For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആര്‍ത്തവ വേദന രോഗലക്ഷണവും

|

Pain
സ്ത്രീ ശരീരത്തില്‍ നടക്കുന്ന ഒരു സാധാരണ പ്രക്രിയയാണ് ആര്‍ത്തവം. ഇതോടനുബന്ധിച്ച് ചിലരില്‍ കഠിനമായ വേദനയും ഉണ്ടാകാറുണ്ട്. ഇതും സ്വാഭാവികം തന്നെ. ആര്‍ത്തവ രക്തം പുറത്തു കളയുന്നതിനായി ഗര്‍ഭപാത്രം സങ്കോചിക്കുമ്പോഴാണ് ഇത്തരം വേദനയുണ്ടാകുന്നത്. പലരിലും വേദനകളില്‍ ഏറ്റക്കുറച്ചിലുമുണ്ടാക്കാം.

എന്നാല്‍ ഇത്തരം വേദനകള്‍ ചിലപ്പോഴെങ്കിലും രോഗലക്ഷണങ്ങളുമാകാം. ഗര്‍ഭധാരണത്തെ ബാധിക്കുന്ന എന്‍ഡോമെട്രിയോസിസ് എന്ന രോഗത്തിന്റെ പ്രത്യക്ഷ ലക്ഷണം ആര്‍ത്തവസമയത്തെ അതികഠിനമായ വേദനയാണ്. ആര്‍ത്തവസമയത്ത് അസാധാരണമായ വയറുവേദന വരികയാണെങ്കില്‍ സ്‌കാനിംഗ് വഴി ഈ രോഗം കണ്ടുപിടിക്കാം.

ഓവറിയിലും ഗര്‍ഭാശത്തിലും ഉണ്ടാകുന്ന പെല്‍വിക് അണുബാധയുടെ ആദ്യലക്ഷണവും ആര്‍ത്തവസമയത്തുണ്ടാകുന്ന കഠിനമായ വയറുവേദന തന്നെയാണ്. ശുചിത്വക്കുറവാണ് ഈ രോഗത്തിന്റെ പ്രധാന കാരണം.

സമയത്തു തന്നെ കണ്ടുപിടിച്ചാല്‍ ചികിത്സിച്ചു മാറ്റാന്‍ സാധിക്കുന്നവയാണ് ഇത്തരം രോഗങ്ങള്‍. എന്നാല്‍ തിരിച്ചറിയാന്‍ വൈകിയാല്‍ പരിഹാരവും സങ്കീര്‍ണമാകും.

English summary

Periods, Pain, Pregnancy, Women, ആര്‍ത്തവം, മാസമുറ, സ്ത്രീ, ഗര്‍ഭം, ഗര്‍ഭധാരണം, വയറുവേദന, പെല്‍വിക് അണുബാധ, എന്‍ഡോമെട്രിയാസിസ്

A period is when the lining of uterus sheds its lining - this is why you bleed and you might also have lumps in your blood. The blood flows through a small hole in your cervix and through the vagina.During this time pain is common.
Story first published: Monday, January 23, 2012, 15:53 [IST]
X
Desktop Bottom Promotion