For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രസവ ശേഷം ഓട്‌സ് സ്ഥിരമായി കഴിക്കൂ

|

പ്രസവശേഷം പല സ്ത്രീകളേയും വലക്കുന്ന ഒന്നാണ് മുലപ്പാല്‍ ഇല്ലാത്തത്. ഇത് പലപ്പോഴും പല വിധത്തിലുള്ള പ്രതിസന്ധികള്‍ക്ക് കാരണമാകുന്നു. മുലപ്പാല്‍ വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടി പല വിധത്തിലുള്ള മാര്‍ഗ്ഗങ്ങളും അമ്മമാര്‍ ചെയ്യാറുണ്ട്. എന്നാല്‍ ഇനി ഇതിന് പരിഹാരം കാണുന്നതിന് ചില ഭക്ഷണങ്ങള്‍ കഴിച്ചാല്‍ മതി. ഇത് പല വിധത്തിലാണ് ആരോഗ്യത്തിനും സഹായിക്കുന്നത്. പ്രസവശേഷം അമ്മ കഴിക്കുന്ന ഭക്ഷണത്തിലാണ് പലപ്പോഴും കുഞ്ഞിന്റെ ആരോഗ്യവും ഉള്ളത്. കുഞ്ഞിന്റെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നുണ്ട്.

Most read: ശാരീരികബന്ധം നടന്നിട്ടും കുട്ടികളില്ലേ, കാരണമിതാണ്Most read: ശാരീരികബന്ധം നടന്നിട്ടും കുട്ടികളില്ലേ, കാരണമിതാണ്

മുലപ്പാല്‍ വര്‍ദ്ധിപ്പിക്കുന്നതിന് നമ്മുടെ ചുറ്റും ലഭിക്കുന്ന പല വിധത്തിലുള്ള മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. എന്തൊക്കെയാണ് ഇത്തരത്തിലുള്ള പ്രതിസന്ധികളെ പരിഹരിക്കാന്‍ കഴിക്കാവുന്ന ഭക്ഷണങ്ങള്‍ എന്ന് നോക്കാം. ഇനി പറയുന്ന ഭക്ഷണങ്ങള്‍ കഴിച്ചാല്‍ അത് മുലപ്പാല്‍ വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. ഏതൊക്കെ ഭക്ഷണങ്ങളാണ് ഇത്തരത്തില്‍ മുലപ്പാല്‍ വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നത് എന്ന് നോക്കാം.

 ഓട്സ് കഴിക്കാം

ഓട്സ് കഴിക്കാം

ദിവസവും ഓട്‌സ് കഴിക്കുന്നത് ആരോഗ്യത്തിന് ഏറ്റവും നല്ലതാണ്. ആരോഗ്യത്തിന് വില്ലനാവുന്ന പല പ്രതിസന്ധികള്‍ക്കും പെട്ടെന്ന് പരിഹാരം കാണുന്നതിന് ഓട്‌സ് സഹായിക്കുന്നു. ഓട്സ് കഴിക്കുന്നത് എന്തുകൊണ്ടും മുലപ്പാല്‍ വര്‍ദ്ധിപ്പിക്കുമെന്ന കാര്യത്തില്‍ സംശയം വേണ്ട. ദിവസവും നിങ്ങളുടെ ഡയറ്റില്‍ ഓട്സ് ഉള്‍പ്പെടുത്തുക. മാത്രമല്ല ഫൈബര്‍ ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ അതെല്ലാം ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. മാത്രമല്ല ഇത് കുഞ്ഞിനും ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. പല വിധത്തിലുള്ള ആരോഗ്യ പ്രതിസന്ധികള്‍ പരിഹരിക്കുന്നതിന് ഓട്‌സ് സഹായിക്കുന്നു.

പെരുംജീരകം

പെരുംജീരകം

പെരുംജീരകം പലപ്പോഴും ആരോഗ്യത്തിന് നല്‍കുന്ന ഗുണങ്ങളെക്കുറിച്ച് നമുക്ക് അറിയുകയില്ല. മുലപ്പാല്‍ ഇല്ലാത്ത അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു ഇത്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് ഇത് സഹായിക്കുന്നു. പ്രസവശേഷം സ്ത്രീകളില്‍ മുലപ്പാല്‍ വര്‍ദ്ധിപ്പിക്കുന്നതിന് പെരുംജീരകം വറുത്ത് കഴിക്കുന്ന ശീല് പണ്ടു മുതലേ ഉണ്ട്. ഇതെല്ലാം മുലപ്പാല്‍ വര്‍ദ്ധിപ്പിക്കുക മാത്രമല്ല ദഹനസംബന്ധമായ പ്രശ്നങ്ങളെയെല്ലാം ഇല്ലാതാക്കാനും സഹായിക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പല പ്രതിസന്ധികള്‍ക്കും നമുക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

