പ്രസവശേഷം ആരും അറിയാത്ത രഹസ്യങ്ങള്‍

Posted By:
Subscribe to Boldsky

ഒരു സ്ത്രീയുടെ ജീവിതാവസ്ഥയില്‍ രണ്ടു പ്രധാന ഘട്ടങ്ങളുണ്ടെന്നു പറയാം. അമ്മയാകുന്നതിനു മുന്‍പും അമ്മയാകുന്നതിനു ശേഷവും.

ഗര്‍ഭകാലത്തു സ്ത്രീയില്‍ ഏറെ മാറ്റങ്ങള്‍ സംഭവിയ്ക്കുന്നുണ്ട്. പ്രസവശേഷവും. ശാരീരികവും മാനസികവുമായായ ഏറെ മാറ്റങ്ങളെന്നു പറയാം.

ഗര്‍ഭകാലത്തു ശരീരത്തിന്റെ തടി കൂടുന്നതും സ്‌ട്രെച്ച് മാര്‍ക്‌സ് വരുന്നതുമെല്ലാം സാധാരണമാണ്. ഹോര്‍മോണ്‍ വ്യത്യാസങ്ങള്‍ ഏറെയുണ്ടാകുന്ന ഒരു സമയമാണിത്. ഇതുപോലെ പ്രസവശേഷവും സ്ത്രീ ശരീരത്തില്‍ ഏറെ മാറ്റങ്ങള്‍ സംഭവിയ്ക്കുന്നുണ്ടെന്നതാണ് വാസ്തവം.

പ്രസവശേഷം ശാരീരികവും മാനസികവുമായും, എന്തിന് ചുറ്റുപാടകളുമായിപ്പോലും സ്ത്രീകള്‍ക്കേറെ മാറ്റങ്ങള്‍ സംഭവിയ്ക്കുന്നു. ഉത്തരവാദിത്വങ്ങള്‍ കൂടുന്നു. ഇതൊടൊപ്പം ടെന്‍ഷനുകളും.

ശാരീരികവും മാനസികവുമായ ചില മാറ്റങ്ങള്‍, ചുറ്റുപാടുകളുമായി വരുന്ന ചില മാറ്റങ്ങള്‍. പലപ്പോഴും പറഞ്ഞുകേള്‍ക്കുന്ന സുന്ദരമായ മാറ്റങ്ങളായിരിയ്ക്കില്ല, പ്രസവശേഷം നേരിടേണ്ടി വരുന്നത്, അമ്മയെന്ന നിലയിലുള്ള ഇത്തരം അവസ്ഥകള്‍ ചിലപ്പോഴെങ്കിലും ചിലര്‍ക്കെങ്കിലും ബുദ്ധിമുട്ടായിത്തോന്നിയേക്കാം, ചില സ്ത്രീകള്‍ക്കെങ്കിലും ഇത്തരം അവസ്ഥകള്‍ ഡിപ്രഷന്‍ പോലുള്ള പ്രശ്‌നങ്ങള്‍ക്കും വഴിയൊരുക്കുകയും ചെയ്യും.

എന്നാല്‍ ഇത്തരം അവസ്ഥകള്‍ക്കു പലപ്പോഴും പരിഹാരം തനിയെ ഉണ്ടാകുകയും ചെയ്യുമെന്നതാണ് വാസ്തവം. ഇതിനായി പ്രത്യേക ചികിത്സകളോ മറ്റോ വേണ്ടി വരില്ല. പ്രസവശേഷം അല്‍പം കഴിഞ്ഞാല്‍ സാഹചര്യങ്ങളുമായി പൊരുത്തപ്പെടുകയും കുഞ്ഞിനെക്കുറിച്ചുള്ള ഉത്കണ്ഠകള്‍ മാറുകയും ചെയ്താല്‍ ഈ പ്രശ്‌നങ്ങള്‍ക്കു പരിഹാരമാകാവുന്നതേയുള്ളൂ.

പ്രസവശേഷം സംഭവിയ്ക്കുന്ന ഇത്തരം മാറ്റങ്ങളെക്കുറിച്ചു പലപ്പോഴും ഗര്‍ഭിണികളും ചുറ്റുപാടുമുള്ളവരും അജ്ഞരായിരിയ്ക്കുകയും ചെയ്യും.

