For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രസവശേഷമുള്ള ആർത്തവം

പ്രസവശേഷമുള്ള ആർത്തവവും നേരിടേണ്ടി വരുന്ന പ്രശ്നങ്ങളും വായിക്കൂ

By Seethu
|

ചർമത്തിൽ വരുന്ന ചെറിയ മാറ്റങ്ങൾ തൊട്ടു ശരീരത്തിൽ പല മാറ്റങ്ങളും സംഭവിക്കുന്ന കാലഘട്ടമാണ് ഗർഭകാലം. അതിൽ പ്രധാനപ്പെട്ട ഒരു മാറ്റമാണ് , ഒൻപതു മാസത്തേക്ക് ആർത്തവം ഇല്ലാതെ ഇരിക്കുന്നത്.എന്നാൽ പ്രസവ ശേഷം ആർത്തവം വീണ്ടും ആരംഭിച്ചില്ലെങ്കിൽ ആർത്തവചക്രത്തിനു എന്ത് പറ്റിയെന്നു നിങ്ങൾ ചിന്തിച്ചേക്കാം .

h

പ്രസവ ശേഷം ആർത്തവം പുനരാരംഭിക്കുന്നത് നിങ്ങൾ കുഞ്ഞിന് മുലയൂട്ടുന്നതുമായും,പ്രസവ ശേഷമുള്ള നിങ്ങളുടെ ജീവിത ശൈലിയുമായും ബന്ധപ്പെട്ടിരിക്കുന്നു .കാരണം എന്ത് തന്നെ ആയാലും.പ്രസവശേഷം ഉണ്ടാക്കുയന്ന ആർത്തവം മുമ്പത്തേക്കാൾ വ്യത്യസ്തമായിരിക്കും .

പ്രസവശേഷം എപ്പോഴാണ് ആർത്തവം വീണ്ടും വരുക .

പ്രസവശേഷം എപ്പോഴാണ് ആർത്തവം വീണ്ടും വരുക .

പ്രസവശേഷം ആറോ എട്ടോ മാസങ്ങൾക്കു ശേഷമാണു ആർത്തവം വീണ്ടും ഉണ്ടാവുക. നിങ്ങൾ മുലയൂട്ടുന്ന അമ്മയാണെങ്കിൽ ആർത്തവം നീണ്ടു പോയേക്കാം. മുലയൂട്ടുന്ന അമ്മമാരെ സംബന്ധിച്ചെടുത്തോളം മുലയൂട്ടുന്ന മാസങ്ങളിൽ ആർത്തവം ഉണ്ടാവുകയില്ല.കുഞ്ഞിന് മുലപ്പാൽ മാത്രം നൽകുന്ന കാലയളവിനെ കുറിച്ചാണ് പറഞ്ഞത്.

സാധാരണ പ്രസവത്തിലൂടെ ആണ് നിങ്ങൾ കുഞ്ഞിനു ജന്മം നല്കിയതെങ്കിൽ ഒന്നോ രണ്ടോ മാസങ്ങൾക്കുള്ളിൽ ആർത്തവം വീണ്ടും ആരംഭിച്ചേക്കാം . ആർത്തവ ദിനങ്ങളിൽ വ്യക്തി ശുചിത്വം കൃത്യമായി പാലിച്ചില്ലെങ്കിൽ അണുബാധയ്ക്കു സാധ്യത ഉണ്ട്

മുലയൂട്ടുന്ന അമ്മമാരിൽ ആർത്തവം ആരംഭിക്കാത്തതിന്റെ കാരണം

മുലയൂട്ടുന്ന അമ്മമാരിൽ ആർത്തവം ആരംഭിക്കാത്തതിന്റെ കാരണം

ശരീരത്തിൽ ഉണ്ടാകുന്ന ഹോർമോണുകളുടെ വ്യതിയാനമാണ് മുലയൂട്ടുന്ന അമ്മമാരിൽ ആർത്തവമാരംഭിക്കാത്തതിന്റെ പ്രധാന കാരണം . സ്ത്രീ ശരീരത്തിൽ മുലപ്പാൽ ഉത്പാദിപ്പിക്കുന്ന പ്രൊലാക്ടിൻ എന്ന ഹോർമോൺ പ്രത്യുല്പ്പാദനത്തിനു കാരണമാകുന്ന ഉത്പാദനം തടയുന്നു.ആ കാരണത്താൽ ശരീരത്തിൽ ഓവുലേഷൻ തടസ്സപ്പെടുന്നു.ഓവുലേഷൻ നടക്കാതെ ആർത്തവം സാധ്യമല്ല.

