For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രസവശേഷം നിയന്ത്രിക്കേണ്ട ഭക്ഷണശീലങ്ങള്‍

By Super
|

വായ്ക്ക് രുചി തോന്നുന്ന എന്ത് ഭക്ഷണവും ആവശ്യപ്പെടാന്‍ ഗര്‍ഭിണികള്‍ക്ക് ഒരു പ്രത്യേക അവകാശമുണ്ട്. കൂടെയുള്ളവര്‍ക്ക് ആ ഭക്ഷണത്തോട് ഇഷ്ടമില്ലെങ്കില്‍ പോലും ഗര്‍ഭിണി ആവശ്യപ്പെട്ടാല്‍ അവര്‍ അത് വാങ്ങിച്ച് കൊടുക്കുക തന്നെ ചെയ്യും.

എന്നാല്‍ പ്രസവശേഷവും അങ്ങനെയാവാം എന്ന് കരുതരുത്. അതുവരെ സ്ത്രീയുടെ ഉദരത്തില്‍ സുരക്ഷിതമായി കഴിഞ്ഞിരുന്ന കുഞ്ഞുവാവയ്ക്ക് പുറംലോകത്തെത്തുമ്പോഴുള്ള ആദ്യത്തെ ആശ്രയം അമ്മയുടെ മുലപ്പാലാണ്. അത് എപ്പോഴും ശുദ്ധവും പോഷകം നിറഞ്ഞതുമായിരിക്കണം. അതിനാല്‍ പ്രസവശേഷം അമ്മ കഴിക്കേണ്ട ഭക്ഷണങ്ങള്‍ക്ക് ചില നിബന്ധനകള്‍ ആവശ്യമാണ്.

ഗര്‍ഭിണിയെങ്കില്‍ ചെയ്യേണ്ട ചില കാര്യങ്ങള്‍ഗര്‍ഭിണിയെങ്കില്‍ ചെയ്യേണ്ട ചില കാര്യങ്ങള്‍

എന്തെല്ലാം കഴിക്കണം എന്ന് മനസ്സിലാക്കുന്നതിനൊപ്പം പ്രധാനമാണ് എന്തെല്ലാം കഴിച്ചുകൂട എന്നതും. കാരണം അമ്മ ഇക്കാര്യങ്ങളില്‍ ബോധവതിയാകുമ്പോഴാണ് കുട്ടിയുടെ ആരോഗ്യത്തിന്റെ നിലനില്‍പ്പ്. അത് ഒരുജീവിതകാലം മുഴുവനുള്ള കുഞ്ഞിന്റെ നിലനില്‍പ്പുകൂടിയാണ്.

പാലുല്‍പന്നങ്ങള്‍

പാലുല്‍പന്നങ്ങള്‍

ചില ഭക്ഷ്യവസ്തുക്കള്‍ അമ്മയ്ക്ക് അലര്‍ജിയുണ്ടാക്കാറുണ്ടോ? കുടുംബാംഗങ്ങളില്‍ ആര്‍ക്കെങ്കിലും ഇത്തരം അലര്‍ജി പ്രശ്‌നങ്ങളുണ്ടെങ്കില്‍ അതേ ഭക്ഷണം കുഞ്ഞിനും അലര്‍ജിയുണ്ടാക്കാന്‍ ഇടയുണ്ടെന്നാണ് ശിശുവിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. അതിനാല്‍ കുഞ്ഞിന് ഏതെങ്കിലും ഭക്ഷണം അലര്‍ജിയുണ്ടാക്കുന്നു എന്ന് മനസ്സിലാക്കിയാല്‍ അത് പിന്നീട് മുലയൂട്ടുന്ന കാലം വരെ അമ്മ കഴിക്കാതിരിക്കുക. സാധാരണയായി പാലുല്‍പന്നങ്ങള്‍, സോയ, മുട്ടയുടെ വെള്ള, നിലക്കടല, മറ്റെന്തെങ്കിലും കായകള്‍, ഗോതമ്പ് എന്നിവയാണ് അലര്‍ജിയുണ്ടാക്കുന്ന വസ്തുക്കള്‍.

വെളുത്തുള്ളി

വെളുത്തുള്ളി

വളരെ പോഷകാംശങ്ങള്‍ നിറഞ്ഞതാണല്ലോ വെളുത്തുള്ളി. പ്രസവശുശ്രൂഷ നടത്തുന്ന കാലത്ത് അമ്മമാരുടെ ഭക്ഷണത്തില്‍ പ്രധാനപങ്കുണ്ട് ഈ വെളുത്തുള്ളിക്ക്. എന്നാല്‍ വിദഗ്ധരുടെ അഭിപ്രായപ്രകാരം വെളുത്തുള്ളി കഴിക്കുന്ന അമ്മയുടെ മുലപ്പാലിന് വെളുത്തുള്ളിയുടെ രുചിയും ഗന്ധവും ഉണ്ടാകുമെന്നാണ്. ഈ പാല്‍ കുടിക്കുന്ന ചില കുഞ്ഞുങ്ങള്‍ക്ക് ഗന്ധം അസ്വസ്ഥത ഉണ്ടാക്കുമത്രെ. വെളുത്തുള്ളി അടങ്ങിയ ഭക്ഷണം കഴിച്ച് രണ്ട് മണിക്കൂര്‍ നേരത്തേക്ക് ഈ പ്രശ്‌നം നിലനില്‍ക്കും.

