For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗര്‍ഭിണിയാകുവാന്‍ കാപ്പിയും മദ്യവും ഉപേക്ഷിക്കൂ

|

Lady
അമ്മയാകുക ഏതു സ്ത്രീയുടേയും സ്വപ്‌നമാണ്. എന്നാല്‍ നിരന്തരം ശ്രമിച്ചിട്ടും ഗര്‍ഭിണിയാകാത്തവരുണ്ട്.

ഗര്‍ഭം ധരിക്കുവാാന്‍ ഓവുലേഷന്‍ അഥവാ അണ്ഡവിസര്‍ജനത്തിന്റെ സമയം വളരെ പ്രധാനമാണ്. 28 ദിവസങ്ങളുള്ള ആര്‍ത്തവ ചക്രത്തില്‍ 14-ാമത്തെ ദിവസമാണ് സാധാരണ ഓവുലേഷന്‍ നടക്കാറ്. ഇതാണ് ഗര്‍ഭിണിയാകാന്‍ ഏറ്റവും സാധ്യതയുള്ള സമയം. ഈ സമയം നോക്കി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് നല്ലതാണ്. എന്നാല്‍ ക്രമം തെറ്റിയ ആര്‍ത്തവചക്രത്തില്‍ ഓവുലേഷന്‍ സമയം കണക്കാക്കാന്‍ ബുദ്ധിമുട്ടാണ്. എത്ര ദിവസം കൂടുമ്പോഴാണ് ആര്‍ത്തവം വരുന്നതെന്ന് ആദ്യം കണ്ടുപിടിക്കണം. ഇതില്‍ നിന്ന് 14 ദിവസം കുറച്ചാല്‍ ഓവുലേഷന്റെ സമയം കണ്ടുപിടിക്കാം.

ഒന്നിട വിട്ട ദിവസങ്ങളില്‍ ബന്ധപ്പെടുന്നത് ഗര്‍ഭിണിയാകാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കും. ഇത് ബീജങ്ങളുടെ എണ്ണവു ഗുണവും കൂട്ടുകയും ചെയ്യും.

ടെന്‍ഷന്‍ ഗര്‍ഭം ധരിക്കാതിരിക്കുന്നതില്‍ ഒരു വില്ലനാണ്. ടെന്‍ഷന്‍ ബീജങ്ങളുടെയും അണ്ഡത്തിന്റെയും ഗുണത്തെ ബാധിക്കും. മാസമുറ കൃത്യമായി വരാതിരിക്കുവാനും ടെന്‍ഷന്‍ വഴിവയ്ക്കും. യോഗ, മെഡിറ്റേഷന്‍, വ്യായാമം തുടങ്ങിയവ ഗര്‍ഭധാരണത്തെ സഹായിക്കുന്നതായി തെളിഞ്ഞിട്ടുണ്ട്.

കാപ്പികുടി കുറയ്ക്കുന്നത് ഗര്‍ഭധാരണത്തെ സഹായിക്കുന്നതായി പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. കാപ്പിയിലെ കഫീനാണ് ഇവിടെ പ്രശ്‌നമുണ്ടാക്കുന്നത്.

പുകവലിയും മദ്യപാനവും ഗര്‍ഭം ധരിക്കുന്നതിന് തടസമാകും. നിക്കോട്ടിന്‍ ഓവറിയുടെ പ്രവര്‍ത്തനങ്ങളെ ബാധിയ്ക്കും. ഗര്‍ഭിണികളില്‍ ഗര്‍ഭസ്ഥ ശിശുവിന്റെ വളര്‍ച്ചയെയും ശാരീരികപ്രവര്‍ത്തനങ്ങളെയും ഇവ രണ്ടും ബാധിക്കും.

ഗര്‍ഭനിരോധന ഗുളികകള്‍ ചിലപ്പോഴെങ്കിലും ഗര്‍ഭധാരണത്തിന് തടസമാകാറുണ്ട്. ഇവയുണ്ടാക്കുന്ന ഹോര്‍മോണ്‍ വ്യതിയാനാങ്ങളാണ് ഇതിന് കാരണം.

ഇത്തരം ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ വൈകാതെ ചിലപ്പോള്‍ ഒരു ഓമനക്കുഞ്ഞിന്റെ പുഞ്ചിരി നിങ്ങള്‍ക്കും കാണാം.

Read more about: pregnancy ഗര്‍ഭം
English summary

Way, Conceive, Ways Conceive, Pregnancy, Ovulation, Sperm, Contraceptive Pills, Alcohol, ഗര്‍ഭം, ഗര്‍ഭിണി, ഓവുലേഷന്‍, അണ്ഡവിസര്‍ജനം, ബീജം, അണ്ഡം, ആര്‍ത്തവം, ടെന്‍ഷന്‍, ഗര്‍ഭനിരോധന ഗുളിക, മദ്യം, നിക്കോട്ടിന്‍, കാപ്പി

here are some effective ways to conceive easily, take a look.
X
Desktop Bottom Promotion