For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മാനസികസ്ഥിതി തകരാറിലാക്കുന്ന പ്രസവാനന്തര വിഷാദം; കരകയറാന്‍ സഹായിക്കും ഈ ഭക്ഷണങ്ങള്‍

|

ഏഴ് സ്ത്രീകളില്‍ ഒരാള്‍ പ്രസവാനന്തര വിഷാദം അനുഭവിക്കുന്നവരാണ് ! ഭയാനകമാണ് ഈ കണക്ക്, അല്ലേ? കുഞ്ഞ് ജനിച്ച് ആദ്യത്തെ കുറച്ച് മാസങ്ങളുടെ തുടക്കത്തിലാണ് പ്രസവാനന്തര വിഷാദം അനുഭവപ്പെടുന്നത്. ഒരു കുഞ്ഞിന്റെ ജനനം നിങ്ങളില്‍ സന്തോഷം, ഭയം, ഉത്കണ്ഠ തുടങ്ങി ഒന്നിലധികം വികാരങ്ങള്‍ക്ക് കാരണമാകും.

Most read: തണുപ്പുകാലത്ത് രക്തസമ്മര്‍ദ്ദം ഉയരുന്നത് പെട്ടെന്ന്; പരിഹാരമുണ്ട് ഈ സൂപ്പര്‍ഫുഡുകളില്‍Most read: തണുപ്പുകാലത്ത് രക്തസമ്മര്‍ദ്ദം ഉയരുന്നത് പെട്ടെന്ന്; പരിഹാരമുണ്ട് ഈ സൂപ്പര്‍ഫുഡുകളില്‍

ഇത് എല്ലാവരുടെയും ജീവിതത്തില്‍ ഒരു മാറ്റമാണ്. പ്രത്യേകിച്ച് ശാരീരികവും വൈകാരികവും സാമൂഹികവുമായ വെല്ലുവിളികള്‍ അനുഭവിക്കുന്ന അമ്മമാര്‍ക്ക് ഇത് ഒരു പ്രശ്‌നമാണ്. പ്രസവാനന്തര വിഷാദ ലക്ഷണങ്ങള്‍ കുഞ്ഞിന്റെ ജനനത്തിനു ശേഷം ആരംഭിക്കുകയും ഏതാനും മാസങ്ങള്‍ വരെ നീണ്ടുനില്‍ക്കുകയും ചെയ്യും. പ്രസവാനന്തര വിഷാദത്തിലൂടെ കടന്നുപോകുന്ന സ്ത്രീകള്‍ക്ക് അവരുടെ അവസ്ഥ പരിഹരിക്കാനായി ചില ഭക്ഷണങ്ങള്‍ സഹായിക്കും. അത് എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം.

ആന്റി ഓക്‌സിഡന്റുകള്‍

ആന്റി ഓക്‌സിഡന്റുകള്‍

പ്രസവാനന്തര വിഷാദരോഗം വളര്‍ത്തുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്ന കോശങ്ങളെ നശിപ്പിക്കുന്ന അസ്ഥിര തന്മാത്രകളാണ് ഫ്രീ റാഡിക്കലുകള്‍. ഫ്രീ റാഡിക്കലുകളെ ചെറുക്കാനായി ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കണം. ഓറഞ്ച്, മധുരക്കിഴങ്ങ്, പച്ച ഇലക്കറികള്‍, കാപ്‌സിക്കം എന്നിവ ആന്റിഓക്സിഡന്റുകളാല്‍ സമ്പന്നമായ ഭക്ഷണങ്ങളാണ്. ആന്റിഓക്സിഡന്റുകളാല്‍ സമ്പുഷ്ടമായ തക്കാളി തുടങ്ങിയ പച്ചക്കറികളില്‍ പിഗ്മെന്റുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് മനസ്സിനും ശരീരത്തിനും നല്ലതാണ്. വിഷാദരോഗത്തിന്റെ ലക്ഷണങ്ങള്‍ കുറയ്ക്കാന്‍ ചീര, കോളിഫ്ളവര്‍ തുടങ്ങിയ പച്ച ഇലക്കറികള്‍ നല്ലതാണ്.