സിട്രസ്

സിട്രസ്

കുഞ്ഞുങ്ങള്‍ക്ക് സാധാരണയായി കണ്ടുവരുന്നതും അതേ സമയം രക്ഷിതാക്കളെ ഏറെ വിഷമിപ്പിക്കുക്കയും ചെയ്യുന്ന പ്രശ്‌നങ്ങളാണ് ഭക്ഷണം തികട്ടിപുറത്തുവരല്‍, വാശിപിടിക്കുക, ശരീരം ചുവന്നതടിക്കല്‍ എന്നിവ. ചില കുട്ടികള്‍ക്ക് ഇത് വരാനുള്ള കാരണം അമ്മ നാരങ്ങ, ഓറഞ്ച് ഉള്‍പ്പടെയുള്ള സിട്രസ് പഴങ്ങള്‍ കഴിക്കുന്നത് കൊണ്ടാകാമത്രെ. സിട്രസ് ഫ്രൂട്ടുകളിലെ ചില ഘടകങ്ങള്‍ കുഞ്ഞിന്റെ ശരീരത്തിലെ ഇമ്മാച്ച്വര്‍ ഗ്യാസ്‌ട്രോഇന്‍ടെസ്റ്റിനല്‍ (ജിഐ) വ്യവസ്ഥയില്‍ പ്രശ്‌നമുണ്ടാക്കുന്നതാണ്.

തൈര്, ചീസ്,

തൈര്, ചീസ്,

തൈര്, ചീസ്, ഐസ്‌ക്രീം എന്നിവ കഴിക്കുമ്പോള്‍ അലര്‍ജനുകള്‍ മുലപ്പാലിലേക്ക് പ്രവേശിക്കാന്‍ ഇടയാകും. ഇത് പാലുല്‍പന്നങ്ങളോടുള്ള അലര്‍ജിയ്ക്ക് കാരണമാകുകയും ഉറക്കക്കുറവ്, ഛര്‍ദ്ദി, വരണ്ട ശരീരം, ചുവന്നതുടിപ്പുകള്‍ എന്നിവയുണ്ടാക്കാനും കാരണമാകുന്നു.

മത്സ്യങ്ങള്‍

മത്സ്യങ്ങള്‍

ധാരാളം പോഷകാംശങ്ങള്‍ അടങ്ങിയവയാണ് മത്സ്യങ്ങള്‍. എന്നാല്‍ ചില മത്സ്യങ്ങള്‍ മുലയൂട്ടുന്ന സമയത്ത് അമ്മമാര്‍ ഉപേക്ഷിക്കുന്നതാണ് നല്ലത്. കാരണം ഇതിലെ മെര്‍ക്കുറി അംശങ്ങള്‍ മുലപ്പാലിലെത്തുകയും അത് കുടിക്കുന്ന കുട്ടികള്‍ക്ക് വാശിപിടിക്കല്‍, ഗ്യാസ് പ്രശ്‌നങ്ങള്‍ എന്നിവ ഉണ്ടാക്കുന്നു. സ്രാവ്, കൊമ്പന്‍ സ്രാവ്, ടൈല്‍ഫിഷ് എന്നിവ മുലയൂട്ടുന്ന അമ്മമാര്‍ ഒഴിവാക്കേണ്ടതാണ്. വലിയതോതില്‍ മെര്‍ക്കുറി അടങ്ങിയവയാണ് ഇവ.

കാപ്പി

കാപ്പി

കാപ്പി ഉപയോഗിക്കുന്നത് പരമാവധി കുറക്കുക. കാരണം ഇതിലടങ്ങിയിരിക്കുന്ന കഫീന്‍ മുലപ്പാല്‍ വഴി കുഞ്ഞുങ്ങളിലെത്തുകയും അത് അവരുടെ ഉറക്കക്കുറവിനും തന്മൂലം അസ്വസ്ഥമാകാനും കാരണമാകുന്നു. അതിനാല്‍ മുലയൂട്ടുന്ന കാലത്തോളം കാപ്പിയില്‍ നിന്ന് അകലം പാലിക്കുന്നതാണ് ഉചിതം.

