For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചില അച്ഛന്‍ 'ഭയ'ങ്ങള്‍

By Super
|

അച്ഛനാകാൻ പോകുന്ന എല്ലാവരും അഭിമുഖീകരിക്കാൻ പോകുന്ന പുതിയ റോളിനെക്കുറിച്ഛോർത്ത് ആകാംക്ഷയുള്ളവരായിരിക്കും. ഗർഭധാരണകാലം മുതൽ പ്രസവം വരെ അമ്മയായിരിക്കും വീട്ടിലെ താരം. എന്നാൽ അച്ഛനാകാനുള്ള വഴിയിൽ കൂടുതൽ പങ്കാളിത്തം കൈവരിക്കാൻ നിരവധി മാ‍ർഗങ്ങളുണ്ട്. താൻ ഒരു പിതാവാകാൻ പോകുന്നു എന്ന ബോധം നിരവധി പേരിൽ നേരിയ ഭയം ഉളവാക്കാറുണ്ട്. ആകാംക്ഷയാലും പരിഭ്രാന്തിയാലും നിറഞ്ഞതായിരിക്കും ഈ അവസ്ഥയിൽ മനസ്സ്. മറ്റുള്ളവരുമായി ഇത് പങ്ക് വെക്കാൻ ആഗ്രഹിക്കുകയായിരിക്കും അവർ അപ്പോൾ.

ഇത്തരം പ്രശ്നങ്ങൾ അഭിമുഖീകരിക്കാൻ പൊതുവായി കണ്ട് വരുന്ന പത്ത് ഭീതികൾ ഏതൊക്കെയാണെന്ന് പരിശോധിക്കാം.

സുരക്ഷിതത്വം

സുരക്ഷിതത്വം

നവജാതശിശുവിനെ ശരിയായ രീതിയിൽ എടുക്കാൻ തനിക്ക് കഴിയുമോ എന്ന ഭീതി എല്ലാവർക്കുമുണ്ടാവും. ശിശുവിൻറെ ഡയപേഴ്സ് ശരിയായ രീതിയിൽ തനിക്ക് മാറ്റാൻ കഴിയുമോ, കുട്ടിയുടെ സുരക്ഷിതത്വം പാലിക്കാൻ കഴിയുമോ വീട് സുരക്ഷിതമാണോ എന്നിങ്ങനെയുള്ള ഭയങ്ങളും അലട്ടും. ഇതെല്ലാം ശരി തന്നെയായിരിക്കാം എന്നാൽ അമിതഭയം ഒഴിവാക്കുക.

ജോലിയും കുടുംബവും തമ്മിലുള്ള സന്തുലനം

ജോലിയും കുടുംബവും തമ്മിലുള്ള സന്തുലനം

ജോലിയും ജീവിതവും തമ്മിൽ തുലനാവസ്ഥയിൽ നിലനിർത്താനാവുക എന്നതാണ് ഏറ്റവും വലിയ വെല്ലുവിളി. കുടുംബമൊത്തുള്ള മികച്ഛ നിമിഷങ്ങൾക്ക് പകരം വെക്കാൻ പറ്റുന്ന മറ്റൊന്നില്ല. പിതാവാകാൻ പോകുന്നവരുടെ ഭയം വീട്ടിൽ ആവശ്യത്തിന് സമയം ചിലവഴിക്കാൻ കിട്ടില്ലല്ലോ എന്നതായിരിക്കും. ഇത് മൂലം ജോലി നന്നായി ചെയ്യാൻ കഴിയില്ലെന്നും ജോലി സമ്മ‍ർദ്ദം മൂലം കുട്ടിയുടെ പ്രധാന ജീവിത മുഹൂർത്തങ്ങളിൽ തനിക്ക് പങ്കെടുക്കാൻ കഴിയില്ലെന്നുമുള്ള ആശങ്കയും വലക്കും.

