അമിതവണ്ണം സ്ത്രീ വന്ധ്യതയ്ക്കു കാരണം

Posted By:
Subscribe to Boldsky

അമിതവണ്ണം ആരോഗ്യത്തിന് എപ്പോഴും ഭീഷണിയാണ്. ശരീരത്തിന്റെ രൂപഭംഗി നശിപ്പിയ്ക്കുമെന്നു മാത്രമമല്ല, പലതരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ക്കും ഇത് വഴിയൊരുക്കും.

സ്ത്രീകള്‍ക്ക് അമിതവണ്ണം വരുത്തുന്ന ഒന്ന് ഗര്‍ഭധാരണശേഷിയെ ഇത് വിപരീതമായി ബാധിയ്ക്കുമെന്നതാണ്. അതായത്, അമിതവണ്ണം സ്ത്രീ വന്ധ്യതയ്ക്കു കാരണമാകുന്നു.

കുഞ്ഞിന്റെ ശോധനയ്ക്ക് ചില വഴികള്‍

സ്ത്രീകളിലെ അമിത വണ്ണം ഗര്‍ഭധാരണശേഷിയെ ഏതെല്ലാം വിധത്തിലാണ് ബാധിയ്ക്കുകയെന്നറിയൂ,

അണ്ഡ-ബീജ സംയോഗം

അണ്ഡ-ബീജ സംയോഗം

അമിതവണ്ണമുള്ള സ്ത്രീകളില്‍ യൂട്രസിന്റെ ഭാഗത്ത് കൊഴുപ്പടിഞ്ഞു കൂടുന്നത് സാധാരണമാണ്. ഇത് അണ്ഡ-ബീജ സംയോഗം തടയും.

 ആര്‍ത്തവപ്രശ്‌നങ്ങള്‍

ആര്‍ത്തവപ്രശ്‌നങ്ങള്‍

ഇത്തരം സ്ത്രീകളില്‍ ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ കാരണം ആര്‍ത്തവപ്രശ്‌നങ്ങള്‍ സര്‍വസാധാരണമാണ്.

ഓവുലേഷന് തടസം

ഓവുലേഷന് തടസം

വണ്ണം സ്ത്രീകളില്‍ കൃത്യമായ ഓവുലേഷന് തടസം സൃഷ്ടിയ്ക്കുന്നു.

അബോര്‍ഷന്‍ സാധ്യത

അബോര്‍ഷന്‍ സാധ്യത

അമിതവണ്ണമുള്ള സ്ത്രീകളില്‍ അബോര്‍ഷന്‍ സാധ്യതയും കൂടുതലാണ്. യൂട്രസ് ഭാഗത്ത് അടിഞ്ഞു കൂടുന്ന കൊഴുപ്പ് ഭ്രൂണത്തിനു ലഭിയ്ക്കാനിടയുള്ള പോഷകാംശങ്ങള്‍ തടയുന്നു.

അമിത ഈസ്ട്രജന്‍

അമിത ഈസ്ട്രജന്‍

സ്ത്രീകള്‍ക്ക് ആവശ്യമുള്ള ഒരു ഹോര്‍മോണാണ് ഈസ്ട്രജന്‍. എന്നാല്‍ വ്ണ്ണം അമിത ഈസ്ട്രജന്‍ ഉല്‍പാദനത്തിനും ഇതുവഴി അമിത ആന്‍ഡ്രൊജന്‍ ഉല്‍പാദനത്തിനും ഇട വരുത്തും. ഇത് ഗര്‍ഭധാരണത്തെ ബാധിയ്ക്കും.

സാധ്യത

സാധ്യത

വിട്രോഫെര്‍ട്ടിലൈസേഷന്‍ പോലുള്ള കൃത്രിമ ഗര്‍ഭധാരണ രീതികള്‍ക്കും വന്ധ്യതാ ചികിത്സകളുടെ വിജയത്തിനും സാധാരണ വണ്ണമുള്ളവരേക്കാള്‍ അമിത വണ്ണമുള്ളവരുടെ സാധ്യത കുറവാണ്.

ലെപ്റ്റിന്‍

ലെപ്റ്റിന്‍

ശരീരത്തിലെ തടി നിയന്ത്രിച്ച് ഗര്‍ഭധാരണശേഷിയുണ്ടാകാന്‍ ലെപ്റ്റിന്‍ എന്നൊരു പ്രോട്ടീന്‍ പ്രധാനമാണ്. എന്നാല്‍ അമിത വണ്ണം ഈ പ്രോട്ടീന്റെ കൃത്യമായ പ്രവര്‍ത്തനം തടയും.

English summary

Fertility Problems Obese Women Face

Women suffering from obesity also face fertility problems. Infertility is an effect of obesity on fertility and pregnancy that most obese women suffer from. Infertility is the inability to reproduce even with assisted reproductive technologies.
Story first published: Monday, June 9, 2014, 14:42 [IST]