For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രസവ ശേഷം വെരിക്കോസ് വെയിന്‍ ആണ് സ്ത്രീകളെ വലക്കുന്നത്

|

ഗര്‍ഭം ധരിച്ച സ്ത്രീകള്‍ എന്തുകൊണ്ടും ആരോഗ്യമുള്ള ഒരു കുഞ്ഞിനെ പ്രസവിക്കണം എന്ന് മാത്രമാണ് ആഗ്രഹിക്കുന്നത്. അതിന് വേണ്ടി ഗര്‍ഭകാലത്തുണ്ടാവുന്ന എല്ലാ വേദനകളും പ്രസവസമയത്തെ വേദനയും എല്ലാം ഇവര്‍ അനുഭവിക്കുന്നു. എന്നാല്‍ പ്രസവത്തിന് ശേഷം ചില സ്ത്രീകളില്‍ അസ്വസ്ഥത കുറയുന്നതിന് പകരം അല്‍പം കൂടുന്നു. അതില്‍ ഒന്നാണ് വെരിക്കോസ് വെയിന്‍. ഇത് നിങ്ങളുടെ ആരോഗ്യത്തിനും വളരെയധികം വെല്ലുവിളികള്‍ ഉയര്‍ത്തുന്നതാണ്. കാരണം എല്ലാവരും ഈ ഒരു പ്രശ്‌നം ഉണ്ടാവുന്നില്ലെങ്കിലും ചിലരിലെങ്കിലും ഇത്തരം അസ്വസ്ഥതകള്‍ ഉണ്ടാവുന്നുണ്ട്.

Postpartum Varicose Veins

പ്രസവ ശേഷം ഉണ്ടാവുന്ന വെരിക്കോസ് വെയിന്‍ പലപ്പോഴും നിങ്ങളില്‍ പല വിധത്തിലുള്ള അസ്വസ്ഥതകള്‍ ഉണ്ടാക്കുന്നുണ്ട്. ഇത് ഗര്‍ഭധാരണത്തിന് മുന്‍പ് ഉണ്ടാവുമെങ്കിലും പലരിലും പ്രസവത്തിന് ശേഷവും ഇത്തരം അവസ്ഥകള്‍ നിലനില്‍ക്കുന്നു. എന്നാല്‍ ചിലരില്‍ ഈ അവസ്ഥയില്‍ മാറ്റം വരും, പക്ഷേ ചിലരില്‍ ഈ അവസ്ഥ മാറ്റമില്ലാതെ തന്നെ തുടരുന്നു. ഇത്തരത്തില്‍ സിരകളില്‍ ഉണ്ടാവുന്ന ക്ഷതത്തിനെ പ്രതിരോധിക്കുന്നതിന് മുന്‍പ് എന്താണ് ഇതിന്റെ കാരണം എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്ന് നമുക്ക് നോക്കാം.

 എത്ര ഗര്‍ഭധാരണം

എത്ര ഗര്‍ഭധാരണം

ഗര്‍ഭാവസ്ഥകള്‍ എത്ര എണ്ണം എന്നതിനെ ആശ്രയിച്ച് ചിലരില്‍ ഇത്തരം അവസ്ഥകള്‍ ഉണ്ടാവുന്നുണ്ട്. ഗര്‍ഭത്തിന്റെ എണ്ണം കൂടുന്നതിന് അനുസരിച്ച് പലപ്പോഴും വെരിക്കോസ് വെയിന്‍ ഉണ്ടാകാനുള്ള സാധ്യത വര്‍ദ്ധിക്കുന്നതായി പറയുന്നു. ഇതിനര്‍ത്ഥം നിങ്ങളുടെ ആദ്യ ഗര്‍ഭാവസ്ഥയില്‍ ഈ അവസ്ഥ അനുഭവപ്പെട്ടിരുന്നെങ്കില്‍, നിങ്ങളുടെ തുടര്‍ന്നുള്ള ഗര്‍ഭധാരണങ്ങളിലും ഇതേ അവസ്ഥയുണ്ടാവുന്നതിനുള്ള സാധ്യതയുണ്ട് എന്നതാണ്. അതുകൊണ്ട് ശ്രദ്ധയോടെ കരുതലോടെ മുന്നോട്ട് പോവേണ്ടതാണ്.

ജീനുകള്‍

ജീനുകള്‍

ചിലരില്‍ പാരമ്പര്യമായും ഇതേ പ്രശ്‌നത്തിനുള്ള സാധ്യതയുണ്ട്. നിങ്ങള്‍ക്ക് വെരിക്കോസ് വെയിന്‍ കുടുംബത്തില്‍ ആര്‍ക്കെങ്കിലും ഉണ്ടെങ്കില്‍ അവരിലും ഇതേ പ്രശ്‌നം ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് ഇത്തരം കാര്യങ്ങള്‍ പാരമ്പര്യമായും നിങ്ങളില്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്.

