For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രസവശേഷമുള്ള സ്‌ട്രെച്ച്മാര്‍ക്‌സ് മാറ്റാന്‍

ഇത്തരത്തിലുള്ള സ്‌ട്രെച്ച് മാര്‍ക്‌സ് പലപ്പോഴും സ്ത്രീകളുടെ ആത്മവിശ്വാസത്തെ തന്നെ ഇല്ലാതാക്കുന്നു

|

സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. ഇത് പലപ്പോഴും ആരോഗ്യത്തിനും സൗന്ദര്യത്തിനും വെല്ലുവിളി ഉയര്‍ത്തുന്ന തരത്തിലുള്ളതായിരിക്കും. പല സ്ത്രീകളേയും പ്രശ്‌നത്തിലാക്കുന്ന ഒന്നാണ് പലപ്പോഴും പ്രസവശേഷമുള്ള സ്‌ട്രെച്ച്മാര്‍ക്‌സ്. ഇത് സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ പലപ്പോഴും വെല്ലുവിളിയായി മാറുന്നുണ്ട്. എല്ലാ വിധത്തിലും ഇത് സൗന്ദര്യത്തിന് വില്ലന്‍ തന്നെയാണ്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രശ്‌നങ്ങളെ ഇല്ലാതാക്കാന്‍ എന്തൊക്കെ കാര്യങ്ങള്‍ ചെയ്യണം എന്നത് പലര്‍ക്കും അറിയുകയില്ല. സൗന്ദര്യസംരക്ഷണത്തിന് വെല്ലുവിളിയാവുന്ന ഇത്തരത്തിലുള്ള മാര്‍ഗ്ഗങ്ങള്‍ പല വിധത്തിലാണ് നമ്മുടെ ആത്മവിശ്വാസത്തെ ഇല്ലാതാക്കുന്നത്.

അതുകൊണ്ട് തന്നെ സ്‌ട്രെച്ച്മാര്‍ക്‌സ് പോലുള്ള പ്രശ്‌നങ്ങള്‍ പല വിധത്തില്‍ പ്രതിസന്ധികള്‍ ഉണ്ടാക്കുന്നുണ്ട്. പ്രസവശേഷം പലവിധത്തില്‍ ഇത്തരം പ്രശ്‌നങ്ങള്‍ പല വിധത്തില്‍ സ്ത്രീകളെ ബാധിക്കാറുണ്ട്. ഇത്തരം പ്രതിസന്ധികളെയെല്ലാം ഇല്ലാതാക്കുന്നതിനും സൗന്ദര്യസംരക്ഷണത്തിനും സഹായിക്കുന്ന വീട്ടുമാര്‍ഗ്ഗങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം. അതിനായി ചെയ്യേണ്ട കാര്യങ്ങള്‍ ഇവയാണ്.

ചര്‍മ്മത്തിന്റെ സ്വഭാവം

ചര്‍മ്മത്തിന്റെ സ്വഭാവം

ചര്‍മ്മത്തിന്റെ സ്വഭാവത്തിന് പലപ്പോഴും പല വിധത്തിലുള്ള പ്രതിസന്ധികള്‍ നമ്മള്‍ അനുഭവിക്കുന്നുണ്ട്. വരണ്ട ചര്‍മ്മക്കാര്‍ക്ക് സ്ട്രെച്ച് മാര്‍ക്ക് വരാനുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ട് തന്നെ ഇത്തരക്കാര്‍ ചര്‍മ്മസംരക്ഷണത്തില്‍ പ്രത്യേക പ്രാധാന്യം നല്‍കുക. ഏത് തരത്തിലുള്ള കാര്യമാണെങ്കിലും അതിനെല്ലാം പരിഹാരം കാണുന്നതിന് ചര്‍മ്മത്തിന്റെ സ്വഭാവം വളരെ അത്യാവശ്യമായിട്ടുള്ള ഒന്നാണ്. എല്ലാ വിധത്തിലും ഇത് സൗന്ദര്യസംരക്ഷണത്തിനും വില്ലനായി മാറുന്ന അവസ്ഥയാണ് ഉള്ളത്. ചര്‍മ്മത്തിന്റെ സ്വഭാവമനുസരിച്ച് എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്ന് നോക്കാം.

