സിസേറിയന് ശേഷമുള്ള അമിതവണ്ണത്തിന് ഈ ഡയറ്റ്

Posted By:
Subscribe to Boldsky

സിസേറിയന്‍ കഴിഞ്ഞ സ്ത്രീകള്‍ പലപ്പോഴും പല കാര്യത്തിലും അല്‍പം നിയന്ത്രണം ആവശ്യമുണ്ട്. ഒരു സ്ത്രീയുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട മനോഹരമായ ഒരു നിമിഷമാണ് കുഞ്ഞിന് ജന്മം നല്‍കുക എന്നത്. ശാരീരികമായും മാനസികമായും കടുത്ത തളര്‍ച്ച അനുഭവപ്പെടുന്ന സമയമാണ് ഇത്. കടുത്ത വേദന അനുഭവിച്ചാണ് ഓരോ സ്ത്രീയും കുഞ്ഞിന് ജന്മം നല്‍കുന്നത്. അടിയന്തര സാഹചര്യങ്ങളിലാണ് പലപ്പോഴും സിസേറിയന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്നത്. ചിലരാകട്ടെ പ്രസവ വേദന സഹിക്കാനുള്ള ബുദ്ധിമുട്ട് കൊണ്ട് പലരും സിസേറിയന് ശ്രമിക്കാറുണ്ട്. പലരും സിസേറിയന്‍ അല്ലെങ്കില്‍ പ്രസവത്തിനു ശേഷം അമിതമായി തടിക്കുന്നു. അതിനെല്ലാം സഹായകമാകുന്ന ഡയറ്റ് ശീലങ്ങള്‍ ആണ് ഇത്.

എന്നാല്‍ സിസേറിയന് ശേഷം അല്‍പം ശ്രദ്ധ കൂടുതല്‍ നല്‍കേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ അശ്രദ്ധമായാണ് പ്രസവത്തിനു ശേഷം പെരുമാറുന്നതെങ്കില്‍ അത് പല തരത്തിലുള്ള ദോഷഫലങ്ങള്‍ ഉണ്ടാക്കുന്നു. അതുകൊണ്ട് തന്നെ സിസേറിയന് ശേഷം ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി. ഇന്ത്യയില്‍ നല്ലൊരു ശതമാനം സ്ത്രീകളും സിസേറിയനാണ് തിരഞ്ഞെടുക്കുന്നത്. സിസേറിയന്‍ അത്യാവശ്യമാണെങ്കില്‍ മാത്രമേ അത് ചെയ്യാന്‍ പാടുകയുള്ളൂ.

കുട്ടികളിലെ വായ്‌നാറ്റത്തിന് ഉടനെ പരിഹാരം

സിസേറിയന് ശേഷം ഭക്ഷണ കാര്യത്തില്‍ കൃത്യമായ ശ്രദ്ധ നല്‍കണം. സിസേറിയന് ശേഷം ശ്രദ്ധിച്ചാല്‍ മാത്രമേ അത് പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സാധിക്കുകയുള്ളൂ. എന്നാല്‍ എന്തൊക്കെ ഭക്ഷണങ്ങള്‍ കഴിക്കണം എന്തൊക്കെ കഴിക്കാതിരിക്കണം എന്ന് നമ്മള്‍ ആദ്യം തിരിച്ചറിയണം. എന്നിട്ട് മാത്രമേ ഡയറ്റിനെക്കുറിച്ച് ചിന്തിക്കാവൂ. സിസേറിയന് ശേഷം എന്തൊക്കെ ഭക്ഷണങ്ങള്‍ കഴിച്ച് ഡയറ്റ് മെയിന്റയ്ന്‍ ചെയ്യണം എന്ന് നോക്കാം.

