മുലപ്പാല്‍ കുറയാതെ തടി കുറയ്ക്കാം,

Posted By:
Subscribe to Boldsky

ഗര്‍ഭകാലവും പ്രസവവുമെല്ലാം സ്ത്രീകളുടെ തടി കൂട്ടുന്ന കാലഘട്ടങ്ങളാണ്. ഹോര്‍മോണ്‍ മാറ്റങ്ങളാണ് പ്രധാന കാരണം. കൂടുതലായി ഡയറ്റെടുക്കാനും സാധിയ്ക്കില്ല. കാരണം കുഞ്ഞിനു ലഭിയ്ക്കുന്ന പോഷകങ്ങളെ ഇതു ബാധിയ്ക്കുമെന്നുള്ളതു കൊണ്ട്.

മുലയൂട്ടല്‍ സമയവും പ്രധാനമാണ്. അമ്മ നല്ല ഭക്ഷണങ്ങള്‍ കഴിച്ചെങ്കിലേ കുഞ്ഞിനും മുലപ്പാലിലൂടെ ഇത് ലഭ്യമാകൂ. ഇതു കൊണ്ടുതന്നെ ഭക്ഷണം കുറച്ചുള്ള തടി കുറയ്ക്കല്‍ ശ്രമം നല്ലതാണെന്നു പറയാനാവില്ല. കാരണം ഇത് മുലപ്പാലിന്റെ ഗുണത്തേയും അളവിനേയും ബാധിയ്ക്കും. കുഞ്ഞിന്റെ വളര്‍ച്ചയെ പ്രതികൂലമായി ബാധിയ്ക്കുകയും ചെയ്യും. ഗര്‍ഭിണികളുടെ ശ്രദ്ധയ്ക്ക്

എന്നു കരുതി തടി കുറയ്ക്കാനാവില്ലെന്നില്ല, ഇതിനുളള ചില വഴികളെക്കുറിച്ചറിയൂ,

മുലപ്പാല്‍ കുറയാതെ തടി കുറയ്ക്കാം

മുലപ്പാല്‍ കുറയാതെ തടി കുറയ്ക്കാം

മുട്ട തടി കുറയ്ക്കാന്‍ സഹായിക്കുന്ന ഒരു ഭക്ഷണവസ്തുവാണ്. പ്രോട്ടീന്‍ സമ്പുഷ്ടമായതു കൊണ്ട് വയര്‍ നിറഞ്ഞെന്ന തോന്നലുണ്ടാകും, കുട്ടിയ്ക്കാവശ്യമായ ഭക്ഷണവസ്തുക്കള്‍ ലഭിയ്ക്കുകയും ചെയ്യുമ.

തൈര്

തൈര്

തൈര് ഇത്തരത്തിലുള്ള മറ്റൊരു ഭക്ഷണമാണ്. ഇത് വയറ്റിലെ നല്ല ബാക്ടീരികളെ വര്‍ദ്ധിപ്പിയ്ക്കും. ദഹനത്തെ സഹായിക്കും. വയര്‍ കുറയ്ക്കും. കാല്‍സ്യം സമ്പുഷ്ടമായ ഈ ഭക്ഷണം മുലപ്പാല്‍ വര്‍ദ്ധനവിനും സഹായിക്കുന്നു.

ചിക്കന്‍, വെജിറ്റബിള്‍ സൂപ്പുകള്‍

ചിക്കന്‍, വെജിറ്റബിള്‍ സൂപ്പുകള്‍

മുലയൂട്ടല്‍ സമയത്ത് ആശ്രയിക്കാവുന്നവയാണ് ചിക്കന്‍, വെജിറ്റബിള്‍ സൂപ്പുകള്‍. ഇവ തടി കുറയ്ക്കാന്‍ മാത്രമല്ല, മുലപ്പാല്‍ ഉല്‍പാദനത്തിനും സഹായിക്കും.

തവിടു കളയാത്ത ധാന്യങ്ങള്‍, പച്ചക്കറികള്‍, പഴവര്‍ഗങ്ങള്‍

തവിടു കളയാത്ത ധാന്യങ്ങള്‍, പച്ചക്കറികള്‍, പഴവര്‍ഗങ്ങള്‍

തവിടു കളയാത്ത ധാന്യങ്ങള്‍, പച്ചക്കറികള്‍, പഴവര്‍ഗങ്ങള്‍ എന്നിവ ഉപയോഗിയ്ക്കുക. പാസ്ത, നൂഡില്‍സ്, വെളുത്ത അരി, വറുത്തവ തുടങ്ങിയവ കുറയ്ക്കുക.

വ്യായാമങ്ങള്‍

വ്യായാമങ്ങള്‍

കുഞ്ഞിന് നാലു മാസമാകുന്നതു വരെ തടി കുറയ്ക്കാനുള്ള വ്യായാമങ്ങള്‍ ചെയ്യാതിരിയ്ക്കുകയാണ് നല്ലത്. കാരണം ഇത് പാലുല്‍പാദനത്തെ ബാധിയ്ക്കും.

ആരോഗ്യകരമായ ഭക്ഷണം

ആരോഗ്യകരമായ ഭക്ഷണം

ഇഷ്ടമുള്ള ഭക്ഷണങ്ങള്‍ക്കു പകരം ആരോഗ്യകരമായ ഭക്ഷണം എന്ന രീതി മുലയൂട്ടല്‍ നിര്‍ത്തുന്ന വരെയെങ്കിലും അനുവര്‍ത്തിയ്ക്കുക.

ഒറ്റയടിയ്ക്ക് ഭക്ഷണം കുറയ്ക്കരുത്

ഒറ്റയടിയ്ക്ക് ഭക്ഷണം കുറയ്ക്കരുത്

തടി കുറയ്ക്കണമെന്ന ഉദ്ദേശത്തോടെ പെട്ടെന്നു തന്നെ ഒറ്റയടിയ്ക്ക് ഭക്ഷണം കുറയ്ക്കരുത്. ഇത് മുലപ്പാല്‍ കുറയാന്‍ ഇടയാക്കും. കുറേശെ വീതം കുറയ്ക്കുക. ഭക്ഷണത്തിന്റെ അളവു കുറയ്ക്കുന്നതിനനുസരിച്ച് ഇത് മുലപ്പാല്‍ ഉല്‍പാദനത്തെ ബാധിയ്ക്കാതിരിയ്ക്കാന്‍ പോഷകാംശമുള്ള ഭക്ഷണങ്ങള്‍ പകരം കഴിയ്ക്കുക.

English summary

How To Lose Weight Without Diet And Exercise While Breastfeeding

To lose weight while breast feeding focus on the right foods and not the calories. It will become so easy to lose weight after pregnancy if you follow thes
Story first published: Wednesday, February 3, 2016, 12:25 [IST]