For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കുഞ്ഞുങ്ങൾക്ക് കൊടുക്കാവുന്ന കട്ടിയാഹാരങ്ങൾ

|

കുഞ്ഞിന് 6 മാസംകഴിയുമ്പോൾ പല അമ്മമാരും മുലപ്പാൽ നിർത്തിത്തുടങ്ങും.അപ്പോൾ കുട്ടിക്ക് ഉടച്ച പഴങ്ങളും മൃദുവായ കട്ടിയാഹാരങ്ങളും കൊടുത്തു തുടങ്ങുകയും ചെയ്യും.8 മാസമാകുമ്പോൾ കുട്ടി വേകിച്ച പച്ചക്കറികളും പഴങ്ങളുമെല്ലാം കഴിച്ചു തുടങ്ങും.പല്ലുകൾ വന്നു തുടങ്ങുമ്പോൾ കുഞ്ഞു ചെറുതായി ചവച്ചു തുടങ്ങും.ആപ്പിളിന്റെ ചെറിയ കഷണങ്ങൾ ഒക്കെ ചവയ്ക്കുന്നത് അവരുടെ മോണയെ സ്മൂത്ത് ആക്കാൻ സഹായിക്കുകയും ചെയ്യും.

ii

മുലപ്പാൽ മാറ്റി പൂർണ്ണമായും പുറത്തുള്ള ഭക്ഷണം കൊടുക്കുമ്പോൾ നാം വളരെയധികം ശ്രദ്ധിക്കണം.കുട്ടിയുടെ തലച്ചോറിനും വളർച്ചയ്ക്കും ആവശ്യമായ എല്ലാ പോഷകങ്ങളും ലഭിക്കുന്നുവെന്ന് ഉറപ്പാക്കുകയും വേണം

8 മുതൽ 1 .2 വയസ്സുവരെയുള്ള കുട്ടികൾക്ക് ഭക്ഷണം കൊടുക്കുന്നത് വലിയ ബുദ്ധിമുട്ടാണ്.ഒരു ആഴ്ച ഇഷ്ട്ടപ്പെട്ട കഴിക്കുന്ന ഭക്ഷണം അടുത്ത ആഴ്ച തുപ്പിക്കളയും.ഭക്ഷണം കഴിക്കുന്ന കുട്ടിയും ഉച്ചഭക്ഷണം കൊടുക്കുമ്പോൾ എറിയുകയും ചെയ്യും.ഈ മാറ്റങ്ങൾ നാം മനസ്സിലാക്കണം.അതുകൊണ്ടു തന്നെ വേണ്ട പോഷകങ്ങൾ ലഭിക്കുന്നുവോ എന്ന് ഓർത്തു നാം ആകുലപ്പെടുകയും ചെയ്യുന്നത്

gl

8 മുതൽ 1 .2 വയസ്സുവരെയുള്ള കുട്ടികൾ ഉറപ്പായും കഴിക്കേണ്ട ചില ആഹാരങ്ങളെക്കുറിച്ചു ചുവടെ കൊടുക്കുന്നു.കുഞ്ഞിന്റെ ഓരോ ഘട്ടത്തിലെയും മാറ്റങ്ങളെക്കുറിച്ചും പറയുന്നുണ്ട്.തുടർന്ന് വായിക്കുക

പുരീ ഭക്ഷണങ്ങളും ഉടച്ച ഭക്ഷണങ്ങളും കുട്ടി കഴിക്കാത്തത് എന്തുകൊണ്ട്?

8 മാസമാകുമ്പോൾ കുഞ്ഞിന്റെ പാത്രത്തിലെ ഭക്ഷണത്തേക്കാൾ നിങ്ങളുടെ പാത്രത്തിലെ കട്ടി ആഹാരത്തോട് അവൻ താല്പര്യം കാണിച്ചു തുടങ്ങും.കൈ ഉപയോഗിച്ചോ സ്പൂണും ഫോർക്കും ഉപയോഗിച്ചോ കഴിക്കാൻ ശ്രമിക്കും.അതുകൊണ്ടു തന്നെ ഉടച്ച ഭക്ഷണങ്ങളും പുരികളും അവർ കഴിക്കാൻ വിസമ്മതിക്കുന്നത്

എപ്പോഴാണ് കുട്ടിയുടെ ഇഷ്ടങ്ങളും അനിഷ്ടങ്ങളും കണ്ടു വരുന്നത്?

