For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

Postpartum Diet Plan: പ്രസവാനന്തരം സ്ത്രീകള്‍ക്ക് കരുത്തിന് ശീലിക്കേണ്ടത് ഈ ഡയറ്റ്

|

സ്ത്രീകള്‍ക്ക് ഗര്‍ഭാവസ്ഥ പോലെ തന്നെ പ്രധാനമാണ് പ്രസവശേഷമുള്ള ദിവസങ്ങളും. പുതുതായി അമ്മയായവര്‍ക്ക് ഈ സമയത്ത് ശരീരത്തിന് പോഷകാഹാരം വളരെ പ്രധാനമാണ്. നിങ്ങളുടെ ആരോഗ്യം നിങ്ങളുടെ കുഞ്ഞിന്റെ ആരോഗ്യത്തെയും നേരിട്ട് ബാധിക്കുമെന്ന കാര്യം മറക്കരുത്. ഈ സമയം നിങ്ങള്‍ കഴിക്കുന്ന ഭക്ഷണം നിങ്ങളുടെ കുഞ്ഞിന് നല്‍കുന്ന പോഷണത്തെ നിര്‍ണ്ണയിക്കുന്നു.

Most read: മരുന്നില്ലാതെ കൊളസ്‌ട്രോളിനെ പിടിച്ചുകെട്ടാം; ഈ മാറ്റങ്ങള്‍ ശീലിക്കൂMost read: മരുന്നില്ലാതെ കൊളസ്‌ട്രോളിനെ പിടിച്ചുകെട്ടാം; ഈ മാറ്റങ്ങള്‍ ശീലിക്കൂ

നിങ്ങള്‍ ഉത്പാദിപ്പിക്കുന്ന മുലപ്പാല്‍ വളരുന്ന കുഞ്ഞിന് സമ്പൂര്‍ണ്ണ പോഷണമാണ്. വളരുന്ന കുഞ്ഞിന്റെ ആവശ്യകതയെ ആശ്രയിച്ച് പോഷകങ്ങളുടെ ഉള്ളടക്കവും മാറുന്നു. അതിനാല്‍, പ്രസവാനന്തരം നിങ്ങള്‍ പോഷകസമ്പുഷ്ടമായ ഭക്ഷണം വേണം കഴിക്കാന്‍. ഈ ലേഖനത്തില്‍ അത്തരം ചില ഡയറ്റ് ടിപ്‌സ് നിങ്ങള്‍ക്ക് വായിച്ചറിയാം.

കൃത്യമായ സമയത്ത് കഴിക്കുക

കൃത്യമായ സമയത്ത് കഴിക്കുക

ദിവസവും ഭക്ഷണം കഴിക്കുന്നതിലെ സമയം പ്രധാനമാണ്. ക്രമരഹിതമായ സമയത്ത് ഭക്ഷണം കഴിക്കുന്ന ധാരാളം അമ്മമാരുണ്ട്. ഇതെല്ലാം പിന്നീട് കെറ്റോസിസ് വര്‍ദ്ധിപ്പിക്കുകയും കലോറി കുറയ്ക്കുകയും ചെയ്യും. ഒരു മുലയൂട്ടുന്ന അമ്മയ്ക്ക് പ്രതിദിനം കുറഞ്ഞത് 2100 കിലോ കലോറി ആവശ്യമാണ്. മുലയൂട്ടാത്ത ഒരു സാധാരണ സ്ത്രീയെക്കാള്‍ അവര്‍ക്ക് കുറഞ്ഞത് 400-500 കിലോ കലോറിയെങ്കിലും അധികമായി ആവശ്യമാണ്.