പ്രസവിച്ച സ്ത്രീയ്ക്കു ഭര്‍ത്താവുള്‍പ്പെടെയുള്ളവരുടെ പിന്‍തുണ ഈ ഘട്ടത്തില്‍ ഏറെ ആവശ്യമാണെന്നതാണ് വാസ്തവം. ഇത് പ്രസവശേഷം സ്ത്രീകള്‍ നേരിടേണ്ടി വരുന്ന പല പ്രശ്‌നങ്ങള്‍ക്കും സ്വാഭാവിക പരിഹാരമാകുകയും ചെയ്യും. ചുറ്റുമുള്ളവര്‍ തന്നോടൊപ്പമുണ്ടെന്നുള്ള തോന്നല്‍ തന്നെ പ്രസവം കഴിഞ്ഞ സ്ത്രീയ്ക്ക് ഏറെ ആശ്വാസം നല്‍കുന്ന ഒന്നായിരിയ്ക്കും.

പ്രസവശേഷം സ്ത്രീയിലുണ്ടാകുന്ന ചില വ്യത്യാസങ്ങളെക്കുറിച്ചറിയൂ, പ്രസവശേഷം സംഭവിയ്ക്കുന്ന ചില കാര്യങ്ങളെക്കുറിച്ചറിയൂ, ശാരീരികവും മാനസികവുമായ വ്യത്യാസങ്ങളെന്നു വേണം, പറയാന്‍. പ്രസവശേഷം ആരും അറിയാത്ത രഹസ്യങ്ങളെക്കുറിച്ചറിയൂ,

നല്ല ഉറക്കത്തിന്റെ അഭാവം

നല്ല ഉറക്കത്തിന്റെ അഭാവം

പ്രസവശേഷം സ്ത്രീകളെ പൊതുവെ അലട്ടുന്ന ഒന്നാണ് നല്ല ഉറക്കത്തിന്റെ അഭാവം. കുഞ്ഞിന് ഇടയ്ക്കിടെ പാലു കൊടുക്കുന്നതും കുഞ്ഞു കരയുന്നതുലെല്ലാം സ്ത്രീയ്ക്ക് ഉറക്കം നഷ്ടപ്പെടാനുള്ള കാരണങ്ങളാകും. അത്യാവശ്യമായുള്ള 7-8 മണിക്കൂര്‍ ഉറക്കം പോലും ലഭിച്ചില്ലെന്നും വരാം. ഉറക്കത്തിന്റെ കുറവ് സ്‌ട്രെസ് അടക്കമുള്ള പല പ്രശ്‌നങ്ങള്‍ക്കും വഴിയൊരുക്കാറുണ്ട്. ചില സ്ത്രീകളില്‍ ഇത് ഡിപ്രഷനിലേയ്ക്കും വഴിയൊരുക്കും.

മുടികൊഴിച്ചില്‍

മുടികൊഴിച്ചില്‍

ഗര്‍ഭകാലത്ത് സ്ത്രീകളില്‍ പൊതുവെ മുടികൊഴിച്ചില്‍ കുറവായിരിയ്ക്കും. ഗര്‍ഭകാലത്ത് ഈസ്ട്രജന്‍ ഹോര്‍മോണ്‍ തോത് കൂടുതലാകുന്നതുകൊണ്ടുതന്നെ മുടികൊഴിച്ചില്‍ പോലുള്ള പ്രശ്‌നങ്ങള്‍ കുറവായിരിയ്ക്കും. മുടി നല്ലപോലെ വളരുകയും ചെയ്യും. എന്നാല്‍ പ്രസവശേഷം ഹോര്‍മോണ്‍ കുറയുന്നതു കൊണ്ടുതന്നെ മുടികൊഴിച്ചില്‍ വര്‍ദ്ധിയ്ക്കും. ഇത് പല സ്ത്രീകളിലും ആശങ്കയുണ്ടാക്കാറുമുണ്ട്. എന്നാല്‍ ഇത് തികച്ചും സ്വാഭാവിക സാധ്യത മാത്രമാണെന്നറിയുക.

