പ്രസവം കഴിഞ്ഞുവോ, ഇവ കഴിയ്ക്കൂ

Posted By: Super
Subscribe to Boldsky

കുഞ്ഞിന്‍റെ ശരിയായ വളര്‍ച്ചക്കും വികാസത്തിനും ആവശ്യമായ പ്രധാനപ്പെട്ട പോഷകങ്ങള്‍ ലഭ്യമാക്കാന്‍, മുലയൂട്ടുന്ന അമ്മമാര്‍ അനുയോജ്യമായ ഒരു ഭക്ഷണക്രമം പിന്തുടരേണ്ടതുണ്ട്. സന്തുലിതമായ രീതിയിലുള്ള ഭക്ഷണക്രമം മുലപ്പാല്‍ ഉത്പാദിപ്പിക്കാന്‍ സഹായിക്കുന്നതിനൊപ്പം, നിങ്ങള്‍ക്ക് നഷ്ടമായതും, കുഞ്ഞിന് ആവശ്യമായതുമായ പോഷകങ്ങളെ വീണ്ടെടുക്കുകയും ചെയ്യും.

മുലയൂട്ടലിന്‍റെ കാല ദൈര്‍ഘ്യത്തില്‍ ഏറ്റക്കുറച്ചിലുകളുണ്ടാവാം. കുഞ്ഞുങ്ങള്‍ക്ക് കുറഞ്ഞത് ഒരു വര്‍ഷമെങ്കിലും മുലപ്പാല്‍ നല്കുന്നതാണ് ഉചിതം. ആദ്യത്തെ ആറ് മാസമാണ് ലോകാരോഗ്യ സംഘടന ശുപാര്‍ശ ചെയ്യുന്നത് . കുഞ്ഞിനും നിങ്ങള്‍ക്കും ആവശ്യമായ പോഷകങ്ങളെല്ലാം ലഭിക്കുന്നു എന്ന് ഉറപ്പ് വരുത്താന്‍ പ്രസവിച്ചത് മുതല്‍ ആറാഴ്ച വരെ യുള്ള 'പോസ്റ്റ്പാര്‍ട്ടം' എന്ന കാലയളവില്‍ ചില സൂപ്പര്‍ ഫുഡുകള്‍ ആഹാരത്തില്‍ ഉള്‍പ്പെടുത്തണം.

വീട് വൃത്തിയാക്കും ഭക്ഷണങ്ങള്‍

അമ്മമാര്‍ കഴിക്കേണ്ടുന്ന ആറ് സൂപ്പര്‍ ഫുഡുകളെ പരിചയപ്പെടൂ.

1. മുട്ട

മികച്ച പ്രോട്ടീനുകളുടെ ഉറവിടമായ മുട്ട അമിനോ ആസിഡുകളുടെ സന്തുലനാവസ്ഥ നിലനിര്‍ത്തും. ഇത് നിങ്ങള്‍ക്കും കുട്ടിക്കും ആവശ്യമായ കരുത്തും ഊര്‍ജ്ജവും നല്കും. മുട്ടയുടെ മഞ്ഞക്കരു സ്വഭാവികമായ വിറ്റാമിന്‍ ഡി അടങ്ങിയ ചുരുക്കം ചില ഭക്ഷണ സാധനങ്ങളിലൊന്നാണ്. ഇത് വളരുന്ന കുഞ്ഞിന്‍റെ അസ്ഥികള്‍ക്ക് കരുത്ത് നല്കും. കൂടാതെ മുട്ടയിലെ കോലൈന്‍ കുഞ്ഞിന്‍റെ ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കുന്നതില്‍ പ്രധാനമാണ്. ദിവസം ഒന്നോ രണ്ടോ മുട്ട വീതം കഴിക്കാം. ഇവ പൊരിച്ചോ, പുഴുങ്ങി പകുതി വേവിച്ചോ, ഓംലെറ്റായോ കഴിക്കാം.

2. ഓട്ട്മീല്‍

മികച്ച ഒരു ലാക്ടോജെനിക് ഭക്ഷണമാണ് ഓട്ട്മീല്‍. ഈ പ്രകൃതിദത്ത ധാന്യം എളുപ്പം ദഹിക്കുന്ന ഫൈബറിനാല്‍ സമ്പന്നമാണ്. പ്രസവാനന്തരം മലബന്ധം അനുഭവപ്പെടുന്ന അമ്മമാര്‍ക്ക് ഇത് വളരെ ഉപകാരപ്രദമാണ്.

ഇരുമ്പിനാല്‍ സമ്പന്നമായ ഓട്ട്മീല്‍ ഇരുമ്പ് കുറവ് മൂലമുള്ള അനീമിയ തടയും. മുലപ്പാല്‍ വര്‍ദ്ധിക്കാനും ഓട്ട്മീല്‍ അനുയോജ്യമാണ്. ഫ്രഷായി പാചകം ചെയ്ത ഓട്ട്മീലില്‍ ഒരു സ്പൂണ്‍ തേന്‍, ഏലക്ക,കുങ്കുമപ്പൂവ് അല്ലെങ്കില്‍ പഴങ്ങള്‍ എന്നിവ ചേര്‍ത്ത് പോഷകമൂല്യം വര്‍ദ്ധിപ്പിക്കാം. ഒരു പാത്രം ചൂടുള്ള ഓട്ട്മീല്‍ റിലാക്സ് ചെയ്യാനും, സമ്മര്‍ദ്ദം ഒഴിവാക്കാനും സഹായിക്കും.