ദാമ്പത്യജീവിതത്തിലെ പ്രതിഫലനം

ദാമ്പത്യജീവിതത്തിലെ പ്രതിഫലനം

കുട്ടിയുണ്ടാവുക എന്നത് പിതാവിൻറെ ജീവിതത്തിൽ വളരെയധികം ബാധിക്കുന്ന കാര്യമാണ്. പങ്കാളിയുടെ ഗർഭധാരണത്തിൻറെ സമയം മുതൽ ഇത് കാണാനാവും. നവജാതശിശുവിന് വളരെയധികം പരിചരണം ആവശ്യമുള്ളതിനാൽ പങ്കാളിയുമായി പഴയ പോലെ കൂടുതൽ സമയം ചിലവഴിക്കാൻ അവസരം കിട്ടിയെന്ന് വരില്ല. വഴിയെ ഈ അവസ്ഥ മാറി വരുമെന്ന് മനസ്സിലാക്കി ക്ഷമാശീലരാവേണ്ടതുണ്ട്.

സാമൂഹ്യജീവിതം

സാമൂഹ്യജീവിതം

രക്ഷകർതൃത്വം എന്നാൽ സമയം പാഴാക്കുന്ന ജോലി കൂടിയായതിനാൽ അത് തൻറെ സാമൂഹ്യജീവിതത്തെ ബാധിക്കുമെന്ന് പലരും ഭയക്കുന്നു. സുഹൃുത്തുക്കളുമായി പുറത്ത് പോകാനോ ക്രിയാത്മകമായ സാമൂഹ്യജീവിതം നയിക്കാനോ ഇത് തടസ്സമാകുമെന്നും അവർ ഭയപ്പെടുന്നു. തൻറെ സുഹൃത് വലയവും മറ്റുള്ളവരും ഇത് മൂലം ഇല്ലാതാകുമെന്നും ഭയമുണ്ടാകാറുണ്ട്.

ബന്ധങ്ങളിലുള്ള മാറ്റം

ബന്ധങ്ങളിലുള്ള മാറ്റം

തൻറെ കളി തമാശകൾ ഇഷ്ടപ്പെട്ടിരുന്ന, ഒഴുക്കിനനുസരിച്ച് നീങ്ങിക്കൊണ്ടിരുന്ന ഭാര്യ ഇനി പക്വത കൂടുതലുള്ള ഒരു സ്ത്രീയായി രൂപാന്തരപ്പെടുമെന്ന ഭീതിയായിരിക്കും പലർക്കും. ഭാര്യ എല്ലാത്തിനെയും വലുതായി മകനെയാണ് സ്നേഹിക്കുന്നതെന്നും തങ്ങൾ തമ്മിലുള്ള അഗാധ ബന്ധം എന്നെന്നേക്കുമായി നഷ്ടപ്പെടുന്നുവെന്നുമായിരിക്കും പലരുടെയും ഭയം. അടിസ്ഥാനരഹിതമാണ് ഈ തോന്നൽ.

പ്രവർത്തിക്കാൻ പറ്റുന്നില്ലെന്ന ഭയം

പ്രവർത്തിക്കാൻ പറ്റുന്നില്ലെന്ന ഭയം

പ്രസവ മുറിയിൽ പങ്കാളിക്ക് ആവശ്യമായ താങ്ങാവാൻ തനിക്ക് കഴിയില്ലല്ലോ എന്ന കുറ്റബോധം പലർക്കുമുണ്ടാവും. പ്രസവം, ഛ‍ർദ്ദി തുടങ്ങി എല്ലാ അവസ്ഥകളും അവനെ ഭയവിഹ്വലനാക്കുന്നു. അവർക്ക് ആവശ്യമുള്ള സമയത്ത് തനിക്ക് സഹായമെത്തിക്കാൻ കഴിയുന്നില്ലെന്ന നിസ്സഹായാവസ്ഥയായിരിക്കും അവൻറെ മനസ്സിൽ.

സാൻമാർഗിക ഭീതി

സാൻമാർഗിക ഭീതി

പുതിയ ജീവിതത്തിന് തുടക്കമിടുമ്പോൾ അദ്ഭുതപ്പെടുത്തുന്ന പരിണാമങ്ങൾ സംഭവിക്കും.