പ്രസവശേഷമുള്ള ബ്ലീഡിംഗ്

പ്രസവശേഷമുള്ള ബ്ലീഡിംഗ്

ഗര്‍ഭകാലത്ത് ആര്‍ത്തവമുണ്ടാകില്ലെങ്കിലും പ്രസവശേഷം കുറച്ചു ദിവസങ്ങള്‍ രക്തസ്രാവമുണ്ടാകുന്നത് സാധാരണയാണ്. പ്രസവശേഷമുള്ള ബ്ലീഡിംഗ് ചില സ്ത്രീകളില്‍ ഒരാഴ്ചയില്‍ കൂടുതല്‍ നീണ്ടു നില്‍ക്കാം. ഇത് സാധാരണയുമാണ്. എന്നാല്‍ രണ്ടാഴ്ചയേക്കാള്‍ കൂടുതല്‍ രക്തസ്രാവമെങ്കില്‍ ഡോക്ടറുടെ സഹായം തേടുകയാണ് നല്ലത്. പ്രസവശേഷമുള്ള രക്തപ്രവാഹം സാധാരണ ആര്‍ത്തവത്തേക്കാള്‍ അളവില്‍ കൂടുതലുണ്ടാകുന്നതും സാധാരണയാണ്. കട്ടിയായും കടുത്ത നിറത്തിലുമെല്ലാം ആര്‍ത്തവരക്തം പോകുന്നതു സാധാരണയാണ്.

പ്രസവശേഷം

പ്രസവശേഷം

പ്രസവശേഷം സ്ത്രീകളില്‍ അടിക്കടി മൂത്രശങ്കയുണ്ടാകുന്നതും സാധാരണയാണ്.ഗര്‍ഭകാലത്തും ഇതും സാധാരണയാണെങ്കിലും പ്രസവശേഷവും അല്‍പകാലം ഇതുതന്നെയായിരിയ്ക്കും. അവസ്ഥ. ഇത് പ്രസവശേഷം ആന്തരികാവയവങ്ങള്‍ അല്‍പകാലം കഴിഞ്ഞേ സാധാരണ നില കൈവരിയ്ക്കൂവെന്നതിനാലാണ്. പ്രസവശേഷം പല സ്ത്രീകള്‍ക്കും വരുന്ന അവസ്ഥയാണിത്. പ്രസവശേഷം പല സ്ത്രീകള്‍ക്കും വരുന്ന അവസ്ഥയാണിത്.

 പ്രസവശേഷവും

പ്രസവശേഷവും

ഗര്‍ഭകാലത്തു മാത്രമല്ല, പ്രസവശേഷവും ശരീരത്തില്‍ മാറ്റങ്ങളുണ്ടാകുന്നതു സാധാരണയാണ്. ഗര്‍ഭകാലത്തും പ്രസവശേഷവും തടി കൂടുന്നത് സാധാരണയാണ്. വരുന്ന തടി അത്ര പെട്ടെന്നു കുറയുകയുമില്ല. ഭക്ഷണം മാത്രമല്ല, ഹോര്‍മോണ്‍ മാറ്റങ്ങളും ശരീരം കൂടുതല്‍ തടിയ്ക്കാന്‍ ഇട വരുത്തുന്ന ഒന്നാണ്. ശരീരത്തിലെ സ്‌ട്രെച്ച് മാര്‍ക്‌സ് പ്രസവശേഷം മിക്കവാറും സ്ത്രീകള്‍ക്കുണ്ടാകുന്ന ഒ്ന്നാണ്. ചര്‍മം വലിയുന്നതാണ് ഇതിനു കാരണം. ഈ പാടുകള്‍ മായാന്‍ ഏറെക്കാലമെടുക്കുകയും ചെയ്യും.