മദ്യപാനം

മദ്യപാനം

മദ്യപാനം ആരോഗ്യത്തിന് ആപത്ത്, അത് മുലയൂട്ടുന്ന അമ്മമാര്‍ക്കായാലും ഏതൊരാള്‍ക്കായാലും. എന്നാല്‍ മുലയൂട്ടുന്ന അമ്മമാര്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്ന് മാത്രം. കാരണം സാധാരണ കുടിക്കുന്ന ആളുടെ ആരോഗ്യത്തെ മാത്രമേ മദ്യപാനം പ്രശ്‌നമുണ്ടാക്കുകയുള്ളൂ എങ്കില്‍ മുലയൂട്ടുന്ന അമ്മമാര്‍ മദ്യപിച്ചാല്‍ അത് സ്വന്തം ശരീരത്തെ മാത്രമല്ല, നിഷ്‌കളങ്കയായ കുഞ്ഞിന്റെ ആരോഗ്യത്തേയും ആപത്തിലാക്കും. ഉറക്കം തൂങ്ങല്‍, മന്ദത, ശക്തിക്ഷയം, ഏറെ നേരം ഉറങ്ങുക, അമിതമായി ഭാരം കൂടുക എന്നീ പ്രശ്‌നങ്ങള്‍ കുട്ടികളിലുണ്ടാക്കുന്നു. കൂടാതെ അമ്മയില്‍ പാലിന്റെ അളവ് കുറക്കുകയും ചെയ്യുന്നു. നും.

നിലക്കടല

നിലക്കടല

നിലക്കടല അലര്‍ജി ചിലരില്‍ കണ്ടുവരാറുണ്ട്. അത്തരം പ്രശ്‌നങ്ങളുള്ള കുടുംബത്തില്‍ പെട്ടവര്‍ മുലയൂട്ടുന്ന കാലത്ത് നിലക്കടല ഉപയോഗം ഒഴിവാക്കാം. കാരണം അത് കുഞ്ഞിനും അലര്‍ജി ഉണ്ടാക്കിയേക്കും. കുഞ്ഞിന് നിലക്കടല അലര്‍ജി ഉണ്ടാക്കുമോ എന്ന് മനസ്സിലാക്കിയ ശേഷം ഇക്കാര്യം തീരുമാനിച്ചാല്‍ മതിയാകും. ശരീരത്തില്‍ ചുവന്നതടിപ്പുകള്‍, ചൊറിച്ചില്‍, ശ്വാസംമുട്ട് എന്നിവയെല്ലാം ഇതിന്റെ ലക്ഷണങ്ങളാണ്. ചില കുട്ടികളില്‍ അലര്‍ജി ഉണ്ടെങ്കിലും ഇത്തരം ലക്ഷണങ്ങള്‍ പ്രകടമാകാതെയും ഇരിക്കാറുണ്ട്. ശിശുവിദഗ്ധരുടെ അഭിപ്രായം തേടി ഒരു തീരുമാനത്തിലെത്തുക.

സ്‌പൈസി ആഹാരങ്ങള്‍

സ്‌പൈസി ആഹാരങ്ങള്‍

സ്‌പൈസി ആഹാരങ്ങള്‍ കഴിക്കുന്നത് ഒഴിവാക്കാം. എരിവും പുളിയും ഏറിയ സ്‌പൈസി ആഹാരപ്രിയരാകും മിക്കവരും. എങ്കിലും മുലയൂട്ടുന്ന കാലയളവില്‍ ഇത്തരം പദാര്‍ത്ഥങ്ങളുടെ ഉപയോഗം കുറക്കുന്നത് കുഞ്ഞിന് ഗുണകരമാണ്. ഇവ ധാരാളം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്ന അമ്മമാരുടെ മക്കള്‍ അസ്വസ്ഥരാകുകയും വാശി കൂടുന്നതും കാണാറുണ്ട്. അതിനാല്‍ കുരുമുളക്, മറ്റ് മുളകുകള്‍ എന്നിവയുടെ ഉപയോഗം കുറച്ച് അതിന് പകരമായി ഇഞ്ചിയെ ആശ്രയിക്കാം. വേണമെങ്കില്‍ അല്പം നാരാങ്ങാനീരും ഉപയോഗിക്കാം.

ചോക്ലേറ്റ്

ചോക്ലേറ്റ്

ചോക്ലേറ്റ് മധുരമാണെങ്കിലും അതിന്റെ അമിതഉപയോഗവും കാപ്പി ഉപയോഗിക്കുന്നതുപോലെ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു. കാരണം ചോക്ലേറ്റില്‍ അടങ്ങിയിരിക്കുന്ന കഫീന്‍ മക്കളുടെ ഉറക്കം ഇല്ലാതാക്കുന്നതുപോലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. അതിനാല്‍ കുഞ്ഞിന്റെ ആരോഗ്യത്തിന് വേണ്ടി കുറച്ച് കാലത്തേക്ക് ചോക്ലേറ്റിനെ മറക്കാം.


English summary

What Not To Eat After Delivery

Foods to avoid after delivery will help new moms stay healthy. Know which foods to not eat after a delivery. Following a healthy post-pregnancy diet will help in proper growth of the baby.
X
Desktop Bottom Promotion