For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രസവശേഷം പെണ്‍ശരീരം മാറുന്നതിങ്ങനെ

|

പ്രസവം എന്നത് സ്ത്രീയെ സംബന്ധിച്ചിടത്തോളം ഓരോ തരത്തിലുള്ള മാറ്റങ്ങളാണ് ഉണ്ടാക്കുന്നത്. എന്നാല്‍ പലപ്പോഴും ഇതിന്റെ വേദനയും പ്രശ്‌നങ്ങളും എത്രത്തോളം നീണ്ട് നില്‍ക്കുന്നുണ്ട് എന്ന കാര്യം പലര്‍ക്കും അറിയുകയില്ല. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങളെക്കുറിച്ച് ഏകദേശ ധാരണ ഉണ്ടായാല്‍ അത് പല വിധത്തിലാണ് നിങ്ങളെ സഹായിക്കുന്നതും. പ്രസവ ശേഷം ഓരോ സ്ത്രീയിലും ഉണ്ടാവുന്ന ശാരീരിക മാറ്റങ്ങള്‍ എന്തൊക്കെയെന്ന് നോക്കാവുന്നതാണ്. ഇത് പലപ്പോഴും സ്ത്രീകളില്‍ പല വിധത്തിലുള്ള അസ്വസ്ഥതകള്‍ ഉണ്ടാക്കുന്നുണ്ട്. പ്രസവ ശേഷം ഉണ്ടാവുന്ന ശാരീരിക മാറ്റങ്ങളെ കുറച്ച് പല വിധത്തില്‍ പഴയ ശരീര പ്രകൃതിയിലേക്ക് മടങ്ങിപ്പോവാന്‍ പലരും ആഗ്രഹിക്കുന്നുണ്ട്.

<strong>Most read: കുഞ്ഞിന് ഭക്ഷണത്തില്‍ ചിക്കന്‍; ശക്തിയും ആരോഗ്യവും</strong>Most read: കുഞ്ഞിന് ഭക്ഷണത്തില്‍ ചിക്കന്‍; ശക്തിയും ആരോഗ്യവും

പ്രസവ ശേഷം ഉണ്ടാവുന്ന തടിയും തൂക്കവും എല്ലാം പലപ്പോഴും പല വിധത്തിലാണ് നിങ്ങളുടെ ആത്മവിശ്വാസത്തെ ബാധിക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളില്‍ അതിന് പരിഹാരം കാണുന്നതിന് വേണ്ടി എന്തൊക്കെ ചെയ്യണമോ അതെല്ലാം ചെയ്യുന്നതിന് പലരും തയ്യാറാവുന്നുണ്ട്. എന്നാല്‍ അമിതമായി ഇതിനെല്ലാം ശ്രമിക്കുമ്പോള്‍ അത് നിങ്ങളില്‍ ഉണ്ടാക്കുന്ന അസ്വസ്ഥതകള്‍ ചില്ലറയല്ല. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം. പ്രസവ ശേഷം ശാരീരികമായി ഉണ്ടാവുന്ന പ്രശ്‌നങ്ങള്‍ എന്തൊക്കെയെന്ന് നോക്കാവുന്നതാണ്.

മുടി കൊഴിച്ചില്‍

മുടി കൊഴിച്ചില്‍

മുടി കൊഴിച്ചില്‍ പോലുള്ള അസ്വസ്ഥതകള്‍ എല്ലാവരേയും പ്രശ്‌നത്തില്‍ ആക്കുന്ന ഒന്നാണ്. പ്രസവ ശേഷം കുറച്ച് ആഴ്ചകള്‍ നിങ്ങള്‍ക്ക് പ്രതീക്ഷിക്കാത്ത തരത്തില്‍ മുടി കൊഴിച്ചില്‍ ഉണ്ടാവുന്നുണ്ട്. ഹോര്‍മോണ്‍ മാറ്റങ്ങള്‍ കാരണമാണ് ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നത്. അതുകൊണ്ട് തന്നെ മുടി കൊഴിച്ചില്‍ ഇല്ലാതാക്കുന്നതിന് എണ്ണയും മറ്റും വാരിത്തേക്കുമ്പോള്‍ അത് പിന്നീട് മുടിക്ക് ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ ചില്ലറയല്ല. എന്നാല്‍ പലപ്പോഴും ഇത് പ്രസവ ശേഷം വളരെ ചുരുങ്ങിയ സമയത്തേക്ക് മാത്രമേ ഉണ്ടാവൂ എന്നതാണ് സത്യം. അതിന് ശേഷം നിങ്ങളുടെ നഷ്ടപ്പെട്ട് പോയ മുടി തിരിച്ച് പിടിക്കാന്‍ സാധിക്കുന്നുണ്ട്.