ഇന്ന് ഏതെങ്കിലും ഒരു പഴവർഗ്ഗം വളരെ ഇഷ്ടത്തോടെ കഴിക്കുകയും നാളെ അത് ഏറ്റവും വെറുക്കുന്ന ഒന്നായി കാണിക്കുകയും ചെയ്യും.ഒരു ദിവസം പാത്രത്തിലെ എല്ലാ ഭക്ഷണവും കഴിക്കുകയും അടുത്ത ദിവസം ഉച്ചഭക്ഷണം ഒട്ടും കഴിക്കാതിരിക്കുകയും ചെയ്യും.ഇതിൽ വിഷമിക്കേണ്ടതില്ല.നിങ്ങളുടെ കുട്ടി ആക്റ്റീവ് ആണെങ്കിൽ ശാരീരികവും മാനസികവുമായ വളർച്ച ഉണ്ടാകും.എന്ത് എപ്പോൾ കഴിക്കണമെന്ന് കുട്ടി തന്നെ തെരഞ്ഞെടുക്കട്ടെ

sx

ആദ്യ മാസങ്ങളിലെപ്പോലെ കുട്ടി ഭാരം കൂടുന്നില്ല

മിക്ക കുട്ടികളും ഒരു വയസ്സുവരെ അവരുടെ ഭാരം മൂന്നു മടങ്ങു വരെ കൂടും.എന്നാൽ രണ്ടാം വയസ്സാകുമ്പോൾ കഥ മാറും.2 .5 കിലോ ഭാരം വരെ ഭാരം കുട്ടികൾ കുറയും.ഇത് സാധാരണമാണ്.കുട്ടി മെലിയുന്നു എന്ന് ഓർത്തു നിങ്ങൾ വിഷമിക്കേണ്ടതില്ല.

ഈ മാറ്റങ്ങൾക്ക് പിന്നിലുള്ള കാരണങ്ങൾ എന്താണ്?

ആദ്യത്തെയും രണ്ടാമത്തെയും വര്ഷം കുട്ടി വളരെ വേഗം വളരുന്നു. അതുപോലെ തന്നെ രുചിയിലും ഭക്ഷണക്കാര്യത്തിലും മാറ്റങ്ങൾ ഉണ്ടാകും.ഇതെല്ലം വളരെ സാധാരണയാണ്.

jip

നിങ്ങളുടെ കുട്ടി വളരെ തിരക്കിൽ ആയിരിക്കും

കുട്ടി അവരുടേതായ തിരക്കിൽ നടക്കുന്നുണ്ടാകും.അവർ അവർക്കു ചുറ്റുമുള്ള ലോകത്തെ അറിയാനുള്ള തിരക്കിൽ ആയിരിക്കും.പുതിയ കാര്യങ്ങൾ അറിയാനുള്ള ആകാംക്ഷയിൽ ആയിരിക്കും അവർ.ഭക്ഷണവും പോഷകവുമൊന്നും അവരുടെ പട്ടികയിൽ ഇല്ലാത്തവയാണ്

വിശക്കുമ്പോൾ അവർക്ക് ആവശ്യമുള്ളത് മാത്രം അവർ കഴിക്കുന്നു.ഇത് ധാരാളമാണ്.കൂടുതൽ ഫോഴ്‌സ് ചെയ്യേണ്ടതില്ല.

കുട്ടിയെ തനിയെ ഭക്ഷണം കഴിക്കാൻ അനുവദിക്കാമോ?

പല കുട്ടികൾക്കും ഒരു വയസ്സാകുമ്പോൾ തനിയെ ഭക്ഷണം കഴിക്കണം എന്ന് തോന്നും.കുട്ടി അങ്ങനെ ആഗ്രഹിക്കുന്നുവെങ്കിൽ അത് അനുവദിക്കുക.കുട്ടിയുടെ വായിലേക്കാൾ ഭക്ഷണം തറയിൽ ആയിരിക്കും കിടക്കുക.അത് പെട്ടെന്ന് തന്നെ വൃത്തിയാക്കാൻ ശ്രദ്ധിക്കുക.ചില കുട്ടികൾ കപ്പിൽ നിന്നും പാലും വെള്ളവുമെല്ലാം കുടിക്കുകയും ചെയ്യും.ചില കുട്ടികൾ ഇതിൽ മിടുക്കർ ആയിരിക്കും.

അറിവ് നേടുമ്പോൾ അവിടെ കുറച്ചു വൃത്തിഹീനമാക്കൽ ഉണ്ടാകും.എന്നാൽ ഭാവിയിലേക്ക് ഇത് ഗുണം ചെയ്യും.

j9o

8 മാസം മുതൽ 1 .2 വയസ്സുവരെ എന്തെല്ലാം തരം ഭക്ഷണമാണ് കുട്ടിക്ക് കൊടുക്കേണ്ടത്?

