For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രസവശേഷം വജൈനയില്‍ സംഭവിയ്ക്കുന്നത്

സാധാരണ പ്രസവമെങ്കില്‍ സ്ത്രീയുടെ വജൈനയിലും പലതരം മാറ്റങ്ങള്‍ ഉണ്ടാകുന്നത് സാധാരണയാണ്.

|

ഗര്‍ഭകാലത്തും പ്രസവശേഷവും സ്ത്രീ ശരീരത്തില്‍ ധാരാളം മാറ്റങ്ങളുണ്ടാകുന്നത് സ്വാഭാവികമാണ്. ഹോര്‍മോണ്‍ മാറ്റങ്ങള്‍ മാത്രമല്ല, ശരീരത്തിന്റെ വിവിധ അവയവങ്ങള്‍ക്കുണ്ടാകുന്ന മാറ്റങ്ങളും ഇതില്‍ പെടും.

സാധാരണ പ്രസവമെങ്കില്‍ സ്ത്രീയുടെ വജൈനയിലും പലതരം മാറ്റങ്ങള്‍ ഉണ്ടാകുന്നത് സാധാരണയാണ്. ഇത്തരം ചില മാറ്റങ്ങളെക്കുറിച്ചറിയൂ,

പ്രസവശേഷം വജൈനയില്‍ സംഭവിയ്ക്കുന്നത്

പ്രസവശേഷം വജൈനയില്‍ സംഭവിയ്ക്കുന്നത്

പ്രസവശേഷം, അതായത് സാധാരണ പ്രസവമെങ്കില്‍ പ്രസവത്തിനു മുന്‍പുള്ളതില്‍ നിന്നും വജൈനയ്ക്കു വ്യത്യാസം വരുന്നതു സാധാരണയാണ്. ഇതില്‍ അസ്വഭാവികതയില്ലെന്നു തിരിച്ചറിയുക.

ഇലാസ്റ്റിസിറ്റി

ഇലാസ്റ്റിസിറ്റി

ഇലാസ്റ്റിസിറ്റിയുള്ള ഭാഗമാണ് സ്ത്രീ വജൈന. ഇതാണ് പ്രസവസമയത്തു കുഞ്ഞു പുറത്തേയ്ക്കു വരാന്‍ സഹായകമാകുന്ന ഘടകവും. പ്രസവസമയത്തു മാക്‌സിമം വലിയുന്ന യോനീഭാഗം വീണ്ടും പഴയതു പോലെയാകും. എന്നാല്‍ ചിലരിലെങ്കിലും ഈ ഭാഗത്തെ മസിലുകള്‍ അയഞ്ഞ് പഴയ പോലെ ഇലാസ്റ്റിസിറ്റി ലഭിച്ചില്ലെന്നു വരാം. പ്രത്യേകിച്ചു കുഞ്ഞിനു വലിപ്പം കൂടുതലെങ്കില്‍.

 പെരിനിയം

പെരിനിയം

പ്രസവസമയത്ത് യോനീഭാഗത്തെ പെരിനിയം തനിയെ കീറുന്നത് കുഞ്ഞു പുറത്തുവരാന്‍ അത്യാവശ്യമാണ്. ചിലരില്‍ ഇതു തനിയെ സംഭവിയ്ക്കില്ല. ഇത്തരം ഘട്ടങ്ങളില്‍ ഈ ഭാഗം കീറാറുണ്ട്. പ്രസവശേഷം ഈ ഭാഗത്തു സ്റ്റിച്ചിടുകയും ചെയ്യും. ഈ മുറിവിന്റെ പാട് പ്രസവശേഷം യോനീഭാഗത്തുണ്ടാകുകയും ചെയ്യും. ഈ മുറിവിന്റെ പാട് മായാന്‍ ഏറെക്കാലമെടുത്തേക്കും.

മൂത്രശങ്ക

മൂത്രശങ്ക

ചില സ്ത്രീകളില്‍ പ്രസവശേഷം നിയന്ത്രണമില്ലാതെ മൂത്രം പോകുന്നതും എപ്പോഴും മൂത്രശങ്കയുണ്ടാകുന്നതും സാധാരണയാണ്. ഇത് മസിലുകളുടെ മുറുക്കം നഷ്ടപ്പെടുന്നതു കാരണമാണ് ഉണ്ടാകാറ്. ഈ പ്രശ്‌നം അധികമെങ്കില്‍ മെഡിക്കല്‍ സഹായം വേണ്ടി വരും.

പ്രസവശേഷം സെക്‌സ്

പ്രസവശേഷം സെക്‌സ്

പല സ്ത്രീകളിലും വജൈനല്‍ ഭാഗത്തെ സ്റ്റിച്ചു കാരണം പ്രസവശേഷം സെക്‌സ് വേദനിപ്പിയ്ക്കുന്നതും സ്വാഭാവികമാണ്. ഇതു കാരണം കൊണ്ടുതന്നെ സെക്‌സിനോടുള്ള താല്‍പര്യവും കുറഞ്ഞേക്കും.

ഈസ്ട്രജന്‍ ഹോര്‍മോണ്‍

ഈസ്ട്രജന്‍ ഹോര്‍മോണ്‍

ഗര്‍ഭകാലത്ത് ഈസ്ട്രജന്‍ ഹോര്‍മോണ്‍ അധികമെങ്കിലും പ്രസവശേഷം അളവില്‍ കുറവു വരും. ഇത് പ്രസവശേഷം പല സ്ത്രീകളിലും വജൈനല്‍ ഭാഗം വരണ്ടതാകാന്‍ കാരണമാകാറുണ്ട്. ഇത് സെക്‌സിന് തടസം നില്‍ക്കുന്ന ഒന്നാണ്.

English summary

Changes That Occur In Women Body After Delivery

Changes That Occur In Women Body After Delivery, Read more to know about,
Story first published: Tuesday, October 3, 2017, 15:49 [IST]
X
Desktop Bottom Promotion