For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ജീരകച്ചായ മുലപ്പാല്‍ വര്‍ദ്ധിപ്പിക്കാന്‍

|

പ്രസവ ശേഷം അമ്മമാരെ അലട്ടുന്ന പ്രധാന പ്രശ്‌നങ്ങളില്‍ ഒന്നാണ് ആവശ്യത്തിന് മുലപ്പാല്‍ ഇല്ല എന്നുള്ളത്. അതിന് പരിഹാരം കാണുന്നതിന് വേണ്ടി അമ്മമാരും മുത്തശ്ശിമാരും പറയുന്ന പല വിധത്തിലുള്ള ഒറ്റമൂലികളും കഴിക്കുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ ഈ പ്രശ്‌നത്തെ എങ്ങനെ പരിഹരിക്കാം വീട്ടില്‍ തന്നെ എന്നുള്ളത് വളരെയധികം വെല്ലുവിളി ഉയര്‍ത്തുന്ന ഒന്നാണ്. ജീവിതത്തിലെ ഇത്തരത്തിലുള്ള ആരോഗ്യ പ്രതിസന്ധികളെ നമുക്ക് പെട്ടെന്ന് തന്നെ ഇല്ലാതാക്കാവുന്നതാണ്.

പ്രസവ ശേഷം കുഞ്ഞിന് ആകെ ലഭിക്കുന്നത് മുലപ്പാല്‍ ആണ്. അത് കൃത്യമായി ലഭിച്ചില്ലെങ്കില്‍ പലപ്പോഴും അതുണ്ടാക്കുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ നിങ്ങളെ വലക്കുന്നുണ്ട്. നിങ്ങളെ മാത്രമല്ല കുഞ്ഞിനേയും ഇത് ബാധിക്കുന്നുണ്ട്. മുലപ്പാല്‍ കുഞ്ഞിന് ആവശ്യത്തിന് ലഭിച്ചില്ലെങ്കില്‍ കുഞ്ഞിന്റെ ആരോഗ്യം പ്രതിസന്ധിയില്‍ ആവുന്നു. കുഞ്ഞിന്റെ ആരോഗ്യത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കുമ്പോള്‍ അമ്മമാരെ അലട്ടുന്ന പ്രധാന പ്രശ്നങ്ങളില്‍ ഒന്നാണ് മുലപ്പാല്‍ കുറയുന്നത്.

എന്നാല്‍ മുലപ്പാല്‍ വര്‍ദ്ധിപ്പിക്കാന്‍ ഇനി അല്‍പം പെരുംജീരകം കഴിച്ചാല്‍ മതി. ഇത് ആരോഗ്യത്തിനുണ്ടാക്കുന്ന ഗുണങ്ങള്‍ ചില്ലറയല്ല. പെരുംജീരകം ഉപയോഗിച്ച് ഇത്തരം അവസ്ഥകള്‍ക്കെല്ലാം നമുക്ക് പരിഹാരം കാണാവുന്നതാണ്. എന്നാല്‍ എങ്ങനെ കഴിക്കണം എത്ര കഴിക്കണം എന്നത് ശ്രദ്ധിക്കേണ്ടതാണ്. പെരുംജീരകത്തിന്റെ ഉപയോഗം നിങ്ങളില്‍ മുലപ്പാല്‍ വര്‍ദ്ധിപ്പിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട.

how to use fennel seeds for breast milk

മുലപ്പാല്‍ വര്‍ദ്ധിപ്പിക്കാന്‍
കുഞ്ഞിന്റെ ആരോഗ്യത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കുമ്പോള്‍ മുലപ്പാല്‍ വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടി പെരുംജീരകം ആണ് കഴിക്കേണ്ടത്. മുലയൂട്ടുന്ന അമ്മമാരില്‍ ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് പെരുംജീരകം. ഇത് മുലപ്പാല്‍ വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ വളരെയധികം സഹായിക്കുന്നു. ഇത് ദിവസവും വെള്ളം തിളപ്പിച്ച് കഴിക്കുന്നതിലൂടെ അത് മുലപ്പാല്‍ വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നുണ്ട്. ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന പല അവസ്ഥകളിലും അതിന് പരിഹാരം കാണുന്നതിന് പെരുംജീരകം ധാരാളമാണ്.

