പ്രസവശേഷം ലൈംഗികബന്ധം,ശ്രദ്ധിയ്‌ക്കേണ്ടവ

Posted By: Lekhaka
Subscribe to Boldsky

തീര്‍ച്ചയായും പ്രസവശേഷം കിടപ്പറയില്‍ ആ പഴയ ആവേശത്തിന് കുറവുണ്ടാകും. മാറ്റങ്ങള്‍ ഒരുപാടുണ്ടാകും. നിങ്ങളും പങ്കാളിയും തമ്മിലുള്ള സമവാക്യത്തിന്, നിങ്ങളുടെ ശരീരത്തിന്, ഹോര്‍മോണുകള്‍ക്ക്, മനോഭാവത്തിന്, വികാരങ്ങള്‍ക്ക് എന്നിങ്ങനെ എല്ലാറ്റിലും മാറ്റങ്ങള്‍ പ്രകടമാകും. അതിനര്‍ത്ഥം നിങ്ങള്‍ക്ക് ലൈംഗീകബന്ധം വേണ്ട എന്നല്ല. നിങ്ങളുടെ ശരീരം അത് ആഗ്രഹിക്കുന്നത് മറ്റൊരു രീതിയിലായിരിക്കും എന്ന് മാത്രം. അതിനുള്ള കാരണങ്ങളും വ്യത്യസ്തമായിരിക്കും.

പ്രസവശേഷം ലൈംഗീകബന്ധത്തില്‍ എങ്ങനെയൊക്കെ മാറ്റങ്ങള്‍ ഉണ്ടാകുന്നു എന്ന് ചിന്തിക്കുന്നുണ്ടോ? എങ്കില്‍, പങ്കാളികള്‍ പ്രസവശേഷം എന്തൊക്കെയാണ് ലൈംഗീകബന്ധത്തിലൂടെ നോക്കുന്നത് എന്ന് നമുക്ക് വായിക്കാം.

പ്രസവശേഷം ലൈംഗികബന്ധം,ശ്രദ്ധിയ്‌ക്കേണ്ടവ

പ്രസവശേഷം ലൈംഗികബന്ധം,ശ്രദ്ധിയ്‌ക്കേണ്ടവ

സുഖപ്രദമായ ലൈംഗീകബന്ധം മടുപ്പുളവാക്കുന്നതല്ല. സുഖപ്രദം എന്നാല്‍ ആശ്വാസകരം എന്നും വായിക്കാം. പ്രസവശേഷം പങ്കാളികള്‍ക്ക് തങ്ങളുടെ കിടപ്പറയിലുള്ള സാമര്‍ത്ഥ്യവും കഴിവും പരസ്പരം തെളിയിക്കേണ്ട കാര്യമില്ല. പരസ്പരം ആസ്വദിച്ച്, തങ്ങളുടെ വിയര്‍പ്പും ഗന്ധവുമെല്ലാം പങ്കുവെച്ച് ആനന്ദകരമായ ലൈംഗീകബന്ധമാണ് ഈ സമയം വേണ്ടത്.

പ്രസവശേഷം ലൈംഗികബന്ധം,ശ്രദ്ധിയ്‌ക്കേണ്ടവ

പ്രസവശേഷം ലൈംഗികബന്ധം,ശ്രദ്ധിയ്‌ക്കേണ്ടവ

വ്യത്യസ്തമായ പരീഷണങ്ങള്‍ നടത്തുവാനുള്ള ഒന്നല്ല സെക്സ് ഇപ്പോള്‍. സ്നേഹബന്ധം കൂടുതല്‍ ദൃഡമാക്കുവാനുള്ള മാര്‍ഗ്ഗമാണത്. ജീവിതത്തിലെ ഒരു വലിയ കാല്‍വയ്പ്പിനു ശേഷം പങ്കാളികളുടെ ശരീരങ്ങള്‍ തമ്മില്‍ ഒന്നിക്കുമ്പോള്‍, പരസ്പര വിശ്വാസത്തിന്‍റെ പുതിയ തലങ്ങളിലേക്ക് അവര്‍ എത്തുന്നു. അത് തങ്ങളുടെ ബന്ധത്തിലുള്ള വിശ്വാസത്തെ ഒന്നുകൂടെ ഊട്ടിയുറപ്പിക്കുന്നു. ഇത് അവരെ നല്ല രക്ഷിതാക്കളായിത്തീരുവാനും സഹായിക്കുന്നു.

