മുലയൂട്ടുമ്പോള്‍ ചെയ്യാവുന്നതും ചെയ്യരുതാത്തത്തും

Posted By: Super
Subscribe to Boldsky

ഗര്‍ഭകാലത്തും, പ്രസവത്തിന് ശേഷവും നമ്മള്‍ ഭക്ഷണത്തിന്‍റെ കാര്യത്തില്‍ ഏറെ ശ്രദ്ധ പുലര്‍ത്താറുണ്ട്. അമ്മയുടെ ഭക്ഷണം കുഞ്ഞിന്‍റെ വളര്‍ച്ചയ്ക്കും വികാസത്തിനുമുള്ള പോഷണം ലഭ്യമാക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നു എന്ന വിശ്വാസമാണ് ഇതിന് പിന്നില്‍.

ഈ സാഹചര്യത്തില്‍ മുലയൂട്ടുന്ന അമ്മമാര്‍ എന്തെങ്കിലും പ്രത്യേകമായ ഭക്ഷണക്രമം പിന്തുടരേണ്ടതുണ്ടോ? അമ്മമാര്‍ കഴിക്കുന്ന ഭക്ഷണം മുലപ്പാലിന്‍റെ ഗുണമേന്മയെയും കുഞ്ഞിനുള്ള പോഷക ലഭ്യതയെയും സ്വാധീനിക്കുമോ?

അമ്മയുടെ ഭക്ഷണക്രമം മുലപ്പാലിന്‍റെ ഗുണമേന്മയെ ബാധിക്കുമോ?

അമ്മയുടെ ഭക്ഷണക്രമം മുലപ്പാലിന്‍റെ ഗുണമേന്മയെ ബാധിക്കുമോ?

അമ്മയുടെ ഭക്ഷണക്രമം മുലപ്പാലിന്‍റെ ഘടനയെയോ ഗുണമേന്മയെയോ ബാധിക്കില്ല. കാരണം വളരെ പരിമിതമായ ഭക്ഷണങ്ങള്‍ കഴിക്കുന്ന അമ്മമാരും ചെലവേറിയതും, പോഷക സമ്പന്നവുമായ ആഹാരം കഴിക്കുന്ന അമ്മമാരുമുണ്ട്. മുലപ്പാലിന്‍റെ ഗുണമേന്മ അമ്മ കഴിക്കുന്ന ആഹാരത്തെ ആശ്രയിച്ചല്ല ഇരിക്കുന്നത്. എന്നാല്‍ അമ്മയ്ക്ക് പോഷകങ്ങളുടെ അപര്യാപ്തത വലിയ തോതില്‍ ഉണ്ടാവുകയോ, സമീകൃതമായ ആഹാരം കഴിക്കുന്നതില്‍ പരാജയപ്പെടുകയോ ചെയ്താല്‍ അത് മുലപ്പാലിന്‍റെ ഗുണമേന്മമയെ ബാധിക്കും.

മുലയൂട്ടുന്ന അമ്മയ്ക്ക് പ്രത്യേക ഭക്ഷണം ആവശ്യമാണോ?

മുലയൂട്ടുന്ന അമ്മയ്ക്ക് പ്രത്യേക ഭക്ഷണം ആവശ്യമാണോ?

നിങ്ങള്‍ക്ക് ഒരു കുട്ടിയാണുള്ളതെങ്കില്‍ 500 കലോറി അധികമായി വേണം. രണ്ടു കുട്ടികളാണുള്ളതെങ്കില്‍ 700-800 അധികം കലോറി ശുപാര്‍ശ ചെയ്യപ്പെടുന്നു. ഉദാഹരണത്തിന് ഗര്‍ഭകാലത്ത് അമ്മയുടെ ആഹാരത്തിലെ കലോറിയുടെ അളവ് 2000-2400 ആണെങ്കില്‍ മുലയൂട്ടുമ്പോള്‍ 500 കലോറി വര്‍ദ്ധിപ്പിച്ച് 2500-2900 കലോറി ഉപയോഗിക്കണം.