പ്രസവശേഷമുള്ള ആർത്തവം മുലപ്പാലിനെ ഏതെങ്കിലും തരത്തിൽ ബാധിക്കുമോ

പ്രസവശേഷമുള്ള ആർത്തവം മുലപ്പാലിനെ ഏതെങ്കിലും തരത്തിൽ ബാധിക്കുമോ

മുലയൂട്ടൂന്ന സമയം തന്നെ ആർത്തവം ആരംഭിച്ചാൽ മുലപ്പാലിന്‍റെ ഉത്പാദനത്തിലും കുഞ്ഞു മുലപ്പാലിനോട് പ്രതികരിക്കുന്ന രീതിയിലും നിങ്ങൾക്കു മാറ്റങ്ങൾ തോന്നിയേക്കാം.

ശരീരത്തിൽ ഉണ്ടാകുന്നു ഹോർമോൺ വ്യതിയാനങ്ങൾ നിങ്ങളുടെ മുലപ്പാലിനെയും ബാധിച്ചേക്കാം.ഇത് മൂലം മുലപ്പാൽ കുറയുകയും മുലപ്പാലിന്റെ രുചി മാറുകയും ചെയ്യാം.കുഞ്ഞു മുലപ്പാൽ കുടിക്കാൻ മടി കാണിക്കുന്നതിലൂടെ ഇത് തിരിച്ചറിയാൻ സാധിക്കും.ഇത് സ്വാഭാവികമായ മാറ്റങ്ങൾ ആണ്.ആശങ്കപ്പെടേണ്ടതില്ല.ഇത് നിങ്ങളുടെ കുഞ്ഞിനെ ഒരുതരത്തിലും മോശമായി ബാധിക്കുകയില്ല.

 ഗർഭ നിരോധനം

ഗർഭ നിരോധനം

മുലയൂട്ടൽ സ്വാഭാവികമായ ഗർഭ നിരോധന മാർഗ്ഗമാണ് . ആരോഗ്യ വിദഗ്ദ്ധരുടെ അഭിപ്രായ പ്രകാരം മുലയൂട്ടുന്ന നൂറിൽ ഒരു സ്ത്രീ മാത്രമേ ഗർഭിണി ആകൂ എന്നതാണ് . എങ്കിലും നിങ്ങൾ മുലയൂട്ടുന്നത് കൊണ്ട് മാത്രം നിങ്ങൾ ഗർഭിണി ആകില്ല എന്ന് ഉറപ്പു നൽകാൻ സാധ്യമല്ല. കുഞ്ഞിനു മുലപ്പാൽ മാത്രം ഭക്ഷണമായി നൽകുന്ന അവസ്ഥയെ കുറിച്ചാണ് പരാമർശിച്ചത് .

നിങ്ങൾ മുലയൂട്ടുന്ന അമ്മയായിരിക്കെ നിങ്ങളുടെ ആർത്തവം പുനരാരംഭിച്ചാൽ മുലയൂട്ടൽ ഒരു ഗർഭനിരോധന മാർഗ്ഗമായി കണക്കാക്കരുത്.കൃത്യമായി ഓവുലേഷനെയോ പ്രത്യുല്പാദനത്തെയോ ഹോർമോണുകളുടെ കണക്കുകളെയോ നിർണ്ണയിക്കാൻ സാധ്യമല്ല എന്നത് കൊണ്ട് ആർത്തവം ആരംഭിക്കാതെയും നിങ്ങൾ ഗർഭിണിയായേക്കാം

