For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അബോര്‍ഷന്‍ ശേഷവും യൂറിന്‍ ടെസ്റ്റ് പോസിറ്റീവോ?

|

ഗര്‍ഭധാരണം എന്ന് പറയുന്നത് വളരെയധികം സന്തോഷം നല്‍കുന്ന ഒന്നാണ്. അബോര്‍ഷന്‍ എന്ന് പറയുന്നത് ജീവിതത്തില്‍ വളരെയധികം ശാരീരികവും മാനസികവുമായ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന ഒന്നാണ്. എന്നാല്‍ ഇത്തരം അവസ്ഥകളില്‍ അതുണ്ടാക്കുന്ന അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് പല അമ്മമാരും പരാജയപ്പെട്ട് പോവുന്നു. ഗര്‍ഭധാരണം സംഭവിച്ച് കഴിഞ്ഞാല്‍ തന്നെ ശരീരത്തില്‍ എച്ച് സി ജി ഹോര്‍മോണ്‍ സാന്നിധ്യം കൂടുതലായി തുടങ്ങുന്നു. ആര്‍ത്തവ ചക്രത്തിന്റെ അവസാന നാളുകളില്‍ ആര്‍ത്തവം മുടങ്ങുന്നതിനും മുന്‍പായി തന്നെ നമുക്ക് മൂത്ര പരിശോധനയിലൂടെ എച്ച് സി ജി ഹോര്‍മോണിന്റെ സാന്നിധ്യം കണ്ടെത്താവുന്നതാണ്.

എന്നാല്‍ പ്രസവം പോലെ തന്നെ സങ്കീര്‍ണമാണ് പലപ്പോഴും അബോര്‍ഷനും. ഇത് ജീവിതത്തില്‍ ഒരിക്കലും ഉണങ്ങാത്ത പ്രശ്‌നമായി പലരേയും ബാധിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ക്ക് അല്‍പം കൂടുതല്‍ കരുതലും ശ്രദ്ധയും നല്‍കേണ്ടതായി വരുന്നുണ്ട്. അബോര്‍ഷന് ശേഷ് പലപ്പോഴും എച്ച് സി ജി ഹോര്‍മോണിന്റെ അളവില്‍ മാറ്റം വരുന്നുണ്ട്.

<strong>Most read: പാലിലൊരു നുള്ള് മഞ്ഞള്‍ മുലയൂട്ടുന്ന അമ്മമാര്‍ക്ക്</strong>Most read: പാലിലൊരു നുള്ള് മഞ്ഞള്‍ മുലയൂട്ടുന്ന അമ്മമാര്‍ക്ക്

എന്തൊക്കെയാണ് ഇത്തരത്തില്‍ മാറ്റം വരുന്ന കാര്യങ്ങള്‍ എന്ന് നോക്കണം. ചിലരില്‍ അബോര്‍ഷന് ശേഷവും യൂറിന്‍ ടെസ്റ്റ് പോസിറ്റീവ് ആയിരിക്കും. എന്നാല്‍ എപ്പോള്‍ മുതല്‍ എച്ച് സി ജി അളവ് കുറയുന്നുണ്ട് എന്ന് നോക്കാവുന്നതാണ്. എച്ച് സി ജി ഹോര്‍മോണിന്റെ അളവിന്റെ കാര്യത്തില്‍ അബോര്‍ഷന് ശേഷവും എന്തെല്ലാം മാറ്റങ്ങള്‍ ഉണ്ട് എന്ന് നോക്കാവുന്നതാണ്. അബോര്‍ഷന് ശേഷം എത്ര സമയം കഴിഞ്ഞാണ് ഹോര്‍മോണ്‍ അളവ് സാധാരണ നിലയിലാവുന്നത് എന്ന് നോക്കാവുന്നതാണ്.