 കറ്റാര്‍ വാഴ മസാജ്

കറ്റാര്‍ വാഴ മസാജ്

സൗന്ദര്യസംരക്ഷണത്തിന് കറ്റാര്‍ വാഴ വളരെ അത്യാവശ്യമുള്ള ഒന്നാണ്. ഇത് എല്ലാ വിധത്തിലും സൗന്ദര്യസംരക്ഷണത്തിന് സഹായിക്കുന്നുണ്ട്. കറ്റാര്‍ വാഴ ചര്‍മ്മത്തിന്റെ ഏത് പ്രതിസന്ധിക്കും പരിഹാരം നല്‍കുന്നു. കറ്റാര്‍ വാഴ കൊണ്ട് മസ്സാജ് ചെയ്യുന്നത് സ്ട്രെച്ച് മാര്‍ക്ക് മാറാനുള്ള ഏറ്റവും നല്ല വഴിയാണ്. ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ വ്യത്യാസം അനുഭവിച്ചറിയാം എന്നുള്ളതാണ് പ്രത്യേകത. പ്രസവശേഷം സൗന്ദര്യത്തനുണ്ടാകുന്ന ഏത് വെല്ലുവിളിയും ഇല്ലാതാക്കാന്‍ സഹായിക്കുന്നു കറ്റാര്‍ വാഴ.

സ്‌ക്രബ്ബര്‍ ഉപയോഗിക്കുക

സ്‌ക്രബ്ബര്‍ ഉപയോഗിക്കുക

നല്ലൊരു സ്‌ക്രബ്ബര്‍ ഉപയോഗിക്കുന്നതും സ്ട്രെച്ച് മാര്‍ക്ക് കുറയ്ക്കുന്നു. സ്ഥിരമായി സ്‌ക്രബ്ബ് ചെയ്യുന്നതു വഴി ഇവടെയുള്ള മൃതകോശങ്ങള്‍ ഇല്ലാതാവുകയും ചെയ്യുന്നു. ചര്‍മ്മത്തിന്റെ കാര്യത്തില്‍ പല വിധത്തില്‍ മൃതകോശങ്ങള്‍ വില്ലനാവുന്നുണ്ട്. സൗന്ദര്യസംരക്ഷണത്തിന് എല്ലാ വിധത്തിലും വില്ലനാവുന്ന പ്രതിസന്ധിയായ സ്‌ട്രെച്ച് മാര്‍ക്‌സ് ഇല്ലാതാക്കാന്‍ സഹായിക്കുന്നു സ്‌ക്രബ്ബര്‍. തേനും പഞ്ചസാരയും നാരങ്ങ നീരും നല്ലൊരു സ്‌ക്രബ്ബറാണ്.

 ഭക്ഷണത്തില്‍ ശ്രദ്ധ

ഭക്ഷണത്തില്‍ ശ്രദ്ധ

ഭക്ഷണ കാര്യത്തില്‍ അല്‍പം കൂടുതല്‍ ശ്രദ്ധ നല്‍കുക. വൈറ്റമിന്‍ സി ഇ എന്നിവയടങ്ങിയ ഭക്ഷണം കഴിയ്ക്കുക. മാത്രമല്ല നട്സ്,പാലുല്‍പ്പന്നങ്ങള്‍ എന്നിവ ജീവിതത്തിന്റെ ഭാഗമാക്കുക. ഇതെല്ലാം പ്രസവശേഷമുള്ള സ്‌ട്രെച്ച് മാര്‍ക്‌സ് ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു.

