ഗര്‍ഭനിരോധന ഗുളിക, മിസ്ഡ് പിരീഡ്‌സ്, കാരണം ?

Posted By:
Subscribe to Boldsky

ഗര്‍ഭനിരോധനമാര്‍ഗങ്ങളില്‍ കോണ്‍ട്രാസെപ്റ്റീവ് പില്‍സ് ഒരു പ്രധാന മാര്‍ഗമാണ്. ഈസ്ട്രജന്‍, പ്രൊജസ്‌ട്രോണ്‍ എന്നീ ഹോര്‍മോണുകളാണ് പ്രധാനമായും ഇതില്‍ ഉപയോഗിയ്ക്കുന്നത്.

ഇത്തരം ഗുളികകള്‍ കഴിയ്ക്കുമ്പോള്‍ ഗര്‍ഭധാരണം തടയുന്നുവെന്നു മാത്രമല്ല, ആര്‍ത്തവചക്രം ്ക്രമമാകുകയും ചെയ്യുന്നു.

എന്നാല്‍ ചിലപ്പോള്‍ ഗര്‍ഭനിരോധന ഗുളിക കഴിയ്ക്കുമ്പോഴും ചിലപ്പോള്‍ ആര്‍ത്തവം നിലച്ചെന്നു വരാം. ഇത്തരം ഘട്ടങ്ങളില്‍ ഗര്‍ഭധാരണമാണ് പലരും സംശയിക്കാറ്.

അബോര്‍ഷന്‍ ഗര്‍ഭധാരണം തടസപ്പെടുത്തുമോ?

ഗര്‍ഭനിരോധന ഗുളിക കഴിയ്ക്കുമ്പോഴും ആര്‍ത്തവം നിലയ്ക്കുന്നതിന് ചില കാരണങ്ങളുണ്ട്,

ആര്‍ത്തവം നീങ്ങുന്നത്

ആര്‍ത്തവം നീങ്ങുന്നത്

രണ്ടോ മൂന്നോ ദിവസമോ അല്ലെങ്കില്‍ ഒരാഴ്ചയോ ആര്‍ത്തവം നീങ്ങുന്നത് സ്വാഭാവികം. ഇതിനെ മിസ്ഡ് പിരീഡ്‌സ് എന്നു പറയാനാവില്ല.

സ്‌ട്രെസ്

സ്‌ട്രെസ്

പലപ്പോഴും ആര്‍ത്തവം വരാതിരിയക്കുന്നതിന് സ്‌ട്രെസ് ഒരു പ്രധാന കാരണമാറുണ്ട്. പില്‍സ് കഴിയ്ക്കുമ്പോഴും ആ്ര്‍ത്തവം വരാതിരിയ്ക്കുന്നതിന് ഇത് ഒരു പ്രധാന കാരണമാകാം.

അയേണ്‍ കുറവ്

അയേണ്‍ കുറവ്

അയേണ്‍ കുറവ് ആര്‍ത്തവം വരാതിരിയ്ക്കുന്നതിനുള്ള മറ്റൊരു കാരണമാകാം. ശരീരത്തില്‍ ഇരുമ്പിന്റെ അംശം കുറയുന്നത് രക്തോല്‍പാദനത്തെ ബാധിയ്ക്കും.

നീണ്ട കാലയളവില്‍ ഗുളിക

നീണ്ട കാലയളവില്‍ ഗുളിക

നീണ്ട കാലയളവില്‍ ഇത്തരം ഗുളിക ഉപയോഗിയ്ക്കുന്നത് ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും. ഇതും ആര്‍ത്തവം വരാതിരിയ്ക്കുന്നതിനുള്ള ഒരു കാരണമാകാം.

ഗുളികകളുടെ ബ്രാന്റ്

ഗുളികകളുടെ ബ്രാന്റ്

ഗുളികകളുടെ ബ്രാന്റ് മാറി ഉപയോഗിയ്ക്കുമ്പോഴും ചിലപ്പോള്‍ ഇത്തരം പ്രശ്‌നങ്ങളുണ്ടാകാം.

യാത്ര

യാത്ര

യാത്ര, പ്രത്യേകിച്ചും നീണ്ട സമയത്തേയ്ക്കുള്ള വിമാനയാത്ര പലപ്പോഴും മാസമുറയെ ബാധിയ്ക്കാം. ഇതും ചിലപ്പോള്‍ മാസമുറ വരാതിരിയ്ക്കുന്നതിന് കാരണമായേക്കാം.

മെനോപോസ്

മെനോപോസ്

ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍ കാരണം നേരത്തേ തന്നെ മെനോപോസ് സാധ്യതയുമുണ്ട്. ഇങ്ങനെയെങ്കിലും ആര്‍ത്തവം വരാതിരിയ്ക്കാം.

ഗുളികകള്‍

ഗുളികകള്‍

ഗുളികകള്‍ കഴിച്ച് ആര്‍ത്തവം വൈകിപ്പിയ്ക്കുന്നവരുണ്ട്. ഇതും ചിലപ്പോള്‍ ആര്‍ത്തവക്രമക്കേടിനും ആര്‍ത്തവം വരാതിരിയ്ക്കാനും കാരണമാകും.

ഗര്‍ഭധാരണ സാധ്യത

ഗര്‍ഭധാരണ സാധ്യത

യാതൊരു ഗര്‍ഭനിരോധന മാര്‍ഗങ്ങളും നൂറു ശതമാനം ഫലം ഉറപ്പു നല്‍കുന്നില്ല. ഗുളികകള്‍ കഴിച്ചാലും ഗര്‍ഭധാരണ സാധ്യത 100 ശതമാനവും തള്ളിക്കളയാനാവില്ല. ഗര്‍ഭവും ചിലപ്പോള്‍ ഒരു കാരണമായേക്കാം.

English summary

Missed Period On The Pill Reasons

Having a missed pill while on the pill can be scary. But you can have a missed period when you are not pregnant. Find out the causes a missed period on a pill,
Story first published: Thursday, May 22, 2014, 14:02 [IST]
Subscribe Newsletter