For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അമ്മമാര്‍ക്ക് വ്യായാമം ചെയ്യാന്‍ സമയമില്ലേ?

വ്യായാമം ചെയ്യാനും ആരോഗ്യം സംരക്ഷിക്കാനും സമയമില്ലാത്ത അമ്മമാര്‍ക്ക് ചില വര്‍ക്കൗട്ട് ടെക്‌നിക്കുകള

|

ഇന്നത്തെ കാലത്ത് അമ്മമാരുടെ പ്രധാന പരാതിയാണ് വ്യായാമം ചെയ്യാന്‍ സമയം കിട്ടുന്നില്ലെന്ന്. കുട്ടികളെ നോക്കലും അടുക്കളപ്പണിയും ഓഫീസ് ജോലിയും എല്ലാം തീര്‍ത്ത് എവിടെ സമയം എന്ന് ചോദിയ്ക്കുന്നവര്‍ ചില്ലറയല്ല. എന്നാല്‍ ചില സൂത്രപ്പണികളിലൂടെ അമ്മമാര്‍ക്കും ഇനി വ്യായാമം ചെയ്യാം.

നിങ്ങളുടെ ബിസി ഷെഡ്യൂളില്‍ മാറ്റം വരുത്തിയാല്‍ ഇഷ്ടം പോലെ സമയം കണ്ടെത്താനാവും. അതിനായി ചില എളുപ്പവഴികള്‍ ഇതാ. ഇനി തിരക്കുള്ള ഏത് വീട്ടമ്മയ്ക്കും ഇത് ശീലമാക്കാം.

വ്യായാമത്തിന് സമയം

വ്യായാമത്തിന് സമയം

വ്യായാമത്തിനായി എന്നും അല്‍പം സമയം കണ്ടെത്തുകയാണ് ചെയ്യേണ്ട രീതി. രാവിലെ ജോലിയ്ക്കു മുന്‍പോ അല്ലെങ്കില്‍ ജോലിക്കു ശേഷമോ 45 മിനിട്ടെങ്കിലും ഇതിനായി മാത്രം മാറ്റി വെയ്ക്കുക.

കുട്ടികളെയും ഉള്‍പ്പെടുത്താം

കുട്ടികളെയും ഉള്‍പ്പെടുത്താം

എന്നാല്‍ കുട്ടികളെക്കൂടി ഉള്‍പ്പെടുത്തിയുള്ള വര്‍ക്കൗട്ടുകള്‍ ആവുമ്പോള്‍ കുട്ടികള്‍ക്കും താല്‍പ്പര്യം വര്‍ദ്ധിക്കുന്നു. അവരും ശാരീരികമായി ആക്ടീവാകുന്നു.

വീടും ജിമ്മും

വീടും ജിമ്മും

വീട് ഒരു ജിം ആക്കി മാറ്റുകയാണ് മറ്റൊന്ന്. പല സൈറ്റുകളില്‍ നിന്നുള്ള വ്യായാമമുറകള്‍ ഇതിലൂടെ നിങ്ങള്‍ക്ക് സ്വായത്തമാക്കാം.

 ഭക്ഷണം നന്നായി കഴിക്കുക

ഭക്ഷണം നന്നായി കഴിക്കുക

വ്യായാമം മാത്രം പോര ഭക്ഷണവും നല്ല രീതിയില്‍ കഴിയ്ക്കണം. പ്രോട്ടീന്‍, കാര്‍ബോഹൈഡ്രേറ്റ് എന്നിവ ധാരാളം ലഭിയ്ക്കുന്ന ഭക്ഷണങ്ങള്‍ കഴിയ്ക്കാം.

 ഉപകരണങ്ങള്‍ ഇല്ലാതെ വ്യായാമം

ഉപകരണങ്ങള്‍ ഇല്ലാതെ വ്യായാമം

വ്യായാമം എപ്പോഴും ചെറിയ, രീതിയില്‍ തുടങ്ങാം. പ്രത്യേകിച്ചും ഉപകരണങ്ങള്‍ ഇല്ലാത്ത വ്യായാമങ്ങള്‍ക്ക് പ്രാധാന്യം നല്‍കാം.

English summary

Tips from Fit Moms on Finding Time for Exercise

Tips from Fit Moms on Finding Time for Exercise, read on to know more.
Story first published: Tuesday, February 28, 2017, 18:00 [IST]
X
Desktop Bottom Promotion