കടുകെണ്ണ ഉപയോഗിക്കുക

കടുകെണ്ണ ഉപയോഗിക്കുക

പാചകത്തിന് മാത്രമല്ല ചര്‍മസംരക്ഷണത്തിനും കടുകെണ്ണ മികച്ചതാണ്. ഇത് എല്ലാ വിധത്തിലും ചര്‍മ്മത്തിന്റെ കാര്യത്തില്‍ വില്ലനാകുന്ന പ്രശ്‌നങ്ങളെ പൂര്‍ണമായും ഇല്ലാതാക്കുന്നു. കടുകെണ്ണ ഉപയോഗിച്ച് ഇത്തരത്തിലുള്ള പ്രശ്നങ്ങള്‍ ഇല്ലാതാക്കാം. സ്ട്രെച്ച് മാര്‍ക്കുള്ള ഭാഗങ്ങളില്‍ കടുകെണ്ണ പുരട്ടുക. പത്ത് മിനിട്ട് മസ്സാജ് ചെയ്യുക. എല്ലാ ദിവസവും ഇത് ആവര്‍ത്തിക്കുക. പെട്ടെന്ന് സ്‌ട്രെച്ച് മാര്‍ക്‌സ് മാറുന്നതിന് ഇത് സഹായിക്കുന്നു.

മുട്ടയുടെ വെള്ള

മുട്ടയുടെ വെള്ള

മുട്ടയുടെ വെള്ള നല്ലൊരു പരിഹാരമാണ് സ്ട്രെച്ച് മാര്‍ക്കിന്. സ്‌ട്രെച്ച്മാര്‍ക്‌സ് പെട്ടെന്ന് തന്ന പരിഹാരം കാണുന്നതിന് മികച്ച ഒന്നാണ് മുട്ടയുടെ വെള്ള. പെട്ടെന്നാണ് ഇത് സ്‌ട്രെച്ച് മാര്‍ക്‌സിന് പരിഹാരം നല്‍കുന്നത്. ഇത് സ്ട്രെച്ച് മാര്‍ക്ക് ഉള്ള ഭാഗങ്ങളില്‍ കട്ടിയില്‍ പുരട്ടുക. ദിവസവും ഇത്തരത്തില്‍ തുടര്‍ന്നാല്‍ സ്ട്രെച്ച് മാര്‍ക്ക് മാറും എന്ന കാര്യത്തില്‍ സംശയം വേണ്ട.

നാരങ്ങാ നീര്

നാരങ്ങാ നീര്

സൗന്ദര്യസംരക്ഷണത്തിന് നാരങ്ങ നീര് വളരെ അത്യാവശ്യമുള്ള ഒന്നാണ്. ഏത് പ്രശ്‌നത്തിനും പരിഹാരം കാണാന്‍ സഹായിക്കുന്നു നാരങ്ങ നീര്. നാരങ്ങാ നീര് ഉപയോഗിച്ച് മസ്സാജ് ചെയ്യുന്നതും സ്ട്രെച്ച് മാര്‍ക്കിന് നല്ലൊരു പ്രതിവിധിയാണ്. നാരങ്ങ മുറിച്ച് തോടോടു കൂടി സ്ട്രെച്ച് മാര്‍ക്കുള്ള സ്ഥലത്ത് ഉരസുക. ഒരാഴ്ച കൊണ്ട് തന്നെ സ്‌ട്രെച്ച് മാര്‍ക്‌സ് മാറ്റുന്നതിന് ഇത് സഹായിക്കുന്നു.

കൂടുതല്‍ പ്രോട്ടീന്‍ കഴിയ്ക്കുക

കൂടുതല്‍ പ്രോട്ടീന്‍ കഴിയ്ക്കുക

കൂടുതല്‍ പ്രോട്ടീന്‍ കഴിയ്ക്കാന്‍ ശ്രമിക്കുക. പ്രസവത്തിനു ശേഷം ശരീരം വല്ലാതെ തളരാനും ആവശ്യത്തിന് പ്രോട്ടീന്‍ ലഭിയ്ക്കാതിരുന്നാല്‍ ഇത് ആരോഗ്യത്തെ വളരെ മോശമായി ബാധിയ്ക്കുകയും ചെയ്യും. അതുകൊണ്ട് പ്രോട്ടീന്‍ ധാരാളം കഴിയ്ക്കുക. ഇത് ചര്‍മ്മത്തിന്റെ സ്വാഭാവികത നിലനിര്‍ത്തുകയും തൂങ്ങിയ ചര്‍മ്മവും സ്‌ട്രെച്ച് മാര്‍ക്‌സും ഇല്ലാതാക്കുകയും ചെയ്യും.

