For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രസവശേഷമുള്ള ഏത് വേദനക്കും പരിഹാരം കാണാന്‍ ഇവയെല്ലാം ശ്രദ്ധിക്കാം

|

പ്രസവശേഷം സത്രീകളില്‍ വളരെയധികം ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നുണ്ട്. പലപ്പോഴും വേദനയും അസ്വസ്ഥതയും നിങ്ങളില്‍ അല്‍പം കൂടുതലായിരിക്കും. ഇത് കുറച്ച് ദിവസം കഴിഞ്ഞാല്‍ മാറുകയും ചെയ്യുന്നു. എന്നാല്‍ ചിലരില്‍ നടുവേദനയും കാല്‍വേദനയും കൈവേദനയും എല്ലാം പലപ്പോഴും വിടാതെ പിന്തുടരുന്നു. പ്രസവത്തിന് മുന്‍പ് തന്നെ സ്ത്രീകളില്‍ ഇത് കാണാറുണ്ട്. ചില സ്ത്രീകളില്‍ ആറ് മാസം വരെ ഇത്തരം വേദനകള്‍ കാണപ്പെടുന്നുണ്ട്. പലപ്പോഴും ഇത് കുഞ്ഞിനെ എടുക്കുന്നതിനും കൊഞ്ചിക്കുന്നതിനും എല്ലാം അമ്മമാരെ തടസ്സപ്പെടുത്തുന്നു.

How to Get Relief for Postpartum Pain

സിസെക്ഷന്‍ ആണെങ്കിലും സാധാരണ പ്രസവമാണെങ്കിലും പലരിലും ഇത്തരം അസ്വസ്ഥതകള്‍ കാണാറുണ്ട്. ഇത് പലപ്പോഴും സംഭവിക്കുന്നത് ഗര്‍ഭിണിയായിരിക്കുമ്പോള്‍ വയറിലെ പേശികളെ വലിച്ചുനീട്ടുകയും ദുര്‍ബലപ്പെടുത്തുകയും പിന്നീട് ഇത് നിങ്ങളുടെ ശരീരത്തിന്റെ ആകൃതി തന്നെ മാറ്റാവുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെ എത്തിക്കുന്നു. ഇതെല്ലാം നിങ്ങളില്‍ വേദനകള്‍ വര്‍ദ്ധിപ്പിക്കുന്നതിന് കാരണമാകുന്നു. പെല്‍വിസിനെ നട്ടെല്ലുമായി ബന്ധിപ്പിക്കുന്ന സന്ധികളിലും ലിഗ്മെന്റുകളിലും എല്ലാം ഇത് സമ്മര്‍ദ്ദം ചെലുത്തുന്നു. എന്നാല്‍ പ്രസവത്തിന് ശേഷമുണ്ടാവുന്ന വേദനക്ക് പരിഹാരം കാണാന്‍ ചില കാര്യങ്ങള്‍ നമുക്ക് ശ്രദ്ധിക്കാം. എന്തൊക്കെയെന്ന് നോക്കാം.

ചലനങ്ങളും ഭാവങ്ങളും

ചലനങ്ങളും ഭാവങ്ങളും

നിങ്ങളുടെ ശരീരത്തിന്റെ ചലനങ്ങളും ഭാവങ്ങളും കൃത്യമായി നിലനിര്‍ത്തുന്നതിന് ശ്രദ്ധിക്കുക. നിങ്ങള്‍ കുഞ്ഞിന് ഭക്ഷണം കൊടുക്കുമ്പോഴും മുലയൂട്ടുമ്പോഴും എടുക്കുമ്പോഴും എല്ലാം കൃത്യമായ പൊസിഷന്‍ നിയന്ത്രിക്കുന്നതിന് ശ്രദ്ധിക്കുക. പുറകിലുണ്ടാവുന്ന അസ്വസ്ഥതയെ ലഘൂകരിക്കുന്നതിന് വേണ്ടി കാല്‍മുട്ടുകള്‍ വളച്ച് കുത്തി വേണം കുഞ്ഞിനെ താഴേ നിന്ന് എടുക്കേണ്ടത്. ഇത് മാത്രമല്ല ഭാരമുള്ള വസ്തുക്കള്‍ എടുക്കാതിരിക്കുന്നതിനും ശ്രദ്ധിക്കുക.

സപ്പോര്‍ട്ട് ഉപയോഗിക്കുക

സപ്പോര്‍ട്ട് ഉപയോഗിക്കുക

നിങ്ങള്‍ പ്രസവ ശേഷം ഇരിക്കുമ്പോഴും കിടക്കുമ്പോഴും നിങ്ങളുടെ മുതുകുകളും കൈകളും താങ്ങുന്നതിന് വേണ്ടി തലയിണകള്‍ ഉപയോഗിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. നിങ്ങളുടെ കാലുകള്‍ ഉയര്‍ത്താന്‍ ഒരു ഫൂട്ട്റെസ്റ്റ് ഉപയോഗിക്കുക. ദീര്‍ഘനേരം നില്‍ക്കാതിരിക്കുന്നതിന് ശ്രദ്ധിക്കുക. ഇനി നിന്ന് കൊണ്ട് എന്തെങ്കിലും പണി ചെയ്യുന്നുണ്ടെങ്കില്‍ താഴെ എന്തെങ്കിലും പലക വെച്ച് നില്‍ക്കുന്നതിന് ശ്രദ്ധിക്കുക.