അബോര്‍ഷന്റെ സമയത്ത് എച്ച് സി ജി അളവ്

അബോര്‍ഷന്റെ സമയത്ത് എച്ച് സി ജി അളവ്

അബോര്‍ഷന്റെ സമയത്ത് ശരീരത്തിലെ എച്ച് സി ജി അളവ് ശ്രദ്ധിക്കേണ്ടതാണ്. നിങ്ങള്‍ ഗര്‍ഭിണിയായിരിക്കുന്ന സമയത്ത് ആദ്യത്തെ രണ്ടാഴ്ച കൊണ്ട് തന്നെ 1080 മുതല്‍ 56500 വരെ അളവില്‍ കാണപ്പെടുന്നുണ്ട്. എന്നാല്‍ അബോര്‍ഷന് ശേഷം സാധാരണ അവസ്ഥയിലേക്ക് എത്തുന്നുണ്ട് ഹോര്‍മോണ്‍. എന്നാല്‍ അത് പലപ്പോഴും അല്‍പ സമയം എടുത്തായിരിക്കും കുറഞ്ഞ് വരുന്നത്. അബോര്‍ഷന് ശേഷം ആദ്യത്തെ ആര്‍ത്തവം വന്നതിന് ശേഷം മാത്രമേ എച്ച് സി ജി ലെവല്‍ സാധാരണ അവസ്ഥയിലേക്ക് വരുകയുള്ളൂ.

എത്ര സമയം എടുക്കുന്നുണ്ട്

എത്ര സമയം എടുക്കുന്നുണ്ട്

എന്നാല്‍ എത്ര സമയം എടുക്കുന്നുണ്ട് എന്നതാണ് ശ്രദ്ധിക്കേണ്ടത്. അബോര്‍ഷന്‍ സംഭവിച്ചതിന് ശേഷം ശരീരത്തില്‍ നിന്ന് എല്ലാ വിധത്തിലുള്ള ഗര്‍ഭത്തിന്റെ ഭാഗങ്ങളും പൂര്‍ണമായും എടുത്ത് കളഞ്ഞതിന് ശേഷം ശരീരം അല്‍പം ഉഷാറാവുന്നതിന് സമയം എടുക്കുന്നുണ്ട്. അബോര്‍ഷന്‍ കഴിഞ്ഞതിന് ശേഷം ആറാഴ്ചയെങ്കിലും കഴിഞ്ഞ ശേഷം മാത്രമാണ് എച്ച് സി ജി ലെവല്‍ സാധാരണ അവസ്ഥയിലേക്ക് എത്തുന്നത്. ആദ്യത്തെ ആര്‍ത്തവത്തിന് ശേഷം ഇത് കൃത്യമാവുന്നുണ്ട്. പലരിലും ആര്‍ത്തവം കൃത്യമാവുന്നത് പലപ്പോഴും അബോര്‍ഷന് ശേഷം രണ്ട് മൂന്ന് മാസം കഴിഞ്ഞായിരിക്കും.

 അബോര്‍ഷന്റെ കാരണം

അബോര്‍ഷന്റെ കാരണം

അബോര്‍ഷന്റെ കാരണം, സമയം എന്നിവയെല്ലാം എച്ച് സി ജി ലെവലിനെ ആശ്രയിച്ച് ഇരിക്കുന്നുണ്ട്. എത്ര ആഴ്ച കഴിഞ്ഞ് ആണ് അബോര്‍ഷന്‍ സംഭവിച്ചത്, ഗര്‍ഭസ്ഥശിശുവിന്റെ വളര്‍ച്ച, ഗര്‍ഭത്തിന്റെ സ്ഥാനം എന്നിവയെല്ലാം വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഇതെല്ലാം എച്ച് സി ജി അളവിനെ ബാധിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. എച്ച് സി ജി അളവ് ഇതെല്ലാം ആശ്രയിച്ചാണ് കൂടുന്നതും താഴുന്നതും. എന്നാല്‍ ഇതല്ലാതെ തന്നെ അബോര്‍ഷന് ശേഷവും എച്ച് സി ജി ഹോര്‍മോണ്‍ കൂടിയിരിക്കുന്നുണ്ട്. അതിനുള്ള കാരണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാവുന്നതാണ്.

