Latest Updates
-
ഓഗസ്റ്റ് 21 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്നത്തെ ഭാഗ്യ നക്ഷത്രങ്ങൾ ഇവരാണ്! -
സംഖ്യാശാസ്ത്രം ഓഗസ്റ്റ് 20: 2-ാം നമ്പർകാർക്ക് ഇന്ന് ഭാഗ്യദിനം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഓഗസ്റ്റ് 20 സിദ്ധയോഗം: പുതിയ തുടക്കത്തിന് ഇന്നത്തെ ശുഭമുഹൂർത്തം ഇതാണ്, രാഹുകാലം ശ്രദ്ധിക്കൂ -
പേർപ്പിൾ രാഖി സെയിൽ ഇന്ന് അവസാനിക്കുന്നു; മഴക്കാലത്തെ ചർമ്മ-മുടി സംരക്ഷണത്തിന് ഈ ഓഫറുകൾ നഷ്ടപ്പെടുത്തരുത്! -
മഴക്കാലത്തെ ഈർപ്പം ചർമ്മത്തെ നശിപ്പിക്കുന്നുണ്ടോ? തിളങ്ങുന്ന ചർമ്മത്തിനായി ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഷൂ റാക്ക് വെക്കുന്ന സ്ഥാനം തെറ്റിയോ? ഓണത്തിന് വീട് ഒരുക്കുമ്പോൾ ഈ വാസ്തു നിയമങ്ങൾ മറക്കരുത് -
ഓണക്കാലത്ത് വീടിന്റെ മുൻവശം ഒരുക്കുമ്പോൾ ശ്രദ്ധിക്കുക; ഷൂ റാക്ക് വെക്കാൻ പറ്റിയ ദിശ ഇതാണ് -
ശനിയുടെ രേവതി മാറ്റം: ഓണം 2026-ൽ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
2026 ഓണം: ഈ രാശിക്കാർക്ക് ഭാഗ്യകാലം! ഓണത്തിന് സ്വർണം വാങ്ങാൻ ശുഭമുഹൂർത്തം എപ്പോൾ? -
ഓണത്തിന് വീട് ഒരുക്കുമ്പോൾ ശ്രദ്ധിക്കൂ; കണ്ണാടിയും ക്ലോക്കും വെക്കേണ്ടത് ഇങ്ങനെ, ഐശ്വര്യം കൂടും
ഗര്‍ഭിണികളുടെ ശ്രദ്ധയ്ക്ക്
ഗര്‍ഭകാലം വളരെയേറെ ശ്രദ്ധ വേണ്ട ഒരു സമയമാണെന്നു പറഞ്ഞാല്‍ തെറ്റില്ല. അമ്മയുടെ മാത്രമല്ല, കുഞ്ഞിന്റെയും ആരോഗ്യത്തിന് ഇത്തരം ശ്രദ്ധ പ്രധാനവുമാണ്.
ഗര്‍ഭകാലത്ത് കഴിയ്ക്കുന്ന ഭക്ഷണങ്ങളില്‍ മാത്രമല്ല, നാം ഉപയോഗിയ്ക്കുന്ന പല വസ്തുക്കളിലും ശ്രദ്ധ വേണം. കാരണം നാമുപയോഗിയ്ക്കുന്ന പല വസ്തുക്കളിലും കെമിക്കലുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇവയുപയോഗിയ്ക്കുന്നത് കുഞ്ഞിന്റെ ആരോഗ്യത്തിനും വളര്‍ച്ചയ്ക്കും വരെ ദോഷം ചെയ്തേക്കും.
ഇത്തരം ചില കാര്യങ്ങളെക്കുറിച്ചറിയൂ,

ഗര്‍ഭിണികളുടെ ശ്രദ്ധയ്ക്ക്
ടൂത്ത്പേസ്റ്റ്, വെള്ളം, പ്രോസസ് ചെയ്ത ഭക്ഷണങ്ങള്‍, റെഡിമെയ്ഡ് പാനീയങ്ങള്‍ എന്നിവയില്‍ പലതിലും ഫ്ളൂറൈഡ് അടങ്ങിയിട്ടുണ്ട്. ഇത് കുഞ്ഞിന്റെ ഐക്യു ലെവല്‍ കുറയ്ക്കാന്‍ കാരണമാകും.

ലെഡ്
കോസ്മെറ്റിക് ഉല്പന്നങ്ങള്, ന്യൂസ്പേപ്പര്‍ തുടങ്ങിയ പലതിലും ലെഡ് അടങ്ങിയിട്ടുണ്ട്. ഇത കുഞ്ഞിന് ശാരീരിക, മാനസിക വൈകല്യങ്ങളുണ്ടാക്കിയേക്കാം. തലച്ചോറിന്റെ വളര്‍ച്ചയെ ഇത് ബാധിയ്ക്കുന്നതാണ് കാരണം.

മീന്‍
മീന്‍ ആരോഗ്യത്തിന് നല്ലതാണെങ്കിലും ചിലതരം മീനുകളില്‍ മെര്‍ക്കുറിയുണ്ട്. ഇ്ത കുഞ്ഞിന് ബുദ്ധിമാന്ദ്യത്തിന് കാരണമായേക്കാം. മീന്‍ കഴിയ്ക്കുകയാണെങ്കില്‍ കെമിക്കലുകള്‍ അടങ്ങിയതല്ലെന്നുറപ്പു വരുത്തുക.

ആര്‍സെനിക്
നാം വാങ്ങുന്ന വെള്ളത്തിലും പച്ചക്കറികറികളിലുമെല്ലാം ആര്‍സെനിക് അടങ്ങാന്‍ സാധ്യതയുണ്ട്. ഇത് ഓര്‍മക്കുറവും കാര്യങ്ങള്‍ പഠിച്ചെടുക്കുന്നതിലുള്ള ബുദ്ധിമുട്ടിനും ഇട വരുത്തും.

കെമിക്കലുകള്‍
പച്ചക്കറികള്‍ ആരോഗ്യത്തിന് ഏറെ നല്ലതാണെങ്കിലും ഇപ്പോഴത്തെ പല പച്ചക്കറികളിലും കെമിക്കലുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ കുട്ടികളുടെ ബുദ്ധിയ്ക്കു തകരാറുകളുണ്ടാക്കും.

ടൊളുവിന്‍
നൈലോണ്‍, പ്ലാസ്റ്റിക് ബോട്ടിലുകള്‍, പോളിത്തീന്‍, നെയില്‍ പോളിഷ്, ഡൈ എന്നിവയില്‍ ടൊളുവിന്‍ അടങ്ങാന്‍ സാധ്യതയേറെയാണ്. ഇവ അറ്റെന്‍ഷന്‍ ഡെഫിസിറ്റ് ഡിസോര്ഡറുണ്ടാക്കാന് കാരണമാകും.

പോളിക്ലോറിനേറ്റഡ് ബൈ ഫിനൈലുകള്
പോളിക്ലോറിനേറ്റഡ് ബൈ ഫിനൈലുകള് മീനുകളിലും മറ്റു പല ഭക്ഷണസാധനങ്ങളിലും അടങ്ങിയിട്ടുണ്ട്. ഇത് കുട്ടികളില്‍ ഓര്മപ്രശ്നങ്ങള് സൃഷ്ടിയ്ക്കും.



Click it and Unblock the Notifications