ഗര്‍ഭധാരണവും പല്ലിന്റെ ആരോഗ്യവും തമ്മില്‍

Posted By:
Subscribe to Boldsky

ഒരു കുഞ്ഞുണ്ടാവുകയെന്നത് ഏത് ദമ്പതികളുടേയും ആഗ്രഹമായിരിക്കും. എന്നാല്‍ ഇതിന് ഭാഗ്യം ലഭിയ്ക്കാത്ത ധാരാളം പേരുണ്ട്.

ഇന്നത്തെ ജീവിതശൈലിയില്‍ വന്ധ്യതാ പ്രശ്‌നങ്ങള്‍ വര്‍ദ്ധിച്ചു വരുന്നു. വന്ധ്യതയ്ക്കു പല കാരണങ്ങളുമുണ്ടാകാറുണ്ട്. അമിതവണ്ണം, തൈറോയ്ഡ്, മദ്യം, പുകവലി തുടങ്ങിയ പല കാരണങ്ങളും വന്ധ്യതാപ്രശ്‌നങ്ങള്‍ വരുത്തി വയ്ക്കുന്നവയാണ്.

ഗര്‍ഭം, ആദ്യമാസങ്ങളില്‍ ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍

എന്നാല്‍ പല്ലിന്റെ ആരോഗ്യവും ഗര്‍ഭധാരണവും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോയെന്ന ചോദ്യം പലരേയും അമ്പരിപ്പിയ്ക്കുന്ന ഒന്നായിരിക്കും. ഇവ തമ്മില്‍ ബന്ധമുണ്ടെന്നതാണ് വാസ്തവം.

അബോര്‍ഷന്‍

അബോര്‍ഷന്‍

പല്ല്, മോണരോഗങ്ങള്‍ ഉണ്ടെങ്കില്‍ സപ്പോര്‍ട്ടിംഗ് കോശങ്ങളെ ഇത് ബാധിയ്ക്കും. ഇതിനെതിരെ ശരീരം തന്നെ ഒരു പ്രതിരോധപ്രക്രിയ തുടങ്ങുകയും ചെയ്യും. ഇത് അബോര്‍ഷന്‍, മാസം തികയാതെയുള്ള പ്രസവം എന്നിവയ്ക്ക് വഴിയൊരുക്കുകയും ചെയ്യും.

കുഞ്ഞിന് ഭാരക്കുറവ്‌

കുഞ്ഞിന് ഭാരക്കുറവ്‌

മോണ,ദന്ത പ്രശ്‌നങ്ങള്‍ വേണ്ട സമയത്ത് പരിഹരിച്ചില്ലെങ്കില്‍ ഇത് പല്ലില്‍ പ്ലേക്, ടര്‍ടാര്‍ തുടങ്ങിയവ അടിഞ്ഞു കൂടാന്‍ ഇട വരുത്തും. ഇത് ശരീരത്തിലുണ്ടാകുന്ന ശാരീരികപ്രക്രിയ പലപ്പോഴും കുഞ്ഞിന്റെ ഭാരക്കുറവിന് ഇട വരുത്തും.

മാസം തികയാതെയുള്ള പ്രസവം

മാസം തികയാതെയുള്ള പ്രസവം

പല്ലിന്റെ കേടുകള്‍ പെരിയോഡോന്റൈറ്റിസ് എന്നൊരു അവസ്ഥയിലേക്കു നയിക്കും. ഇത് അബോര്‍ഷന്‍, മാസം തികയാതെയുള്ള പ്രസവം, ഗര്‍ഭസ്ഥ ശിശുവിന്റെ തൂക്കക്കുറവ് തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് വഴിയൊരുക്കും.

യൂട്രസ്

യൂട്രസ്

മോണ പ്രശ്‌നങ്ങളുണ്ടാക്കുന്ന ബാക്ടീരിയ യൂട്രസിലേക്കു കടക്കാന്‍ ഇടയുണ്ട്. ഇത് യൂട്രസ് സങ്കോചിയ്ക്കാനും മാസം തികയാതെയുള്ള പ്രസവം നടക്കാനും ഇട വരുത്തും.

മൗത്ത് വാഷുകള്‍

മൗത്ത് വാഷുകള്‍

പലരും വായുടെ ശുചിത്വത്തിന് മൗത്ത് വാഷുകള്‍ ഉപയോഗിയ്ക്കാറുണ്ട്. മിക്കവാറും മൗത് വാഷുകളില്‍ ആര്‍ക്കഹോള്‍ അടങ്ങിയിട്ടുണ്ട്. ഇത് ഗര്‍ഭസ്ഥ ശിശുവിന് ദോഷം ചെയ്യും. മാത്രമല്ല, ആല്‍ക്കഹോള്‍ ഗര്‍ഭധാരണത്തേയും ബാധിയ്ക്കും.

പുരുഷന്മാരുടെ പ്രത്യുല്‍പാദന ശേഷി

പുരുഷന്മാരുടെ പ്രത്യുല്‍പാദന ശേഷി

പുരുഷന്മാരുടെ പ്രത്യുല്‍പാദന ശേഷിയേയും മോണരോഗങ്ങള്‍ ബാധിയ്ക്കും. ഇത്തരം പ്രശ്‌നങ്ങളില്ലാത്തവരുടെ ബീജത്തിന് താരതമ്യേന ആരോഗ്യം കൂടുതലായിരിയ്ക്കും.

ഗര്‍ഭധാരണത്തിന് ബുദ്ധിമുട്ട്‌

ഗര്‍ഭധാരണത്തിന് ബുദ്ധിമുട്ട്‌

മോണ, ദന്ത പ്രശ്‌നങ്ങളുള്ള സ്ത്രീകള്‍ ഗര്‍ഭം ധരിയ്ക്കുവാന്‍ കൂടുതല്‍ സമയമെടുക്കുന്നതായി പഠനങ്ങള്‍ തെളിയിച്ചി്ട്ടുണ്ട്.

മോണ, ദന്ത ആരോഗ്യം

മോണ, ദന്ത ആരോഗ്യം

സ്ത്രീകളും പുരുഷന്മാരും മോണ, ദന്ത ആരോഗ്യം കൃത്യമായി പാലിക്കേണ്ടത് വന്ധ്യതാ പ്രശ്‌നങ്ങള്‍ അകറ്റാന്‍ പ്രധാനമാണന്ന കാര്യം ഓര്‍ത്തിരിയ്‌ക്കേണ്ടതാണ്.

പുരുഷവന്ധ്യതയ്ക്ക് കാരണങ്ങള്‍ പലത്‌

English summary

How Fertility Depends On Dental Health

Suffering from dental problems might lead to fertility problems too. Here are some of the ways in which dental effects your fertility.
Story first published: Wednesday, February 5, 2014, 13:10 [IST]