കോറിയോകാര്‍സിനോമ

കോറിയോകാര്‍സിനോമ

കോറിയോ കാര്‍സിനോമ എന്ന അവസ്ഥയില്‍ പലപ്പോഴും എച്ച് സി ജി ഹോര്‍മോണിന്റെ അളവ് അബോര്‍ഷന് ശേഷവും വര്‍ദ്ധിക്കുന്ന അവസ്ഥയാണ് ഉള്ളത്. അബോര്‍ഷന്‍ കഴിഞ്ഞാല്‍ പലപ്പോഴും പ്ലാസന്റയുടെ മൂല കോശങ്ങള്‍ക്ക് വളര്‍ച്ച സംഭവിക്കുന്നു. ഇത് സാധാരണ പ്രസവ ശേഷവും അബോര്‍ഷന് ശേഷവും സംഭവിക്കാവുന്ന ഒന്നാണ്. ഈ അവസ്ഥയില്‍ ചികിത്സ വളരെ അത്യാവശ്യമുള്ള ഒന്നാണ്. ചിലരില്‍ ഇത് അവസ്ഥ വളരെ മോശമാക്കുന്നുണ്ട്. അതുകൊണ്ട് കണ്ടെത്തി കഴിഞ്ഞാല്‍ ഉടനേ തന്നെ പരിഹാരം കാണേണ്ടതാണ്. പത്തില്‍ ഒന്‍പത് സ്ത്രീകള്‍ക്കും അബോര്‍ഷന് ശേഷം ഇത്തരത്തില്‍ ഒരു അവസ്ഥ കാണപ്പെടുന്നുണ്ട്. അതുകൊണ്ട് അല്‍പം ശ്രദ്ധിക്കണം.

<strong>Most read: പ്രസവശേഷം പെണ്‍ശരീരം മാറുന്നതിങ്ങനെ</strong>Most read: പ്രസവശേഷം പെണ്‍ശരീരം മാറുന്നതിങ്ങനെ

എക്ടോപിക് പ്രഗ്നന്‍സി

എക്ടോപിക് പ്രഗ്നന്‍സി

എക്ടോപിക് പ്രഗ്നന്‍സിയുടെ സമയത്തും ഇതേ അവസ്ഥ ഉണ്ടാവുന്നുണ്ട്. ഗര്‍ഭപാത്രത്തിന് പുറത്താണ് ഈ അവസരത്തില്‍ ഭ്രൂണം വളരുന്നത്. പലപ്പോഴും ഇത് ഫലോപിയന്‍ ട്യൂബില്‍ ഭ്രൂണം വളരുന്ന അവസ്ഥയാണ് ഉണ്ടാവുന്നത്. ഈ അവസരത്തില്‍ ഡോക്ടര്‍ അബോര്‍ഷനാണ് നിര്‍ദ്ദേശിക്കുന്നത്. എന്നാല്‍ ഇത് പലപ്പോഴും പല വിധത്തിലാണ് നിങ്ങളുടെ ജീവന് വരെ ആപത്തായി മാറുന്നത്. ഈ അവസരത്തിലും അബോര്‍ഷന്‍ നടന്നാല്‍ എച്ച് സി ജി ഹോര്‍മോണിന്റെ അളവ് വര്‍ദ്ധിക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ എക്ടോപിക് പ്രഗ്നന്‍സി പെട്ടെന്ന് കണ്ടെത്തി പരിഹാരം കാണേണ്ടതാണ്.

അബോര്‍ഷന് ശേഷം ഗര്‍ഭധാരണം

അബോര്‍ഷന് ശേഷം ഗര്‍ഭധാരണം

അബോര്‍ഷന് ശേഷം ഗര്‍ഭധാരണം എപ്പോള്‍ വേണം എന്നത് എല്ലാവരേയും ആശങ്കയില്‍ ആക്കുന്ന ഒന്നാണ്. അബോര്‍ഷന് ശേഷം നിങ്ങളുടെ ആര്‍ത്തവചക്രം രണ്ട് മൂന്ന് മാസം കൃത്യമായി വന്നാല്‍ അത് നിങ്ങളില്‍ ഗര്‍ഭധാരണത്തിന് സമയമായി എന്നാണ് സൂചിപ്പിക്കുന്നത്. അബോര്‍ഷന് ശേഷം ഗര്‍ഭധാരണത്തിന് മൂന്നോ നാലോ മാസം കഴിഞ്ഞ് മാത്രമേ അടുത്ത ഗര്‍ഭധാരണത്തിന് തയ്യാറെടുക്കാന്‍ പാടുകയുള്ളൂ. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങളെല്ലാം അല്‍പം ശ്രദ്ധിക്കേണ്ടതാണ്.

English summary

hcg level after miscarriage

How long will take for your hcg level to normalize after miscarriage. Read on.
Story first published: Monday, July 8, 2019, 11:53 [IST]
X
Desktop Bottom Promotion