മാധുര്യമേറും അമ്മിഞ്ഞപ്പാലിന്....

Posted By:
Subscribe to Boldsky

സ്ത്രീ അമ്മയാവുന്നതോടെ അവളുടെ ഉത്തരവാദിത്വങ്ങളും വര്‍ദ്ധിക്കുകയാണ് ചെയ്യുന്നത്. ഓരോ ദിവസം ചെല്ലുന്തോറും കുഞ്ഞിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ നല്‍കേണ്ടതായി വരും.

ഭക്ഷണ കാര്യത്തിലാണ് കൂടുതല്‍ ശ്രദ്ധ നല്‍കേണ്ടത്. മുലപ്പാല്‍ കൊടുക്കുന്ന കാര്യത്തില്‍ ശ്രദ്ധ നല്‍കാനാണ് ഏറ്റവും കൂടുതല്‍ ശ്രദ്ധ വേണ്ടതും. പ്രസവം എളുപ്പമാക്കാന്‍....

പക്ഷേ അമ്മിഞ്ഞപ്പാലിന്റെ മാധുര്യം കൂട്ടാന്‍ എന്താണ് ചെയ്യേണ്ടതെന്ന് പല അമ്മമാര്‍ക്കും അറിയില്ല. അതിനായി കഴിക്കേണ്ട ചില ഭക്ഷണങ്ങള്‍ ഉണ്ട്. അവ ഏതൊക്കെയെന്ന് നോക്കാം.

ഓട്‌സ്

ഓട്‌സ്

ഓട്‌സ് ഒരു സാധാരണ ഭക്ഷണമാണ്. ഇത് മുലപ്പാല്‍ വര്‍ദ്ധിപ്പിക്കും എന്നു മാത്രമല്ല ആരോഗ്യവും നല്‍കുന്നു. വിവിധ തരത്തിലുള്ള പോഷകങ്ങളാല്‍ സമ്പുഷ്ടമാണ് ഓട്‌സ് എന്നതു തന്നെ ഓട്‌സിനെ നമ്മുടെ പ്രിയപ്പെട്ടതാക്കി മാറ്റുന്നു.

 ഉലുവ

ഉലുവ

ഉലുവ ഉപയോഗിച്ച് നിരവധി ഭക്ഷണങ്ങള്‍ നമ്മള്‍ തയ്യാറാക്കാറുണ്ട്. എന്നാല്‍ ഉലുവയ്ക്ക് മുലപ്പാല്‍ വര്‍ദ്ധിപ്പിക്കാനുള്ള പ്രത്യേക കഴിവുണ്ട് എന്നതാണ് മറ്റൊരു ആരോഗ്യ രഹസ്യം. വിറ്റാമിന്‍ സി, അയേണ്‍ തുടങ്ങിയവ ധാരാളം അടങ്ങിയിട്ടുണ്ട്.

മുളപ്പിച്ച പയര്‍വര്‍ഗ്ഗങ്ങള്‍

മുളപ്പിച്ച പയര്‍വര്‍ഗ്ഗങ്ങള്‍

മുളപ്പിച്ച പയര്‍വര്‍ഗ്ഗങ്ങളും മുലയൂട്ടുന്ന അമ്മമാര്‍ കഴിക്കേണ്ടത് അത്യാവശ്യമാണ്. ഇത് പല തരത്തിലുള്ള അസുഖങ്ങളില്‍ നിന്നും കുഞ്ഞിനേയും അമ്മയേയും സംരക്ഷിക്കുന്നു.

വെളുത്തുള്ളി

വെളുത്തുള്ളി

മുലപ്പാല്‍ വര്‍ദ്ധിപ്പിക്കുന്നതില്‍ മുന്‍പിലാണ് വെളുത്തുള്ളി. വെളുത്തുള്ളി വിവിധ തരത്തിലുള്ള ഭക്ഷണങ്ങളില്‍ ചേര്‍ത്ത് കഴിയ്ക്കുന്നതും പാലില്‍ വെളുത്തുള്ളി ചേര്‍ത്ത് കഴിയ്ക്കുന്നതും മുലപ്പാല്‍ വര്‍ദ്ധിപ്പിക്കുന്നു.

ജീരകം

ജീരകം

ജീരകത്തിനും മുലപ്പാല്‍ വര്‍ദ്ധിപ്പിക്കാനുള്ള കഴിവുണ്ട്. ജീരക വെള്ളം കുടിയ്ക്കുന്നതും മുലപ്പാലിന്റെ ഉത്പ്പാദനം വര്‍ദ്ധിപ്പിക്കുന്നു.

എള്ള്

എള്ള്

എള്ള് കഴിയ്ക്കുന്നതും മുലപ്പാല്‍ വര്‍ദ്ധിപ്പിക്കുന്നു. കാല്‍സ്യം ധാരാളം അടങ്ങിയിട്ടുണ്ടെന്നതിനാല്‍ എല്ലിനും പല്ലിനും ബലവും നല്‍കുന്നു എന്നതാണ്.

നട്‌സ്

നട്‌സ്

നട്‌സ് മുലപ്പാല്‍ വര്‍ദ്ധിപ്പിക്കുന്നതില്‍ മുന്നില്‍ നില്‍ക്കുന്ന മറ്റൊരു ഭക്ഷ്യ വസ്തുവാണ് നട്‌സ്. നട്‌സ് ധാരാളം കഴിയ്ക്കുന്നത് പ്രസവിച്ച സ്ത്രീകള്‍ക്കും ഗര്‍ഭിണികള്‍ക്കും എനതുകൊണ്ടും നല്ലതാണ്. കുഞ്ഞിന്റെ ആരോഗ്യത്തിനും നട്‌സ് കഴിയ്ക്കുന്നത് നല്ലതാണ്.

 പാല്‍

പാല്‍

പ്രോട്ടീനിന്റെ കലവറയാണ് പാല്‍. പശുവിന്‍ പാല്‍ കുടിയ്ക്കുന്നത് അമ്മിഞ്ഞപ്പാല്‍ ഉണ്ടാവാന്‍ നല്ലതാണ്. അതുകൊണ്ട് തന്നെ ദിവസവുമുള്ള ഭക്ഷണത്തിന്റെ ഭാഗമാക്കുക പാല്‍.

 ചായ

ചായ

എല്ലാ തരം ചായകളും മുലപ്പാല്‍ വര്‍ദ്ധിപ്പിക്കുന്നില്ല. എന്നാല്‍ ആയുര്‍വ്വേദ വിധിപ്രകാരം തയ്യാറാക്കുന്ന ആയുര്‍വ്വേദ ചായ അഥവാ ഹെര്‍ബല്‍ ടീ മുലപ്പാല്‍ വര്‍ദ്ധിപ്പിക്കുന്നു.

കാരറ്റ്

കാരറ്റ്

കാരറ്റ് ധാരാളം കഴിയ്ക്കുന്നതും മുലപ്പാലിന്റെ ഉത്പാദനത്തില്‍ വര്‍ദ്ധനവുണ്ടാക്കുന്നു. മുലപ്പാല്‍ വര്‍ദ്ധിപ്പിക്കുന്നതിന് ഇനി മുതല്‍ കാരറ്റും ശീലമാക്കാം.

English summary

Natural foods to increase breast milk

Breast milk is one of the main sources of nourishment for a new-born. There are certain natural ingredients that help boost the production of breast milk.
Story first published: Wednesday, April 13, 2016, 15:58 [IST]
Subscribe Newsletter