ഉലുവ

ഉലുവ

പ്രസവശേഷമുള്ള സ്ത്രീകളുടെ ഏറ്റവും പ്രധാനപ്പെട്ട ആഹാരങ്ങളില്‍ ഒന്നാണ് ഉലുവച്ചോറ്. ഇത് സ്ഥിരമായി കഴിക്കുന്നത് കൊണ്ട് പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാവുന്നതാണ്. മുലപ്പാല്‍ വര്‍ദ്ധിപ്പിക്കുന്നതിന് ഉലവച്ചോറ് സ്ഥിരമായി കഴിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഉലുവ കൊണ്ട് ചോറ് ഉണ്ടാക്കി കഴിക്കുന്നത് മുലപ്പാല്‍ വര്‍ദ്ധിപ്പിക്കാനും ആരോഗ്യത്തിനും വളരെയധികം സഹായിക്കുന്ന ഒന്നാണ്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള എല്ലാം പ്രശ്നങ്ങള്‍ക്കും പ്രസവശേഷം ആരോഗ്യം വീണ്ടെടുക്കാനും സഹായിക്കുന്ന ഒന്നാണ് ഉലുവ.

ചീര

ചീര

ഇലക്കറികളിലൂടെയും നമുക്ക് ഇ്ത്തരത്തിലുള്ള പ്രതിസന്ധികളെ പരിഹരിക്കാവുന്നതാണ്. ചീരയാണ് മറ്റൊരു പരിഹാരമാര്‍ഗ്ഗം മുലപ്പാല്‍ വര്‍ദ്ധിപ്പിക്കാന്‍. മുലപ്പാല്‍ വര്‍ദ്ധിപ്പിക്കുന്ന ഘടകങ്ങളും വിറ്റാമിന്‍ സിയും ധാരാളം ചീരയില്‍ അടങ്ങിയിട്ടുണ്ട്. കൂടുതല്‍ ചീര ഭക്ഷണത്തിന്റെ കാര്യത്തില്‍ കൂടുതലായി ഉള്‍പ്പെടുത്തുന്നത് സ്ഥിരമാക്കുക. മുലപ്പാലിന്റെ കാര്യത്തില്‍ ടെന്‍ഷനടിക്കുന്ന അമ്മമാര്‍ എന്നും അവരുടെ ഡയറ്റില്‍ ചീര ഉള്‍പ്പെടുത്തണം.

 വെളുത്തുള്ളി

വെളുത്തുള്ളി

വെളുത്തുള്ളി പല വിധത്തിലുള്ള ആരോഗ്യ പ്രതിസന്ധികള്‍ക്ക് പരിഹരിക്കുന്നതിന് സഹായിക്കുന്നു. പല ആരോഗ്യ പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് ഇത്. വെളുത്തുള്ളി പാലില്‍ തിളപ്പിച്ച് കഴിക്കുന്നത് പ്രസവശേഷം സ്ത്രീകളില്‍ മുലപ്പാല്‍ വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന ഒന്നാണ്. ഇത് പലപ്പോഴും പല വിധത്തിലാണ് ആരോഗ്യത്തിനും സഹായകമാവുന്നത്. ഇത് മുലപ്പാല്‍ വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു.

 കറുത്ത എള്ള്

കറുത്ത എള്ള്

കറുത്ത എള്ള് കഴിക്കുന്നത് കൊണ്ട് ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ക്ക് പരിഹാരം കാണാവുന്നതാണ്. ഇത് സ്ത്രീകളില്‍ മുലപ്പാലിന്റെ അപര്യാപ്തത കുറക്കുന്നു. കറുത്ത എള്ള് വറുത്ത് കുത്തി പാലില്‍ ചേര്‍ത്ത് കഴിക്കുന്നത് മുലപ്പാല്‍ കുറവുള്ള സ്ത്രീകള്‍ക്ക് അനുഗ്രഹമാണ്. ഇതിലുള്ള കാല്‍സ്യം തന്നെയാണ് മുലപ്പാല്‍ വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നത്. ഇത് പ്രസവിച്ച് സ്ത്രീകളുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു.

കാരറ്റ്

കാരറ്റ്

കാരറ്റ് സ്ഥിരമായി കഴിക്കുന്നതും നല്ലതാണ്. എന്തുകൊണ്ടും മുലപ്പാല്‍ വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ വളരെയധികം സഹായിക്കുന്നു കാരറ്റ്. മുലപ്പാല്‍ കുറവുള്ള സ്ത്രീകളില്‍ ഏറ്റവും പ്രതിസന്ധി സൃഷ്ടിക്കുന്ന സമയത്ത് യാതൊന്നും ചിന്തിക്കാത തന്നെ നിങ്ങള്‍ക്ക് കാരറ്റ് കഴിക്കാം. കാരറ്റ് ജ്യൂസ് സ്ഥിരമായി കഴിച്ചാല്‍ അത് മുലപ്പാല്‍ കുടിക്കുന്ന കുഞ്ഞിനും നിറം വര്‍ദ്ധിക്കാന്‍ കാരണമാകുന്നു. അതുകൊണ്ട് ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു ഇത്.

