ഗര്‍ഭകാലത്തെ സന്ധിവേദനയ്ക്കു പിന്നില്‍

Posted By:
Subscribe to Boldsky

ഗര്‍ഭകാലത്ത് പലതരത്തിലുള്ള ശാരീരിക അസ്വസ്ഥതകളുമുണ്ടാകുന്നതു സാധാരണമാണ്. ഛര്‍ദിയും നടുവേദനുമെല്ലാം ഇതില്‍ സര്‍വസാധാരണവുമാണ്.

ഗര്‍ഭകാലത്ത് പല സ്ത്രീകള്‍ക്കുമുണ്ടാകുന്ന മറ്റൊരു പ്രശ്‌നമാണ് സന്ധിവേദന. കൈമുട്ടിലും കാല്‍മുട്ടിലും ഷോള്‍ഡറിലുമെല്ലാം ഈ വേദനയുണ്ടായേക്കാം.

മുലയൂട്ടുമ്പോള്‍ അറിഞ്ഞിരിക്കാന്‍ !

ഇത്തരം വേദനകള്‍ പ്രധാനമായും ഒരു സ്ത്രീയുടെ ആരോഗ്യനിലയെ അടിസ്ഥാനപ്പെടുത്തിയിരിയ്ക്കും. എന്നാല്‍ ഇത്തരം സന്ധിവേദനകള്‍ക്ക് ചില പ്രത്യേക കാരണങ്ങളുമുണ്ടാകാം. ഇവയെന്തൊക്കെയെന്നു നോക്കൂ,

തടി കൂടുന്നത്

തടി കൂടുന്നത്

തടി കൂടുന്നത് പലപ്പോഴും ഗര്‍ഭകാലത്തെ സന്ധിവേദനയ്ക്കുള്ള ഒരു കാരണമാണ്. ഇത് അരക്കെട്ട്, കാല്‍മുട്ട് എന്നിവിടങ്ങളില്‍ വേദനയ്ക്കു കാരണമാകും.

 ഫഌയിഡ് അളവ്

ഫഌയിഡ് അളവ്

ഗര്‍ഭകാലത്ത് ശരീരത്തിലെ ഫഌയിഡ് അളവ് കൂടുന്നത് സ്വാഭാവികമാണ്. ഇത് കൈ വേദനയക്കു കാരണമാകാറുണ്ട്.

വശം

വശം

മിക്കവാറും ഗര്‍ഭിണികള്‍ ഇടതു വശം ചരിഞ്ഞാണ് ഉറങ്ങുക. ഒരു വശത്തേയ്ക്കു മാത്രം തിരിഞ്ഞു കിടിക്കുന്നതും വേദനയക്കു കാരണമാകും.

ഹൈപ്പോതൈറോയ്ഡിസം

ഹൈപ്പോതൈറോയ്ഡിസം

ഹൈപ്പോതൈറോയ്ഡിസം ഗര്‍ഭകാലത്ത് സന്ധിവേദനകള്‍ക്കു കാരണമാകുന്ന മറ്റൊന്നാണ്.

ജോലി

ജോലി

ഗര്‍ഭകാലത്ത് കൂടുതല്‍ സമയം ഇരുന്നും നിന്നുമെല്ലാം ജോലി ചെയ്യുകയാണെങ്കില്‍ സന്ധിവേദനയ്ക്കുള്ള സാധ്യത കൂടുതലാണ്.

ഹോര്‍മോണുകള്‍

ഹോര്‍മോണുകള്‍

ഗര്‍ഭകാലത്ത് പെല്‍വിക് മസിലുകളിലേയ്ക്ക് കൂടുതല്‍ ഹോര്‍മോണുകള്‍ സ്രവിയ്ക്കുന്നതു സ്വാഭാവികമാണ്. ഇതും ചിലപ്പോള്‍ സന്ധിവേദനയ്ക്കു കാരണമാകാറുണ്ട്.

English summary

Pregnancy Joint Pain Reasons

There are different reasons for joint pain during pregnancy. Here are some reasons for that,
Story first published: Saturday, July 26, 2014, 16:44 [IST]
Subscribe Newsletter