നാം സാധാരണ കഴിക്കുന്ന എല്ലാ ഭക്ഷണവും കുട്ടിക്ക് കൊടുക്കാവുനന്തൻ.കൂടുതൽ ഉപ്പും എരിവും ഇല്ലെന്ന് ഉറപ്പാക്കുക.ഫ്രഷ് ആയ ഗുണങ്ങൾ ഉള്ള ഭക്ഷണം ശീലിപ്പിക്കുന്നത് ഭാവിയിലേക്ക് ഗുണകരം ആയിരിക്കും.കൊഴുപ്പും മധുരവും അധികമുള്ള ഭക്ഷണം കൊടുക്കരുത്.മുലപ്പാൽ കൊടുക്കുന്നില്ല എങ്കിൽ പശുവിൻ പാൽ കൊടുക്കാവുന്നതാണ്.എന്നാൽ 400 മില്ലി യിൽ അധികം കൊടുക്കരുത്.വയർ നിറഞ്ഞതിനു ശേഷം അധികം കട്ടിയാഹാരം കൊടുക്കാതിരിക്കുക.പാൽ ഇഷ്ടമില്ലാത്ത കുട്ടികൾക്ക് തൈര്,ലെസ്സി,മിൽക്ക് ഷേക്ക്,ക്രീം തുടങ്ങിയ മറ്റു പാൽ ഉത്പന്നങ്ങൾ കൊടുക്കാവുന്നതാണ്.

ok[

8 മാസത്തിനും 1 .2 വയസ്സിനും ഇടയ്ക്കുള്ള കുട്ടികൾ ഉറപ്പായും കഴിക്കേണ്ട ഭക്ഷണങ്ങൾ എന്തെല്ലാം?

കുഞ്ഞുങ്ങൾക്ക് സന്തുലിതമായ ഭക്ഷണം കൊടുക്കുന്നതാണ് നല്ലത്.കാർബോഹൈഡ്രേറ്റ്,മിനറൽ,വിറ്റാമിൻ പ്രോട്ടീൻ എന്നിവ അടങ്ങിയ ഭക്ഷണം കൊടുക്കുക.ആരോഗ്യകരമായ കൊഴുപ്പും ഉൾപ്പെടുത്താവുന്നതാണ്.പച്ചക്കറികളും പഴവർഗ്ഗങ്ങളും കുട്ടികളുടെ ഭക്ഷണത്തിൽ ഉറപ്പായും ഉൾപ്പെടുത്തണം.മാംസം,അന്നജം,പാൽ എന്നീവ അടങ്ങിയ ഉത്പന്നങ്ങൾ കൊടുക്കുക.പച്ചക്കറികളും പഴവര്ഗങ്ങളും കുട്ടികൾക്ക് വളരെ മികച്ചതാണ്.ഉദാഹരണത്തിന് ലിച്ചി മധുരവും ധാരാളം നാരും വിറ്റാമിനും അടങ്ങിയതുമാണ്.ബ്ലാക്ബെറി വിറ്റാമിൻ ഇ യുടെ മികച്ച കലവറയാണ്.ഇത് ഹൃദയത്തിന്റെ ആരോഗ്യത്തിന് നല്ലതാണ്.റാസ്ബെറിയിലെ ഇലാജിക് ആസിഡ് ക്യാൻസർ തടയുന്നു.ഇതിൽ ധാരാളം നാരുകളും എന്നാൽ കലോറി കുറച്ചുമാണ് ഉള്ളത്.

സിട്രസ് പഴങ്ങളിൽ വിറ്റാമിൻ സി അടങ്ങിയിരിക്കുന്നു.വിറ്റാമിൻ സി ഇരുമ്പിന്റെ ആഗീരണം കൂട്ടുന്നു.തക്കാളിയിലെ ലൈക്കോപൈൻ മികച്ച ആന്റിഓക്സിഡന്റ് ആണ്.ഇത് ക്യാൻസർ തടയുകയും ഹൃദയത്തിന്റെ ആരോഗ്യത്തിനും മികച്ചതാണ്.കാരറ്റിൽ ധാരാളം ബീറ്റാകരോട്ടിൻ അടങ്ങിയിരിക്കുന്നു.ഇത് വിറ്റാമിൻ എ ആയി മാറും.കണ്ണിന്റെ ആരോഗ്യത്തിന് ഇത് ഉത്തമമാണ്.ഇളം നിറമുള്ളതും കളർ ഉള്ളതുമായ പച്ചക്കറികളിൽ പയിറ്റോകെമിക്കലുകൾ അടങ്ങിയിരിക്കുന്നു.ഇത് ക്യാൻസർ തടയുകയും ഹൃദയാരോഗ്യത്തെ പ്രദാനം ചെയ്യുകയും ചെയ്യും.ഭക്ഷണം പാകം ചെയ്യുമ്പോൾ ഉപയോഗിക്കുന്ന ഔഷധങ്ങൾ സുഗന്ധം മാത്രമല്ല ആരോഗ്യഗുണങ്ങളും നൽകും.പാൾസി,ഒറിഗമോ,തൈമ എന്നിവ പ്രതിരോധ ശേഷി നൽകുകയും രോഗങ്ങളിൽ നിന്നും സംരക്ഷിക്കുകയും ചെയ്യും.

