തുടര്‍ച്ചയായ അബോര്‍ഷനുകള്‍ക്ക് പുറകില്‍...

Written By:
Subscribe to Boldsky

അബോര്‍ഷന്‍ അത്ര അസാധാരണമായ സംഭവമല്ല. പ്രത്യേകിച്ച് ആദ്യഗര്‍ഭം അലസുന്നത്.

എന്നാല്‍ ചില സ്ത്രീകളില്‍ തുടര്‍ച്ചയായി അബോര്‍ഷനുകള്‍ സംഭവിയ്ക്കാറുണ്ട്. ഇത്തരം ഘട്ടത്തില്‍ ഇത് ഗുരുതരമായിത്തന്നെ എടുക്കുകയും വേണം.

തുടര്‍ച്ചയായ അബോര്‍ഷനുകള്‍ക്കു പുറകില്‍ പല കാരണങ്ങളുമുണ്ടാകാം. ഇവയെന്തൊക്കെയെന്നു നോക്കൂ, കാരണം കണ്ടെത്തുന്നത് പരിഹാരം തേടാനും എളുപ്പമാക്കും.

അണ്ഡം, ബീജം

അണ്ഡം, ബീജം

അണ്ഡം, ബീജം എന്നിവയ്ക്കു ഗുണം കുറയുന്നതാകാം ഒരു കാരണം. ശരീരത്തില്‍ സിങ്ക്, സെലേനിയം, മറ്റു വൈറ്റമിനുകള്‍ എന്നിവ കുറയുന്നത് ഇതിനു കാരണമാകും. ഇത് അബോര്‍ഷന് കാരണമാവുകയും ചെയ്യും.

ഹൈപ്പോതൈറോയ്ഡ്

ഹൈപ്പോതൈറോയ്ഡ്

ഹൈപ്പോതൈറോയ്ഡ് തുടര്‍ച്ചയായ അബോര്‍ഷനുകള്‍ക്കുള്ള കാരണമാണ്. ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ തന്നെ കാരണം.

 രക്തത്തിലെ പഞ്ചസാര

രക്തത്തിലെ പഞ്ചസാര

സ്ത്രീകളില്‍ രക്തത്തിലെ പഞ്ചസാര അധികമാകുന്നത് അബോര്‍ഷനുകള്‍ക്ക് കാരണമാകാറുണ്ട്.

രക്തം കട്ട പിടിയ്ക്കുന്നത്.....

രക്തം കട്ട പിടിയ്ക്കുന്നത്.....

ഫോസ്‌ഫോലിപിഡ് എന്നൊരു എന്‍സൈമുണ്ട്. ഇത് അമ്മയുടെ ശരീരത്തില്‍ രക്തം കട്ട പിടിയ്ക്കാന്‍ ഇടയാക്കും. ഇത് ഭ്രൂണത്തെ കൊല്ലുന്നു. ആന്റിഫോസ്‌ഫോലിപിഡ് ടെസ്റ്റ് നടത്തുന്നത് ഈ പ്രശ്‌നം കണ്ടെത്താന്‍ സഹായിക്കും.

ബാലന്‍സ്ഡ് ട്രാന്‍സ്ലൊക്കേഷന്‍

ബാലന്‍സ്ഡ് ട്രാന്‍സ്ലൊക്കേഷന്‍

ബാലന്‍സ്ഡ് ട്രാന്‍സ്ലൊക്കേഷന്‍ എന്നൊരു അവസ്ഥയുണ്ട്. ക്രോമസോമിന്റെ ചില ഭാഗങ്ങള്‍ മുറിഞ്ഞ് മറ്റു ക്രോമസോമുകളുമായി ചേരുന്ന അവസ്ഥ. ഇത് അണ്ഡത്തില്‍ പ്രശ്‌നങ്ങളുണ്ടാക്കും. അബോര്‍ഷന് കാരണമാവുകയും ചെയ്യും.

പുകവലി, മദ്യപാനം

പുകവലി, മദ്യപാനം

പുകവലി, മദ്യപാനം തുടങ്ങിയ ശീലങ്ങള്‍ സ്ത്രീകളില്‍ അബോര്‍ഷന്‍ സംഭവിയ്ക്കുന്നതിനുള്ള കാരണങ്ങളാണ്. ഇവ ഭ്രൂണത്തെ ദോഷകരമായി ബാധിയ്ക്കുന്നവയാണ്.

സ്‌ട്രെസ്

സ്‌ട്രെസ്

ശാരീരികമായോ മാനസികമായോ സംഭവിച്ചിട്ടുള്ള ആഘാതങ്ങള്‍, ഇതുണ്ടാക്കുന്ന സ്‌ട്രെസ് അബോര്‍ഷന് കാരണമാകാം. സ്‌ട്രെസ് ഹോര്‍മോണുകളുടെ അളവ് വളരെ കൂടുതല്‍ വര്‍ദ്ധിയ്ക്കുന്നതാണ് കാരണം.

യൂട്രസ്

യൂട്രസ്

ചില സ്ത്രീകളില്‍ യൂട്രസ് സംബന്ധമായ പ്രശ്‌നങ്ങള്‍, യൂട്രസിന് കട്ടി കുറയുന്നത് പോലുള്ള കാരണങ്ങള്‍ അബോര്‍ഷന് ഇടയാക്കാറുണ്ട്.

English summary

Reasons Behind Frequent Miscarriages

Here are the main reasons of recurrent miscarriages. These causes of miscarriage must be addressed as they can indicate any underlying health condition.
Story first published: Wednesday, December 23, 2015, 12:50 [IST]
Subscribe Newsletter