ഉരുളക്കിഴങ്ങ് നീര് പ്രസവശേഷമുള്ള പാടിനെ മായ്ക്കും

Posted By:
Subscribe to Boldsky

പ്രസവശേഷം പലരേയും അലട്ടുന്ന ഒരു പ്രധാന പ്രശ്‌നമാണ് സ്‌ട്രെച്ച് മാര്‍ക്‌സ്. സ്‌ട്രെച്ച് മാര്‍ക്‌സ് വരുമ്പോള്‍ അതിനെ എങ്ങനെയെല്ലാം ഓടിക്കണം എന്ന് ചിന്തിക്കുന്നവര്‍ ഒട്ടും കുറവല്ല. പലപ്പോഴും പ്രസവശേഷമുള്ള ഇത്തരം പാടുകള്‍ ആയിരിക്കും പല സ്ത്രീകളേയും ഭീകരമായി അലട്ടുന്നത്.

ഇഞ്ചിയിട്ട് തിളപ്പിച്ച വെള്ളമല്‍പം മൂന്നാം മാസം

ഇനി സ്‌ട്രെച്ച് മാര്‍ക്കുകള്‍ക്ക് വിട നല്‍കാം. അതിനായി വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില കാര്യങ്ങള്‍ ഉണ്ട്. വീട്ടിലിരുന്ന് പ്രസവശേഷം സുഖചികിത്സയില്‍ കഴിയുമ്പോള്‍ സ്‌ട്രെച്ച് മാര്‍ക്കിനെ ഓടിക്കാന്‍ ചില കാര്യങ്ങള്‍ ചെയ്യാം. അതെന്തൊക്കെയെന്ന് നോക്കാം.

മസ്സാജ് ചെയ്യുക

മസ്സാജ് ചെയ്യുക

സ്‌ട്രെച്ച് മാര്‍ക്കിനെ ഇല്ലാതാക്കാന്‍ ഏറ്റവും ഫലപ്രദമായിട്ടുള്ള ഒന്നാണ് മസ്സാജ്. ഏതെങ്കിലും എണ്ണ ഉപയോഗിച്ച് വയറില്‍ മസ്സാജ് ചെയ്യുക. ഇത് ചര്‍മ്മത്തിനു താഴെയുള്ള കൊളാജനെ തകര്‍ക്കാന്‍ സഹായിക്കും. ഇത് മുറിവുണക്കുന്നതിനും സഹായിക്കുന്നു.

 കറ്റാര്‍ വാഴ

കറ്റാര്‍ വാഴ

ചര്‍മസംരക്ഷണത്തിനും കേശസംരക്ഷണത്തിനും മാത്രമല്ല കറ്റാര്‍ വാഴ ഉപയോഗിക്കുന്നത്. പ്രസവശേഷമുള്ള സ്‌ട്രെച്ച് മാര്‍ക്കിനെ ഇല്ലാതാക്കാനും സഹായിക്കുന്നു. കറ്റാര്‍ വാഴയുടെ നീര് വയറില്‍ തടവിയാല്‍ മതി. സ്ഥിരമായി ഇത് ചെയ്താല്‍ എല്ലാ വിധത്തിലുള്ള പാടുകളും ഇല്ലാതാവുന്നു.

വിറ്റാമിന്‍ ഇ

വിറ്റാമിന്‍ ഇ

വിറ്റാമിന്‍ ഇ ഓയില്‍ ഇത്തരം പ്രശ്‌നങ്ങളെ ഇല്ലാതാക്കുന്നു. വിറ്റാമിന്‍ ഇ ഓയില്‍ വയറില്‍ തേച്ച് പിടിപ്പിച്ച് 15 മിനിട്ടെങ്കിലും മസ്സാജ് ചെയ്യുക. ഇത് പെട്ടെന്ന് തന്നെ ഇത്തരത്തിലുള്ള പാടുകളെ ഇല്ലാതാക്കുന്നു.

ടീബാഗ്

ടീബാഗ്

ടീ ബാഗ് ആണ് മറ്റൊരു പരിഹാര മാര്‍ഗ്ഗം. ടീ ബാഗ് ഉപയോഗിക്കുമ്പോള്‍ ഇതില്‍ നിറയെ ആന്റി ഓക്‌സിഡന്റുകള്‍ കഫീന്‍ എന്നിവ അടങ്ങിയിട്ടുണ്ട്. ഏത് ടീ ബാഗും ഇതിന് ഉപയോഗിക്കാം. ഇത് പെട്ടെന്ന് തന്നെ സ്‌ട്രെച്ച് മാര്‍ക്കിന്റെ പ്രശ്‌നങ്ങള്‍ ഇല്ലാതാക്കാം.

ഉരുളക്കിഴങ്ങ് നീര്

ഉരുളക്കിഴങ്ങ് നീര്

സ്‌ട്രെച്ച് മാര്‍ക്കിനുള്ള ഉത്തമ പരിഹാരമാണ് ഉരുളക്കിഴങ്ങ്. എത്ര വലിയ പാടുകളാണെങ്കിലും ഉരുളക്കിഴങ്ങ് നീര് ഉപയോഗിക്കുന്നത് പരിഹാരം നല്‍കുന്ന ഒന്നാണ്. ഇത് കൊണ്ട് മസ്സാജ് ചെയ്യുന്നത് സ്‌ട്രെച്ച് മാര്‍ക്കിന് ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ പരിഹാരം കാണും.

തേന്‍

തേന്‍

സൗന്ദര്യസംരക്ഷണത്തിന് ഏറ്റവും ഫലപ്രദമായി ഉപയോഗിക്കുന്ന ഒന്നാണ് തേന്‍. സ്‌ട്രെച്ച് മാര്‍ക്കിനു മുകളില്‍ തേന്‍ പുരട്ടി അല്‍പസമയത്തിനു ശേഷം തണുത്ത വെള്ളത്തില്‍ കഴുകാം. ഇത് സ്ഥിരമായി ചെയ്യുക. ഇതിലൂടെ സ്‌ട്രെച്ച് മാര്‍ക്കിനെ ഇല്ലാതാക്കാം.

English summary

Natural Remedies to Get Rid Of C-Section Scars

There are a few natural remedies that will help you treat the scar.
Subscribe Newsletter