Latest Updates
-
ഫ്രണ്ട്ഷിപ്പ് ഡേ സെൽഫികളിൽ തിളങ്ങാൻ ആഗ്രഹമുണ്ടോ? മഴയത്തും സുന്ദരിയായിരിക്കാൻ ഈ ടിപ്സ് പരീക്ഷിക്കൂ -
ബാത്ത്റൂമിൽ ഈ തെറ്റുകൾ വരുത്തുന്നുണ്ടോ? വീട്ടിലെ ഐശ്വര്യം നഷ്ടപ്പെടാൻ കാരണമാകും -
വീട്ടിൽ പണം വരണോ? അടുക്കളയിൽ ഇന്ന് രാത്രി ഈ ചെറിയ മാറ്റങ്ങൾ വരുത്തൂ -
പുതിയ മാസം തുടങ്ങുമ്പോൾ വീടിന്റെ ഉമ്മറത്ത് ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യം തേടിവരും! -
മഴക്കാലത്ത് ചർമ്മവും പാദങ്ങളും സുരക്ഷിതമാണോ? അണുബാധ ഒഴിവാക്കാൻ ഈ കാര്യങ്ങൾ മറക്കരുത് -
ഓഗസ്റ്റ് 2-ന് ചൊവ്വ മിഥുനം രാശിയിലേക്ക്: ആശയവിനിമയത്തിൽ വൻ മാറ്റം, ഈ രാശിക്കാർക്ക് ഇനി സുവർണ്ണകാലം -
2026 ഓഗസ്റ്റ് 1: കരിയറിൽ വൻ നേട്ടത്തിന് ഈ സമയം നോക്കി തുടങ്ങാം, അഭിജിത്ത് മുഹൂർത്തം ഇങ്ങനെ പ്രയോജനപ്പെടുത്താം -
ഓഗസ്റ്റ് 1: ഈ 5 രാശിക്കാർക്ക് പ്രണയത്തിൽ വസന്തകാലം, പങ്കാളിയുമായുള്ള ബന്ധം ദൃഢമാക്കാൻ ഈ വഴികൾ നോക്കൂ -
ഓഗസ്റ്റ് 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും കുടുംബത്തിലും വൻ മാറ്റങ്ങൾ! -
ജൂലൈ 31 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം
ഈ പഴങ്ങള്‍ കഴിക്കുമ്പോള്‍ പ്രമേഹം കൂടുതലോ? പരിഹാരത്തിന് ഇത് കൂടി കഴിക്കാം
ഇന്നത്തെ കാലത്ത് ജീവിത ശൈലി രോഗങ്ങളില്‍ എപ്പോഴും വെല്ലുവിളി ഉയര്‍ത്തുന്ന വളരെ അപകടകരമായ ഒന്നാണ് പ്രമേഹം. എന്നാല്‍ പ്രമേഹത്തെ എപ്രകാരം പ്രതിരോധിക്കണം എന്തൊക്കെ രീതിയില്‍ കൈകാര്യം ചെയ്യണം എന്നത് വളരെയധികം ശ്രദ്ധിക്കണം. പലപ്പോഴും പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളെയാണ് ഇത് മൂലം നിങ്ങള്‍ക്ക് കൈകാര്യം ചെയ്യേണ്ടി വരുന്നതും. ഇഷ്ടപ്പെട്ട ഭക്ഷണം പോലും കഴിക്കാന്‍ സാധിക്കാത്ത അവസ്ഥയിലേക്ക് പ്രമേഹം നിങ്ങളെ എത്തിക്കും.
ആരോഗ്യത്തിന് അത്യന്താപേക്ഷിതമായ ഒന്നാണ് പഴങ്ങള്‍. കാരണം അതില്‍ ധാരാളം വൈറ്റമിനുകളും നാരുകളും ധാരാളം ഉണ്ട്. പഴങ്ങളിലെ സ്വാഭാവിക പഞ്ചസാരയുടെ അളവ് നിങ്ങളില്‍ പലപ്പോഴും പ്രമേഹം വര്‍ദ്ധിപ്പിക്കാം. അതുകൊണ്ട് തന്നെ രക്തത്തിലെ ഗ്ലൂക്കോസ് നില പെട്ടെന്ന് വര്‍ദ്ധിപ്പിക്കുന്നതിന് ഇത് കാരണമാകുന്നു.് പ്രമേഹമുള്ളവര്‍ക്കും ഇന്‍സുലിന്‍ പ്രതിരോധം നേരിടുന്നവര്‍ക്കും ഒരു വെല്ലുവിളിയാണ് ഇത്തരം പഴങ്ങള്‍. എന്നാല്‍ പഴങ്ങള്‍ കഴിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. പോഷകാഹാര വിദഗ്ധ ദീപ്ശിഖ ജെയിന് പറയുന്നത് ചില കാര്യങ്ങള്‍ ചേര്‍ത്ത് കഴിച്ചാല്‍ അത് നിങ്ങളുടെ പ്രമേഹത്തെ കുറയ്ക്കാന്‍ സഹായിക്കും എന്നതാണ്.