 ബാര്‍ലി

ബാര്‍ലി

ബാര്‍ലി സ്ഥിരമായി കഴിക്കുന്നത് മുലപ്പാല്‍ വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. ബാര്‍ലി വെള്ളത്തില്‍ അല്‍പം പച്ചക്കറികളും തേനും എല്ലാം മിക്സ് ചെയ്ത് കഴിച്ചാല്‍ അ്ത് ആരോഗ്യത്തിനും മുലപ്പാല്‍ വര്‍ദ്ധിപ്പിക്കാനും സഹായിക്കുന്നു. ഇത് ശരീരം എപ്പോഴും ഹൈഡ്രേറ്റഡ് ആയി ഇരിക്കാന്‍ സഹായിക്കുന്നു. മാത്രമല്ല പല വിധത്തിലുള്ള പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. അതുകൊണ്ട് തന്നെ ബാര്‍ലി കഴിക്കുന്നത് സ്ഥിരമാക്കാവുന്നതാണ്.

 ശതാവരി

ശതാവരി

ശതാവരിക്കിഴങ്ങ് ആയുര്‍വ്വേദത്തില്‍ വളരെയധികം പ്രാധാന്യം നല്‍കിയിട്ടുള്ള ഒന്നാണ്. ഇത് വന്ധ്യത പോലുള്ള പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ഇത് പാലിന്റെ അപര്യാപ്തത കുറച്ച് ആരോഗ്യമുള്ള പോഷസമ്പുഷ്ടമായ മുലപ്പാല്‍ ഉത്പാദിപ്പിക്കാന്‍ സഹായിക്കുന്നു. ഇത് കുഞ്ഞിന്റേയും അമ്മയുടേയും ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ്. എന്നാല്‍ പല തരത്തിലും പലപ്പോഴും ഇത്തരം ആരോഗ്യഗുണങ്ങളെക്കുറിച്ച് അറിയുന്നില്ല പലരും.

മധുരക്കിഴങ്ങ്

മധുരക്കിഴങ്ങ്

മധുരക്കിഴങ്ങ് ആരോഗ്യത്തിന് നല്‍കുന്ന ഗുണങ്ങള്‍ ചില്ലറയല്ല. ഇത് ആരോഗ്യത്തിനുണ്ടാക്കുന്ന ഗുണത്തേക്കാള്‍ മുലപ്പാല്‍ വര്‍ദ്ധിപ്പിക്കുന്ന കാര്യത്തിലും വളരെയധികം സഹായിക്കുന്നു. കാരണം സ്ത്രീകളുടെ ആരോഗ്യം സംരക്ഷിക്കാന്‍ ഏറ്റവും സഹായിക്കുന്ന ഒന്നാണ് മധുരക്കിഴങ്ങ്. ഇത് സ്ത്രീകളില്‍ കാണുന്ന ക്ഷീണവും തളര്‍ച്ചയും ഇല്ലാതാക്കാന്‍ സഹായിക്കുന്നു. അതിലുപരി മുലപ്പാല്‍ വര്‍ദ്ധിപ്പിക്കാനും ഏറ്റവും അധികം സഹായിക്കുന്നു മധുരക്കിഴങ്ങ്. അതുകൊണ്ട് തന്നെ സ്ഥിരമായി കഴിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.

 ബദാം

ബദാം

വിറ്റാമിന്‍ ഇ ഒമേഗ 3 ഫാറ്റി ആസിഡ് എന്നിവ കൊണ്ട് സമ്പുഷ്ടമായ ഒന്നാണ് ബദാം. ഇത് ഗര്‍ഭസമയത്തും കഴിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ആരോഗ്യത്തിനുണ്ടാക്കുന്ന പല അനാരോഗ്യപരമായ അവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിന് ഇത് സഹായിക്കുന്നു. ഒമേഗ 3 ഫാറ്റി ആസിഡ് പാലുല്‍പ്പാദനത്തിനുള്ള ഹോര്‍മോണുകളെ വര്‍ദ്ധിപ്പിക്കുന്നു. ദിവസവും നിങ്ങളുടെ ഭക്ഷണത്തോടൊപ്പം സ്നാക്സ് ആയി ബദാം ഉപയോഗിക്കാം. അതുകൊണ്ട് തന്നെ മുലപ്പാല്‍ വര്‍ദ്ധിപ്പിക്കുന്നതിന് ബദാം കഴിക്കുന്നത് നല്ലതാണ്.

English summary

top foods to increase breast milk

We have listed some top foods to increase breast milk read on to know more about it
Story first published: Tuesday, October 23, 2018, 18:19 [IST]
X
Desktop Bottom Promotion