For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

  പ്രസവ ശേഷമുള്ള പാടുകളെ പേടിയുണ്ടോ?

  By Anjaly Ts
  |

  പ്രസവത്തിന് ശേഷം വയറില്‍ കാണുന്ന പാടുകള്‍, പ്രസവം കഴിഞ്ഞ് ആറ് ആഴ്ച വരെയുള്ള മുടി കൊഴിച്ചില്‍, ഈ ആറ് മാസം നിങ്ങളിലേക്കെത്തിയേക്കാവുന്ന ഡിപ്രഷന്‍, പ്രസവ ശേഷം കൂടിയ ശരീര ഭാരം...ഗര്‍ഭ കാലത്തിന് ശേഷം സ്ത്രീകളെ കുഴയ്ക്കുന്ന കാര്യങ്ങളുടെ കൂട്ടത്തില്‍ ഈ പറഞ്ഞവയെല്ലാം മുന്‍പന്തിയിലുണ്ട്. കുഞ്ഞിന് ജന്മം നല്‍കിയതിന് പിന്നാലെ ശരീരത്തില്‍ വരുന്ന പാടുകള്‍ താത്കാലികമല്ല എന്നതാണ് മറ്റൊരു പ്രശ്‌നം. അത് ഏറെ നാള്‍ അടയാളമായിട്ടങ്ങനെ കിടക്കും.

  50 മുതല്‍ 90 ശതമാനം സ്ത്രീകളിലും പ്രസവത്തിന് ശേഷം പാടുകള്‍ വരാനുള്ള സാധ്യതയുണ്ട്. ഇലാസ്റ്റിക് ചര്‍മം ആണെങ്കില്‍ നിങ്ങള്‍ക്ക് ഭാഗ്യമുണ്ടെന്ന് പറയാം. അത് പഴയ ചര്‍മത്തിലേക്ക് പ്രസവ ശേഷം നിങ്ങളെ എത്തിക്കുന്നു. എന്നാല്‍ പൂര്‍ണ രൂപത്തിലേക്ക് എത്തിക്കുന്നതിന് ഇടയില്‍ പാടുകളും കാണപ്പെട്ട് തുടങ്ങും. പാടുകള്‍ കാണപ്പെട്ട് തുടങ്ങുന്നതിനായി കാത്തിരിക്കരുത്. വരാതിരിക്കുവാന്‍ മുന്‍കരുതല്‍ എടുക്കുന്നതല്ലേ കൂടുതല്‍ നല്ലത്?

  കുഞ്ഞിന് ജന്മം നല്‍കിയ സന്തോഷം ശരിക്കും ആസ്വദിക്കുമ്പോള്‍ പാടുകള്‍ വരുമെന്ന പേടി ഇതിനിടയില്‍ കല്ലുകടിയാകാതിരിക്കാന്‍ നോക്കണ്ടേ? അതിനായി ഗര്‍ഭകാലത്ത് വീട്ടിലിരുന്ന് പരീക്ഷിക്കാവുന്ന ചില പൊടിക്കൈകള്‍ നോക്കാം...

  strtch

  പ്രസവത്തിന് ശേഷം ശരീരത്തില്‍ വരുന്ന പാടുകള്‍ക്ക് നിങ്ങളുടെ ജീവിതത്തില്‍ ഏത് സമയത്തും വരുന്ന പാടുകളുമായി ഒരു വ്യത്യാസവും ഇല്ലെന്ന് ഓര്‍ക്കുക. ശരീരഭാരം കൂടുകയോ, കുറയുകയോ ചെയ്യുമ്പോഴാണ് ഈ പാടുകള്‍ പ്രത്യക്ഷപ്പെടുന്നത്. ഗര്‍ഭാശയത്തിനുള്ളില്‍ കുഞ്ഞ് വളരുമ്പോള്‍ നിങ്ങളുടെ ചര്‍മം അതിന്റെ സ്വാഭാവിക പരിധി വിട്ട് വലുതാവുന്നു.

  കുഞ്ഞിന്റെ വളര്‍ച്ചയ്ക്ക് അനുസരിച്ച് വികസിക്കാന്‍ ചര്‍മത്തിലെ മധ്യ നിരകള്‍ക്ക് സാധിക്കാതെ വരികയും ഇത് വലിഞ്ഞു കീറുന്ന അവസ്ഥയില്‍ എത്തുകയും ചെയ്യും. ഇതിലൂടെ ഏറ്റവും താഴ്ചയിലുള്ള ചര്‍മത്തിലെ നിരകളായിരിക്കും പുറത്തു കാണാനാവുക. ഇതാണ് ശരീരത്തില്‍ നിങ്ങള്‍ ഇഷ്ടപ്പെടാത്ത പാടുകള്‍ക്ക് ഇടയാക്കുന്നത്. വയറ്റിലും, സ്തനഭാഗങ്ങളിലുമായിരിക്കും ഈ പാടുകള്‍ മുഖ്യമായും പ്രത്യക്ഷപ്പെടുക.