3. ചെമ്പല്ലി

പുതുതായി അമ്മമാരായവര്‍ക്ക് ആശ്ചര്യകരമായ പോഷക ഗുണങ്ങള്‍ ലഭ്യമാക്കുന്നതാണ് ചെമ്പല്ലി മത്സ്യം. ഡോകോസാഹെക്സസെയിനോയിക് ആസിഡ്(ഡിഎച്ച്എ) എന്ന കൊഴുപ്പ് ഉയര്‍ന്ന അളവില്‍ ഈ മത്സ്യത്തില്‍ അടങ്ങിയിരിക്കുന്നു. നവജാത ശിശുവിന്‍റെ നാഡീവ്യവസ്ഥയുടെ വികാസത്തിന് ഡിഎച്ച്എ സഹായിക്കും.

വിറ്റാമിന്‍ ബി 12, പ്രോട്ടീന്‍ എന്നിവയും ചെമ്പല്ലിയില്‍ ധാരാളമായി അടങ്ങിയിരിക്കുന്നു. പ്രസവാനന്തരമുണ്ടാകുന്ന മാനസിക സമ്മര്‍ദ്ദം തടയാന്‍ ചെമ്പല്ലി കഴിക്കുന്നത് ഫലപ്രദമാണ്. ആഴ്ചയില്‍ രണ്ട് തവണ ഇത് കഴിക്കുക. ഫ്രീസറില്‍ വെയ്ക്കാത്ത ഫ്രഷായ മത്സ്യമാണ് ഉചിതം.

4. ഉണക്കലരി

ആരോഗ്യകരമായ, കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ഉണക്കലരി പോലുള്ള ധാന്യങ്ങള്‍ പുതുതായി അമ്മമാരായവര്‍ ആഹാരത്തില്‍ ഉള്‍പ്പെടുത്തണം. ഉണക്കലരി നിങ്ങളുടെ ഊര്‍ജ്ജം ഉയര്‍ന്ന തോതിലും, രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരമായും നിലനിര്‍ത്തും.

പച്ചരിയിലുള്ളതിനേക്കാള്‍ ഫൈബറും, അടിസ്ഥാന പോഷകങ്ങളും ഉണക്കലരിയില്‍ അടങ്ങിയിട്ടുണ്ട്. മുലപ്പാലിന്‍റ അളവും, ഗുണമേന്മയും വര്‍ദ്ധിപ്പിക്കാന്‍ ഇത് സഹായിക്കും. അരി വേവിക്കുന്നതിന് മുമ്പ് ഏതാനും മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ത്ത് വെയ്ക്കുക. ഇത് കൂടുതല്‍ പോഷകങ്ങള്‍ ലഭിക്കാനും എളുപ്പത്തില്‍ ദഹിക്കാനും സഹായിക്കും.

5. ബ്ലുബെറി

പ്രസവാനന്തരം സ്ത്രീകള്‍ തങ്ങളുടെ ആഹാരത്തില്‍ ബ്ലുബെറി ഉള്‍പ്പെടുത്തണം. ആന്‍റി ഓക്സിഡന്‍റിനാല്‍ സമ്പന്നമായ ഈ പഴം ദോഷകാരികളായ സ്വതന്ത്ര മൂലകങ്ങളെ നശിപ്പിക്കുകയും കുഞ്ഞിനെ പലവിധ രോഗങ്ങളില്‍ നിന്നും തടയുകയും ചെയ്യും. അമ്മമാര്‍ക്ക് ആവശ്യമായ പ്രധാനപ്പെട്ട വിറ്റാമിനുകളും, മിനറലുകളും ഇതില്‍ അടങ്ങിയിട്ടുണ്ട്. ഇതിലെ കാര്‍ബോഹൈഡ്രേറ്റുകള്‍ ഊര്‍ജ്ജം വര്‍ദ്ധിപ്പിക്കും. ദിവസം രണ്ടോ അതില്‍ കൂടുതല്‍ തവണയോ ബ്ലുബെറി കഴിക്കുന്നത് ഏറെ ഗുണം ചെയ്യും.

6.ചീര

ഇലക്കറികള്‍ അമ്മമാര്‍ക്ക് പ്രധാനപ്പെട്ടതാണെങ്കിലും ചീര പ്രത്യേക പരാമര്‍ശം അര്‍ഹിക്കുന്നതാണ്. വിറ്റാമിന്‍ എ സമൃദ്ധമായി അടങ്ങിയ ചീര അമ്മയ്ക്കും കുഞ്ഞിനും ആരോഗ്യകരമാണ്. ചീരയിലെ ഫോളിക് ആസിഡ് പുതിയ രക്ത കോശങ്ങളുടെ ഉത്പാദനത്തിന് സഹായിക്കും. പ്രസവസമയത്ത് ഏറെ രക്തം നഷ്ടപ്പെട്ട അമ്മമാര്‍ക്ക് ഇത് ഏറെ ഗുണകരമാകും. മുലപ്പാല്‍ വര്‍ദ്ധിപ്പിക്കാനും ചീര ഫലപ്രദമാണ്.

ചീരയിലടങ്ങിയ മാംഗനീസ് അസ്ഥി, കൊലാജന്‍, തരുണാസ്ഥി എന്നിവയുടെ വികാസത്തിന് സഹായിക്കും. പ്രസവാനന്തരം സി-വിഭാഗത്തില്‍ നിന്ന് വിമുക്തരാകുന്ന അമ്മമാര്‍ക്ക് ഇത് ഏറെ പ്രധാനപ്പെട്ടതാണ്. പാലില്‍ നിന്നല്ലാതെ കാല്‍സ്യം ലഭ്യമാക്കുന്ന ചീരയില്‍ വിറ്റാമിന്‍ സിയും, ഇരുമ്പും അടങ്ങിയിട്ടുണ്ട്.

Read more about: delivery പ്രസവം
English summary

Top 6 Super Foods For New Mothers

A good diet is especially important if you are breastfeeding to ensure that your baby gets all the important nutrients required for proper growth and development.