For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊവിഡ് കാലം; കുഞ്ഞിനെ മൂലയൂട്ടുന്ന അമ്മമാര്‍ ശ്രദ്ധിക്കണം

|

മുലയൂട്ടുന്ന അമ്മമാര്‍ കൊവിഡ് കാലത്ത് വളരെയധികം ശ്രദ്ധിക്കേണ്ടതായി വരുന്നുണ്ട്. കാരണം ആരോഗ്യസംരക്ഷണം അമ്മക്കും കുഞ്ഞിനും പ്രാധാന്യം നല്‍കുന്ന ഒരു കാലമാണ് എന്നുള്ളതാണ്. കൊവിഡ് രോഗബാധിതയല്ലെങ്കിലും രോഗബാധിതയാണെങ്കിലും അല്‍പം ശ്രദ്ധിക്കേണ്ടതാണ്. എന്തൊക്കെ കാര്യങ്ങള്‍ കുഞ്ഞിന് മുലയൂട്ടുമ്പോള്‍ ശ്രദ്ധിക്കേണ്ടതായുണ്ട്. കുഞ്ഞിന്റെ വളര്‍ച്ചക്ക് മുലയൂട്ടല്‍ വളരെയധികം പ്രധാനപ്പെട്ടതാണ്. നിങ്ങള്‍ കൊവിഡ് പോസിറ്റീവ് ആണെങ്കില്‍ പോലും കുഞ്ഞിനെ മുലയൂട്ടുന്നത് സുരക്ഷിതമാണ്.

most read: ഇരട്ടക്കുട്ടികളെങ്കില്‍ മുലയൂട്ടുമ്പോള്‍ ശ്രദ്ധിക്കണം ഇതെല്ലാം

World Breast Feeding Week 2021:

എന്നാല്‍ ഈ മഹാമാരിക്കാലത്ത് കുഞ്ഞിനെ മുലയൂട്ടുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. അവയെക്കുറിച്ച് എല്ലാ അമ്മമാരും ബോധവാന്‍മാരായിരിക്കണം. നമ്മള്‍ കാണിക്കുന്ന ചെറിയ അശ്രദ്ധ പോലും നിങ്ങളില്‍ കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. എന്തൊക്കെയാണ് കുഞ്ഞിനെ മുലയൂട്ടുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ എന്ന് നമുക്ക് നോക്കാവുന്നതാണ്. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് വേണ്ടി വായിക്കൂ

കുഞ്ഞിന്റെ ആരോഗ്യത്തിന്

കുഞ്ഞിന്റെ ആരോഗ്യത്തിന്

കുഞ്ഞുങ്ങള്‍ക്ക് പോഷകാഹാരത്തിനുള്ള ഏറ്റവും നല്ല ഉറവിടമാണ് മുലപ്പാല്‍, അവരെ രോഗങ്ങളില്‍ നിന്ന് സംരക്ഷിക്കുന്നതോടൊപ്പം തന്നെ ആരോഗ്യത്തിന്റെ കാര്യത്തില്‍ ഇത് വളരെയധികം സഹായിക്കുന്നുണ്ട്. മുലയൂട്ടല്‍ തടസ്സപ്പെടുന്നത് പാല്‍ വിതരണം കുറയാനും കുഞ്ഞ് മുലയൂട്ടാന്‍ വിസമ്മതിക്കുന്നത് മുലപ്പാലില്‍ അടങ്ങിയിരിക്കുന്ന സംരക്ഷണ പ്രതിരോധ ഘടകങ്ങള്‍ കുറയാനും ഇടയാക്കും. പക്ഷേ ഈ കൊവിഡ് കാലത്ത് അമ്മമാര്‍ വിഷമിക്കുന്നത് പലപ്പോഴും മുലയൂട്ടുന്നതിലൂടെ കൊറോണ വൈറസ് പകരുമോ എന്നും തങ്ങളെയും കുഞ്ഞുങ്ങളെയും സംരക്ഷിക്കാന്‍ എന്താണ് ചെയ്യേണ്ടത് എന്നുമാണ്. അതിന് വേണ്ടി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ നോക്കാം.

