മുലപ്പാല്‍ വര്‍ദ്ധിപ്പിക്കും നാടന്‍ പ്രയോഗങ്ങള്‍

Posted By:
Subscribe to Boldsky

പ്രസവശേഷം ആവശ്യത്തിന് പാലില്ലാത്തത് പല സ്ത്രീകളിലും കാണുന്ന ഒരു പ്രശ്‌നമാണ്. അതുകൊണ്ട് തന്നെ പല തരത്തില്‍ ഇതിനെ പ്രതിരോധിയ്ക്കാന്‍ മരുന്ന് കഴിയ്ക്കാനും മറ്റും പല സ്ത്രീകളും തയ്യാറാവുന്നു. എന്നാല്‍ ഇംഗ്ലീഷ് മരുന്നുകള്‍ ഉണ്ടാക്കുന്ന പാര്‍ശ്വഫലങ്ങള്‍ ചില്ലറയല്ല.

ഇരട്ടക്കുട്ടികള്‍ തന്നെ വേണോ, സാധ്യതകള്‍ ഇങ്ങനെ

അതുകൊണ്ട് തന്നെ നാടന്‍ പ്രയോഗങ്ങളാണ് ഇതിന് പലപ്പോഴും ഫലപ്രദമായിട്ടുള്ളത്. മുലപ്പാല്‍ വര്‍ദ്ധിപ്പിക്കാന്‍ ചില നാട്ടു പ്രയോഗങ്ങള്‍ ഉണ്ട്. ഇതിലൂടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാം. അതും പാര്‍ശ്വഫലങ്ങളൊന്നും ഇല്ലാതെ തന്നെ ഈ പ്രശ്‌നത്തെ പരിഹരിയ്ക്കാം. എങ്ങനെയെന്ന് നോക്കാം.

ഗര്‍ഭധാരണ സാധ്യത ഉറപ്പായും കുറയ്ക്കും കാര്യങ്ങള്‍

കോവലിന്റെ ഇല

കോവലിന്റെ ഇല

കോവലിന്റെ ഇല മുലപ്പാല്‍ വര്‍ദ്ധിപ്പിക്കാന്‍ നല്ലൊരു ഔഷധമാണ്. കോവലിന്റെ ഇല വെളുത്തുള്ളി ചേര്‍ത്ത് നെയ്യില്‍ വരട്ടി രാവിലെ ഭക്ഷണത്തിനു മുന്‍പ് കഴിയ്ക്കാം. ഇത് മുലപ്പാല്‍ വര്‍ദ്ധിപ്പിക്കുന്നു.

ആലിന്റെ വേര്

ആലിന്റെ വേര്

ആലിന്റെ വേരാണ് മറ്റൊരു പരിഹാരം. ആലിന്റെ വേരും അതിന്റെ വിത്തും തുല്യ അളവില്‍ എടുത്ത് പാലില്‍ ചേര്‍ത്ത് കഴിയ്ക്കാം. ഇതും മുലപ്പാല്‍ വര്‍ദ്ധിപ്പിക്കുന്ന ഒന്നാണ്.

 ശതാവരിക്കിഴങ്ങ്

ശതാവരിക്കിഴങ്ങ്

ശതാവരിക്കിഴങ്ങാണ് മറ്റൊരു പരിഹാര മാര്‍ഗ്ഗം. തിളപ്പിച്ച പാലില്‍ ശതാവരിക്കിഴങ്ങ് ഉണക്കിപ്പൊടിച്ച് സ്ഥിരമായി കഴിയ്ക്കാം. ഇത് മുലപ്പാല്‍ വര്‍ദ്ധിപ്പിക്കും.

 തേന്‍ കഴിയ്ക്കാം

തേന്‍ കഴിയ്ക്കാം

സ്ഥിരമായി തേന്‍ കഴിയ്ക്കുന്നത് മുലപ്പാല്‍ വര്‍ദ്ധിപ്പിക്കുന്നു. തേന്‍ വെള്ളത്തില്‍ ചാലിച്ച് വെറും വയറ്റില്‍ കഴിയ്ക്കാം.

 പപ്പായ കഴിയ്ക്കാം

പപ്പായ കഴിയ്ക്കാം

ഭക്ഷണശേഷം പപ്പായ സ്ഥിരമാക്കുക. ഇത് മുലപ്പാല്‍ വര്‍ദ്ധിപ്പിക്കുന്നതിനുള്ള നാടന്‍ പ്രയോഗമാണ്.

ഉലുവക്കഞ്ഞി

ഉലുവക്കഞ്ഞി

ഉലുവക്കഞ്ഞിയാണ് മറ്റൊരു പരിഹാരമാര്‍ഗ്ഗം. ഉലുവക്കഞ്ഞി സ്ഥിരമായി കഴിയ്ക്കുന്നത് മുലപ്പാലിന്റെ അളവ് വര്‍ദ്ധിപ്പിക്കും.

 മുരിങ്ങയില കഴിയ്ക്കാം

മുരിങ്ങയില കഴിയ്ക്കാം

മുരിങ്ങയിലയാണ് ഇത്തരം പ്രശ്‌നങ്ങള്‍ക്ക് ഉത്തമ പരിഹാരം. മുരിങ്ങയില ഉപ്പിട്ട് വേവിച്ച് കഴിയ്ക്കുന്നത് മുലപ്പാല്‍ വര്‍ദ്ധിപ്പിക്കുന്ന ഒന്നാണ്.

തിപ്പലിയും കുരുമുളകും

തിപ്പലിയും കുരുമുളകും

തിപ്പലിയും കുരുമുളകും പാലില്‍ കലക്കി കുടിയ്ക്കുന്നതാണ് മറ്റൊരു പരിഹാര മാര്‍ഗ്ഗം. ഇത് സ്ഥിരമായി കഴിയ്ക്കുന്നത് ഉടന്‍ തന്നെ ഫലം നല്‍കുന്നു.

ഇരട്ടി മധുരം

ഇരട്ടി മധുരം

ഇരട്ടി മധുരമാണ് മറ്റൊരു പരിഹാരം. ഇരട്ടി മധുരം പൊടിച്ച് പഞ്ചസാര ചേര്‍ത്ത് കഴിച്ച ശേഷം പാല്‍ കുടിയ്ക്കാം. ഇത് മുലപ്പാല്‍ വര്‍ദ്ധിപ്പിക്കുന്നു.

തവിടും ശര്‍ക്കരയും

തവിടും ശര്‍ക്കരയും

തവിടും ശര്‍ക്കരയും ചേര്‍ത്ത് കഴിയ്ക്കുന്നതും മുലപ്പാല്‍ വര്‍ദ്ധിപ്പിക്കുന്നു. പശുവിന്‍ പാലില്‍ തവിടും ശര്‍ക്കരയും കുറുക്കികഴിയ്ക്കാം.

English summary

Ayurvedic Remedies To Increase Breast Milk Supply

Here are the best ayurvedic remedies to increase breast milk. These are the best herbs to increase breast milk. Take a look.
Story first published: Tuesday, May 16, 2017, 17:12 [IST]
Subscribe Newsletter