പ്രസവശേഷം ലൈംഗികബന്ധം,ശ്രദ്ധിയ്‌ക്കേണ്ടവ

പ്രസവശേഷം ലൈംഗികബന്ധം,ശ്രദ്ധിയ്‌ക്കേണ്ടവ

പ്രസവശേഷം സ്ത്രീയുടെ ശരീരത്തില്‍ മാറ്റങ്ങള്‍ സംഭവിക്കുന്നു എന്നുള്ളത് അറിയാവുന്ന കാര്യമാണല്ലോ. എന്നാല്‍, വയസ്സ് കൂടുംതോറും പുരുഷന്‍റെ ശരീരത്തിലും പല മാറ്റങ്ങളും സംഭവിക്കുന്നുണ്ട് ഇതോടൊപ്പം അവന്‍റെ ശരീരത്തിലെ ലൈംഗീകോത്തേജനമേകുന്ന ഭാഗങ്ങള്‍ക്കും മാറ്റങ്ങള്‍ സംഭവിക്കുന്നു. അതിനാല്‍, സ്നേഹവും കരുതലും നല്‍കിയുള്ള സ്പര്‍ശനങ്ങളും തലോടലുകളും പങ്കാളികള്‍ പരസ്പരം നല്‍കേണ്ടത് അത്യാവശ്യമാണ്. അതുകൊണ്ട്, പ്രസവശേഷമുള്ള ലൈംഗീകബന്ധത്തില്‍ മുന്‍പുള്ളതിനേക്കാള്‍ കൂടുതല്‍ സ്പര്‍ശനങ്ങളും തലോടലുകളും വേണ്ടിവരുന്നു.

പ്രസവശേഷം ലൈംഗികബന്ധം,ശ്രദ്ധിയ്‌ക്കേണ്ടവ

പ്രസവശേഷം ലൈംഗികബന്ധം,ശ്രദ്ധിയ്‌ക്കേണ്ടവ

പ്രസവശേഷം, സംഭോഗത്തേക്കാള്‍ പ്രാധാന്യം അര്‍ഹിക്കുന്നത് സ്നേഹബന്ധത്തിനാണ്.പരസ്പരം കെട്ടിപ്പുണരുകയും, അങ്ങിനെ കൂടിചേര്‍ന്ന് കിടന്നുറങ്ങുകയും ചെയ്യുമ്പോള്‍ അവര്‍ തമ്മിലുള്ള ഇഴയടുപ്പം വര്‍ദ്ധിക്കുന്നു. ഇതാണ് ബന്ധപ്പെടലിനു ശേഷം അവര്‍ ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെടുന്നതും.

പ്രസവശേഷം ലൈംഗികബന്ധം,ശ്രദ്ധിയ്‌ക്കേണ്ടവ

പ്രസവശേഷം ലൈംഗികബന്ധം,ശ്രദ്ധിയ്‌ക്കേണ്ടവ

പങ്കാളികള്‍ക്കറിയാം സംഭാഗം മാത്രമല്ല പ്രധാനം എന്നത്. പ്രസവശേഷമുള്ള ലൈംഗീകബന്ധം ശരീരങ്ങള്‍ തമ്മില്‍ കൂടിച്ചേരുന്നതില്‍ ഉപരി, പരസ്പരവിശ്വാസത്തെയും സ്നേഹത്തെയും ഊട്ടിയുറപ്പിക്കുക എന്ന ലക്ഷ്യത്തിലൂന്നിയിട്ടാകണം. നിങ്ങള്‍ മുന്‍പ് ആസ്വദിച്ചിരുന്നതിനേക്കാള്‍ കൂടുതല്‍ സുഖവും ആശ്വാസവും ഇതിലൂടെ നിങ്ങള്‍ക്ക് ലഭിക്കും.

Read more about: pregnancy
English summary

Intercourse After Pregnancy Tips

Intercourse After Pregnancy Tips, read more to know about
Subscribe Newsletter