പ്രസവശേഷമുള്ള യോനീവേദനയ്ക്ക് പ്രതിവിധി

Posted By: Lekhaka
Subscribe to Boldsky

പ്രസവ ശേഷം സ്ത്രീകള്‍ക്ക് യോനിയില്‍ വേദന അനുഭവപ്പെടാറുണ്ട്. ഗര്‍ഭധാരണവും കുഞ്ഞിനെ പ്രസവിക്കലും ഒരമ്മയെ സംബന്ധിച്ച് അനുഗ്രഹീതമായ നിമിഷങ്ങളാണ്. അതേസമയം തന്നെ പലതരം ആരോഗ്യപ്രശ്‌നങ്ങള്‍ ഇവരെ തളര്‍ത്തുകയും ചെയ്യും.

പലരിലും ആരോഗ്യ പ്രശ്‌നങ്ങള്‍ പലതരത്തിലായിരിക്കും. പ്രശ്‌നങ്ങളുടെ സങ്കീര്‍ണതയും വ്യത്യസ്തമായിരിക്കും. ഉദാഹരണത്തിന് , ചില സ്ത്രീകള്‍ക്ക് ഗര്‍ഭകാലത്ത് പുറം വേദന അനുഭവപ്പെടുകയേ ഇല്ല അതേസമയം ചിലര്‍ക്കാകട്ടെ മാസങ്ങളോളം കഠിനമായ പുറം വേദന ഉണ്ടാകും.

പ്രസവ വേദനയും അതിന് ശേഷം അനുഭവപ്പെടുന്ന വേദനകളും പല സ്ത്രീകളിലും വ്യത്യസ്തമായിരിക്കും. സാധാരണ പ്രസവമാണെങ്കില്‍ കുഞ്ഞ്

സ്ത്രീകളുടെ യോനി വഴി പുറത്തേക്ക് വരുന്നതിനാല്‍ യോനീ ഭിത്തികള്‍ വളരെ അധികം വികസിക്കും. അതിനാല്‍ യോനീ ഭിത്തികളില്‍ മുറിവും രക്തസ്രാവവും ഉണ്ടാകുന്നതിനാല്‍ കുറെ ദിവസം കഠിനമായ വേദന അനുഭവപ്പെടും.

പ്രസവശേഷം ഉണ്ടാകുന്ന യോനീ വേദന കുറയ്ക്കാന്‍ പ്രകൃതിദത്ത ഔഷധം.

ഔഷധം തയ്യാറാക്കാന്‍ ആവശ്യമായ ചേരുവകള്‍

ഔഷധം തയ്യാറാക്കാന്‍ ആവശ്യമായ ചേരുവകള്‍

ജീരക പൊടി - 1 ടേബിള്‍സ്പൂണ്‍

ഇഞ്ചി നീര് - 2 ടേബിള്‍ സ്പൂണ്‍

ചൂട് വെള്ളം - അരകപ്പ്

തയ്യാറാക്കുന്ന വിധം

തയ്യാറാക്കുന്ന വിധം

പറഞ്ഞിരിക്കുന്ന അളവില്‍ ചേരുവകള്‍ ഒരു കപ്പിലെടുക്കുക.

നന്നായി ഇളക്കി മിശ്രിതമാക്കുക. ഔഷധം കഴിക്കാന്‍ തയ്യാറായി കഴഞ്ഞു.

തയ്യാറാക്കുന്ന വിധം

തയ്യാറാക്കുന്ന വിധം

പതിവായി കഴിക്കുകയാണെങ്കില്‍ പ്രസവശേഷം ഉണ്ടാകുന്ന യോനീ വേദന കുറയ്ക്കാന്‍ വളരെ ഫലപ്രദമാണ് ഈ വീട്ടുമരുന്ന് എന്ന് മനസ്സിലാകും. ഈ ഔഷധം കഴിക്കുമ്പോള്‍ പ്രസവശേഷം യോനി വൃത്തിയായും സുരക്ഷിതമായും വയ്ക്കണം . രക്തസ്രാവം തുടരുകയാണെങ്കില്‍ ഡോക്ടറുടെ നിര്‍ദ്ദേശം തേടണം.

തയ്യാറാക്കുന്ന വിധം

തയ്യാറാക്കുന്ന വിധം

യോനിയിലെ മുറിവുകള്‍ ഭേദമാക്കുന്നതിനും വേദന കുറയ്ക്കുന്നതിനും സാഹായിക്കുന്ന ഗുണങ്ങള്‍ അടങ്ങിയ ആന്റി ഓക്‌സിഡന്റുകളും പോളിഫിനോളും ഇഞ്ചിയില്‍ അടങ്ങിയിട്ടുണ്ട്.

തയ്യാറാക്കുന്ന വിധം

തയ്യാറാക്കുന്ന വിധം

ജീരകപൊടിയില്‍ കുമിനാല്‍ഡിഹൈഡ് എന്ന എന്‍സൈം അടങ്ങിയിട്ടുണ്ട്. ഇത് യോനിയില്‍ ഉണ്ടാകുന്ന മുറിവും നീരും ഭേദമാക്കി വേദന കുറയ്ക്കാന്‍ സഹായിക്കും.

തയ്യാറാക്കുന്ന വിധം

തയ്യാറാക്കുന്ന വിധം

വേദന കുറയുന്നത് വരെ എല്ലാ ദിവസവും രാവിലെ പ്രഭാത ഭക്ഷണത്തിന് ശേഷം ഈ പാനീയം കുടിക്കുക.

English summary

Best Natural Remedy To Reduce Vaginal Pain After Child Birth

Best Natural Remedy To Reduce Vaginal Pain After Child Birth, Read more to know about,
Story first published: Wednesday, February 8, 2017, 18:00 [IST]
Subscribe Newsletter