For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രസവശേഷം സെക്‌സ് നന്നാക്കാന്‍ പുരുഷന്‍ വേണ്ടത്...

|

പ്രസവശേഷം പല സ്ത്രീകള്‍ക്കും സെക്‌സ് ജീവിതം മുന്‍പേപ്പോലെ സുഖകരമായെന്നു വരില്ല. ഇതിനോട് പഴയ താല്‍പര്യവുമുണ്ടായെന്നു വരില്ല. ശാരീരിരം മാത്രമല്ല, മാനസികമായ പ്രശ്‌നങ്ങളും ഇതിനു പുറകിലുണ്ടാകും.

പ്രസവശേഷം കുഞ്ഞിനെക്കുറിച്ചുള്ള ഉത്കണ്ഠ, വീണ്ടും ഗര്‍ഭിണിയാകുമോയെന്നുള്ള ഭയം, ഹോര്‍മോണ്‍ വ്യത്യാസങ്ങള്‍ എന്നിവയെല്ലാം ഇതിനു കാരണമാകും.

വീണ്ടും സ്ത്രീകളെ സെക്‌സ് മൂഡിലേയ്ക്കു കൊണ്ടുവരുന്നതിന് പുരുഷന് പലതും ചെയ്യാനുണ്ട്. ഇത്തരം ചില കാര്യങ്ങളെക്കുറിച്ച്, പ്രസവശേഷം സെക്‌സ് ജീവിതം നല്ല രീതിയില്‍ മുന്നോട്ടു കൊണ്ടുപോകാനുള്ള കാര്യങ്ങളെക്കുറിച്ചറിയൂ,

പ്രസവശേഷം

പ്രസവശേഷം

പ്രസവശേഷം ഹോര്‍മോണ്‍ മാറ്റങ്ങളും കുഞ്ഞിനോടുള്ള താല്‍പര്യവും പല സ്ത്രീകളേയും സെക്‌സ് മൂഡിലേയ്‌ക്കെത്തിയ്ക്കാന്‍ തടസം നില്‍ക്കുന്ന ഘടകങ്ങളാണ്. ഇതിന് പങ്കാളിയാണ് മുന്‍കയ്യെടുക്കേണ്ടത്. സംസാരവും ഫോര്‍പ്ലേയുമെല്ലാം ഇതിന് പ്രധാനം.

ഗര്‍ഭനിരോധനോപാധികള്‍

ഗര്‍ഭനിരോധനോപാധികള്‍

കൃത്യമായ ഗര്‍ഭനിരോധനോപാധികള്‍ ഉപയോഗിയ്ക്കുവാന്‍ ശ്രദ്ധിയ്ക്കുക. പല സ്ത്രീകളേയും പ്രസവാനന്തര സെക്‌സില്‍ നിന്നും പിന്‍തിരിപ്പിയ്ക്കുന്നത് ഗര്‍ഭധാരണഭയമാകും. പ്രത്യേകിച്ചും ഉടന്‍ തന്നെ കുഞ്ഞുവേണ്ടെന്നു കരുതുന്നവരാണ് ഭൂരിഭാഗവുമെന്നതിനാല്‍.

പ്രസവശേഷം

പ്രസവശേഷം

പ്രസവശേഷം ഉടന്‍ സെക്‌സിന് പല സ്ത്രീകള്‍ക്കും പല ശാരീരികപ്രശ്‌നങ്ങളുമുണ്ടാകും. ഇതെല്ലാം മനസിലാക്കി സ്ത്രീകള്‍ക്ക് സൗകര്യപ്രദമായ സെക്‌സ് പൊസിഷനുകള്‍ സ്വീകരിയ്ക്കുക. സ്ത്രീകള്‍ക്ക് സുഖം ലഭിയ്ക്കുന്ന രീതിയിലെ മിഷനറി പൊസിഷന്‍ പോലുള്ളവ സുഖകരമാകും. ഡോഗി സ്‌റ്റൈല്‍ പോലുളളവ ഒഴിവാക്കുന്നതാണ് നല്ലത്. ഇത് സ്ത്രീകള്‍ക്ക് പെരിനിയത്തില്‍ മര്‍ദം കൊടുക്കും.

മുലയൂട്ടുന്ന സ്ത്രീകളെങ്കില്‍

മുലയൂട്ടുന്ന സ്ത്രീകളെങ്കില്‍

മുലയൂട്ടുന്ന സ്ത്രീകളെങ്കില്‍ സ്തനങ്ങള്‍ വളരെ സെന്‍സിറ്റീവാകും. ഇതുകൊണ്ടുതന്നെ ബ്രെസ്റ്റ് സ്റ്റിമുലേഷന്‍ ഒഴിവാക്കുക. ഇത് വേദനയും അസ്വസ്ഥതയുമുണ്ടാക്കും. ഇക്കാര്യത്തില്‍ സ്ത്രീകളുടെ താല്‍പര്യം ഏറെ പ്രധാനം.

 ഓറല്‍ സെക്‌സ്

ഓറല്‍ സെക്‌സ്

പ്രസവശേഷം ഉടന്‍ അണുബാധകള്‍ക്കുള്ള സാധ്യതയേറെയാണ്. ഇതുകൊണ്ടുതന്നെ ഓറല്‍ സെക്‌സ് പോലുള്ളവ ഒഴിവാക്കുന്നതാണ് കൂടുതല്‍ നല്ലത്.

സിസേറിയന്‍ ശേഷം

സിസേറിയന്‍ ശേഷം

സിസേറിയന്‍ ശേഷം അല്‍പനാളത്തെ കാലയളവിനു ശേഷം മാത്രം സെക്‌സില്‍ ഏര്‍പ്പെടുക. പ്രത്യേകിച്ചും മുറിവുകള്‍ കരിഞ്ഞ ശേഷം.

 വജൈനല്‍ ഡ്രൈനസ്

വജൈനല്‍ ഡ്രൈനസ്

പ്രസവശേഷം വജൈനല്‍ ഡ്രൈനസ് സാധാരണയാണ്. ഇത് സെക്‌സ് വേദനിപ്പിയ്ക്കുന്ന ഒന്നാകും. ഇതുകൊണ്ടതന്നെ വളരെ സുരക്ഷിതമായ ലൂബ്രിക്കന്റുകള്‍ ഉപയോഗിയ്ക്കുക.

English summary

postnatal Intercourse Tips For Men

postnatal Intercourse Tips For Men, Read more to know about,
Story first published: Tuesday, April 3, 2018, 20:54 [IST]
X
Desktop Bottom Promotion