സിസേറിയന്‍ കഴിഞ്ഞ സ്ത്രീയെങ്കില്‍ പുരുഷനറിയണം

Posted By:
Subscribe to Boldsky

സിസേറിയന്‍ എന്നു പറയുന്നത് ഇന്നത്തെ കാലത്ത് അപരിചിതമായിട്ടുള്ള ഒരു വാക്കല്ല. സാധാരണ പ്രസവത്തേക്കാള്‍ കൂടുതല്‍ പേരും തിരഞ്ഞെടുക്കുന്നതും സിസേറിയന്‍ തന്നെയാണ്. എന്നാല്‍ പലപ്പോഴും സിസേറിയന് ശേഷമുള്ള ബുദ്ധിമുട്ടുകളെക്കുറിച്ച് പലരും ബോധവാന്‍മാരല്ല. സാധാരണ പ്രസവം വേണ്ട സിസേറിയന്‍ മതിയെന്ന് വാശിപിടിക്കുന്നവരും ചില്ലറയല്ല.

ഗര്‍ഭധാരണ സാധ്യത വര്‍ദ്ധിപ്പിക്കും മാര്‍ഗ്ഗങ്ങള്‍

എന്നാല്‍ സിസേറിയന് പ്രസവ വേദന ഉണ്ടാവില്ലെങ്കിലും അതിനു ശേഷമുണ്ടാവുന്ന വേദനകള്‍ ചില്ലറയല്ല. സ്ത്രീകളുടെ ഇത്തരം ബുദ്ധിമുട്ടുകള്‍ അവരേക്കാള്‍ മനസ്സിലാക്കേണ്ടത് പുരുഷന്‍മാരാണ്. എന്തൊക്കെയാണ് സിസേറിയന്‍ കഴിഞ്ഞാല്‍ അമ്മമാര്‍ നിശബ്ദമായി അനുഭവിക്കുന്നത് എന്ന് നോക്കാം.

നോര്‍മല്‍ ഡെലിവറി കഴിഞ്ഞില്ലെങ്കില്‍

നോര്‍മല്‍ ഡെലിവറി കഴിഞ്ഞില്ലെങ്കില്‍

നോര്‍മല്‍ ഡെലിവറി സാധ്യമാകാതെ വരുന്ന അവസ്ഥകളില്‍ മാത്രമേ പണ്ട് കാലങ്ങളില്‍ സിസേറിയന്‍ ചെയ്തിരുന്നുള്ളൂ. എന്നാല്‍ ഇന്ന് എല്ലാവരും ആദ്യം തിരഞ്ഞെടുക്കുന്നത് സിസേറിയന്‍ ആണ്.

മലബന്ധവും അസ്വസ്ഥതയും

മലബന്ധവും അസ്വസ്ഥതയും

സിസേറിയന്‍ കഴിഞ്ഞ സ്ത്രീകളില്‍ മലബന്ധവും മറ്റ് അസ്വസ്ഥതകളും സ്ഥിരമായി നില്‍ക്കുന്നു. ഇത് കുറച്ച് കാലത്തേക്ക് നിലനില്‍ക്കുന്നു.

 രക്തസ്രാവം

രക്തസ്രാവം

സാധാരണ പ്രസവം പോലെ തന്നെ സിസേറിയിനും രക്തസ്രാവം ഉണ്ടാവുന്നു. ഇത് കുഞ്ഞിനും അമ്മക്കും സാധാരണ പ്രസവം പോലെ തന്നെയുള്ള എല്ലാ ബുദ്ധിമുട്ടുകളും ഉണ്ടാവുന്നു.

കുഞ്ഞിനോടുള്ള അറ്റാച്ച്‌മെന്റ്

കുഞ്ഞിനോടുള്ള അറ്റാച്ച്‌മെന്റ്

സാധാരണ പ്രസവമാണെങ്കില്‍ അല്‍പം കൂടുതല്‍ അറ്റാച്ച്‌മെന്റ് കുഞ്ഞിനോട് തോന്നും എന്നാണ് പറയുന്നത്. സിസേറിയന്‍ ആണെങ്കില്‍ കുട്ടികളോട് ഇത്തരത്തിലുള്ള അറ്റാച്ച്‌മെന്റ് കുറവായിരിക്കും എന്നാണ് പറയുന്നത്.

ഉറക്കക്കുറവ്

ഉറക്കക്കുറവ്

പലപ്പോഴും ഉറക്കക്കുറവിന് സിസേറിയന്‍ കാരണമാകാറുണ്ട്. ഇത് ഭര്‍ത്താവും കൂടെ നില്‍ക്കുന്നവരും മനസ്സിലാക്കി വേണം സിസേറിയന്‍ കഴിഞ്ഞ സ്ത്രീയോട് പെരുമാറാന്‍.

English summary

The Truth About C-Section Mamas

The Truth About C-Section Mamas read on to know more about it.
Story first published: Wednesday, September 20, 2017, 17:42 [IST]