  strtch

  പ്രസവം മൂലമുണ്ടാകുന്ന ഈ പാടുകള്‍ മറികടക്കുന്നതിന് ശസ്ത്രക്രീയയില്‍ ഊന്നിയതും, രാസപദാര്‍ഥങ്ങള്‍ ഉപയോഗിച്ചുള്ള വിദ്യകള്‍ പരീക്ഷിക്കുന്നതിനും പലരും നിര്‍ദേശിക്കും. അബ്‌ഡൊമിനോപ്ലാസ്റ്റി, ഫ്രാക്ഷണല്‍ ലേസര്‍ ട്രീറ്റ്‌മെന്റ്, വസ്‌കുലര്‍ ലേസര്‍ എന്നിവ ഇതിന് പരിഹാരമായി നിര്‍ദേശിക്കുന്നവയില്‍ ചിലതാണ്. എന്നാല്‍ ഈ വഴികളില്‍ പരീക്ഷിക്കുമ്പോള്‍ ചില പ്രശ്‌നങ്ങളും നിങ്ങള്‍ അഭിമുഖീകരിക്കേണ്ടതായിട്ട് വരും. ഉയര്‍ന്ന പണച്ചിലവുള്ളവ മാത്രമല്ല പ്രശ്‌നം, റിസ്‌കും കൂടുതലാണ്.

  അധിക പണച്ചിലവില്ലാത്തതും, സുരക്ഷിതമായും, ഫലപ്രദമായതുമായ ചില പൊടിക്കൈകളുണ്ട് ഈ പാടുകള്‍ ഇല്ലാതെയാക്കാന്‍ സഹായിക്കുന്നതായിട്ട്. അതില്‍ ചിലത് ഇതാ.

  strtch

  വെളിച്ചെണ്ണ

  തലമുടിക്കും, ചര്‍മത്തിനും വെള്ളിച്ചെണ്ണ നല്‍കുന്ന സംരക്ഷണം വളരെ വലുതാണ്. ഈര്‍പ്പം നിറഞ്ഞ ചര്‍മം നിലനിര്‍ത്താന്‍ വെളിച്ചെണ്ണ ഉപയോഗിക്കുന്നതിലൂടെ സാധിക്കുന്നു. അതിലൂടെ ശരീരത്തിലെ ഈ പാടുകള്‍ക്ക് പരിഹാരമായും വെളിച്ചെണ്ണ മാറുന്നു.

  വെളിച്ചെണ്ണ ഉപയോഗിച്ച് വളരെ ലളിതമായി നിങ്ങള്‍ക്ക് ചെയ്യാവുന്നതേ ഉള്ളു. മിതമായ അളവില്‍ വെളിച്ചെണ്ണ എടുത്ത് എവിടെയാണ് പാടുകള്‍ വരാന്‍ സാധ്യകയുള്ളത് എന്ന് വെച്ചാല്‍ അവിടെ പുരട്ടുക. വയറിലും, സ്തനഭാഗങ്ങളിലുമാണ് പ്രധാനമായും പുരട്ടേണ്ടത്. എണ്ണ ശരീരത്തില്‍ പൂര്‍ണമായും പിടിക്കുന്നത് വരെ മസാജ് ചെയ്യുക. ദിവസത്തില്‍ മൂന്ന് തവണ വീതം ഇങ്ങനെ ചെയ്യുക. ഇതിലൂടെ പ്രസവത്തിന് ശേഷം പാടുകള്‍ വരാനുള്ള സാധ്യത ഇല്ലാതെയാക്കാം.

  strtch

  വിറ്റാമിന്‍ ഇ കൂടട്ടേ

  വിറ്റാമിന്‍ ഇയ്ക്ക് ചര്‍മത്തെ എങ്ങിനെ സംരക്ഷിക്കാന്‍ സാധിക്കും എന്നത് അത്ഭുതാവഹം തന്നെയാണ്. ചര്‍മത്തിലുള്ള കോളിജെന്‍ ഫൈബറുകളെ സംരക്ഷിക്കാനുള്ള പ്രാപ്തി ഇവയ്ക്കുണ്ട്. ചര്‍മത്തിന്‍രെ ഇലാസ്റ്റിസിറ്റിയും വിറ്റാമിന്‍ ഇ വര്‍ധിപ്പിക്കുന്നു. അതുകൊണ്ട് തന്നെ പാടുകള്‍ വരാതെ സൂക്ഷിക്കുന്നതിനുള്ള പ്രകൃതിദത്തമായ വഴിയായി ഇതിനെ കണക്കാക്കുന്നു.

  strtch

  ആരോഗ്യപരമായ ഭക്ഷണ ശീലം

  ചര്‍മത്തിന്റെ ഇലാസ്റ്റിസിറ്റി നിലനിര്‍ത്തുന്നതില്‍ നിര്‍ണായക പങ്കാണ് നിങ്ങളുടെ ഭക്ഷണ ക്രമീകരണത്തിന്. ഗര്‍ഭസ്ഥ ശിശുവിന് വേണ്ട പോശകാ ഘടകങ്ങള്‍ ലഭിക്കാന്‍ വേണ്ടിയുള്ള ഭക്ഷണമെല്ലാം നിങ്ങള്‍ കഴിക്കുന്നുണ്ടാകും. ഇതിനൊപ്പം നിങ്ങളുടെ ചര്‍മത്തിന് വേണ്ടിയുള്ള ഭക്ഷണം കൂടി കഴിക്കാന്‍ ശ്രദ്ധിക്കണം.

  English summary

  Home Remedies for Stretch Marks

  The stretch marks start out pink, purple or brown, then fade to silvery white, becoming less noticeable as time goes on. Topical creams haven't proven very effective, but there are a few remedies that show promise if your stretch marks are bothersome.
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more