മാറിടത്തിനുണ്ടാകുന്ന മാറ്റങ്ങള്‍

മാറിടത്തിനുണ്ടാകുന്ന മാറ്റങ്ങള്‍

പ്രസവശേഷം സ്ത്രീ ശരീരത്തില്‍ വരുന്ന മാറ്റങ്ങളില്‍ മാറിടത്തിനുണ്ടാകുന്ന മാറ്റങ്ങള്‍ എടുത്തു വേണം, പറയാന്‍. ഗര്‍ഭകാലത്തേക്കാള്‍ മുലപ്പാല്‍ ഉല്‍പാദനം കാരണം മാറിടവലിപ്പം വര്‍ദ്ധിയ്ക്കുന്നതു സാധാരണയാണ്. മാറിടത്തിലും ചില സ്ത്രീകള്‍ക്കു പാടുകളുണ്ടാകാറുണ്ട്. ഇവിടുത്തെ ചര്‍മവും തീരെ സെന്‍സിറ്റീവാണ്. ഇതാണ് പ്രധാന കാരണം. നിപ്പിളുകള്‍ക്കു ചുറ്റും കറുപ്പുനിറം വര്‍ദ്ധിയക്കുന്നതും സാധാരണം. ഈസ്ട്രജന്‍ ഹോര്‍മോണാണ് കാരണം. മുലഞെട്ടുകള്‍ക്കും വലിപ്പം വര്‍ദ്ധിയ്ക്കും. മുലയൂട്ടുന്ന സമയത്ത് വേണ്ട വിധത്തിലെ മുന്‍കരുതലെടുത്തില്ലെങ്കില്‍ മാറിടം തൂങ്ങാനും സാധ്യതയേറെയാണ്. പ്രസവശേഷം പല സ്ത്രീകള്‍ക്കും വരുന്ന അവസ്ഥയാണിത്.

സെക്‌സ് താല്‍പര്യം

സെക്‌സ് താല്‍പര്യം

പ്രസവശേഷം പല സ്ത്രീകളിലും സെക്‌സ് താല്‍പര്യം കുറയുന്നതായാണ് കണ്ടുവരുന്നത്. ശാരീരികമായ മാറ്റങ്ങള്‍ മാത്രമല്ല, മാനസികമായ മാറ്റങ്ങളും ഇതിനുള്ള ഒരു പ്രധാന കാരണമാണ്. കുഞ്ഞിനെക്കുറിച്ചുള്ള ചിന്തകളും കൂടുതല്‍ ഉത്തരവാദിത്വബോധങ്ങളുമെല്ലാം പല സ്ത്രീകളേയും സെക്‌സ് താല്‍പര്യങ്ങളില്‍ നിന്നും പിന്നോട്ടു വലിക്കാറുണ്ട്. ഇതിനു പുറമെ പ്രസവശേഷം സ്വന്തം ശരീരത്തെക്കുറിച്ചുള്ള അപകര്‍ഷതാബോധവും വജൈനല്‍ പ്രസവമെങ്കില്‍ വേദനയുണ്ടാകുമോയെന്ന തോന്നലുകളുമെല്ലാം പ്രസവശേഷമുണ്ടാകുന്ന സെക്‌സ് താല്‍പര്യക്കുറവിന് കാരണങ്ങളാണ്. പ്രസവശേഷം പല സ്ത്രീകള്‍ക്കും വരുന്ന അവസ്ഥയാണിത്.

പ്രസവശേഷവും

പ്രസവശേഷവും

പല സ്ത്രീകള്‍ക്കും പ്രസവശേഷവും താന്‍ ഗര്‍ഭിണിയാണെന്ന ചിന്തയുണ്ടാകാറുണ്ട്. ശാരീരിക അവസ്ഥകളും താന്‍ ഇത്രയും കാലം കഴിഞ്ഞ അവസ്ഥയില്‍ നിന്നും വ്യത്യാസം വന്നുവെന്ന സത്യം മനസില്‍ അംഗീകരിയ്ക്കാത്തതുമെല്ലാം കാരണങ്ങളായി പറയാം. ചിലര്‍ക്കിത് പലപ്പോഴും മാനസികസമ്മര്‍ദമുണ്ടാക്കും. മാനസിക പ്രശ്‌നവുമാകാറുണ്ട്. അപൂര്‍വം ചിലര്‍ക്കിത് ഡോക്ടറുടെ ഉപദേശം തേടാന്‍ മാത്രമുള്ള പ്രശ്‌നമായി മാറുകയും ചെയ്യും. ശരീരവും മനസും സത്യം അംഗീകരിയ്ക്കാന്‍ മടിയ്ക്കുന്നതാണ് ഇതിനു പുറകിലെ കാരണം. പ്രസവശേഷം പല സ്ത്രീകള്‍ക്കുമുണ്ടാകുന്ന പ്രശ്‌നമാണിത്. ഇത് അല്‍പകാലത്തിനു ശേഷം സ്ത്രീയ്ക്കു തന്നെ അംഗീകരിയ്ക്കാന്‍ കഴിയുകയും മാറ്റമുണ്ടാകുകയും ചെയ്യും.