ഇനിയും ചെറുപ്പമായിരിക്കാൻ കഴിയില്ലെന്ന് ഓരോ പിതാവും മനസ്സിലാക്കും. തങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനേക്കാൾ കുടുംബത്തിനും കുട്ടിക്കും ആവശ്യമുള്ളത് എത്തിക്കുക എന്നതാണ് തൻറെ സന്തോഷം എന്നായിരിക്കും കരുതുക. നിങ്ങളേക്കാൾ അവരെ സ്നേഹിച്ഛു തുടങ്ങും.

പങ്കാളിയുടെയും കുട്ടിയുടെയും ആരോഗ്യത്തിലുള്ള ആശങ്ക

പങ്കാളിയുടെയും കുട്ടിയുടെയും ആരോഗ്യത്തിലുള്ള ആശങ്ക

കുട്ടിയെയോ പങ്കാളിയെയോ നഷ്ടപ്പെടുമെന്നുള്ള ഭീതി അവനെ സദാ അലട്ടും. ഇത് അവരെ കൂടുതൽ ശ്രദ്ധയോടെ നോക്കാൻ പ്രേരിപ്പിക്കും. ഇത്രമാത്രം വേദന സഹിക്കേണ്ട വരുന്ന അവസരമായ പ്രസവം അഹിതമായ കാര്യങ്ങൾ സംഭവിക്കാൻ ഇടയാക്കുമെന്ന ഭീതിയും ഉണ്ടാവും. ഇത്തരം ചിന്തകൾ അടിസ്ഥാനരഹിതമാണെന്ന് മനസ്സിലാക്കിയിരിക്കണം.

നല്ലൊരു അച്ഛനാവുക

നല്ലൊരു അച്ഛനാവുക

പിതാവാകാൻ പോകുന്നവർ പലപ്പോഴും വിചാരിക്കുന്നത് തനിക്ക് നല്ലൊരു അച്ഛനാവാൻ കഴിയില്ലെന്നും അവരെ നല്ലൊരു സാമ്പത്തിക ചുറ്റുപാടിൽ തനിക്ക് കൊണ്ടുവരാൻ കഴിയില്ലെന്നുമായിരിക്കും.

സാമ്പത്തിക ഭയങ്ങൾ

സാമ്പത്തിക ഭയങ്ങൾ

അച്ഛനാകാൻ പോകുന്നതിനെക്കുറിച്ഛോർക്കുമ്പോൾ പലരും വിചാരിക്കുക തൻറെ കുടുംബത്തെ സാമ്പത്തികമായി നിലനിർത്താനും കുട്ടിയുടെ വിദ്യാഭ്യാസച്ചെലവുകളും മറ്റും നോക്കാനും തന്നെക്കൊണ്ട് കഴിയുമോ എന്നതായിരിക്കും. ജോലിയിൽ നിന്ന് ഭാര്യ ഒഴിഞ്ഞു നിൽക്കുന്ന സാഹചര്യം കൂടിയാവുമ്പോൾ പ്രത്യേകിച്ഛും. ആദ്യകുട്ടിയുണ്ടാവുമ്പോൾ പലരും നേരിടേണ്ടി വരുന്ന ഒരു പ്രതിസന്ധിയാണ് ഇത്. താൽക്കാലികമായിട്ടാണെങ്കിലും രണ്ട്പേരുടെ വരുമാനം രണ്ട് പേർക്ക് എന്ന നിലയിൽ നിന്ന് ഒരാളുടെ വരുമാനം മൂന്ന് പേർക്ക് എന്ന നിലയിലേക്ക് മാറുകയാണ് ഈ സമയത്ത് ജീവിതം.

English summary

Fears That Expectant Fathers Face

Every expectant father feels that he would find it really hard to cope with the diverse responsibilities of becoming a parent. The truth is that when it comes to being pregnant and giving birth, the mother is the star of the show but there are ways for the expectant father to feel more engaged throughout the journey to parenthood.
X
Desktop Bottom Promotion