ഗര്‍ഭിണീ, നടക്കൂ, നടക്കൂ

Posted By:
Subscribe to Boldsky

ഗര്‍ഭകാലത്ത് വ്യായാമങ്ങള്‍ നല്ലതാണ്. ശാരീരിക അസ്വസ്ഥതകള്‍ കുറയ്ക്കാനും ആരോഗ്യകരമായ തൂക്കം നില നിര്‍ത്താനും സുഖപ്രസവത്തിനുമെല്ലാം ഇത് സഹായിക്കും.

ഗര്‍ഭകാലത്തു ചെയ്യാവുന്ന ഏറ്റവും ലളിതമായ വ്യായാമമാണ് നടക്കുകയെന്നത്. ഗര്‍ഭിണികളോട് നടക്കാന്‍ നമ്മുടെ കാരണവന്മാരും ഡോക്ടര്‍മാരുമെല്ലാം നിര്‍ദേശിയ്ക്കാറുമുണ്ട്.

ഗര്‍ഭകാലത്തു നടക്കുന്നതു കൊണ്ടുള്ള ഗുണങ്ങളെക്കുറിച്ചറിയൂ, ഐവിഎഫ്, ഇരട്ടകള്‍ പിറക്കാന്‍ കാരണമാകുമോ?

സ്‌ട്രെസ്

സ്‌ട്രെസ്

ഗര്‍ഭകാലത്ത് ഹോര്‍മോണ്‍ മാറ്റങ്ങള്‍ കാരണം മൂഡുമാറ്റവും സ്‌ട്രെസുമെല്ലാം സാധാരണമാണ്. നടക്കുന്നതിലൂടെ എന്‍ഡോര്‍ഫിനുകള്‍ ഉല്‍പാദിപ്പിയ്ക്കപ്പെടും. ഇത് സ്‌ട്രെസ് കുറയ്ക്കാന്‍ നല്ലതാണ്.

 മലബന്ധം

മലബന്ധം

ദിവസവും 10-15 മിനിറ്റു നടക്കുന്നത് മലബന്ധം അകറ്റാന്‍ നല്ലതാണ്. ഇത് കുടലിന്റെ പ്രവര്‍ത്തനത്ത സഹായിക്കും.

 ഊര്‍ജം

ഊര്‍ജം

ഗര്‍ഭകാലത്ത് ക്ഷീണം സര്‍വസാധാരണമാണ്. എന്നാല്‍ വ്യായാമക്കുറവു നല്ലതല്ലതാനും. നടക്കുന്നത് അധികം ആയാസമില്ലാത്ത വ്യായാമമാണ്. ഇത് ഊര്‍ജം നല്‍കുകയും ചെയ്യും.

ബിപി

ബിപി

ഗര്‍ഭകാലത്ത് പല സ്ത്രീകള്‍ക്കും ബിപി കൂടാറുണ്ട്. ഇത് അമ്മയ്ക്കും കുഞ്ഞിനും നല്ലതുമല്ല. നടക്കുന്നതിലൂടെ ബിപി നിയന്ത്രിയ്ക്കാന്‍ സാധിയ്ക്കും.

സാധാരണ പ്രസവം

സാധാരണ പ്രസവം

നടക്കുന്നത് മസിലുകള്‍ക്ക് ഗുണകരമാണ്. മസിലുകള്‍ വികസിയ്ക്കുന്നതിനും മുറുകുന്നതിനുമെല്ലാം നല്ലത്. ഇതിലൂടെ സാധാരണ പ്രസവം സാധ്യമാകുന്നു.

ഉറക്കം

ഉറക്കം

ഗര്‍ഭകാലത്ത് നല്ല ഉറക്കം ലഭിയ്ക്കാനും നടക്കുന്നത് ഏറെ നല്ലതാണ്.

തടി

തടി

ഈ സമയത്തു തടി അധികമാകാതിരിയ്ക്കാനും നടക്കുന്നതു സഹായിക്കും.

English summary

Benefits Of Walking During Pregnancy

Take a look at the amazing health benefits of walking during pregnancy. Read to know why it is important to walk during pregnancy.
Story first published: Friday, March 18, 2016, 9:51 [IST]