ജീരകം എങ്ങനെ ഉപയോഗിക്കണം
എന്നാല്‍ മുലപ്പാല്‍ വര്‍ദ്ധിപ്പിക്കാന്‍ ജീരകം എങ്ങനെ ഉപയോഗിക്കണം എന്നുള്ളത് പല അമ്മമാര്‍ക്കും അറിയില്ല. കൃത്യമായ രീതിയില്‍ ഉപയോഗിക്കേണ്ടതു പോലെ ഉപയോഗിച്ചാല്‍ അത് നിങ്ങളില്‍ പല വിധത്തിലുള്ള ഗുണങ്ങളും നല്‍കുന്നു. പല വഴികളിലൂടെ നമുക്ക് പെരുംജീരകം ഉപയോഗിക്കാവുന്നതാണ്. ഇത് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. എങ്ങനെയെല്ലാം പെരുംജീരകം ആരോഗ്യത്തിന് ഉപയോഗിക്കാം എന്ന് നോക്കാം. എന്നാല്‍ പ്രസവ ശേഷം എന്ത് ഉപയോഗിക്കുമ്പോഴും നല്ലൊരു ഗൈനക്കോളജിസ്റ്റിനെ കണ്ട് മാത്രം ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക.

മൗത്ത് ഫ്രഷ്നര്‍
പലരും ഭക്ഷണത്തിന് ശേഷം മൗത്ത് ഫ്രഷ്നര്‍ എന്ന നിലക്ക് പെരുംജീരകം ഉപയോഗിക്കുന്നുണ്ട്. മൗത്ത് ഫ്രഷ്നര്‍ ആയി ഉപയോഗിക്കുമ്പോള്‍ വളരെ ചെറിയ അളവില്‍ ഉള്ള പെരുംജീരകം ആണ് ഉള്ളില്‍ പോവുന്നത്. എന്നാല്‍ ഇതും മുലപ്പാല്‍ വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ സഹായിക്കുന്നുണ്ട്. ആരോഗ്യത്തിന് വളരെ വലിയ ഗുണങ്ങളാണ് ഇത്തരത്തില്‍ പെരുംജീരകം ചവക്കുന്നതിലൂടെ ലഭിക്കുന്നത്. ഇത് ഒരുശീലമാക്കാവുന്നതാണ്. ഇതിലൂടെ നിങ്ങളുടെ കുഞ്ഞിന് ആരോഗ്യത്തിന് ആവശ്യമുള്ള പാല്‍ ലഭിക്കുന്നുണ്ട്.

ജീരകച്ചായ
ജീരകച്ചായയും സ്ത്രീകള്‍ക്ക് കഴിക്കാവുന്നതാണ്. പെരുംജീരകവും അതിന്റെ ഇലയും എല്ലാം വെള്ളത്തിലിട്ട് തിളപ്പിച്ച് കഴിക്കാവുന്നതാണ്. വേണമെന്നുണ്ടെങ്കില്‍ അല്‍പം തേനും ചേര്‍ക്കാവുന്നതാണ്. ഇത് മുലപ്പാല്‍ വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ വളരെയധികം സഹായിക്കുന്നു. മുലപ്പാല്‍ കുടിക്കുന്ന കുട്ടികള്‍ക്കും പല വിധത്തിലുള്ള ആരോഗ്യ ഗുണങ്ങളും ഇതിലൂടെ ലഭിക്കുന്നു. അതുകൊണ്ട് തന്നെ മുലപ്പാല്‍ കുറവെന്ന അവസ്ഥക്ക് പരിഹാരം കാണുന്നതിന് ഏറ്റവും മികച്ച മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് ജീരകച്ചായ.

ജീരകം വെള്ളത്തിലിട്ട്
ജിരകം വെള്ളത്തിലിട്ട് തിളപ്പിച്ച് കുടിക്കുന്നതും നല്ലതാണ്. എന്നാല്‍ ഉപയോഗിക്കുന്നത് എങ്ങനെയെന്ന കാര്യം വളരെയധികം ശ്രദ്ധിക്കണം. അല്‍പം ജീരകം മാത്രമേ ഉപയോഗിക്കാന്‍ പാടുകയുള്ളൂ. എങ്കില്‍ അത് ആരോഗ്യത്തിന് ഗുണം ചെയ്യുന്നതാണ്. ആരോഗ്യ സംരക്ഷണത്തിന് വേണ്ടി നമുക്ക് ഇത്തരത്തിലുള്ള വെള്ളം കുടിക്കാവുന്നതാണ്. എങ്കിലും മുലപ്പാല്‍ വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടി ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് വേണ്ടി നമുക്ക് പെരുംജീരകം ഉപയോഗിക്കുന്നതിന് മുന്‍പ് ഡോക്ടറെ സമീപിക്കേണ്ടതാണ്.

English summary

how to use fennel seeds for breast milk

Here in this article we explain how to use fennel seeds for breast milk.
Story first published: Monday, March 16, 2020, 19:04 [IST]
X
Desktop Bottom Promotion