ഫെര്‍മെന്റഡ് ഭക്ഷണം

ഫെര്‍മെന്റഡ് ഭക്ഷണം

ഫെര്‍മെന്റഡ് ഭക്ഷണം അഥവാ പുളിപ്പിച്ച ഭക്ഷണങ്ങള്‍ കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു, തലച്ചോറിലെ ന്യൂറോ ട്രാന്‍സ്മിറ്ററുകളുടെ അളവ് വര്‍ദ്ധിപ്പിക്കുന്നതിനുള്ള സംവിധാനത്തെയും ഇത് സഹായിക്കുന്നു. ഗര്‍ഭിണികളായ അമ്മമാര്‍ പുളിപ്പിച്ച ഭക്ഷണങ്ങളായ ഇഡ്ഡലി, ദോശ, തൈര്, അപ്പം എന്നിവ കഴിക്കുകയും കഞ്ഞിവെള്ളം, ലസ്സി തുടങ്ങിയ ഫെര്‍മെന്റഡ് പാനീയങ്ങള്‍ കുടിക്കുകയും വേണം. നമ്മുടെ തലച്ചോറും കുടലും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. മാനസികാവസ്ഥയെ ഉയര്‍ത്താന്‍ സഹായിക്കുന്ന ന്യൂറോ ട്രാന്‍സ്മിറ്ററുകളിലൂടെ കുടല്‍ ബാക്ടീരിയകള്‍ തലച്ചോറുമായി ആശയവിനിമയം നടത്തുന്നു. ഫെര്‍മെന്റഡ് ഭക്ഷണങ്ങളില്‍ വിറ്റാമിന്‍ ബി 12 ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ഫോളേറ്റിന്റെ അളവ് വര്‍ദ്ധിപ്പിക്കാനും സഹായിക്കുന്നു.

Most read:കൊളസ്‌ട്രോള്‍ കൂടുതലാണോ നിങ്ങള്‍ക്ക്‌? ഈ ഡയറ്റിലുണ്ട് കുറയ്ക്കാനുള്ള വഴിMost read:കൊളസ്‌ട്രോള്‍ കൂടുതലാണോ നിങ്ങള്‍ക്ക്‌? ഈ ഡയറ്റിലുണ്ട് കുറയ്ക്കാനുള്ള വഴി

ഹെര്‍ബല്‍ മിക്‌സ്

ഹെര്‍ബല്‍ മിക്‌സ്

സെറോടോണിന്‍, ഡോപാമൈന്‍ എന്നിവ ഉള്‍പ്പെടുന്ന മോണോമൈനുകള്‍ എന്ന് വിളിക്കപ്പെടുന്ന ന്യൂറോ ട്രാന്‍സ്മിറ്ററുകളുണ്ട്. ഈ എന്‍സൈമുകളെ നിയന്ത്രിക്കുന്നത് മോണോഅമിന്‍ ഓക്‌സിഡേസാണ്. പ്രസവാനന്തര വിഷാദാവസ്ഥയില്‍, ഈ എന്‍സൈമുകളുടെ അളവ് ഉയര്‍ന്നതായിരിക്കും. അതിനാല്‍ ഇത് മോണോമൈനുകളുടെ വ്യതിയാനത്തിന് കാരണമാകുകയും വിഷാദം വളരുകയും ചെയ്യുന്നു. ഗ്രാമ്പൂ, ഓറഗാനോ, കറുവപ്പട്ട, കുങ്കുമം, ജാതിക്ക തുടങ്ങിയ ഔഷധങ്ങളിലൂടെ ഈ എന്‍സൈമുകളെ നിയന്ത്രിക്കാം. ആന്റീഡിപ്രസന്റുകളാണ് ഇവ. സെറോടോണിന്‍, ഡോപാമൈന്‍ എന്നിവയുടെ അളവ് വര്‍ദ്ധിപ്പിക്കുന്നതിന് പാലില്‍ ഒരു നുള്ള് ജാതിക്ക ചേര്‍ത്ത് കഴിക്കുക. അല്ലെങ്കില്‍ ഒരു ഇഞ്ച് കറുവപ്പട്ട ചവയ്ക്കുക.

വിത്തുകള്‍

വിത്തുകള്‍

സന്തോഷം വളര്‍ത്തുന്ന ഹോര്‍മോണാണ് സെറോടോണിന്‍. പ്രോട്ടീന്‍ അനുപാതത്തില്‍ ഉയര്‍ന്ന ട്രിപ്‌റ്റോഫാന്‍ ഉള്ള ഭക്ഷണം തലച്ചോറിലേക്ക് സെറോടോണിന്‍ പ്രവേശനം സുഗമമാക്കാന്‍ സഹായിക്കുന്നു. സൂര്യകാന്തി വിത്തുകള്‍ പോലെയുള്ള വിത്തുകള്‍, എള്ള്, മത്തന്‍ വിത്ത് തുടങ്ങിയ വിത്തിനങ്ങള്‍ ഇതിനായി നിങ്ങള്‍ കഴിക്കുക.