മുലയൂട്ടുന്ന അമ്മ കഴിക്കുന്നതെല്ലാം കുഞ്ഞിലേക്കും പോകുമോ?

മുലയൂട്ടുന്ന അമ്മ കഴിക്കുന്നതെല്ലാം കുഞ്ഞിലേക്കും പോകുമോ?

അമ്മ കഴിക്കുന്നതെന്തും കാര്‍ബോഹൈഡ്രേറ്റ്, കൊഴുപ്പ്, പ്രോട്ടീന്‍, വിറ്റാമിന്‍, മൈക്രോന്യൂട്രിയന്‍റ് എന്നിങ്ങനെ വിഘടിക്കപ്പെടും. ഈ പോഷകങ്ങള്‍ രക്തത്തില്‍ നിന്ന് മുലപ്പാല്‍ ഉത്പാദിപ്പിക്കപ്പെടുന്ന സ്തനങ്ങളിലേക്ക് നീങ്ങും. അമ്മ ചീര കഴിച്ചാല്‍ മുലപ്പാലില്‍ ഇരുമ്പും മറ്റ് മൈക്രോന്യൂട്രിയന്‍റുകളും ഉണ്ടാവും. അതുകൊണ്ട് അമ്മ ആരോഗ്യകരമയ ഒരു ഭക്ഷണക്രമം പിന്തുടര്‍ന്നാല്‍ അതേ പോഷകങ്ങള്‍ കുഞ്ഞിനും ലഭിക്കും.

മുലയൂട്ടുന്ന കാലത്ത് തണുത്ത പാനീയങ്ങള്‍ കുടിക്കുന്നത് കുഞ്ഞിനെ ബാധിക്കുമോ?

മുലയൂട്ടുന്ന കാലത്ത് തണുത്ത പാനീയങ്ങള്‍ കുടിക്കുന്നത് കുഞ്ഞിനെ ബാധിക്കുമോ?

തണുത്ത പാനീയങ്ങള്‍ കുടിക്കുന്നത് കുഞ്ഞിന്‍റെ ആരോഗ്യത്തെ ബാധിക്കില്ല. തണുത്ത പാനീയം ഉദരത്തിലെത്തുമ്പോള്‍ അത് ശരീരത്തിന്‍റെ താപനിലയിലേക്ക് മാറുകയും രക്തത്തിലേക്ക് ആഗിരണം ചെയ്യപ്പെടുകയും ചെയ്യും.

മുലയൂട്ടുന്ന കാലത്ത് ഏതെങ്കിലും ഭക്ഷണങ്ങള്‍ ഒഴിവാക്കണോ?

മുലയൂട്ടുന്ന കാലത്ത് ഏതെങ്കിലും ഭക്ഷണങ്ങള്‍ ഒഴിവാക്കണോ?

ഇന്ത്യയില്‍ പ്രസവത്തിന് ശേഷം 40 ദിവസത്തേക്ക് എരിവുള്ള ഭക്ഷണങ്ങള്‍ ഒഴിവാക്കാന്‍ ആവശ്യപ്പെടാറുണ്ട്. പ്രസവാനന്തരം മലബന്ധത്തിന് ഉയര്‍ന്ന സാധ്യതയുള്ളതിനാലാണ് ഇത്. എന്നാലും ദഹനവ്യവസ്ഥ പൂര്‍വ്വസ്ഥിതിയിലാകുന്നതിന് പ്രസവം കഴിഞ്ഞ് ഏതാനും ദിവസത്തേക്ക് എരിവ് കുറഞ്ഞ ആഹാരം കഴിക്കുന്നതാണ് നല്ലത്.

English summary

diet do's and dont’s during breastfeeding

അമ്മ, കുഞ്ഞ്, കുഞ്ഞിന്റെ ആരോഗ്യം, മുലയൂട്ടുന്ന അമ്മ, പ്രസവകാലം, diet dos and dont’s during breastfeeding
Story first published: Sunday, May 29, 2016, 10:00 [IST]