ശുചിത്വം പാലിക്കുക

ശുചിത്വം പാലിക്കുക

മുലയൂട്ടുമ്പോള്‍ ശുചിത്വം പാലിക്കുക എന്നതാണ് ആദ്യം ശ്രദ്ധിക്കേണ്ട കാര്യം. മുലപ്പാലില്‍

ഇതുവരെ വൈറസ് കണ്ടെത്തിയിട്ടില്ല, കൂടാതെ എല്ലാ അമ്മമാര്‍ക്കും മുലയൂട്ടല്‍ തുടരാവുന്നതാണ്. അതേസമയം ഭക്ഷണ സമയത്ത് നല്ല ശുചിത്വം പാലിക്കുന്നതിന് ശ്രദ്ധിക്കണം. ഇത് കൂടാതെ ഭക്ഷണം കഴിച്ച ഉടനേ മാസ്‌ക് ധരിക്കുക, കുഞ്ഞിനെ സ്പര്‍ശിക്കുന്നതിനു മുമ്പും ശേഷവും കൈകള്‍ സോപ്പുപയോഗിച്ച് കഴുകുക. സ്തനങ്ങളുടെ ഉപരിതലം പതിവായി തുടച്ച് അണുവിമുക്തമാക്കുക. കുഞ്ഞിനുള്ള പ്രധാന അപകടം അമ്മയില്‍ നിന്നോ അല്ലെങ്കില്‍ കുടുംബത്തിലെ മറ്റൊരു രോഗബാധിതനില്‍ നിന്നോ അടുത്ത ബന്ധത്തില്‍ നിന്നോ വൈറസ് പിടിപെടുക എന്നതാണ്. വീട്ടില്‍ ആര്‍ക്കെങ്കിലും അസുഖമുണ്ടെങ്കില്‍,നിങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം.

മാസ്‌ക് ധരിക്കുന്നത്

മാസ്‌ക് ധരിക്കുന്നത്

കൊവിഡ് ഭീഷണി നിലനില്‍ക്കുന്ന സമയത്ത് മാസ്‌ക് ധരിക്കാന്‍ എല്ലാ മ്മാരും നിര്‍ബന്ധിതഅമ്മക്ക് കൊറോണ വൈറസ് ബാധിച്ചിട്ടുണ്ടെന്ന് അമ്മ സംശയിക്കുന്നുവെങ്കില്‍, അവര്‍ കുഞ്ഞിന് പാല്‍ കൊടുക്കുമ്പോള്‍ ശുദ്ധമായ കപ്പ് സ്പൂണ്‍ എന്നിവ ഉപയോഗിച്ച് കുഞ്ഞിന് ഭക്ഷണം നല്‍കാന്‍ ശ്രദ്ധിക്കണം. ഇത് കൂടാതെ മുലയൂട്ടുന്ന അമ്മ ഫേസ്മാസ്‌ക് ധരിച്ചിരിക്കണം. സ്തനങ്ങള്‍ സോപ്പും വെള്ളവും ഉപയോഗിച്ച് നല്ലതുപോലെ കഴുകി വൃത്തിയാക്കണം. ഇത് കൂടാതെ ബ്രെസ്റ്റ് പമ്പ് ഉപയോഗിച്ച് പാല്‍ എടുക്കാവുന്നതാണ്. എന്നാല്‍ ബ്രേസ്റ്റ് പമ്പ് വൃത്തിയും ശുചിയുമായിരിക്കണം എന്നുള്ളതാണ് ശ്രദ്ധിക്കേണ്ട കാര്യം.