 മറ്റു ഗർഭ നിരോധന മാർഗ്ഗങ്ങൾ

മറ്റു ഗർഭ നിരോധന മാർഗ്ഗങ്ങൾ

മുലയൂട്ടുന്ന അമ്മമാർക്കു ധാരാളം ഗർഭ നിരോധന മാർഗ്ഗങ്ങൾ വേറെ ഉണ്ട് . കോണ്ടം , കോപ്പർ ടി , തുടങ്ങിയവ , ഇത് കൂടാതെ ഡോക്ടറുടെ നിർദ്ദേശ പ്രകാരം ഓവർ ഡോസ് അല്ലാത്ത ഗുളികകളും കഴിക്കാവുന്നതാണ് .

 പ്രസവശേഷമുള്ള ആർത്തവത്തിന്റെ മാറ്റങ്ങൾ

പ്രസവശേഷമുള്ള ആർത്തവത്തിന്റെ മാറ്റങ്ങൾ

പ്രസവത്തിനു മുൻപുള്ള ആർത്തവത്തിൽ നിന്നും തികച്ചും വ്യത്യസ്തമാണ് പ്രസവശേഷമുള്ള ആർത്തവം . നിങ്ങളുടെ ശരീരത്തിൽ ഉണ്ടായ മാറ്റങ്ങൾ എല്ലാ ശരീര പ്രക്രിയകളിലും മാറ്റം വരുത്തുന്നതാണ്. ശരീരം അര്ഥവവുമായി പൊരുത്തപ്പെട്ടു വരുമ്പോൾ ഈ മാറ്റങ്ങൾ കണ്ടേക്കാം :

ആർത്തവ വേദന പ്രസവത്തിനു മുന്പുള്ളത് അപേക്ഷിച്ചു കൂടുതലോ കുറവോ ആകാം

കട്ടിയുള്ള രക്തം

കൂടുതൽ രക്തം

വേദന

ആർ‌ത്തവചക്ര ദൈർ‌ഘ്യത്തിൽ‌ മാറ്റം

നിങ്ങളുടെ ഗർഭകാലത്തിനു ശേഷമുള്ള ആർത്തവ വേദന നിങ്ങൾ പ്രതീക്ഷിക്കുന്നതിലും കൂടുതലായിരിക്കും .പിന്നീടുള്ള മാസങ്ങളിൽ വേദന കുറഞ്ഞേക്കാം . പ്രസവശേഷം തൈറോയ്ഡ് പ്രശ്നങ്ങളും നിങ്ങളെ അലട്ടിയേക്കാം .

 പ്രസവ ശേഷം ആർത്തവ വേദന കൂടാനുള്ള കാരണങ്ങൾ

പ്രസവ ശേഷം ആർത്തവ വേദന കൂടാനുള്ള കാരണങ്ങൾ

ശാരീരികവും മാനസികവുമായ പല മാറ്റങ്ങളിലൂടെയും നിങ്ങളുടെ ശരീരം കടന്നു പോയി കഴിഞ്ഞു . ശരീരം പഴയ സ്ഥിതിയിലേക്ക് മടങ്ങി പോകുമ്പോൾ ഉണ്ടാകുന്ന ബുദ്ധിമുട്ടുകളുടെ കാരണങ്ങൾ ഇവയൊക്കെയാണ്

ഗർഭാശയം ഒരു വലിയ പ്രക്രിയയിലൂടെ കടന്നു പോയതിനാൽ

മുലപ്പാൽ ഉത്പാദിപ്പിക്കുന്ന ഹോർമോണുകളുടെ പ്രവർത്തനം

പ്രസവശേഷം ഗർഭാശയ ഭിത്തികൾ വലുതായതിനാൽ

പ്രസവ ശേഷം ഉണ്ടാകുന്ന ആർത്തവ സമയത്തു ഈ ലക്ഷണങ്ങൾ കണ്ടാൽ തീർച്ചയായും ഡോക്ടറെ സമീപിക്കേണ്ടതാണ് .

English summary

Your First Period After Pregnancy

Read about your Your First Period After Pregnancy,
X
Desktop Bottom Promotion