ഡിപ്രഷന്‍

ഡിപ്രഷന്‍

മാനസികമായ പ്രശ്‌നങ്ങള്‍, അതായത് ഡിപ്രഷന്‍ പോലുള്ളവ പ്രസവശേഷം പല സ്ത്രീകളേയും അലട്ടുന്ന ഒന്നാണ്. ആവശ്യത്തിന് ഉറക്കം ലഭിയ്ക്കാത്തതാണ് ഒരു കാരണം. ഹോര്‍മോണ്‍ സംബന്ധമായ പ്രശ്‌നങ്ങള്‍ പല സ്ത്രീകളേയും ഡിപ്രഷനിലേയ്ക്കും സ്‌ട്രെസിലേയ്ക്കും തള്ളി വിടാറുണ്ട്. കുഞ്ഞിന് വേണ്ട രീതിയില്‍ ശ്രദ്ധ ലഭിയ്ക്കുന്നുണ്ടോ, തന്നെക്കൊണ്ട് കുഞ്ഞിന്റെ കാര്യങ്ങള്‍ വേണ്ട രീതിയില്‍ ശ്രദ്ധിയ്ക്കാനാകുമോ തുടങ്ങിയ ചിന്തകള്‍ പല സ്ത്രീകളിലേയും സ്‌ട്രെസിലും ടെന്‍ഷനും ഡിപ്രഷനുമെല്ലാമുണ്ടാക്കും. ചില സ്ത്രീകള്‍ക്കെങ്കിലും ഇത്തരം പ്രശ്‌നങ്ങള്‍ മാനസികവിദഗ്ധന്റെ ഉപദേശവും ചികിത്സയും തേടേണ്ട സന്ദര്‍ഭങ്ങളുണ്ടാക്കുകയും ചെയ്യാറുണ്ട്.

പ്രസവശേഷമുള്ള ഇത്തരം പ്രശ്‌നങ്ങള്‍

പ്രസവശേഷമുള്ള ഇത്തരം പ്രശ്‌നങ്ങള്‍

പ്രസവശേഷമുള്ള ഇത്തരം പ്രശ്‌നങ്ങള്‍ അധികം കാര്യമാക്കാനില്ല. ഇത് സാധാരണയാണെന്നറിഞ്ഞാല്‍ പലരുടേയും പ്രശ്‌നം പകുതി കുറയുമെന്നു വേണം, പറയാന്‍. ഒപ്പം കുടംബാംഗങ്ങളുടെ പിന്തുണ ഇത്തരം ഘട്ടങ്ങളില്‍ ഏറെ ആശ്വാസകരമാകുകയും ചെയ്യും. പ്രസവശേഷമുള്ള ഇത്തരം പ്രശ്‌നങ്ങള്‍ പലപ്പോഴും പല സ്ത്രീകള്‍ക്കും അജ്ഞമായിരിയ്ക്കും. മറ്റു കാര്യങ്ങളില്‍ ഉപദേശങ്ങള്‍ നല്‍കാറുണ്ടെങ്കിലും ഇത്തരം കാര്യങ്ങളില്‍ പലതും ഉപദേശങ്ങള്‍ കൊടുക്കാറുമില്ല. പ്രസവശേഷം സ്ത്രീയില്‍ വരുന്ന മാറ്റങ്ങള്‍ ശാരീരികം മാത്രമല്ല, മാനസികവുമാണെന്ന സത്യം തിരിച്ചറിയേണ്ടത് അത്യാവശ്യവുമാണ്. സ്ത്രി സ്വയമേ ഈ സ്ത്യങ്ങള്‍ നേരത്തെ തിരിച്ചറിഞ്ഞാല്‍ പല പ്രശ്‌നങ്ങളും തനിയെ കൈകാര്യം ചെയ്യാന്‍ സാധിയ്ക്കും. സ്ത്രി മാത്രമല്ല, ചുറ്റുപാടുമുള്ളവരും ഈ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യാന്‍ പഠിച്ചാലും ഇതെക്കുറിച്ച് ബോധ്യമുള്ളവരായാലും പ്രസവശേഷമുളള പല പ്രശ്‌നങ്ങളും വളരെ എളുപ്പത്തില്‍ കൈകാര്യം ചെയ്യാവുന്നതേയുള്ളൂ

English summary

Things That Happens After Pregnancy That No One Warns About

Things That Happens After Pregnancy That No One Warns About
Subscribe Newsletter