സമീകൃത ആഹാരം കഴിക്കുക

സമീകൃത ആഹാരം കഴിക്കുക

പുതുതായി അമ്മയായ സ്ത്രീകള്‍ക്ക് സ്മാര്‍ട്ട് പ്ലേറ്റ് രീതി പരീക്ഷിക്കാം. പ്ലേറ്റിന്റെ മൂന്നിലൊന്ന് പച്ചിലകളും പച്ചക്കറികളും, മൂന്നിലൊന്ന് പ്രോട്ടീനും, മൂന്നിലൊന്ന് കാര്‍ബോഹൈഡ്രേറ്റും അടങ്ങിയതാണ് ഈ രീതി. വ്യത്യസ്ത നിറങ്ങളിലുള്ള പലതരം പച്ചക്കറികളും പഴങ്ങളും വ്യത്യസ്ത തരം വിറ്റാമിനുകളും ധാതുക്കളും നല്‍കും. ഇത് മുലപ്പാലിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുകയും കുഞ്ഞിന് കൂടുതല്‍ പോഷണ സാധ്യത ഉറപ്പുവരുത്തുകയും ചെയ്യും. തവിട്ട് അരി, ധാന്യങ്ങള്‍, പാസ്ത, ചപ്പാത്തി തുടങ്ങിയ ധാന്യങ്ങള്‍ എല്ലാം കഴിക്കുന്നത് നിങ്ങള്‍ക്ക് പ്രധാനമാണ്. അതുപോലെ പയര്‍വര്‍ഗ്ഗങ്ങള്‍, പയറ്, ബീന്‍സ്, മുട്ട, മത്സ്യം, മറ്റ് മാംസം എന്നിവയും കഴിക്കുക. നെയ്യ്, ഒലിവ് ഓയില്‍, അണ്ടിപ്പരിപ്പ്, അവോക്കാഡോ, എണ്ണമയമുള്ള മത്സ്യം എന്നിവ പോലുള്ള ആരോഗ്യകരമായ കൊഴുപ്പുകളും കഴിക്കുക.

Most read:മുടി മാത്രമല്ല, ആരോഗ്യവും വളര്‍ത്തും കയ്യോന്നി എണ്ണMost read:മുടി മാത്രമല്ല, ആരോഗ്യവും വളര്‍ത്തും കയ്യോന്നി എണ്ണ

സസ്യാഹാരിയാണെങ്കില്‍

സസ്യാഹാരിയാണെങ്കില്‍

സന്തുലിതമായ പോഷകാഹാരം വേണമെങ്കില്‍ വെഗന്‍ ഡയറ്റ് ആണ് നല്ലത്. വിറ്റാമിന്‍ ബി 12, വിറ്റാമിന്‍ ഡി, ഒമേഗ -3 ഫാറ്റി ആസിഡുകള്‍, കാല്‍സ്യം സപ്ലിമെന്റുകള്‍ എന്നിവ നിങ്ങള്‍ക്ക് ആവശ്യമായി വന്നേക്കാം.

ഗാലക്ടോഗോഗുകള്‍

ഗാലക്ടോഗോഗുകള്‍

ചില ഭക്ഷണങ്ങള്‍ക്ക് മുലപ്പാല്‍ ഉത്പാദനം മെച്ചപ്പെടുത്താനുള്ള കഴിവുണ്ട്. പച്ച ഇലകളുള്ള പച്ചക്കറികള്‍ പ്രത്യേകിച്ച് ഉലുവ, വെളുത്തുള്ളി തുടങ്ങിയവ കഴിക്കുക. പാലുല്‍പ്പന്നങ്ങള്‍ കഴിക്കുന്നത് മുലയൂട്ടുന്ന അമ്മയ്ക്കും വളരുന്ന കുഞ്ഞിനും കാല്‍സ്യം നല്‍കുന്നു. ധാരാളം വെള്ളം കുടിക്കാനും ശ്രദ്ധിക്കുക. ഇത് മുലപ്പാലിന്റെ ഉത്പാദനം മാത്രമല്ല രക്തചംക്രമണം മെച്ചപ്പെടുത്തുകയും മലബന്ധ പ്രശ്‌നം പരിഹരിക്കുകയും ചെയ്യുന്നു. പ്രതിദിനം കുറഞ്ഞത് 6-8 ഗ്ലാസോ അതില്‍ കൂടുതലോ വെള്ളം നിങ്ങള്‍ക്ക് ആവശ്യമാണ്.

