ഗര്‍ഭകാലത്തെക്കുറിച്ചുള്ള മനോഹരമായ വസ്തുതകള്‍

Posted By:
Subscribe to Boldsky

ഒരു സ്ത്രീയുടെ ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട നിമിഷമാണ് അമ്മയാവുക എന്നത്. അമ്മയാവുന്നതിലൂടെ ജീവിതത്തിന്റെ വിലപ്പെട്ട കാലഘട്ടത്തിലൂടെയാണ് ഏതൊരു സ്ത്രീയും കടന്നു പോകുന്നതും. നിങ്ങളുടെ ഗര്‍ഭം ആരോഗ്യകരമോ??

ഗര്‍ഭകാലത്തെക്കുറിച്ചുള്ള ചില മനോഹരമായ വസ്തുതകളുണ്ട്. ഗര്‍ഭത്തെക്കുറിച്ചും ഗര്‍ഭാവസ്ഥയെക്കുറിച്ചും പല സ്ത്രീകള്‍ക്കും അറിയാത്ത ചില കാര്യങ്ങള്‍. അവ എന്തൊക്കെയെന്ന് നോക്കാം.

ഗര്‍ഭാവസ്ഥയില്‍ രുചിയറിയാം

ഗര്‍ഭാവസ്ഥയില്‍ രുചിയറിയാം

ഗര്‍ഭാവസ്ഥയില്‍ തന്നെ കുഞ്ഞിന് അമ്മ കഴിയ്ക്കുന്ന ഭക്ഷണത്തിന്റെ രുചിയറിയാം എന്നതാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്.

കാര്യങ്ങളറിയാന്‍

കാര്യങ്ങളറിയാന്‍

ഗര്‍ഭാശയത്തില്‍ വെച്ചു തന്നെ കുട്ടികള്‍ക്ക് കാണാനും കേള്‍ക്കാനും കാര്യങ്ങള്‍ അനുഭവിച്ചറിയാനും കഴിയും.

കൈയ്യുടെ വളര്‍ച്ച

കൈയ്യുടെ വളര്‍ച്ച

മൂന്ന് മാസം പ്രായമാകുമ്പോഴേക്കും ഭ്രൂണത്തിന് കൈരേഖകള്‍ വന്നു തുടങ്ങും.

അവസാനം ശ്വാസകോശം

അവസാനം ശ്വാസകോശം

കുഞ്ഞുങ്ങളില്‍ അവസാനം വികസിക്കപ്പെടുന്ന അവയവം ശ്വാസകോശമാണ്.

ഗര്‍ഭപാത്രത്തിന്റെ വികസനം

ഗര്‍ഭപാത്രത്തിന്റെ വികസനം

ഗര്‍ഭാവസ്ഥയില്‍ ഒരു സ്ത്രീയുടെ ഗര്‍ഭപാത്രം സാധാരണയുള്ളതിനേക്കാള്‍ അഞ്ച് മടങ്ങ് വികസിക്കും.

കരയുവാന്‍ കഴിയും

കരയുവാന്‍ കഴിയും

ഗര്‍ഭാവസ്ഥയിലായിരിക്കുമ്പോള്‍ തന്നെ കരയുവാനുള്ള കഴിവ് കുട്ടികള്‍ക്കുണ്ടാകും.

വിസര്‍ജിക്കുന്നതും ഗര്‍ഭാവസ്ഥയില്‍

വിസര്‍ജിക്കുന്നതും ഗര്‍ഭാവസ്ഥയില്‍

ഗര്‍ഭപാത്രത്തിലായിരിക്കുമ്പോള്‍ തന്നെ കുട്ടികള്‍ മൂത്രമൊഴിക്കാന്‍ തുടങ്ങും. ഇത് പിന്നീട് കുടിയ്ക്കുകയും ചെയ്യും.

മനുഷ്യരുടെ അണ്ഡത്തിന്റെ വലിപ്പം

മനുഷ്യരുടെ അണ്ഡത്തിന്റെ വലിപ്പം

എലികള്‍, നായ, പന്നി, ഗോറില്ല, തിമിംഗലം എന്നിവയുടേയും മനുഷ്യന്റെയും അണ്ഡത്തിന്റെ വലിപ്പം ഒന്നാണ്.

English summary

Fascinating Facts About Pregnancy You Did Not Know

Here are some amazing facts about pregnancy that everyone should know.
Story first published: Saturday, January 2, 2016, 8:00 [IST]
Subscribe Newsletter