പ്രസവാനന്തര വ്യായാമങ്ങള്‍ ചെയ്യുക

പ്രസവാനന്തര വ്യായാമങ്ങള്‍ ചെയ്യുക

പ്രസവ ശേഷം നിങ്ങള്‍ക്ക് മറ്റ് ബുദ്ധിമുട്ടുകള്‍ ഇല്ലെങ്കില്‍ വ്യായാമം തുടങ്ങാവുന്നതാണ്. ഇത് നടുവേദന പോലുള്ള അവസ്ഥകള്‍ ഒഴിവാക്കുന്നതിന് സഹായിക്കുന്നു. മൃദുവായ വര്‍ക്കൗട്ടുകള്‍ ചെയ്യുന്നതിന് ശ്രദ്ധിക്കുക. ഇത് ഹൃദയാരോഗ്യം ശക്തിപ്പെടുത്തുന്നതിനും പ്രസവാനന്തര ആരോഗ്യത്തെ സഹായിക്കുകയും ചെയ്യുന്നു. പലപ്പോഴും പതുക്കെ നടക്കാന്‍ പോവുക, ചെറിയ രീതിയിലുള്ള അധ്വാനമില്ലാത്ത വ്യായാമങ്ങള്‍ ചെയ്യുക. എന്നാല്‍ വേദനയുണ്ടെങ്കില്‍ വ്യായാമങ്ങള്‍ ഒഴിവാക്കണം.

വിശ്രമിക്കാന്‍ കുറച്ച് സമയമെടുക്കുക

വിശ്രമിക്കാന്‍ കുറച്ച് സമയമെടുക്കുക

വിശ്രമിക്കുന്നതിന് ആവശ്യത്തിന് സമയം കണ്ടെത്തുക. അല്ലാത്ത പക്ഷം അത് നിങ്ങളുടെ ആരോഗ്യത്തെ നശിപ്പിക്കുകയും ചെയ്യുന്നു. നിങ്ങളുടെ ശരീരം ഒരുപാട് മാറ്റങ്ങളിലൂടെ കടന്നുപോവുന്ന സമയമാണ് പ്രസവ കാലം. ഈ സമയത്ത് നിങ്ങള്‍ക്ക് സ്വയം പരിചരണം പ്രധാനമാണ്. അതുകൊണ്ട് തന്നെ അല്‍പം കൂടുതല്‍ ശ്രദ്ധ ഈ സമയം വേണം. ചെറുചൂടുള്ള വെള്ളത്തില്‍ വേണം കുളിക്കുന്നതിന്. ഇത് കൂടാതെ മസ്സാജ് ചെയ്യുന്നതിനും ശ്രദ്ധിക്കണം. ഇതെല്ലാം ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം ചെയ്യുന്നതിന് ശ്രദ്ധിക്കണം.

വൈദ്യസഹായം തേടുക

വൈദ്യസഹായം തേടുക

എന്തെങ്കിലും തരത്തിലുള്ള അസ്വസ്ഥതകള്‍ ഉണ്ടെങ്കില്‍ ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കണം. ഫിസിക്കല്‍ തെറാപ്പിയും പെയിന്‍ കോപ്പിംഗ് തന്ത്രങ്ങളും എല്ലാം പരീക്ഷിക്കാവുന്നതാണ്. എന്നാല്‍ ഇതിനെല്ലാം പ്രൊഫഷണല്‍ സഹായം തേടേണ്ടതാണ്. അല്ലാത്ത പക്ഷം നിങ്ങള്‍ക്ക് പാര്‍ശ്വഫലങ്ങള്‍ ഉണ്ടാവുന്നു. നിങ്ങള്‍ക്ക് ആഴ്ചയില്‍ ഒന്നിലധികം തവണ വേദനസംഹാരികള്‍ ഉപയോഗിക്കേണ്ട അവസ്ഥയുണ്ടെങ്കില്‍ ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ഇത്തരം കാര്യങ്ങള്‍ എല്ലാം തന്നെ ഡോക്ടറെ കണ്ട് മാത്രം ചെയ്യേണ്ടതാണ്.

പ്രസവ ശേഷം ഈ വ്യായാമം സ്ത്രീകളെ സഹായിക്കും; ശരീരം വീണ്ടെടുക്കാന്‍പ്രസവ ശേഷം ഈ വ്യായാമം സ്ത്രീകളെ സഹായിക്കും; ശരീരം വീണ്ടെടുക്കാന്‍

മുലയൂട്ടുന്ന അമ്മമാര്‍ക്ക് 11 ഗ്ലാസ്സ് വെള്ളംമുലയൂട്ടുന്ന അമ്മമാര്‍ക്ക് 11 ഗ്ലാസ്സ് വെള്ളം

English summary

How to Get Relief for Postpartum Pain Easily In Malayalam

Here in this article we are discussing about how to get rid of postpartum pain easily in malayalam. Take a look.
Story first published: Saturday, October 8, 2022, 19:39 [IST]
X
Desktop Bottom Promotion