരി ഓവുലേഷന് അഥവാ അണ്ഡോത്പാദനം വര്‍ദ്ധിപ്പിക്കുന്ന ഒന്നാണ്.

ചീര കഴിയ്ക്കാം
ചീരയിലും ഓവുലേഷന് വര്‍ദ്ധിപ്പിക്കുന്നതിനുള്ള കഴിവുണ്ട്. അണ്ഡോല്പാദനം ചീരയും വര്‍ദ്ധിപ്പിക്കുന്നു.

വിറ്റാമിന്‍ ബി 6
വിറ്റാമിന്‍ ബി 6 അടങ്ങിയ ഭക്ഷണങ്ങള്‍ ധാരാളം കഴിച്ചു നോക്കാം. ഇത് ഹോര്മോണ്പ്രശ്നങ്ങളെ പരിഹരിയ്ക്കും.

റെഡ് മീറ്റ്
റെഡ് മീറ്റ് പൊതുവേ ആരോഗ്യത്തിന് ഹാനീകരമാണ്. എന്നാല്‍ അണ്ഡോത്പാദനത്തെ സഹായിക്കുന്നതില്‍ റെഡ് മീറ്റ് മുന്നില്‍ തന്നെയാണ്.



Click it and Unblock the Notifications