 സ്‌ക്രബ്ബ് ചെയ്യുക

സ്‌ക്രബ്ബ് ചെയ്യുക

പഴയ ചര്‍മ്മം പോയി പുതിയതും ആരോഗ്യമുള്ളതുമായ ചര്‍മ്മത്തിനായി സ്‌ക്രബ്ബ് ചെയ്യാന്‍ ശ്രമിക്കുക.ഇത് മൃതകോശങ്ങളെ ഇല്ലാതാക്കുക മാത്രമല്ല ചെയ്യുന്നത് ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും തൂങ്ങിയ ചര്‍മ്മത്തെ ഇല്ലാതാക്കുന്നതിനും സഹായിക്കും.

 വ്യായാമം ചെയ്യുക

വ്യായാമം ചെയ്യുക

തൂങ്ങിയ ചര്‍മ്മത്തിന് ദൃഢത കൊണ്ടു വരാനും തിളക്കം നല്‍കി സ്‌ട്രെച്ച് മാര്‍ക്കുകള്‍ ഇല്ലാതാക്കാനും വ്യായാമത്തിലൂടെ സാധിയ്ക്കും. എയറോബിക്‌സ്, യോഗ പോലുള്ളവ നിങ്ങള്‍ക്ക് വീട്ടില്‍ തന്നെ ചെയ്യാന്‍ സാധിയ്ക്കുന്നതാണ്.

കുഞ്ഞിനെ മുലയൂട്ടുക

കുഞ്ഞിനെ മുലയൂട്ടുക

സൗന്ദര്യം നഷ്ടപ്പെടും എന്ന് കരുത് ചില അമ്മമാര്‍ കുഞ്ഞിന് മുലയൂട്ടാറില്ല. എന്നാല്‍ കുഞ്ഞിനെ പ്രായമാകുന്നത് വരെ മുലയൂട്ടുക. ഇത് അയഞ്ഞ ചര്‍മ്മത്തെ സംരക്ഷിക്കുന്നു.

മസ്സാജ് ചെയ്യുക

മസ്സാജ് ചെയ്യുക

സ്‌ട്രെച്ച് മാര്‍ക്ക് ഇല്ലാതാക്കാന്‍ പറ്റിയ ഒന്നാണ് മസ്സാജ് ചെയ്യുന്നത്. ഇത് രക്തയോട്ടം വര്‍ദ്ധിപ്പിക്കുകയും ചര്‍മ്മത്തിന് ഉണര്‍വ്വ് നല്‍കുകയും ചെയ്യും.

ആരോഗ്യമുള്ള മനസ്സും

ആരോഗ്യമുള്ള മനസ്സും

ഏത് കാര്യത്തിനും ഫലം ഉണ്ടാവുമെന്ന മനസ്സാണ് ആദ്യം വേണ്ടത്. ഇത് എല്ലാ കാര്യത്തിലും നിങ്ങളെ ലക്ഷ്യത്തിലെത്തിക്കും. ആരോഗ്യമുള്ള മനസ്സിലാണ് ആരോഗ്യമുള്ള ശരീരത്തിന്റെ സ്ഥാനം.

Read more about: pregnancy ഗര്‍ഭം
English summary

How To Remove Stretch Marks After delivery

we have listed some home remedies to remove stretch marks ater delivery.
Story first published: Thursday, June 14, 2018, 14:14 [IST]
X
Desktop Bottom Promotion