പെട്ടെന്ന് ദഹിക്കുന്ന ഭക്ഷണങ്ങള്‍

പെട്ടെന്ന് ദഹിക്കുന്ന ഭക്ഷണങ്ങള്‍

പെട്ടെന്ന് ദഹിക്കുന്ന ഭക്ഷണങ്ങള്‍ കഴിക്കാന്‍ ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം ഇത് മലബന്ധം നെഞ്ചെരിച്ചില്‍ പോലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാക്കും. കാര്‍ബോണേറ്റഡ് ഡ്രിങ്ക്‌സ് പരമാവധി ഒഴിവാക്കാന്‍ ശ്രദ്ധിക്കണം. മാത്രമല്ല വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍ ഒഴിവാക്കണം. ഫൈബര്‍ ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുക. തൈര്, പാല്‍ തുടങ്ങിയ ഭക്ഷണങ്ങള്‍ കഴിച്ച് ശീലിക്കാം.

 പ്രോട്ടീന്‍

പ്രോട്ടീന്‍

പ്രോട്ടീന്‍ ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കാം. ഇത് നിങ്ങള്‍ക്ക് നഷ്ടപ്പെട്ട മസില്‍പവ്വറിനും നഷ്ടപ്പെട്ട ആരോഗ്യവും കണ്ടെത്താന്‍ ഏറ്റവും നല്ല മാര്‍ഗ്ഗമാണ് ഇത്. മത്സ്യം, മുട്ട, ചിക്കന്‍, പാലുല്‍പ്പന്നങ്ങള്‍ എന്നിവയെല്ലാം ധാരാളം കഴിക്കാന്‍ ശ്രദ്ധിക്കണം. മത്സ്യത്തില്‍ അടങ്ങിയിട്ടുള്ള ഒമേഗ 3 ഫാറ്റി ആസിഡ് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ്. അമിത വണ്ണത്തിന് പരിഹാരം നല്‍കുന്നു.

വിറ്റാമിന്‍ സി

വിറ്റാമിന്‍ സി

വിറ്റാമിന്‍ സിയാണ് ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട മറ്റൊരു ഭക്ഷണം. ഇതിലുള്ള ആന്റി ഓക്‌സിഡന്റുകള്‍ വിറ്റാമിന്‍ സി എന്നിവ സിസേറിയന് ശേഷം ഉണ്ടാവുന്ന അണുബാധകളെ ഇല്ലാതാക്കുന്നു. പഴങ്ങളും പച്ചക്കറികളും ധാരാളം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. മധുരക്കിഴങ്ങ് ധാരാളം കഴിക്കാന്‍ ശ്രദ്ധിക്കാം. ഇതെല്ലാം സിസേറിയന്‍ ശേഷമുള്ള ഡയറ്റിലെ പ്രധാനപ്പെട്ട കാര്യങ്ങളാണ്.

അയേണ്‍

അയേണ്‍

അയേണ്‍ അടങ്ങിയ ഭക്ഷണങ്ങള്‍ക്ക് പ്രാധാന്യം നല്‍കുക. ഇത് രക്തത്തിലെ ഹിമോഗ്ലോബിന്റെ അളവിനെ വര്‍ദ്ധിപ്പിക്കുന്നു. മാത്രമല്ല രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. മുട്ടയുടെ മഞ്ഞ, റെഡ് മീറ്റ്, അത്തിപ്പഴം എന്നിവയെല്ലാം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താവുന്നതാണ്. ഇതെല്ലാം ആരോഗ്യം നല്‍കുന്ന ഒന്നാണ്.

കാല്‍സ്യം

കാല്‍സ്യം

കാല്‍സ്യം ശരീരത്തില്‍ അത്യാവശ്യമായി വേണ്ട ഒന്നാണ്. പേശികളുടേയും എല്ലിന്റെയും ആരോഗ്യം സംരക്ഷിക്കാനും അസ്ഥിസംബന്ധമായ പ്രശ്‌നങ്ങളില്‍ നിന്ന് പരിഹാരം കാണുന്നതിനും വളരെയധികം സഹായിക്കുന്ന ഒന്നാണ് കാല്‍സ്യം. പാല്‍, തൈര്, ചീര എന്നിവയെല്ലാം സ്ഥിരമായി ഭക്ഷണത്തിന്റെ ഭാഗമാക്കുക. വയറു ചാടുന്നതിനെ പ്രതിരോധിക്കുന്നു.