 ചര്‍മ്മത്തിന്റെ മാറ്റങ്ങള്‍

ചര്‍മ്മത്തിന്റെ മാറ്റങ്ങള്‍

ചര്‍മ്മത്തിന്റെ മാറ്റങ്ങള്‍ പലപ്പോഴും ഉണ്ടാക്കുന്ന അസ്വസ്ഥതകള്‍ നിങ്ങളെ ചില്ലറയല്ല വലക്കുന്നത്. ചര്‍മ്മത്തിന്റെ നിറത്തിലുണ്ടാക്കുന്ന മാറ്റങ്ങള്‍ പല വിധത്തിലാണ് നിങ്ങളുടെ ആത്മവിശ്വാസത്തെ തകര്‍ക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിക്കാവുന്നതാണ്. ഇതിന്റെ ആദ്യ ലക്ഷണം എന്ന നിലക്ക് നിങ്ങളുടെ കണ്ണിന് ചുറ്റും മങ്ങിയ നിറം ആണ് പ്രത്യക്ഷപ്പെടുന്നത്. അതിന് ശേഷം അത് ചുണ്ടിലേക്കും കവിളിലേക്കും എല്ലാം വ്യാപിക്കുന്നുണ്ട്. എന്നാല്‍ ഇതെല്ലാം പ്രസവത്തിന് ശേഷം അല്‍പം ആഴ്ചകള്‍ പിന്നിടുമ്പോള്‍ ഇല്ലാതാവുന്നുണ്ട്.

സ്തനങ്ങളിലെ മാറ്റങ്ങള്‍

സ്തനങ്ങളിലെ മാറ്റങ്ങള്‍

പ്രസവത്തിന് ശേഷവും ഗര്‍ഭകാലത്തും സ്തനങ്ങളില്‍ പല വിധത്തിലുള്ള മാറ്റങ്ങളും സംഭവിക്കുന്നുണ്ട്. കുഞ്ഞിന് പാല്‍ നല്‍കണം എന്ന ഉദ്ദേശത്തില്‍ സ്തനങ്ങളില്‍ പാല്‍ നിറഞ്ഞ് നില്‍ക്കുന്നു പ്രത്യേകിച്ച് ആദ്യത്തെ കുറച്ച് ആഴ്ചകളില്‍ അമ്മമാര്‍ക്ക് ഇത് അല്‍പം പ്രശ്‌നമായി തോന്നുന്നു. എന്നാല്‍ പിന്നീട് കുഞ്ഞ് പാല്‍ കുടിക്കുന്നതിന് അനുസരിച്ച് സ്തനങ്ങള്‍ തൂങ്ങി വരുന്നുണ്ട്. ഇതെല്ലാം വ്യായാമത്തിലൂടെ ഇല്ലാതാക്കാവുന്നതാണ്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ പ്രസവ ശേഷം സ്ത്രീകളെ വലക്കുന്നുണ്ട്.

<strong>Most read: ആര്‍ത്തവ ക്രമക്കേടെങ്കിലും എളുപ്പം ഗര്‍ഭധാരണം</strong>Most read: ആര്‍ത്തവ ക്രമക്കേടെങ്കിലും എളുപ്പം ഗര്‍ഭധാരണം

വയറിലെ മാറ്റങ്ങള്‍

വയറിലെ മാറ്റങ്ങള്‍

വയറിലെ മാറ്റങ്ങളും വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. വയറ്റില്‍ കൊഴുപ്പ് അടിഞ്ഞിട്ടുള്ള അവസ്ഥയാണ് പലപ്പോഴും ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നത്. ഗര്‍ഭകാലത്ത് വയറിന്റെ വലിപ്പം വര്‍ദ്ധിക്കുമ്പോള്‍ ഇത്തരം കൊഴുപ്പ് അത്ര പ്രശ്‌നമല്ല എന്നതാണ് കാര്യം. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ പ്രസവ ശേഷമാണ് പുറത്തേക്ക് ചാടുന്നത്. പലപ്പോഴും സ്‌ട്രെച്ച് മാര്‍ക്‌സ് പോലുള്ളവയും ചര്‍മ്മത്തില്‍ പ്രശ്‌നമുണ്ടാക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിക്കാവുന്നതാണ്. ചര്‍മ്മം തൂങ്ങി വരുന്ന അവസ്ഥയാണ് പലപ്പോഴും നിങ്ങളെ വലക്കുന്നത്. പ്രസവ ശേഷവും ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നുണ്ട്.