Most read:ഈ ശീലങ്ങളിലൂടെ ശരീരത്തിലെത്തിക്കാം നല്ല കൊളസ്‌ട്രോള്‍; ഒപ്പം ആരോഗ്യവുംMost read:ഈ ശീലങ്ങളിലൂടെ ശരീരത്തിലെത്തിക്കാം നല്ല കൊളസ്‌ട്രോള്‍; ഒപ്പം ആരോഗ്യവും

വിറ്റാമിന്‍ ഡി

വിറ്റാമിന്‍ ഡി

വിറ്റാമിന്‍ ഡിയുടെ അഭാവം പ്രസവാനന്തര വിഷാദവുമായി ശക്തമായി ബന്ധപ്പെട്ടിരിക്കുന്നു. ഈ സമയത്ത് അമ്മമാര്‍ കൂടുതലും വീടിനുള്ളില്‍ തന്നെ തുടരുന്നതിനാല്‍ വേണ്ടത്ര സൂര്യപ്രകാശം ലഭിക്കാത്തത് ശരീരത്തില്‍ വിറ്റാമിന്‍ ഡിയുടെ കുറവിന് കാരണമാകും. അതിനാല്‍, വൈറ്റമിന്‍ ഡി ധാരാളമായി അടങ്ങിയിരിക്കുന്ന ചില ഭക്ഷണങ്ങള്‍ കഴിക്കുക. ഫിഷ് ഓയില്‍, കടല്‍പ്പായല്‍, വീറ്റ് ഗ്രാസ് എന്നിവ കഴിക്കുക. വിറ്റാമിന്‍ ഡി അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുകയോ വിറ്റാമിന്‍ ഡി സപ്ലിമെന്റ് കഴിക്കുകയോ ചെയ്യുന്നതാണ് നിങ്ങളുടെ മാനസികാവസ്ഥ ഉയര്‍ത്താനുള്ള ഏറ്റവും നല്ല മാര്‍ഗം.

കഫീന്‍, മധുരം ഒഴിവാക്കണം

കഫീന്‍, മധുരം ഒഴിവാക്കണം

വ്യായാമം നിങ്ങളുടെ മാനസികാവസ്ഥ ഉയര്‍ത്തുകയും പ്രസവാനന്തര വിഷാദത്തിന്റെ ലക്ഷണങ്ങള്‍ കുറയ്ക്കുകയും ചെയ്യുന്നു. ആഴ്ചയില്‍ നാല് പ്രാവശ്യം മിതമായ വ്യായാമം ചെയ്താല്‍ പോലും മാനസികാവസ്ഥ മെച്ചപ്പെടുത്താന്‍ കഴിയും. വിഷാദരോഗ ലക്ഷണങ്ങള്‍ വര്‍ധിപ്പിക്കുന്ന കൃത്രിമ മധുരവും കഫീനും ഒഴിവാക്കണം. ശീതളപാനീയങ്ങള്‍, മധുരം കൂടുതലായി അടങ്ങിയ ഭക്ഷണങ്ങള്‍ എന്നിവ കഴിക്കരുത്. പുതിന, ധാന്യങ്ങള്‍, ച്യൂയിംഗ് ഗം, ജാം, ജെല്ലി, മധുരപലഹാരങ്ങള്‍ എന്നിവ പോലും രോഗലക്ഷണങ്ങള്‍ക്ക് കാരണമാകും.

Most read:വാത,പിത്ത,കഫ ദോഷങ്ങളെ സന്തുലിതമാക്കുന്ന പഞ്ചകര്‍മ്മ ചികിത്സ; നേട്ടങ്ങള്‍ നിരവധിMost read:വാത,പിത്ത,കഫ ദോഷങ്ങളെ സന്തുലിതമാക്കുന്ന പഞ്ചകര്‍മ്മ ചികിത്സ; നേട്ടങ്ങള്‍ നിരവധി

English summary

Foods To Manage Postpartum Depression in Malayalam

Here are some best foods to manage postpartum depression. Take a look.
Story first published: Friday, November 25, 2022, 10:54 [IST]
X
Desktop Bottom Promotion