കൂടുതല്‍ ശുചിത്വ നടപടികള്‍

കൂടുതല്‍ ശുചിത്വ നടപടികള്‍

കൂടുതല്‍ ശുചിത്വ നടപടികള്‍ സ്വീകരിക്കുക, നിങ്ങള്‍ക്ക് അസുഖം വന്നാല്‍ മുലയൂട്ടല്‍ തുടരുക. പ്രസവിക്കുന്നതിനും മുലയൂട്ടുന്നതിനും തൊട്ടുമുമ്പ് കൊറോണ വൈറസ് പിടിപെടുന്ന അമ്മമാരും മുലയൂട്ടുന്ന സമയത്ത് അണുബാധയുണ്ടാകുന്നവരും തങ്ങളുടെ കുഞ്ഞിനെ സംരക്ഷിക്കുന്നതിനും കുഞ്ഞിന്റെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും വേണ്ടി പാലില്‍ രോഗപ്രതിരോധ ഘടകങ്ങള്‍ (ആന്റിബോഡികള്‍) ഉത്പാദിപ്പിക്കും. ഇതിനര്‍ത്ഥം മുലയൂട്ടല്‍ തുടരുന്നത് വൈറസിനെതിരെ പോരാടാനും നിങ്ങളുടെ കുഞ്ഞിനെ സംരക്ഷിക്കാനുമുള്ള മികച്ച മാര്‍ഗമാണ്.

രോഗലക്ഷണങ്ങള്‍

രോഗലക്ഷണങ്ങള്‍

അമ്മയ്ക്ക് പനി, ചുമ, ശ്വസിക്കാന്‍ ബുദ്ധിമുട്ട് എന്നീ ലക്ഷണങ്ങള്‍ കണ്ടാല്‍ നേരത്തേ തന്നെ വൈദ്യസഹായം തേടുകയും ഡോക്ടറുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കുകയും വേണം. മുലയൂട്ടാന്‍ പര്യാപ്തമായ അമ്മമാര്‍ അത് തുടരണം, കുഞ്ഞിന് സമീപം എപ്പോള്‍ വേണമെങ്കിലും മാസ്‌ക് ധരിക്കുന്നത് ഉള്‍പ്പെടെ ശുചിത്വത്തില്‍ കൂടുതല്‍ ശ്രദ്ധിക്കണം. മുലയൂട്ടാന്‍ കഴിയാത്തവിധം അസുഖമുള്ളപ്പോള്‍ മുലയൂട്ടുന്ന മുലപ്പാല്‍ കുഞ്ഞുങ്ങള്‍ക്ക് കൊടുക്കാന്‍ ഒരു കപ്പും സ്പൂണും ഉപയോഗിക്കുക.

ഫോര്‍മുല മില്‍ക്ക് കൊടുക്കുമ്പോള്‍

ഫോര്‍മുല മില്‍ക്ക് കൊടുക്കുമ്പോള്‍

കുഞ്ഞുങ്ങളുടെ ആരോഗ്യകരമായ വളര്‍ച്ചയ്ക്കും വികാസത്തിനും അനുയോജ്യമായ ഭക്ഷണം നല്‍കുന്നതിനുള്ള ഏറ്റവും നല്ല മാര്‍ഗമാണ് മുലയൂട്ടല്‍. എന്നിരുന്നാലും, ഒരു അമ്മയ്ക്ക് മുലയൂട്ടാന്‍ കഴിയാത്ത അല്ലെങ്കില്‍ മുലയൂട്ടേണ്ടെന്ന് തീരുമാനിച്ച സന്ദര്‍ഭങ്ങളും ധാരാളമുണ്ടായിരിക്കും. കൂടാതെ, ഫോര്‍മുല പാലുകളുടെ വ്യാപകമായ വിപണനം പല അമ്മമാരുടെയും ആത്മവിശ്വാസത്തെ ദുര്‍ബലപ്പെടുത്തുകയും കുപ്പികളും ഫോര്‍മുല പാലുകളും ഉപയോഗിച്ച് കുഞ്ഞുങ്ങള്‍ക്ക് ഭക്ഷണം നല്‍കാന്‍ അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ഇതോടൊപ്പം കുഞ്ഞിന് നല്‍കുന്ന കുപ്പികള്‍ മറ്റേതെങ്കിലും ഉപകരണങ്ങള്‍ എന്നിവ കൂടുതല്‍ ശ്രദ്ധിച്ച് ഉപയോഗിക്കേണ്ടതാണ്.

English summary

World Breast Feeding Week 2021: Breastfeeding During the COVID-19 Pandemic

Here we are sharing the precautions for breastfeeding during covid 19 pandemic on World breastfeeding week 2021. Take a look.
Story first published: Tuesday, August 3, 2021, 12:55 [IST]
X
Desktop Bottom Promotion