പുറം വേദന

പുറം വേദന

പുറം വേദനയും പ്രസവ ശേഷം സ്ത്രീകളില്‍ ഉണ്ടാവുന്ന മാറ്റങ്ങളാണ്. ഇത് പലവിധത്തില്‍ സ്ത്രീകളെ പ്രശ്‌നത്തില്‍ ആക്കുന്നുണ്ട്. അടിവയറ്റില്‍ നിന്ന് ആരംഭിക്കുന്ന വേദനയോടെയാണ് പുറം വേദന തുടങ്ങുന്നത്. എന്നാല്‍ പലരും ഇത്തരം അവസ്ഥകളില്‍ പ്രസവിച്ചതിന് ശേഷം പുറം വേദന ഉണ്ടാക്കുന്നുണ്ട്. മാത്രമല്ല ഗര്‍ഭകാലത്ത് കിടക്കുമ്പോള്‍ ശരിയായ രീതിയില്‍ കിടക്കാത്തതാണ് പലരിലും ഇത്തരം പ്രശ്‌നങ്ങള്‍ പ്രസവ ശേഷം ഉണ്ടാക്കുന്നതിന് കാരണമാകുന്നത്.

 മൂത്രമൊഴിക്കുന്നതിനുള്ള ബുദ്ധിമുട്ട്

മൂത്രമൊഴിക്കുന്നതിനുള്ള ബുദ്ധിമുട്ട്

ഗര്‍ഭകാലത്ത് കുഞ്ഞിന്റെ പ്രഷര്‍ പലപ്പോഴും ബ്ലാഡറില്‍ കൂടുതല്‍ സമ്മര്‍ദ്ദം നല്‍കുന്നുണ്ട്. ഈ സമയത്ത് ഇടക്കിടക്ക് മൂത്രമൊഴിക്കുന്നതിനുള്ള പ്രവണത വര്‍ദ്ധിക്കുന്നുണ്ട്. എന്നാല്‍ പ്രസവ ശേഷം പലപ്പോഴും നിങ്ങളില്‍ മൂത്രമൊഴിക്കുന്നതിനുള്ള ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്. അതുകൊണ്ട് ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കുന്നുണ്ട്. ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. ഇത് മൂത്രാശയ അണുബാധ പോലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്.

 മലബന്ധം

മലബന്ധം

മലബന്ധം പോലുള്ള അസ്വസ്ഥതകള്‍ പല വിധത്തിലാണ് നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിക്കണം. പ്രസശേഷം സ്ത്രീകളെ ഏറ്റവും അധികം വലക്കുന്ന ഒന്നാണ് മലബന്ധം. ഈ പ്രതിസന്ധികളെ ഇല്ലാതാക്കുന്നതിന് വേണ്ടി പലരും ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം പല മരുന്നുകളും കഴിക്കുന്നുണ്ട്. ചിലരില്‍ മലമൂത്ര വിസര്‍ജനം നടത്തുമ്പോള്‍ വളരെയധികം വേദനകളും മറ്റും ഉണ്ടാവുന്നു. ഇതിനെ പരിഹരിക്കുന്നതിന് പാല്‍, ജ്യൂസ് എന്നിവയെല്ലാം ധാരാളം കഴിക്കാന്‍ ശ്രദ്ധിക്കുക.

 യോനി വേദനയും ഡിസ്ചാര്‍ജും

യോനി വേദനയും ഡിസ്ചാര്‍ജും

സാധാരണ പ്രസവത്തിന് ശേഷം യോനി വേദനയും ഡിസ്ചാര്‍ജും പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. ചിലരില്‍ യോനിയില്‍ അതികഠിനമായ വേദനയും ഡിസ്ചാര്‍ജും ഉണ്ടാവുന്നുണ്ട്. പ്രസവ ശേഷം ചെറിയ രീതിയില്‍ ബ്ലീഡിംങ് പലരിലും ഉണ്ടാവുന്നുണ്ട്. എന്നാല്‍ അത് നിന്ന് കഴിഞ്ഞാല്‍ പലരിലും യോനിയില്‍ വളരെയധികം വേദന ഉണ്ടാവുന്നുണ്ട്. ചിലരില്‍ ആഴ്ചകളോളം ഡിസ്ചാര്‍ജ് ഉണ്ടാവുന്നുണ്ട്. ഇത് പ്രസവം നടന്ന് മൂന്നാഴ്ചക്ക് ശേഷം മാറുന്നുണ്ട്. മാത്രമല്ല പ്രസവ ശേഷം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോഴും അത് വജൈനയില്‍ ഡ്രൈനസ് ഉണ്ടാക്കുന്നുണ്ട്.

English summary

most common body changes post pregnancy

In this article we explain the most common body changes post pregnancy.Read on.
Story first published: Tuesday, July 2, 2019, 12:39 [IST]
X
Desktop Bottom Promotion