jhy

കുട്ടികൾക്ക് മികച്ച മാംസങ്ങൾ

ചിക്കൻ- കൊഴുപ്പ് കുറച്ചു അടങ്ങിയിരിക്കുന്നതിനാൽ ഇത് കുട്ടികൾക്ക് നല്ലതാണ്.അതിന്റെ തൊലി മാറ്റിയിട്ട് കൊടുക്കാവുനന്തൻ.

ചുവന്ന മംസങ്ങൾ ഇരുമ്പ് ആഗിരണം ചെയ്യുന്നതിനുള്ള നല്ല ഉറവിടം ആയതിനാൽ കുട്ടികൾക്ക് നല്ലതാണ്.ഇത് ആരോഗ്യകരമായ കൊഴുപ്പ് കുട്ടിക്ക് നൽകും.

മത്സ്യം -കോഡ്,ഹ്റഡോക് തുടങ്ങിയ വെള്ള മീനുകൾ കുറഞ്ഞ കൊഴുപ്പും ധാരാളം പ്രൊറ്റീനും നൽകും.കാൽസ്യം,മഗ്നീഷ്യം,സെലേനിയം തുടങ്ങിയ മിനറലുകളും ഇതിൽ ഉണ്ട്.ഇത് പ്രതിരോധശേഷി കൂറ്റൻ നല്ലതാണ്.സാൽമൺ മത്സ്യം തലച്ചോറിന്റെ പ്രവർത്തനത്തിന് നല്ലതാണ്

ഇവ പ്രതിരോധശേഷിയും കൂട്ടുന്നു.ഡിസ്ലെക്സിയ ,ഡിസ്പ്രാക്സിയ തുടങ്ങിയവയുള്ള കുട്ടികൾക്ക് ഇത് കൊടുക്കുന്നത് നല്ലതാണ്.

zdf

പാൽ ഉത്പന്നങ്ങളുടെ ഉദാഹരണം

ചീസ് - കുട്ടിക്ക് ആവശ്യമുള്ള ഊർജ്ജം നൽകാൻ ഇത് സഹായിക്കും.വിറ്റാമിൻ ബി 12 ,ബി 2 എന്നിവ ഇതിൽ ഉള്ളതിനാൽ കുഞ്ഞുങ്ങളുടെ വളർച്ചയ്ക്ക് ഇത് നല്ലതാണ്.സസ്യാഹാരം മാത്രം കഴിക്കുന്ന കുട്ടികൾക്ക് മാംസത്തിന് പകരം ഇത് കൊടുക്കാവുന്നതാണ്.

ഹോൾ ഗ്രേയിൻ പാസ്ത -ഇത് നല്ല ഊർജ്ജം കുട്ടിക്ക് നൽകും.ഇതിൽ ധാരാളം കാർബോഹൈഡ്രേറ്റ് അടങ്ങിയിരിക്കുന്നു.

ബ്രൗൺ അരി -പ്രോട്ടീൻ,വിറ്റാമിൻ ബി,ധാതുക്കൾ എന്നിവ അടങ്ങിയിരിക്കുന്ന ബ്രൗൺ അരി ഉർജ്ജത്തിന്റെ മികച്ച ഉറവിടമാണ്.

മധുരക്കിഴങ്ങ് -വിറ്റാമിൻ എ,സി,സൈറ്റോ കെമിക്കലുകൾ എന്നിവ ഇതിൽ അടങ്ങിയിരിക്കുന്നു

തൈര്-പ്രോടീൻ,കാൽസ്യം,ഫോസ്ഫറസ് എന്നിവ അടങ്ങിയിരിക്കുന്ന തൈര് പാലിനേക്കാൾ വേഗത്തിൽ ദഹിക്കുന്നു.ഇതിൽ ദഹനത്തിന് സഹായിക്കുന്ന നല്ല ബാക്ടീരിയകളും അടങ്ങിയിട്ടുണ്ട്.അതിനാൽ കുഞ്ഞുങ്ങൾക്ക് നല്ലതാണ്.

English summary

Types of Solid Foods To Give For Your Baby

you don't have to introduce foods to your child in any special order. If you want to give your baby a taste of tofu at age 6 months, go ahead, even though it's not listed on our chart until age 8 months.In most cases, you don't even have to wait to introduce highly allergenic foods like eggs, fish, and peanuts. (Read more about food allergies and ask your doctor to be sure.)
Story first published: Tuesday, May 8, 2018, 23:00 [IST]
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more