ഞരമ്പുകളില്‍ അധിക ക്ഷതം

ഞരമ്പുകളില്‍ അധിക ക്ഷതം

ഗര്‍ഭകാലത്ത് പലപ്പോഴും സിരകളില്‍ അധിക ക്ഷതം ഏല്‍ക്കുന്നതിനുള്ള സാധ്യത ഉണ്ടെങ്കില്‍ അവരില്‍ ഈ പ്രശ്‌നം ഉണ്ടാവുന്നു. കാരണം ഇത് പലപ്പോഴും പരിഹരിക്കാന്‍ സാധിക്കാതെ വരുന്ന അവസ്ഥയാണ്. അതുകൊണ്ട് തന്നെ ഗര്‍ഭകാലത്തിന് ശേഷവും ഇതേ പ്രശ്‌നം നിങ്ങളില്‍ ഉണ്ടാവുന്നു. അതുകൊണ്ട് അല്‍പം ശ്രദ്ധിച്ച് വേണം ഗര്‍ഭകാലത്ത് മുന്നോട്ട് പോവാന്‍.

 ലക്ഷണങ്ങള്‍

ലക്ഷണങ്ങള്‍

ഗര്‍ഭാവസ്ഥയില്‍ ഉണ്ടാവുന്ന അതേ ലക്ഷണങ്ങള്‍ തന്നെയാണോ പ്രസവത്തിന് ശേഷവും ഉണ്ടാവുന്ന വെരിക്കോസ് വെയിനിന്റെ ലക്ഷണങ്ങള്‍ എന്ന് നമുക്ക് നോക്കാം. പ്രസവ ശേഷം നിങ്ങളില്‍ കാലുകളില്‍ കൂടുതല്‍ വേദന അനുഭവപ്പെടുന്നതിനുള്ള സാധ്യതയുണ്ട്. നിങ്ങള്‍ കൂടുതല്‍ നേരം നില്‍ക്കുന്ന ആളാണെങ്കില്‍ പലപ്പോഴും കാലുകളില്‍ വീക്കം കൂടുതല്‍ അനുഭവപ്പെടുന്നു. കാലുകള്‍ക്ക് അമിതഭാരമോ വേദനയോ കൂടുതല്‍ അനുഭവപ്പെടുന്നുണ്ട്. ഇത് കൂടാതെ കാലുകളുടെ പിന്‍ഭാഗത്തും നമുക്ക് നീല നിറത്തിലുള്ള രക്തക്കുഴലുകള്‍ പോലെ കാണപ്പെടുന്നു.

 ലക്ഷണങ്ങള്‍

ലക്ഷണങ്ങള്‍

കാലുകളില്‍ കത്തുന്ന തരത്തിലുള്ള സംവേദനം അനുഭവപ്പെടുന്നതിനുള്ള സാധ്യതയുണ്ട്. ഇത് കൂടാതെ കണങ്കാലിന് ചുറ്റും മുറിവോ അല്ലെങ്കില്‍ ചുണങ്ങ് പോലെയോ കാണപ്പെടുന്നതാണ്. ഇത് കൂടാതെ വെരിക്കോസ് വെയിന്‍ അനുഭവപ്പെട്ട സ്ഥലങ്ങളില്‍ പലപ്പോഴും ചൊറിച്ചില്‍ അനുഭവപ്പെടുന്നതിനുള്ള സാധ്യതയുണ്ട്. ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. ഈ അവസ്ഥയില്‍ ശ്രദ്ധിക്കേണ്ടതായ ചില കാര്യങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം.

എങ്ങനെ പ്രതിരോധിക്കാം?

എങ്ങനെ പ്രതിരോധിക്കാം?

വെരിക്കോസ് വെയിന്‍ പലപ്പോഴും എങ്ങനെ പ്രതിരോധിക്കണം എന്നുള്ളത് നമുക്ക് നോക്കാം. പ്രസവശേഷം ഉണ്ടാവുന്ന ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്ന് നോക്കാം. ഇത് അസ്വസ്ഥയും വേദനയും ഉണ്ടാക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. വേദനയെ കുറക്കുന്നതിനും വെരിക്കോസ് വെയിനിന് പരിഹാരം കാണുന്നതിനും ശ്രമിക്കുന്നവര്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. എന്തൊക്കെ കാര്യങ്ങളാണ് നിങ്ങളെ സഹായിക്കുന്നത് എന്ന് നോക്കാം.

 കാലുകള്‍ ഉയര്‍ത്തി വെക്കുക

കാലുകള്‍ ഉയര്‍ത്തി വെക്കുക

കാലുകള്‍ ഉയര്‍ത്തി വെക്കുന്നതിന് ശ്രദ്ധിക്കുക. ഇരിക്കുമ്പോഴും കിടക്കുമ്പോഴും എല്ലാം നിങ്ങള്‍ കാലുകള്‍ ഉയര്‍ത്തി വെക്കുന്നതിന് ശ്രദ്ധിക്കുക ഇതിന് വേണ്ടി സ്റ്റൂളും തലയിണകളും ഉപയോഗിക്കാവുന്നതാണ്. ഇത് കൂടാതെ രക്തചംക്രമണം കൃത്യമാക്കുന്നതിന് വേണ്ടി നമുക്ക് ചെറിയ വ്യായാമം ചെയ്യാവുന്നതാണ്. ഇത് വെരിക്കോസ് വെയിന്‍ പോലുള്ള അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. അതുകൊണ്ട് ദിവസവും ചെറിയ രീതിയില്‍ വ്യായാമം ചെയ്യാവുന്നതാണ്.