ശ്രദ്ധിക്കേണ്ട രീതി
പ്രമേഹമുള്ളവര്‍ ആപ്പിള്‍, നേന്ത്രപ്പഴം പോലുള്ള മധുരമുള്ള പഴങ്ങള്‍ മുറിച്ച്, മുകളില്‍ അല്പം കറുവാപ്പട്ട പൊടി വിതറി കഴിക്കുന്നതാണ് നല്ലതെന്നാണ് ദീപ്ശിഖ തന്റെ ഇന്‍സ്റ്റ്ഗ്രാം പോസ്റ്റില്‍ പറയുന്നത്. നമ്മുടെയെല്ലാം അടുക്കളയിലെ സ്ഥിരസാന്നിധ്യമാണ് കറുവപ്പട്ട. ഇത് നിങ്ങളുടെ ആരോഗ്യത്തെ മികച്ചതാക്കും എന്നതില്‍ സംശയം വേണ്ട. നമ്മുടെ അടുക്കളയില്‍ ഉപയോഗിക്കുന്ന പല കാര്യങ്ങളിലും അല്പം കറുവപ്പട്ട ചേര്‍ക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇതെല്ലാം തന്നെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നതിനും സഹായിക്കും.
എന്തുകൊണ്ട് കറുവപ്പട്ട?
കറുവപ്പട്ടയുടെ പ്രവര്‍ത്തനം വളരെയധികം ലളിതമാണ്. അതിന് വേണ്ടി പഴങ്ങള്‍ ഒറ്റക്ക് കഴിക്കുമ്പോള്‍ അതില്‍ അല്പം കറുവപ്പട്ട പൊടിച്ചത് ചേര്‍ത്ത് കഴിക്കുന്നത് നല്ലതാണ്. ഇത് നിങ്ങളുടെ കോശങ്ങളിലേക്കുള്ള ഗ്ലൂക്കോസിന്റെ ആഗിരണത്തെ തടയുന്നു. അത് കൂടാതെ പഞ്ചസാര വര്‍ദ്ധിക്കുന്നതിനെ തടയുന്നതിനും ഇത് സഹായിക്കും.

ഗുണങ്ങള്‍ ധാരാളം
കറുവപ്പട്ടയില്‍ ധാരാളം ആന്റി ഓക്സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. അത് മാത്രമല്ല ഇതില്‍ പോളിഫെനോളുകളും അതോടൊപ്പെ ഹൃദയാരോഗ്യത്തേയും മികച്ച ദഹനത്തിനും സഹായിക്കുന്ന ഘടകങ്ങളും ഉണ്ട്. അത് കൂടാതെ ഈ അടുത്ത് നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തില്‍ കൊളസ്ട്രോള്‍ കുറയ്ക്കുന്നതിനും വളരെയധികം സഹായിക്കുന്നതാണ് കറുവപ്പട്ട. അതുകൊണ്ട് തന്നെ ഇത്തരം ആരോഗ്യ പ്രതിസന്ധികള്‍ക്ക് എല്ലാം പ്രമേഹം കുറയ്ക്കുന്നതിനൊപ്പം തന്നെ പരിഹാരം കാണാന്‍ കറുവപ്പട്ട സഹായിക്കും.
ശ്രദ്ധിക്കേണ്ടത്
നിങ്ങള്‍ ഏതെങ്കിലും ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുമ്പോള്‍ അത് ആരോഗ്യ പ്രശ്നമുണ്ടാക്കുന്നില്ല എന്ന് ഉറപ്പ് വരുത്തേണ്ടതാണ്. അതിന് വേണ്ടി മുന്‍കൂട്ടി ആരോഗ്യ വിദഗ്ധനെ കാണുന്നതിന് ശ്രദ്ധിക്കണം. അത് മാത്രമല്ല എന്തെങ്കിലും ആരോഗ്യ പ്രശ്നങ്ങള്‍ നേരിടുന്നുവെങ്കില്‍ അതിനെ പരിഹരിക്കുന്നതിന് വേണ്ടി ഡോക്ടറെ കാണുന്നതിന് എപ്പോഴും ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് പ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications