For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രസവ ശേഷം സ്ത്രീ ശരീരത്തിലെ രഹസ്യം

പ്രസവ ശേഷം സ്ത്രീ ശരീരത്തിലെ രഹസ്യം

|

ഗര്‍ഭകാലവും പ്രസവവും സ്ത്രീ ശരീരത്തില്‍ വരുത്തുന്ന മാറ്റങ്ങള്‍ ചെറുതല്ല. അതു വരെയുള്ള സ്ത്രീ ശരീരമാകില്ല, ഇതിനു ശേഷം വരുന്നത്.

ശരീരത്തിന്റെ പുറമേ മാത്രമല്ല, ആന്തരികാവയവങ്ങളിലും സ്ത്രീ താല്‍പര്യങ്ങളിലും ചര്‍മത്തിലും മുടിയിലും വരെ ഇത്തരം മാറ്റങ്ങള്‍ സാധാരണയുമാണ്.

പ്രസവ ശേഷം മാനസികമായ മാറ്റങ്ങളും സ്ത്രീയില്‍ സംഭവിയ്ക്കുന്നുണ്ട്. ഇതിനെല്ലാം ഒരു പരിധി വരെ കാരണം ഹോര്‍മോണ്‍ തന്നെയാണ്. ചിലപ്പോള്‍ ഡിപ്രഷന്‍ പോലുള്ള അവസ്ഥകളും സ്ത്രീയില്‍ പ്രസവശേഷം കാണാറുണ്ട്. ഇത്തരം അവസ്ഥകള്‍ക്ക് കാലക്രമേണ മാററമുണ്ടാകുകയും ചെയ്യും.

പ്രസവ ശേഷം

പ്രസവ ശേഷം

പ്രസവ ശേഷം സ്ത്രീകളില്‍ മുടി കൊഴിച്ചില്‍ കാണാറുണ്ട്. ഗര്‍ഭകാലത്ത് ഇതു പൊതുവേ കുറവാകും. ഗര്‍ഭകാലത്ത് ഈസ്ട്രജന്‍ ഹോര്‍മോണ്‍ തോത് കൂടുതലാകുന്നതുകൊണ്ടുതന്നെ മുടികൊഴിച്ചില്‍ പോലുള്ള പ്രശ്‌നങ്ങള്‍ കുറവായിരിയ്ക്കും. മുടി നല്ലപോലെ വളരുകയും ചെയ്യും. എന്നാല്‍ പ്രസവശേഷം ഹോര്‍മോണ്‍ കുറയുന്നതു കൊണ്ടുതന്നെ മുടികൊഴിച്ചില്‍ വര്‍ദ്ധിയ്ക്കും.എന്നാല്‍ ഇത് തികച്ചും സ്വാഭാവിക സാധ്യത മാത്രമാണെന്നറിയുക.

പ്രസവശേഷമുള്ള ബ്ലീഡിംഗ്

പ്രസവശേഷമുള്ള ബ്ലീഡിംഗ്

പ്രസവശേഷമുള്ള ബ്ലീഡിംഗ് ചില സ്ത്രീകളില്‍ ഒരാഴ്ചയില്‍ കൂടുതല്‍ നീണ്ടു നില്‍ക്കാം. ഇത് സാധാരണയുമാണ്. എന്നാല്‍ രണ്ടാഴ്ചയേക്കാള്‍ കൂടുതല്‍ രക്തസ്രാവമെങ്കില്‍ ഡോക്ടറുടെ സഹായം തേടുകയാണ് നല്ലത്. പ്രസവശേഷമുള്ള രക്തപ്രവാഹം സാധാരണ ആര്‍ത്തവത്തേക്കാള്‍ അളവില്‍ കൂടുതലുണ്ടാകുന്നതും സാധാരണയാണ്. കട്ടിയായും കടുത്ത നിറത്തിലുമെല്ലാം ആര്‍ത്തവരക്തം പോകുന്നതു സാധാരണയാണ്.

പ്രസവ ശേഷം

പ്രസവ ശേഷം

പ്രസവ ശേഷം സ്ത്രീകളില്‍ മൂത്രശങ്ക

വര്‍ദ്ധിയ്ക്കുന്നതും സാധാരണയാണ്.ഗര്‍ഭകാലത്തും ഇതും സാധാരണയാണെങ്കിലും പ്രസവശേഷവും അല്‍പകാലം ഇതുതന്നെയായിരിയ്ക്കും. അവസ്ഥ. ഇത് പ്രസവശേഷം ആന്തരികാവയവങ്ങള്‍ അല്‍പകാലം കഴിഞ്ഞേ സാധാരണ നില കൈവരിയ്ക്കൂവെന്നതിനാലാണ്.

പ്രസവ ശേഷവും

പ്രസവ ശേഷവും

പ്രസവ ശേഷവും ഗര്‍ഭകാലത്തും ഉണ്ടാകുന്ന പ്രധാന മാറ്റങ്ങളിലൊന്ന് മാറിടത്തിലാണ്. ഗര്‍ഭകാലത്തേക്കാള്‍ മുലപ്പാല്‍ ഉല്‍പാദനം കാരണം മാറിടവലിപ്പം വര്‍ദ്ധിയ്ക്കുന്നതു സാധാരണയാണ്. മാറിടത്തിലും ചില സ്ത്രീകള്‍ക്കു പാടുകളുണ്ടാകാറുണ്ട്. ഇവിടുത്തെ ചര്‍മവും തീരെ സെന്‍സിറ്റീവാണ്. ഇതാണ് പ്രധാന കാരണം. നിപ്പിളുകള്‍ക്കു ചുറ്റും കറുപ്പുനിറം വര്‍ദ്ധിയക്കുന്നതും സാധാരണം. ഈസ്ട്രജന്‍ ഹോര്‍മോണാണ് കാരണം. മുലഞെട്ടുകള്‍ക്കും വലിപ്പം വര്‍ദ്ധിയ്ക്കും.

വജൈനല്‍ മസിലുകള്‍

വജൈനല്‍ മസിലുകള്‍

സാധാരണ പ്രസവമെങ്കില്‍, പ്രത്യേകിച്ചും വലുപ്പം കൂടിയ കുഞ്ഞെങ്കില്‍ വജൈനല്‍ മസിലുകള്‍ അയയുന്നതു സാധാരണയാണവജൈനല്‍ മസിലുകള്‍ മുറുക്കമുള്ളതാക്കാന്‍ പെല്‍വിക് വ്യായാമം സഹായിക്കും. മാത്രമല്ല, സെക്‌സ് താല്‍പര്യവും പ്രസവ ശേഷം പല സ്ത്രീകളിലും കുറയുകയും ചെയ്യും.കുഞ്ഞിനെക്കുറിച്ചുള്ള ചിന്തകളും കൂടുതല്‍ ഉത്തരവാദിത്വബോധങ്ങളുമെല്ലാം പല സ്ത്രീകളേയും സെക്‌സ് താല്‍പര്യങ്ങളില്‍ നിന്നും പിന്നോട്ടു വലിക്കാറുണ്ട്. ഇതിനു പുറമെ പ്രസവശേഷം സ്വന്തം ശരീരത്തെക്കുറിച്ചുള്ള അപകര്‍ഷതാബോധവും വജൈനല്‍ പ്രസവമെങ്കില്‍ വേദനയുണ്ടാകുമോയെന്ന തോന്നലുകളുമെല്ലാം പ്രസവശേഷമുണ്ടാകുന്ന സെക്‌സ് താല്‍പര്യക്കുറവിന് കാരണങ്ങളാണ്.

സ്‌ട്രെച്ച് മാര്‍ക്‌സ്

സ്‌ട്രെച്ച് മാര്‍ക്‌സ്

ശരീരത്തിലുണ്ടാകുന്ന, പ്രത്യേകിച്ചു മാറിടത്തിലും വയറിലുമുണ്ടാകുന്ന സ്‌ട്രെച്ച് മാര്‍ക്‌സ് സ്ത്രീകള്‍ക്കുണ്ടാകുന്ന മറ്റൊരു പ്രശ്‌നമാണ്. വയര്‍ വലുതാകുന്നതും പിന്നീടു കുറയുന്നതുമെല്ലാം ചര്‍മത്തിന് വലിച്ചിലുണ്ടാകുന്നതാണ് കാരണം. ശരീരം പഴയ പടിയാകുമ്പോഴും ചര്‍മം വലിയുന്നതിന് മാറ്റമുണ്ടാകുന്നില്ല.

പ്രസവം കഴിഞ്ഞെങ്കിലും

പ്രസവം കഴിഞ്ഞെങ്കിലും

പ്രസവം കഴിഞ്ഞെങ്കിലും താന്‍ ഗര്‍ഭകാലം പിന്നിട്ടിട്ടില്ലെന്ന ചിന്തയും താന്‍ ഇപ്പോഴും ഗര്‍ഭിണിയാണെന്ന ചിന്തയും പല സ്ത്രീകള്‍ക്കുമുണ്ടാകും. പത്തു മാസം കഴിഞ്ഞുള്ള മാറ്റം ശരീരം ഉള്‍ക്കൊള്ളാന്‍ സമയം പിടിയ്ക്കുന്നതാണ് കാരണം. ചിലര്‍ക്കിത് പലപ്പോഴും മാനസികസമ്മര്‍ദമുണ്ടാക്കും. മാനസിക പ്രശ്‌നവുമാകാറുണ്ട്.

English summary

Secret Body Changes After Delivery

Secret Body Changes After Delivery, Read more to know about,
Story first published: Sunday, February 17, 2019, 20:31 [IST]
X
Desktop Bottom Promotion