For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുലപ്പാല്‍ കുറവാണോ, കാരണം ?

|

പ്രസവശേഷം പല സ്ത്രീകള്‍ക്കുമുളള പ്രശ്‌നമാണ് മുലപ്പാല്‍ കുറയുന്നത്. കുഞ്ഞിന് ആറു മാസം വരെ മുലപ്പാല്‍ മാത്രമാണ് ഉചിതമെന്നരിയ്‌ക്കെ, ഇത് കുഞ്ഞിന്റെ ആരോഗ്യത്തിന് പ്രശ്‌നങ്ങള്‍ സൃഷ്ടിയ്ക്കുകയും ചെയ്യും.

മുലപ്പാല്‍ ഉല്‍പാദനത്തിന് തടസം നില്‍ക്കുന്ന പല ഘടകങ്ങളുമുണ്ട്. ഇവയെന്തൊക്കെയെന്നു നോക്കൂ,

പോഷകങ്ങളുടെ അപര്യാപ്തത

പോഷകങ്ങളുടെ അപര്യാപ്തത

അമ്മയുടെ ഭക്ഷണത്തിലെ പോഷകങ്ങളുടെ അപര്യാപ്തത മുലപ്പാല്‍ ഉല്‍പാദനത്തിന് തടസം നില്‍ക്കുന്ന പ്രധാനപ്പെട്ട ഒന്നാണ്. ആരോഗ്യകരമായ ഭക്ഷണം മുലപ്പാല്‍ ഉല്‍പാദനത്തിന് വളരെ പ്രധാനമാണ്.

ഗര്‍ഭനിരോധന ഗുളികകള്‍

ഗര്‍ഭനിരോധന ഗുളികകള്‍

ഈസ്ട്രജന്‍ അടങ്ങിയ ഗര്‍ഭനിരോധന ഗുളികകള്‍ പലപ്പോഴും മുലപ്പാല്‍ ഉല്‍പാദനത്തിന് തടസം നില്‍ക്കും.

കാല്‍സ്യം

കാല്‍സ്യം

അമ്മയുടെ ശരീരത്തില്‍ കാല്‍സ്യം കുറവെങ്കില്‍ മുലപ്പാല്‍ പെട്ടെന്നു തന്നെ കുറയും. കാല്‍സ്യം മുലപ്പാല്‍ ഉല്‍പാദനത്തിന് പ്രധാനപ്പെട്ട ഒന്നാണ്.

ക്രമരഹിതമായ മുലയൂട്ടല്‍

ക്രമരഹിതമായ മുലയൂട്ടല്‍

ക്രമരഹിതമായ മുലയൂട്ടല്‍ മുലപ്പാല്‍ ഉല്‍പാദനം കുറയ്ക്കും. കൃത്യമായ സമയത്തു മുലയൂട്ടാന്‍ ശ്രമിയ്ക്കുക. പ്രത്യേകിച്ച് 2 മണിക്കൂര്‍ കൂടുമ്പോള്‍.

മൂലയൂട്ടുവാന്‍ സാധിച്ചില്ലെങ്കില്‍

മൂലയൂട്ടുവാന്‍ സാധിച്ചില്ലെങ്കില്‍

രോഗങ്ങള്‍ കാരണമോ മറ്റേതെങ്കിലും കാരണത്താലോ ദീര്‍ഘനേരം കുഞ്ഞിനെ മൂലയൂട്ടുവാന്‍ സാധിച്ചില്ലെങ്കില്‍ മുലപ്പാല്‍ ഉല്‍പാദനം സ്വാഭാവികമായി കുറയും.

മാസ്റ്റൈറ്റിസ്

മാസ്റ്റൈറ്റിസ്

മുലപ്പാല്‍ മാറിടത്തില്‍ അടിഞ്ഞു കൂടി കല്ലിപ്പുണ്ടാകാറുണ്ട്. മാസ്റ്റൈറ്റിസ് എന്നാണ് ഇത് അറിയപ്പെടുന്നത്. ഇതും ചിലപ്പോള്‍ മുലപ്പാല്‍ ഉല്‍പാദനത്തിന് തടസം നില്‍ക്കും. പ്രത്യേകിച്ച് ഇതുമൂലമുണ്ടാകാന്‍ സാധ്യതയുള്ള അണുബാധ.

സ്‌ട്രെസ്

സ്‌ട്രെസ്

സ്‌ട്രെസ് മുലപ്പാല്‍ ഉല്‍പാദനം കുറയാനുള്ള മറ്റൊരു പ്രധാന കാരണമാണ്.

ഗര്‍ഭം

ഗര്‍ഭം

ഗര്‍ഭം ധരിച്ചാലും മുലപ്പാല്‍ ഉല്‍പാദനം കുറയാം.

English summary

Things That Reduce Breast Milk Supply

Breast milk supply can be affected by certain factors. If your breast milk supply is reduced suddenly, then you must know the reason.
Story first published: Wednesday, May 7, 2014, 13:25 [IST]
X
Desktop Bottom Promotion