For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗര്‍ഭം, ആദ്യമാസങ്ങളില്‍ ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍

|

ഗര്‍ഭകാലമെന്നാല്‍ വളരെ ശ്രദ്ധിയ്‌ക്കേണ്ട ഒരു സമയം തന്നെയാണെന്നു പറയാം. ആരോഗ്യകാര്യത്തിലും ഭക്ഷണകാര്യത്തിലും ജീവിതശൈലികളിലുമെല്ലാം ഇക്കാര്യം പ്രാവര്‍ത്തികമാക്കേണ്ടത് അമ്മയുടേയും കുഞ്ഞിന്റെയും ആരോഗ്യത്തിന് ഏറെ പ്രധാനവുമാണ്. പ്രത്യേകിച്ച് ആദ്യ മൂന്നു മാസത്തില്‍

ഗര്‍ഭകാലത്ത് ഭക്ഷണത്തിന്റെ കാര്യത്തിലും പ്രത്യേക ശ്രദ്ധ വയ്ക്കണം. ചില ഭക്ഷണങ്ങള്‍ കൂടുതലായി കഴിയ്ക്കാം, ചില ഭക്ഷണങ്ങള്‍ ഒഴിവാക്കുകയും വേണം.

ചില 'ഗര്‍ഭ'ക്കൊതികള്‍ചില 'ഗര്‍ഭ'ക്കൊതികള്‍

ഗര്‍ഭത്തിന്റെ ആദ്യ മൂന്നുമാസങ്ങളില്‍ ഭക്ഷണത്തിന്റെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ വേണം. കാരണം അബോര്‍ഷന്‍ ഏറ്റവും കൂടുതല്‍ സംഭവിയ്ക്കാനിടയുള്ള സമയമാണിത്. ചില ഭക്ഷണങ്ങള്‍ ഇതിന് കാരണമാകുകയും ചെയ്യും.

ഗര്‍ഭത്തിന്റെ ആദ്യമൂന്നു മാസങ്ങളില്‍ ഒഴിവാക്കേണ്ട് ചില ഭക്ഷണങ്ങളെക്കുറിച്ചറിയൂ,

പപ്പായ, പൈനാപ്പിള്‍, മുന്തിരി

പപ്പായ, പൈനാപ്പിള്‍, മുന്തിരി

പപ്പായ, പൈനാപ്പിള്‍, മുന്തിരി എന്നിവ ഗര്‍ഭത്തിന്റെ ആദ്യമൂന്നു മാസങ്ങളില്‍ ഒഴിവാക്കുന്നതാണ് നല്ലത്.

മത്സ്യം

മത്സ്യം

കടല്‍ മത്സ്യങ്ങളില്‍ ധാരാളം മെര്‍ക്കുറി അടങ്ങിയിട്ടുണ്ടാകും. ഇക്കാരണം കൊണ്ട് ഗര്‍ഭത്തിന്റെ തുടക്കത്തില്‍ ഇത് ഒഴിവാക്കുന്നതാണ് നല്ലത്.

മത്സ്യം, മാംസം, മുട്ട

മത്സ്യം, മാംസം, മുട്ട

ഇതുപോലെ മത്സ്യം, മാംസം, മുട്ട എന്നിവ നല്ലപോലെ വേവിച്ചു മാത്രമേ ഉപയോഗിയ്ക്കാവൂ.

പാല്‍

പാല്‍

നല്ലപോലെ തിളപ്പിച്ച പാല്‍ മാത്രം ഉപയോഗിയ്ക്കുക. രോഗാണുവികുക്തമാ്ക്കിയ പാല്‍ ഉപയോഗിയ്ക്കണം.

 മുട്ട

മുട്ട

നല്ലപോലെ വേവിയ്ക്കാത്ത മുട്ട മാത്രമല്ല, മുട്ട ചേര്‍ത്തുണ്ടാക്കുന്ന കേക്ക് പോലുള്ള വിഭവങ്ങളും ഒഴിവാക്കുന്നതായിരിക്കും നല്ലത്.

ചീസ്

ചീസ്

ചീസ് കഴിയ്ക്കുന്നതു കൊണ്ടു ദോഷമില്ല. എ്ന്നാല്‍ അണുബാധയില്ലാത്ത ചീസാണെന്ന് ഉറപ്പു വരുത്തുക.

കടകളിലെ ജ്യൂസ്‌

കടകളിലെ ജ്യൂസ്‌

കടകളില്‍ നിന്നും വാങ്ങുന്ന ഫ്രഷ് ജ്യൂസും ഒഴിവാക്കണം. നല്ല വെള്ളം ഉപയോഗിക്കാത്തതു കാരണവും ഫലങ്ങള്‍ കഴുകാത്തതു കാരണവും ദോഷങ്ങളുണ്ടാകാന്‍ സാധ്യത കൂടുതലാണ്. ഇവ വീട്ടിലുണ്ടാക്കി കുടിയ്ക്കാം.

ലിവര്‍

ലിവര്‍

ലിവര്‍, ലിവര്‍ സോസേജ് പോലുള്ളവയും ആദ്യ മൂന്നുമാസങ്ങളില്‍ ഒഴിവാക്കണം. ഇവയില്‍ വൈറ്റമിന്‍ എ കൂടുതലാണ്. ഇത് കുഞ്ഞിന് നല്ലതല്ല.

കാപ്പി

കാപ്പി

കാപ്പി പൂര്‍ണമായും ഒഴിവാക്കേണ്ടെങ്കിലും ഇതിന്റെ ഉപയോഗവും നിയന്ത്രിയ്ക്കുക തന്നെ വേണം.

ആല്‍ക്കഹോള്‍

ആല്‍ക്കഹോള്‍

ആല്‍ക്കഹോള്‍ ഉപയോഗവും ഉപേക്ഷിയ്ക്കണം.

English summary

Foods To Avoid During Early Pregnancy

There are some foods to avoid during early pregnancy. Read more to know about pregnancy foods to avoid during early pregnancy,
Story first published: Thursday, January 23, 2014, 15:19 [IST]
X
Desktop Bottom Promotion