 നാരുകള്‍

നാരുകള്‍

നാരുകള്‍ അടങ്ങിയ ഭക്ഷണങ്ങളാണ് മറ്റൊന്ന്. ഇത് മലബന്ധത്തിന് പരിഹാരം നല്‍കുന്നു. പ്രസവശേഷം പലരും അനുഭവിക്കുന്ന പ്രധാന പ്രതിസന്ധിയാണ് മലബന്ധം. എന്നാല്‍ അതിന് പരിഹാരം നല്‍കാന്‍ സഹായിക്കുന്ന ഒന്നാണ് ഫൈബര്‍ ധാരാളം അടങ്ങിയ ഭക്ഷണം കഴിക്കുക എന്നത്. പച്ചക്കറികളും പഴവര്‍ഗ്ഗങ്ങളും സ്ഥിരമാക്കുക.

വെള്ളം ധാരാളം

വെള്ളം ധാരാളം

ശരീരത്തില്‍ ഒരിക്കലും നിര്‍ജ്ജലീകരണം സംഭവിക്കുരുത്. മാത്രമല്ല ആരോഗ്യത്തിന് വളരെയധികം അത്യാവശ്യമായിട്ടുള്ള ഒന്നാണ് വെള്ളം. അതുകൊണ്ട് തന്നെ വെള്ളത്തിന്റെ കാര്യത്തില്‍ യാതൊരു വിധത്തിലുള്ള പിശുക്കും കാണിക്കേണ്ടതില്ല. പച്ചവെള്ളം ധാരാളം കുടിക്കുക. അതിലുപരി ജ്യൂസുകളും പച്ചക്കറി ജ്യൂസുകളും എല്ലാം ശീലമാക്കുക.

 ധാന്യങ്ങള്‍

ധാന്യങ്ങള്‍

ധാന്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കുക. ബ്രൗണ്‍ റൈസ്, ഗോതമ്പ് എന്നിവയെല്ലാം ധാരാളം കഴിക്കാന്‍ ശ്രദ്ധിക്കുക. ഇത് ശരീരത്തിന് ഉറപ്പും ബലവും നല്‍കാന്‍ സഹായിക്കുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ അതുകൊണ്ട് തന്നെ രണ്ടാമതൊന്ന് ചിന്തിക്കേണ്ടതായി വരില്ല.

ഓട്‌സ്

ഓട്‌സ്

ഓട്‌സ് കഴിക്കാന്‍ ശ്രദ്ധിക്കുക. സിസേറിയന്‍ മൂലമുണ്ടാകുന്ന ക്ഷീണം മാറുന്നതിനും ആരോഗ്യത്തിനും വളരെയധികം സഹായിക്കുന്ന ഒന്നാണ് ഓട്‌സ്. മാത്രമല്ല ദഹനത്തിനും മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ക്കും പരിഹാരം നല്‍കുന്നു. ആരോഗ്യത്തിന് ഏറ്റവും നല്ല ഒന്നാണ് ഓട്‌സ് എന്ന കാര്യത്തില്‍ സംശയം വേണ്ട.

 ബദാം

ബദാം

കാര്‍ബോഹൈഡ്രേറ്റ് ധാരാളം അടങ്ങിയിട്ടുള്ള ഒന്നാണ് ബദാം. വിറ്റാമിന്‍ ബി 12, വിറ്റാമിന്‍ ഇ എന്നിവയും ധാരാളം ബദാമില്‍ അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ സിസേറിയന് ശേഷം സ്ത്രീകള്‍ നിര്‍ബന്ധമായും കഴിച്ചിരിക്കേണ്ട ഭക്ഷണങ്ങളില്‍ പ്രധാനപ്പെട്ടതാണ് ബദാം. സിസേറിയന്‍ മൂലമുണ്ടാകുന്ന എല്ലാ തരത്തിലുള്ള പ്രതിസന്ധികള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് ബദാം.

English summary

Diet After Cesarean Delivery

Recently underwent a cesarean delivery and are clueless about the right diet to help you regain your strength and health? Find out diet after cesarean delivery
Story first published: Thursday, November 16, 2017, 12:45 [IST]