Most read:തേങ്ങാവെള്ളം ഈ സമയത്ത് കുടിച്ചാല്‍ ശരീരത്തിന് ഇരട്ടിനേട്ടംMost read:തേങ്ങാവെള്ളം ഈ സമയത്ത് കുടിച്ചാല്‍ ശരീരത്തിന് ഇരട്ടിനേട്ടം

വിറ്റാമിന്‍ സപ്ലിമെന്റുകള്‍

വിറ്റാമിന്‍ സപ്ലിമെന്റുകള്‍

സമീകൃതമായ ഭക്ഷണക്രമം നിങ്ങളുടെ ശരീരത്തിനാവശ്യമായ മിക്ക വിറ്റാമിനുകളും നല്‍കുന്നു. നിയന്ത്രിത ഭക്ഷണരീതികളുള്ള ചില സ്ത്രീകള്‍ക്ക് പോഷകാഹാരക്കുറവ് ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. മുലയൂട്ടുന്ന സമയത്ത് ചില പോഷകങ്ങളുടെ ആവശ്യം വര്‍ദ്ധിക്കുന്നു. ഇത്തരം ഘട്ടത്തില്‍ പ്രസവാനന്തര സ്ത്രീകളില്‍ അയോഡിന്‍, കാല്‍സ്യം മുതലായവയുടെ ആവശ്യം കൂടുതലാണ്. മള്‍ട്ടിവിറ്റാമിന്‍ സപ്ലിമെന്റുകള്‍, വിറ്റാമിന്‍ ഡി, കാല്‍സ്യം സപ്ലിമെന്റുകള്‍ എന്നിവ നിങ്ങള്‍ക്ക് ആവശ്യമായി വന്നേക്കാം.

അശാസ്ത്രീയമായ ഭക്ഷണരീതികള്‍ ഒഴിവാക്കുക

അശാസ്ത്രീയമായ ഭക്ഷണരീതികള്‍ ഒഴിവാക്കുക

പല കുടുംബങ്ങളിലും ചില മിഥ്യാധാരണകളും അന്ധവിശ്വാസങ്ങളും നിലനില്‍ക്കുന്നു. പ്രസവാനന്തരം സ്ത്രീകള്‍ക്ക് ശരീരഭാരം വര്‍ദ്ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ കുറച്ചുകാലം ഇവര്‍ വെള്ളം മാത്രം കഴിച്ച് ജീവിക്കണം എന്നതാണ് ഒരു വിശ്വാസം. പ്രസവശേഷം ഏതാനും ആഴ്ചകള്‍ ഡ്രൈ ഫ്രൂട്‌സ്, ലഡൂ പോലുള്ള ഒരു പ്രത്യേക തരം ഭക്ഷണം മാത്രം സ്ത്രീകള്‍ക്ക് നല്‍കുന്ന ചില സംസ്‌കാരങ്ങളുമുണ്ട്.

Most read:ഈ മൂന്ന് വിധത്തില്‍ ജീരകം കഴിച്ചാല്‍ ഏത് തടിയും കുറയുംMost read:ഈ മൂന്ന് വിധത്തില്‍ ജീരകം കഴിച്ചാല്‍ ഏത് തടിയും കുറയും

ഇവ ഒഴിവാക്കണം

ഇവ ഒഴിവാക്കണം

കാപ്പി, കോള മുതലായവയിലെ കഫീന്‍ അമ്മയില്‍ നിന്ന് കുഞ്ഞിന് ചെറിയ അളവില്‍ കൈമാറാന്‍ കഴിയും. വലിയ അളവില്‍ കഴിക്കുകയാണെങ്കില്‍, അത് അമ്മയില്‍ ഉറക്ക അസ്വസ്ഥതകളിലേക്കും കുഞ്ഞിന് അസ്വസ്ഥതകളുമുണ്ടാക്കും. ഇത് കുഞ്ഞിന് ഉറക്കക്കുറവിലേക്കും നടുവേദനയിലേക്കും നയിച്ചേക്കാം. അതിനാല്‍ ഈ വസ്തുക്കള്‍ കഴിക്കുന്നത് പരിമിതപ്പെടുത്തുക.

English summary

National Nutrition Week: Postpartum Diet Plan: Tips for Healthy Eating After Giving Birth in Malayalam

National Nutrition Week: Postpartum Diet Plan: Here we sharing the tips for Healthy Eating After Giving Birth in Malayalam. Read on.
X
Desktop Bottom Promotion