സപ്പോര്‍ട്ട് ഹോസ് ധരിക്കുക.

സപ്പോര്‍ട്ട് ഹോസ് ധരിക്കുക.

ഈ അവസ്ഥയെ ചികിത്സിക്കുന്നതിനുള്ള ഒരു മികച്ച മാര്‍ഗമാണിത്, കാരണം ഇറുകിയ സംഭരണം രക്തചംക്രമണം മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നു. ഇത് ചെയ്യുന്നതിലൂടെ വേദനയും അസ്വസ്ഥതയും കുറയ്ക്കുകയും ചെയ്യുന്നു. അതോടൊപ്പം തന്നെ ആരോഗ്യ പ്രശ്‌നങ്ങള്‍ ഇല്ലാതാക്കുകയും ചെയ്യുന്നു. എന്നാല്‍ ഡോക്ടറെ കാണുന്നതിലൂടെ മാത്രമേ പൂര്‍ണമായ പരിഹാരം നിങ്ങള്‍ക്ക് ലഭിക്കുന്നു.

വീട്ടുവൈദ്യങ്ങള്‍

വീട്ടുവൈദ്യങ്ങള്‍

ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ നമ്മള്‍ ചെയ്യുന്ന വീട്ടുവൈദ്യങ്ങള്‍ പലപ്പോഴും സഹായകമാണ്. പ്രസവ ശേഷം ഉണ്ടാവുന്ന വെരിക്കോസ് വെയിനിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ചില വീട്ടുവൈദ്യങ്ങള്‍ ചെയ്യാം. അതില്‍ ആദ്യം ഉപയോഗിക്കാവുന്ന ഒന്നാണ് തേന്‍. വേദനയും വീക്കവും അകറ്റാന്‍ തേന്‍ നല്ലൊരു പ്രതിവിധിയാണ് എന്ന് നമുക്കറിയാം. വെരിക്കോസ് വെയിന്‍ ഉള്ള ഭാഗത്ത് തേന്‍ ചെറുതായി തേച്ച് പിടിപ്പിച്ച് അത് അല്‍പ സമയം കഴിഞ്ഞ് കഴുകിക്കളയാവുന്നതാണ്. ഇത് കൂടാതെ കാരറ്റ്, ബീറ്റ്‌റൂട്ട് അല്ലെങ്കില്‍ ചീര ജ്യൂസ് എന്നിവ കുടിക്കുക. ഉയര്‍ന്ന അളവില്‍ വിറ്റാമിനുകളും ധാതുക്കളും കഴിക്കുക. ഈ ജ്യൂസുകളെല്ലാം വീക്കവും അധിക ദ്രാവകവും നീക്കം ചെയ്യുന്നതിന് സഹായിക്കുന്നു.

വെരിക്കോസ് വെയിന്‍ എങ്ങനെ തടയാം?

വെരിക്കോസ് വെയിന്‍ എങ്ങനെ തടയാം?

വെരിക്കോസ് വെയിന്‍ തടയാന്‍ സഹായിക്കുന്ന ചില മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. അതിന് വേണ്ടി പതിവായി വ്യായാമം ചെയ്യുന്നതിന് ശ്രദ്ധിക്കുക. ഇത് കൂടാതെ ആരോഗ്യകരമായ ഭക്ഷണക്രമം പിന്തുടരുന്നതിനും ശ്രദ്ധിക്കുക. പിന്നീട് ധാരാളം വെള്ളം കുടിക്കുക. അനുയോജ്യമായ ഷൂ ധരിക്കുന്നതിന് ശ്രദ്ധിക്കുക. ഇത് കൂടാതെ ശരിയായ രീതിയില്‍ ശുചിത്വം പാലിക്കാവുന്നതിന് ശ്രദ്ധിക്കണം. ശരീരഭാരം കൃത്യമായി നിലനിര്‍ത്തുന്നതിന് ശ്രദ്ധിക്കേണ്ടതാണ്.

വെരിക്കോസ് വെയിന്‍ നിസ്സാരമല്ല: ഈ കാരണങ്ങള്‍ അവഗണിക്കരുത്വെരിക്കോസ് വെയിന്‍ നിസ്സാരമല്ല: ഈ കാരണങ്ങള്‍ അവഗണിക്കരുത്

വെരിക്കോസ് വെയിന്‍ പൂര്‍ണമായും മാറ്റാംവെരിക്കോസ് വെയിന്‍ പൂര്‍ണമായും മാറ്റാം

English summary

Postpartum Varicose Veins: Causes, Signs And Treatment In Malayalam

Here in this article we are sharing some causes, signs and treatment of postpartum varicose veins in malayalam. Take a look.
Story first published: Thursday, August 11, 2022, 19:08 [IST]
X
Desktop Bottom Promotion